Sunday, 18 July 2021

General Knowledge in Kerala History Part- 5

1. മാതൃ ഭാഷയുടെ പോരാളി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ- മക്തി തങ്ങൾ 


2. മഹാകവി കുമാരനാശാൻ ഖണ്ഡകാവ്യമായി വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ച പത്രം- മിതവാദി 


3. വീണപൂവ് മിതവാദി പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട വർഷം- 1907 

  • മൂർക്കോത്ത് കുമാരൻ പത്രാധിപരായിരിക്കുമ്പോഴാണ് വീണപൂവ് മിതവാദിയിൽ പ്രസിദ്ധീകരിച്ചത് 


4. 1913- ൽ മൂർക്കോത്ത് കുമാരൻ പത്രാധിപസ്ഥാനം ഒഴിഞ്ഞപ്പോൾ മിതവാദിപത്രത്തിന്റെ ഉടമസ്ഥാവകാശം നേടിയത്- സി. കൃഷ്ണൻ 

  • മിതവാദി പത്രത്തിന്റെ പത്രാധിപരായശേഷം ഇദ്ദേഹം മിതവാദി കൃഷ്ണൻ എന്നപേരിൽ അറിയപ്പെട്ടു 


5. അധഃസ്ഥിതരുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പത്രം- മിതവാദി 


6. 'ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരുനാടിനെ' എന്ന ആപ്തവാക്യം ഏത് പത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു- സ്വദേശാഭിമാനി 


7. ‘സാമൂഹികമായ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള മാർഗം വിദ്യാഭ്യാസമാണ്' ഇങ്ങനെ അഭിപ്രായപ്പെട്ടത്- വക്കം അബ്ദുൾഖാദർ മൗലവി 


8. ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് ആരാണ്- ഡോ. പൽപ്പു 

  • സർക്കാർ സ്കൂളുകളിലും സർക്കാർ ഉദ്യോഗങ്ങളിലും ഈഴവർക്ക് അവസരം വേണമെന്നാവശ്യപ്പെട്ട് 13,176 പേർ ഒപ്പിട്ട ഹർജി 1896 സെപ്റ്റംബർ മൂന്നിന് ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ മഹാരാജാവായ ശ്രീമൂലം തിരുനാളിന് സമർപ്പിച്ചു. ഇതാണ് ഈഴവ മെമ്മോറിയൽ എന്നറിയപ്പെടുന്നത്  


9. ഈഴവ മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ ആരായിരുന്നു-  ശങ്കര സുബ്ബയ്യർ 


10. 1900- ലെ ഈഴവ മെമ്മോറിയൽ അഥവാ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്- കഴ്സൺ പ്രഭുവിന് 


 11. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂറിൽ ഉയർന്ന ഔദ്യോഗിക സ്ഥാനങ്ങളിൽ മലയാളികൾക്ക് പ്രാധാന്യം വേണമെന്ന ആവശ്യവുമായി 1891 ജനുവരി ഒന്നിന് അന്നത്തെ മഹാ രാജാവിന് നൽകിയ നിവേദനം ഏതുപേരിൽ അറിയപ്പെടുന്നു- മലയാളി മെമ്മോറിയൽ 


12. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന മുദ്രാവാക്യം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- മലയാളി മെമ്മോറിയൽ 


13. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്- ബാരിസ്റ്റർ ജി.പി. പിള്ള 


14. മലയാളി മെമ്മോറിയലിൽ ആദ്യം ഒപ്പുവെച്ചത് ആരായിരുന്നു- കെ.പി. ശങ്കരമേനോൻ 


15. മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ ആരായിരുന്നു- ടി. രാമറാവു 


16. ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് ഡോ. പൽപ്പുവിനെ വിശേഷിപ്പിച്ചത് ആരാണ്- സരോജിനി നായിഡു  


17. ഈഴവരുടെ രാഷ്ട്രീയപിതാവ് എന്ന് ഡോ. പൽപ്പുവിനെ വിശേഷിപ്പിച്ചത് ആരാണ്- റിട്ടി ലൂക്കോസ് 


18. 'തിരുവിതാം കൂറിൽ നിന്നുള്ള ഈഴവ സമുദായത്തിലെ ആദ്യ ബിരുദധാരി- വേലായുധൻ (ഡോ. പൽപ്പുവിന്റെ ജ്യേഷ്ഠൻ) 


19. തിരുവിതാം കൂറിൽ നിന്നുള്ള ഈഴവ സമുദായത്തിലെ ആദ്യ മെഡിക്കൽ ബിരുദധാരി- ഡോ. പൽപ്പു 


20. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലാക്കപ്പെട്ട വ്യക്തി- എ.കെ. ഗോപാലൻ 


21. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് എ.കെ.ജി. അറസ്റ്റുവരിച്ച വർഷം-  1930 


22. ‘കേരളം ഇന്നലെ ഇന്ന്’ എന്ന കൃതി രചിച്ചത് ആരാണ്- എ.കെ. ഗോപാലൻ 


23. 1957- ൽ പി.കെ. ചാത്തൻമാസ്റ്റർ കേരള നിയമസഭയിലേക്ക് തിര ഞെഞ്ഞെടുക്കപ്പെട്ടത് ഏതു മണ്ഡലത്തിൽനിന്നാണ്- ചാലക്കുടി 


