Wednesday, 7 July 2021

Current Affairs- 07-07-2021

1. ജമ്മു കാശ്മീരിൽ നിന്നുള്ള ആദ്യ Indian Airforce വനിത പൈലറ്റ്- Mawya Sudan


2. കഴിഞ്ഞ നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും വലിയ കാരുണ്യ പ്രവർത്തകൻ ആയി മാറിയ ഇന്ത്യൻ വ്യവസായി- Jamsetji Tata (Tata Group സ്ഥാപകൻ)


3. 2021 ജൂണിൽ ക്ഷീര കർഷകർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനും വളർത്തു മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ട് 'Animal Welfare War Room' നിലവിൽ വരുന്നത്- Bengaluru (കർണാടക)


4. 2021 ജൂണിൽ Airport Council International (ACI)- യുടെ Director General's Roll of Excellence പുരസ്കാരത്തിന് അർഹമായ കേരളത്തിലെ വിമാനത്താവളം- Cochin International Airport Ltd. (CIAL)


5. ലോകത്തിലെ ആദ്യ ജനിതകമാറ്റം വരുത്തിയ റബ്ബർ തൈ (GM Rubber) പരീക്ഷണാടിസ്ഥാനത്തിൽ plant ചെയ്ത സംസ്ഥാനം- അസം (വികസിപ്പിച്ചത്- Rubber Research Institute of India, Kottayam)


6. 2021- ലെ ടോക്കിയോ ഒളിമ്പിക്സിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക തീം സോങ്- Lakshya Tere Samne hai (Composer- Mohit Chauhan)


7. മൂന്നിനം ചീങ്കണ്ണി ഇനങ്ങൾ ഉളള ഏക ഇന്ത്യൻ സംസ്ഥാനം- ഒഡിഷാ


8. ഒരു അന്താരാഷ് ടെസ്റ്റ് മത്സരത്തിൽ മൂന്ന് സിക്സറുകൾ നേടുന്ന ആദ്യ വനിത ക്രിക്കറ്റ് താരം- Shefali Verma 


9. 2021 അന്തർദേശീയ ഒളിമ്പിക് ദിനം (ജൂൺ 23)- ന്റെ പ്രമേയം- Stay healthy, Stay strong, stay active 


10. ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരനായ Dr. Vipin Gupta- യുടെ പുതിയ പുസ്തകങ്ങൾ- 

  • 'What is consciousness',
  • 'What is Para Consciousness'

11. 2021 ജൂണിൽ Telecom Regulatory Authority of India- യുടെ സെക്രട്ടറിയായി നിയമിതനായത്- V. Raghunandan


12. 2021- ലെ ടോകിയോ ഒളിമ്പിക്സിൽ നേരിട്ട് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ നീന്തൽതാരം- സജൻ പ്രകാശ്


13. കേന്ദ്രസർക്കാരിന്റെ Smart City Awards 2020- ൽ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഏറ്റവും മുന്നിലെത്തിയത്- Uttarpradesh


14. ഇന്ത്യയിലെ ആദ്യ പേവിഷ വിമുക്ത (Rabies free) സംസ്ഥാനമായി പ്രഖ്യാപിച്ചത്- ഗോവ


15. 2021 ജൂണിൽ DRDO വിജയകരമായി പരീക്ഷിച്ച nuclear capable Subsonic Cruise Missile- Nirbhay


16. 2021 ജൂണിൽ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ കണ്ടെത്തിയ പുതിയ തവള ഇനം- Euphlyctis Kerala


17. 2021 ജൂണിൽ മലബാർ പോലീസ് മൂസിയം നിലവിൽ വന്നത്- കോഴിക്കോട്


18. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ Waste to Energy (WTE) Plant നിലവിൽ വരുന്നത്- കോഴിക്കോട്


