1. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം 1919-1920-ൽ നടന്ന പാരീസ് സമാധാനസമ്മേളനത്തിന്റെ ഫലമായി രൂപം കൊണ്ട രാജ്യാന്തര സംഘടന- സർവരാജ്യസഖ്യം (League of Nations)
2. ലീഗ് ഓഫ് നേഷൻസ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്- വുഡ്രോ വിൽസൺ
3. പതിന്നാലിന നിർദേശങ്ങൾ മുന്നോട്ടുവെച്ച അമേരിക്കൻ പ്രസിഡന്റ്-വുഡ്രോ വിൽസൺ
4. സർവരാജ്യസഖ്യത്തിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട ഉടമ്പടി- വേഴ്സായ് ഉടമ്പടി (1919)
5. സർവരാജ്യസഖ്യത്തിന്റെ നിയമസംഹിത ഏതുപേരിൽ അറിയപ്പെടുന്നു- കവനന്റ് (Covenant)
6. സർവരാജ്യസഖ്യം നിലവിൽ വന്ന വർഷം- 1920 ജനുവരി 16
7. സർവ രാജ്യ സഖ്യത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു- ജനീവ
8. സർവ രാജ്യസഖ്യത്തിന്റെ സ്ഥാപകാംഗങ്ങൾ എത്ര- 42
9. സർവരാജ്യസഖ്യത്തിന്റെ ആദ്യ പൊതുസമ്മേളനം നടന്നത് എന്നായിരുന്നു- 1920 ജനുവരി 16
10. സർവ രാജ്യസഖ്യത്തിൽ അംഗമല്ലാതിരുന്ന പ്രമുഖരാജ്യം- അമേരിക്ക
11. സർവരാജ്യസഖ്യത്തിന്റെ ആദ്യ സെക്രട്ടറി ജനറൽ- ജെയിംസ് എറിക് ഡ്രമണ്ട്
12. സർവ രാജ്യ സഖ്യത്തിന്റെ അവസാന സെക്രട്ടറി ജനറൽ- സീൻ ലെസ്റ്റർ
13. രണ്ടാം ലോക മഹായുദ്ധക്കാലത്ത് സർവ രാജ്യസഖ്യത്തിന്റെ സെക്രട്ടറി ജനറൽ- സീൻ ലെസ്റ്റർ
14. സർവ രാജ്യസഖ്യം പിരിച്ചുവിട്ടത് എന്നായിരുന്നു- 1946 ഏപ്രിൽ 20
15. ഐക്യരാഷ്ട്ര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്ന സംഘടന- സർവരാജ്യസഖ്യം
16. ഐക്യരാഷ്ട്ര സംഘടനയുടെ രൂപവത്കരണത്തിന് കാരണമായ ഉടമ്പടി- അറ്റ്ലാൻറിക് ചാർട്ടർ
17. അറ്റ്ലാൻറിക് ചാർട്ടറിൽ ഒപ്പുവെച്ച വർഷം- 1941
18.അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവെച്ചത് ആരെല്ലാം- ഫ്രാങ്ക്ളിൻ ഡി. റൂസ് വെൽറ്റ്, വിൻസ്റ്റൺ ചർച്ചിൽ
19. ഐക്യരാഷ്ട്ര സംഘടനയുടെ രൂപവത്കരണത്തിലെ നാഴികക്കല്ലായ ഐക്യരാഷ്ട്ര പ്രഖ്യാപനത്തിൽ എത്ര രാജ്യങ്ങളാണ് ഒപ്പുവെച്ചത്- 26
20. ഐക്യ രാഷ്ട്രസംഘടന രൂപവത്കരിക്കാൻ തീരുമാനിച്ച സമ്മേളനം-യാൾട്ട സമ്മേളനം
21. യാൾട്ട സമ്മേളനം നടന്ന വർഷം- 1945
22. യാൾട്ട സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖനേതാക്കൾ- ഫ്രാങ്ക്ളിൻ ഡി. റൂസ് വെൽറ്റ്, വിൻസ്റ്റൺ ചർച്ചിൽ, സ്റ്റാലിൻ
23. സാൻഫ്രാൻസിസ്കോയിൽ നടന്ന സമ്മേളനത്തിൽവെച്ച് 50 രാജ്യങ്ങളിലെ പ്രതിനിധികൾ യു.എൻ. ചാർട്ടറിൽ ഒപ്പുവെച്ചത് എന്നായിരുന്നു- 1945 ജൂൺ 26
24. 51-ാമത്തെ അംഗമായി 1946 ഒക്ടോബർ 15- ന് യു.എൻ. ചാർട്ടറിൽ ഒപ്പുവെച്ച രാജ്യം- പോളണ്ട്
25. ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്ന വർഷം- 1945 ഒക്ടോബർ 24
26. ഐക്യരാഷ്ട്രസഭയിലെ ഔദ്യോഗിക ഭാഷകൾ ഏതെല്ലാം- ഫ്രഞ്ച്, റഷ്യൻ, ഇംഗ്ലീഷ്, ചൈനീസ്, സ്പാനിഷ്, അറബിക്
27. ഐക്യരാഷ്ട്രസഭയുടെ ആറാമത്തെ ഔദ്യോഗിക ഭാഷയായി അറബിക് ഉൾപ്പെടുത്തിയ വർഷം- 1973
28. ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യ അംഗമായതെന്ന്- 1945 ഒക്ടോബർ 30
29. ഇന്ത്യക്കു വേണ്ടി 1945- ൽ യു.എൻ. ചാർട്ടറിൽ ഒപ്പുവെച്ചത് ആരാണ്- സർ. രാമസ്വാമി മുതലിയാർ
30. യു.എൻ. ചാർട്ടർ സംസ്കൃതത്തിലേക്കു വിവർത്തനം ചെയ്തത് ആരാണ്- ഡോ. ജിതേന്ദ്രകുമാർ ത്രിപാഠി