24. പുന്നപ്ര വയലാർ സമരം പശ്ചാത്തലമാക്കി ‘വയലാർ ഗർജിക്കുന്നു' എന്ന കൃതി രചിച്ചത്- പി. ഭാസ്കരൻ 


25. പുന്നപ്ര വയലാർ സമരം പശ്ചാത്തലമാക്കി ‘തലയോട്' എന്ന കൃതി രചിച്ചത് ആരാണ്- തകഴി 


26. ദളിത് നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവമായ ഐക്കര നാടുവാഴിയുടെ സ്വീകരണം സംഘടിപ്പിച്ചത് ആരായിരുന്നു-  പാമ്പാടി ജോൺ ജോസഫ് 


27. കയ്യൂർ സമരം നടന്ന വർഷം- 1941 


28. കയ്യൂർ സമരം നടന്ന സ്ഥലം ഇപ്പോൾ ഉൾപ്പെടുന്ന ജില്ല- കാസർകോട് 


29. കാര്യംകോട് നദി ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു- കയ്യൂർ സമരം 


30. കയ്യൂർ സമരം പ്രമേയമാക്കി 'ചിരസ്മരണ' എന്ന നോവൽ രചിച്ച കന്നട സാഹിത്യകാരൻ- നിരഞ്ജന 


31. കയ്യൂർ സമരം പ്രമേയമാക്കി ‘മീനമാസത്തിലെ സൂര്യൻ' എന്ന സിനിമ സംവിധാനം ചെയ്തത് ആരാണ്- ലെനിൻ രാജേന്ദ്രൻ 


32. കരിവെള്ളൂർ സമരം നടന്ന വർഷം- 1946 


33. കരിവള്ളൂർ സമരം നടന്ന സ്ഥലം ഇപ്പോൾ ഉൾപ്പെടുന്ന ജില്ല- കണ്ണൂർ 


34. കരിവെള്ളൂർ സമരനായിക എന്നറിയപ്പെടുന്നത് ആരാണ്- കെ. ദേവയാനി 


35. തോൽവിറക് സമരം നടന്നതെവിടെ- ചീമേനി (കാസർകോട്) 


36. തോൽവിറക് സമരം നടന്ന വർഷം- 1946 


37. തോൽവിറക് സമരത്തിന്റെ നായിക എന്നറിയപ്പെടുന്നത് ആരാണ്- കാർത്ത്യായനിയമ്മ 


38. 'ചീമേനി എസ്റ്റേറ്റ് സമരം' എന്നും അറിയപ്പെടുന്ന സമരം ഏതായിരുന്നു- തോൽവിറക് സമരം 


39. കണ്ണൂർ ജില്ലയിലെ കണ്ടകൈ ഗ്രാമത്തിൽ കണ്ടകൈ കുഞ്ഞരനക്കമ്മയുടെ നേതൃത്വത്തിൽ നടന്ന സമരം- മേച്ചിൽപ്പുല്ല് സമരം 


 

40. മൊറാഴ സമരം നടന്ന വർഷം- 1940 


41. മൊറാഴ സമരം നടന്ന ജില്ല- കണ്ണൂർ 


42. മൊറാഴ സമരത്തെ തുടർന്ന് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ- കെ.എം. കുട്ടികൃഷ്ണമേനോൻ, ഗോപാലൻ നമ്പ്യാർ 


43. മൊറാഴ സമരത്തെ തുടർന്ന് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നേതാവ് ആരായിരുന്നു- കെ.പി.ആർ. ഗോപാലൻ 


44. കെ.പി.ആർ. ഗോപാലന് വധശിക്ഷയിൽനിന്ന് ഇളവുലഭിക്കാൻ വേണ്ടി ഇടപെട്ട ദേശീയനേതാവ്- ഗാന്ധിജി 

  • ഗാന്ധിജിയുടെ ഇടപെടലിനെത്തുടർന്ന് വധശിക്ഷ ജീവപര്യന്തമായി കുറവുചെയ്തു 


45. തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട കൂടൽ മാണിക്യക്ഷേത്ര പരിസരത്ത് നിലനിന്നിരുന്ന അസ്പശ്യതയ്ക്കെതിരേ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭം- കുട്ടംകുളം സമരം 


46. കുട്ടംകുളം സമരം നടന്ന വർഷം- 1946 


47. കുട്ടംകുളം സമരം അറിയപ്പെടുന്ന മറ്റൊരു പേര്- വഴിനടക്കൽ സമരം 


48. കുട്ടംകുളം സമരത്തിന് നേതൃത്വം നൽകിയത് ആരെല്ലാം- പി.കെ. കുമാരൻ മാസ്റ്റർ, പി.കെ. ചാത്തൻ മാസ്റ്റർ, ശാരദാ കുമാരൻ, കെ.വി. ഉണ്ണി 


49. തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മിഷണറുടെ നിയമനത്തിന് വഴിതെളിച്ച പ്രക്ഷോഭം- നിവർത്തന പ്രക്ഷോഭം

No comments:

Post a Comment