19. 2021 ജൂണിൽ മികച്ച തിരക്കഥയ്ക്ക് റഷ്യയിലെ Cheboksary International Film Festival- ൽ പുരസ്കാരം നേടിയ മലയാള ചിത്രം- ഹാസ്യം (സംവിധാനം- ജയരാജ്)


20. കുഞ്ഞാലി മരയ്ക്കാർ സ്മാരക നാവിക ചരിത്ര മ്യൂസിയം നിലവിൽ വരുന്നത്- ഇരിങ്ങൽ (കോഴിക്കോട്)


21. 2021- ലെ ടോകിയോ ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ നേടുന്ന താരത്തിന് 6- കോടി രുപാ പാരിതോഷികം പ്രഖ്യാപിച്ച സംസ്ഥാനം- ഹരിയാന


22. Brand Finance- ന്റെ Hotels 50, 2021 റിപ്പോർട്ട്‌ അനുസരിച്ചു ലോകത്തിലെ ഏറ്റവും ശക്തമായ Hotel Brand- Taj


23. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ടിബറ്റിൽ ആദ്യമായി ബുള്ളറ്റ് ട്രെയിൻ വിജയകരമായി ഓടിച്ച രാജ്യം- ചൈന


24. 2021- ലെ International Day against Drug Abuse and Illicit Trafficking (ജുൺ-  26)- ന്റെ പ്രമേയം- Share Facts on Drugs, Save Lives


25. 2021 ജൂണിൽ അന്തരിച്ച പ്രമുഖ Antivirus software ആയ McAfee- യുടെ സ്ഥാപകൻ- John David McAfee


26. 2021 ജൂണിൽ Central Vigilance Commissioner (acting) ആയി നിയമിതനായത്- Suresh N Patel


27. 2022- ൽ കമ്മീഷൻ ചെയ്യുന്ന ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ- ഐ. എൻ. എസ്. വിക്രാന്ത് (നിർമ്മാണം- കൊച്ചി കപ്പൽ നിർമ്മാണശാല)


28. രാജ്യത്തെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസിനുളള Passport Seva Puraskar Award 2020-21- ന് അർഹമായ കേരളത്തിലെ പാസ്പോർട്ട് ഓഫീസ്- Regional Passport office, Cochin


29. ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിന് പലിശ രഹിത വായ്പ ലഭ്യമാക്കുന്നതിന് സംസ്ഥാന സഹകരണവകുപ്പ് ആരംഭിക്കുന്ന പദ്ധതി- വിദ്യ തരംഗിണി


30. പൊതുജന പങ്കാളിത്തത്തോടെ ശൈശവ വിവാഹം പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആരംഭിക്കുന്ന പദ്ധതി- പൊൻവാക്ക്


31. 2021 ജൂണിൽ വിവാദ പരാമർശത്തെ തുടർന്ന് രാജി വെച്ച കേരള സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ- എം. സി. ജോസഫൈൻ


32. 2021 ജൂണിൽ പ്രവർത്തനമവസാനിപ്പിച്ച Hongkong- ലെ ജനാധിപത്യാനുകൂല ദിനപ്പത്രം- The Apple Daily 


33. WhatsApp- മായി സഹകരിച്ച് ഇന്ത്യയിലെ യുവതി യുവാക്കൾക്കായി Digital Skills Champions Programme ആരംഭിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനം- National Skill Development Corporation


34. മാധ്യമ വാർത്തകളിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ആധാരമാക്കി പ്രസിദ്ധികരിച്ച് Reuters Institute Digital News Report 2021- ൽ ഇന്ത്യയുടെ സ്ഥാനം- 31 (മുന്നിലുള്ള രാജ്യം- ഫിൻലാൻഡ്) 


35. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കായി ഡൽഹി സർക്കാർ ആരംഭിച്ച ധനസഹായ പദ്ധതി- Mukhyamantri Govid- 19 Partwar Arthik Sahayata Yojana


