Monday, 26 July 2021

General Knowledge in Indian History Part- 20

1. ഇന്ത്യക്കാരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്ത് വിചാരണ കൂടാതെ അനിശ്ചിതകാലം തടവിലിടാൻ ബ്രിട്ടീഷുകാർക്ക് അധികാരം നൽകിയ നിയമമേത്- റൗലത്ത് നിയമം 


2. റൗലത്ത് നിയമത്തിനെതിരെ രാജ്യവ്യാപകമായി കരിദിനം ആചരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്ത ദിവസമേത്- 1919 ഏപ്രിൽ 6 


3.റൗലത്ത് നിയമത്തിനെതിരായ സമരത്തിന് പഞ്ചാബിൽ നേതൃത്വം നൽകിയതാര്- ഡോ. സത്യപാൽ, ഡോ. സെയ്ഫുദ്ദീൻ കിച് ലു  


4. ഏത് നിയമത്തിനെതിരേ നടന്ന പ്രതിഷേധസമരമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായത്- റൗലത്ത് നിയമം 


5. ഗാന്ധിജി കൈസർ-എ-ഹിന്ദ് പദവി ബ്രിട്ടീഷ് ഗവൺമെന്റിന് തിരികെ നൽകിയത് ഏത് സംഭവത്തിൽ പ്രതിഷേധിച്ചാണ്- ജാലിയൻവാലാ ബാഗ് കൂട്ടക്കൊല 


6. ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ ‘സർ' പദവി ഉപേക്ഷിച്ചതാര്- രബീന്ദ്രനാഥ ടാഗോർ 


7. ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച പഞ്ചാബിലെ ലെഫ്റ്റനന്റ് ഗവർണറായിരുന്ന മൈക്കിൾ ഒ ഡയറിനെ ഇംഗ്ലണ്ടിൽവെച്ച് വധിച്ചതാര്- ഉദ്ദംസിങ് 


8.സബർമതി ആശ്രമത്തിൽനിന്ന് പുറപ്പെട്ട ദണ്ഡിയാത്രയിൽ ഗാന്ധിജിയെ അനുഗമിച്ചവർ എത്ര- 78 പേർ 


9. ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കിയിലെ ഖലീഫയ്ക്കെതിരായ ബ്രിട്ടീഷ് നടപടികളിൽ പ്രതിഷേധിച്ച് രൂപം കൊണ്ട് പ്രസ്ഥാനമേത്- ഖിലാഫത്ത് പ്രസ്ഥാനം 


10. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ നേതാക്കളായിരുന്ന ആരെല്ലാമാണ് ‘അലി സഹോദരൻമാർ' എന്നറിയപ്പെട്ടത്- മൗലാന ഷൗക്കത്തലി, മൗലാന മുഹമ്മദലി . 


11. അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റിയുടെ അധ്യക്ഷപദവി ഏറ്റെടുത്തതാര്- ഗാന്ധിജി 


12. 1919- ലെ ഏത് ദിവസമാണ് ഇന്ത്യയിൽ ഉടനീളം ‘ഖിലാഫത്ത്ദിന'മായി ആചരിച്ചത്- ഒക്ടോബർ 17 


13.നിസ്സഹകരണ സമരത്തിന് അംഗീകാരം നൽകിയ കോൺഗ്രസിന്റെ പ്രത്യേക സമ്മേളനം നടന്നതെവിടെ-1920- ൽ കൊൽക്കത്തയിൽ 


14. ‘ഭരണാധികാരി അധികാരം ദുർവിനിയോഗം ചെയ്താൽ അവനെ അനുസരിക്കാതിരിക്കാൻ പുരാതനകാലം മുതലേ പ്രജകൾക്ക് അവകാശമുണ്ട്' - എന്ന കത്ത് ഏത് സമരത്തിന് മുന്നോടിയായി ഗാന്ധിജി വൈസ്രോയിക്ക് എഴുതിയതാണ്- നിസ്സഹകരണ സമരം 


15. നിസ്സഹകരണ സമരത്തിന്റെ ഭാഗമായുള്ള പ്രധാന ബഹിഷ്കരണ പ്രവർത്തനങ്ങൾ ഏതെല്ലാമായിരുന്നു- വിദേശവസ്ത ബഹിഷ്കരണം, നികുതി നിഷേധം, പദവികൾ/ഉദ്യോഗങ്ങൾ ഉപേക്ഷിക്കൽ, കോടതി ബഹിഷ്കരണം 


16. നിസ്സഹകരണ സമരത്തിന്റെ ഭാഗമായുള്ള ക്രിയാത്മക പ്രവർത്തനങ്ങൾ ഏതെല്ലാമായിരുന്നു- ഹിന്ദു-മുസ്ലിം ഐക്യം, ഖാദിവസ്ത്ര പ്രചാരണം, അയിത്തോച്ചാടനം, ദേശീയ വിദ്യാലയങ്ങൾ സ്ഥാപിക്കൽ 