31. ഐക്യരാഷ്ട്രസഭയിൽ തുടർച്ചയായി എട്ടുമണിക്കൂർ പ്രസംഗിച്ച് റെക്കോഡ് സൃഷ്ടിച്ച വ്യക്തി- വി.കെ. കൃഷ്ണമേനോൻ
32. ബ്രെട്ടൻവുഡ്സ് ഇരട്ടകൾ എന്നറിയപ്പെടുന്ന സംഘടനകൾ ഏതെല്ലാം- ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി
- 1944 ജൂലായിൽ നടന്ന ബ്രെട്ടൻവുഡ്സ്സ മ്മേളനത്തിലാണ് ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും രൂപവത്കരിക്കാൻ തീരുമാനിച്ചത്
33. ബ്രട്ടൻ വുഡ്സ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാർ ആരെല്ലാം- ആർ.കെ. ഷൺമുഖം ചെട്ടി, സി.ഡി. ദേശ്മഖ്
34. ലോകബാങ്കിന്റെ ആസ്ഥാനം എവിടെയാണ്- വാഷിങ്ടൺ
35. ലോകബാങ്കിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട അനുബന്ധ സംഘടനകളുടെ എണ്ണം- 5
36. ലോകബാങ്കിന്റെ പ്രധാന സംഘടനകൾ-
- അന്താരാഷ്ട്ര പുനർനിർമാണ വികസന ബാങ്ക് International Bank for Reconstruction and Development -IBRD)
- അന്താരാഷ്ട്ര വികസനസമിതി (International Development Association- IDA)
- അന്താരാഷ്ട്ര ധനകാര്യ കോർപ്പറേഷൻ (International Finance Corporation- IFC)
- ബഹുകക്ഷി നിക്ഷേപ ഗാരന്റി ഏജൻസി (The Multilateral Investment Guarantee Agency)
- അന്താരാഷ്ട്ര നിക്ഷേപ തർക്കപരിഹാരകേന്ദ്രം (International Centre for Settlement of Investment Disputes- ICSID)
37. ലോകബാങ്കിൽ നിന്നു വായ്പയെടുത്ത ആദ്യ രാജ്യം- ഫ്രാൻസ്
38. ‘Third Window' എന്ന പദം ഏത് അന്താരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു- ലോകബാങ്ക്
39. ലോകബാങ്കിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു- യുജിൻ മെയർ
40. ലോക ബാങ്കിന്റെ നിലവിലെ പ്രസിഡന്റ് ആരാണ്- ഡേവിഡ് മാൽപാസ്സ്
41. ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപവത്കരണത്തിന് കാരണമായ സമ്മളനം- ബന്ദൂങ് സമ്മേളനം
42. ബന്ദൂങ് സമ്മേളനം നടന്ന വർഷം- 1955
43. ബന്ദൂങ് സമ്മേളനത്തിന്റെ മുഖ്യശില്പി എന്നറിയപ്പെടുന്ന വ്യക്തി- അഹമ്മദ് സുക്കാർണോ
44. ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യസമ്മേളനം നടന്നത് എവിടെയായിരുന്നു- ബെൽഗ്രേഡ് (1961)
45. നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (NATO) നിലവിൽവന്ന വർഷം- 1949
46. നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ ആസ്ഥാനം- ബ്രസൽസ് (ബെൽജിയം)
47. മനില ഉടമ്പടി ഏത് സംഘടനയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ടിരിക്കുന്നു- സൗത്ത് ഈസ്റ്റ് ഏഷ്യ ട്രീറ്റി ഓർഗനെസേഷൻ (SEATO)
48. 1954- ൽ രൂപവത്കരിക്കപ്പെട്ട സൗത്ത് ഈസ്റ്റ് ഏഷ്യ ട്രീറ്റി ഓർഗനൈസേഷൻറെ ആസ്ഥാനം- ബാങ്കോക്ക് (തായ്ലാൻഡ്)
49. ബാഗ്ദാദ് ഉടമ്പടി ഏത് സംഘടനയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ടിരിക്കുന്നു- സെൻട്രൽ ട്രീറ്റി ഓർഗനൈസേഷൻ (CENTO)
50.1955- ൽ രൂപവത്കൃതമായ സെൻട്രൽ ട്രീറ്റി ഓർഗനൈസേഷന്റെ ആസ്ഥാനം- അങ്കാറ (തുർക്കി)
51. യൂറോപ്പിൽ നാറ്റോ ശക്തികളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ വാഴ്സ ഉടമ്പടി (WARSAW PACT) രൂപവത്കരിക്കപ്പെട്ട വർഷം- 1955
No comments:
Post a Comment