17. നിസ്സഹകരണ സമരം പൂർണമായും നിർത്തിവെയ്ക്കാൻ ഗാന്ധിജി തീരുമാനിച്ചത് ഏത് സംഭവത്തെ തുടർന്നാണ്-ചൗരിചൗരാ സംഭവം 


18. ഉത്തർപ്രദേശിൽ ചൗരിചൗരാ സംഭവം അരങ്ങേറിയ വർഷമേത്- 1922 ഫെബ്രുവരി 


19. നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം നടന്നതെവിടെ- 1929- ൽ ലാഹോറിൽ 


20. ‘ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചുവരും. പരാജയപ്പെട്ടാൽ ഞാനെന്റെ ജഡം സമുദ്രത്തിന് സംഭാവന നൽകും'- ഏത് സമര പ്രഖ്യാപനത്തിലാണ് ഗാന്ധിജി ഇപ്രകാരം പറഞ്ഞത്- ഉപ്പുനിയമം ലംഘിക്കൽ 


21. എത്ര കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് ഗാന്ധിജിയും സംഘവും ദണ്ഡി കടപ്പുറത്ത് എത്തിയത്- 375 കിലോമീറ്റർ 


22. ദണ്ഡി കടപ്പുറത്തുനിന്ന് ഒരു പിടി ഉപ്പെടുത്ത് നിയമലംഘന പ്രക്ഷോഭത്തിന് ഗാന്ധിജി തുടക്കം കുറിച്ചതെന്ന്-1930 ഏപ്രിൽ- 6 


23. ദേശീയപ്രസ്ഥാനത്തിലെ ഗാന്ധിയൻ കാലഘട്ടം എന്നറിയപ്പെട്ട കാലയളവ് ഏത്- 1919-1947 


24. ദക്ഷിണാഫ്രിക്കയിലെ ദീർഘവാസത്തിനുശേഷം ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയതെന്ന്- 1915 ജനുവരി 9 


25. ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കുവഹിച്ച ആദ്യത്തെ സമരമേത്-1917- ലെ ചമ്പാരൻ സത്യാഗ്രഹം 


26. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക, എന്ന ഗാന്ധിയൻ ആഹ്വാനം ഏത് സമരത്തിന്റെ ഭാഗമായിട്ടായിരുന്നു- ക്വിറ്റ് ഇന്ത്യാസമരം 


27. ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചതെവിടെ- അഹമ്മദാബാദ് 


28. ബിഹാറിലെ ചമ്പാരനിലെ ഏത് കൃഷിക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെയാണ് ഗാന്ധിജി സത്യാഗ്രഹം നടത്തിയത്- നീലം കർഷകരെ 


29. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ നിരാഹാരസത്യാഗ്രഹം ഏതായിരുന്നു- 1918- ലെ അഹമ്മദാബാദ് തുണിമിൽ സമരം 


30. ഗുജറാത്തിലെ ഖേഡയിൽ നികുതിനിഷേധസമരത്തിന് ഗാന്ധിജി ആഹ്വാനം ചെയ്ത വർഷമേത്- 1918 


31. ദണ്ഡിയാത്രയിൽ ഗാന്ധിജിക്കൊപ്പം ഉണ്ടായിരുന്ന മലയാളികൾ ആരെല്ലാം- സി. കൃഷ്ണൻ നായർ, ടൈറ്റസ്, ശങ്കരൻ എഴുത്തച്ഛൻ, രാഘവപ്പൊതുവാൾ 


32. അതിർത്തി ഗാന്ധി എന്നറിയപ്പെട്ടതാര്- ഖാൻ അബ്ദുൾ ഗാഫർ ഖാൻ 


33. വടക്കു-കിഴക്കൻ ഇന്ത്യയിൽ നിയമലംഘന സമരത്തിൽ സജീവ സാന്നിധ്യമായിരുന്ന പതിമൂന്ന് വയസ്സുകാരി ആര്- റാണി ഗൈഡിൻലിയു 


34. നാഗൻമാരുടെ റാണി എന്ന് ജവാഹർലാൽ നെഹ്റു വിശേഷിപ്പിച്ചതാരെ- റാണി ഗൈഡിൻലിയ 


35. അംബേദ്കറും ഗാന്ധിജിയുമായി പുണെ സന്ധിയിൽ ഏർപ്പെട്ട വർഷമേത്- 1932 


36. ഇന്ത്യയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ലണ്ടനിൽ വട്ടമേശ സമ്മേളനങ്ങൾ വിളിച്ചുകൂട്ടിയ വർഷങ്ങളേത്- 1930, 1931, 1932 


37. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത പ്രമുഖ നേതാവാര്- ഡോ. ബി.ആർ. അംബേദ്കർ 


38. ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം ഏത്- രണ്ടാം വട്ടമേശസമ്മേളനം 


39. ക്വിറ്റ് ഇന്ത്യ സമരം പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം നടന്നതെവിടെ- 1942 ഓഗസ്റ്റ് എട്ടിന് മുംബൈയിൽ

No comments:

Post a Comment