36. 2021- ലെ പുലിറ്റ്സർ പുരസ്കാര ജേതാക്കളിൽ ഉൾപ്പെട്ട രണ്ട് ഇന്ത്യൻ വംശജർ- മേഘാ രാജഗോപാൽ, നിൽ ബേദി 

  • ഷിൻജിയാങ് പ്രവിശ്യയിലെ ഉയ്ഗൂർ മുസ്ലിങ്ങളെ തടവിലാക്കുന്നതിനായി ചൈന രഹസ്യമായി നിർമിച്ച തടങ്കൽപാളയങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ലോകശ്രദ്ധയിൽ എത്തിച്ചതിന്റെ പേരിലാണ് തമിഴ് വംശജയും യു.എസ്സിലെ പത്രപ്രവർത്തകയുമായ മേഘ രാജ്യാന്തര റിപ്പോർട്ടിങ്ങിനുള്ള പുലിറ്റ്സർ സമ്മാനം നേടിയത്.
  • പ്രാദേശിക റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം അന്വേഷണാത്മക മാധ്യമപ്രവർത്തകനായ നീൽ ബേദിക്ക് ലഭിച്ചു. 


37. ഇസ്രയേലിന്റെ പുതിയ പ്രധാന മന്ത്രിയുടെ പേര്- നാഫ്ത്താലി ബന്നറ്റ് 

  • ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ (ലിക്കുഡ് പാർട്ടി) 12 വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് എട്ട് പ്രതിപക്ഷ കക്ഷികൾ രൂപവത്കരിച്ച ഐക്യസർക്കാർ അധികാരമേറ്റത്.
  • യമിന പാർട്ടിയുടെ ബെന്നറ്റ് 2023 സെപ്റ്റംബർ വരെ പ്രധാനമന്ത്രി സ്ഥാനം വഹിക്കും. അതിനുശേഷം ഇപ്പോഴത്ത വിദേശകാര്യ മന്ത്രികൂടിയായ യായിർ ലാപിഡ് (യെഷ് ആറ്റിഡ് പാർട്ടി) പ്രധാനമന്ത്രിയാകും
  • 120 അംഗ പാർലമെന്റിൽ (നെസറ്റ്) ഒറ്റ സീറ്റിന്റെ മുൻതൂക്കത്തിലാണ് ഐക്യസർക്കാർ അധികാരത്തിലെത്തിയത്  
  • 1948- ൽ രൂപംകൊണ്ട ഇസ്രയേലിന്റെ ചരിത്രത്തിലാദ്യമായി ഒരു അറബി പാർട്ടിയും (അറബ് ഇസ്ലാമിസ്റ്റ് - റാം പാർട്ടി) ഐക്യ സർക്കാരിന്റെ ഭാഗമായിട്ടുണ്ട്. റാം പാർട്ടിയുടെ മൻസൂർ അബ്ബാസാണ് ഉപപ്രധാനമന്ത്രി 


38. ജൂൺ 11- ന് അന്തരിച്ച സ്വാമി ശിവമായാനന്ദ (86) ഏത് ആത്മീയ സംഘടനയുടെ ഉപാധ്യക്ഷനായിരുന്നു- രാമകൃഷ്ണ മിഷൻ, രാമകൃഷ്ണമഠം 


39. ഏത് സാമൂഹിക മാധ്യമ സ്ഥാപനത്തിനാണ് രാജ്യത്തെ നിയമപരിരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചത്- ട്വിറ്റർ

  • ട്വിറ്ററിന്റെ സേഫ് ഹാർബർ പരിരക്ഷയാണ് നഷ്ടമായത്. നിയമവിരുദ്ധമായ ഉള്ളടക്കം ആരെങ്കിലും പോസ്റ്റ് ചെയ്താൽ ട്വിറ്ററിനെതിരേ ഇനി ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നടപടിയെടുക്കാം  


40. കൊട്ടിയൂർ മഹാശിവക്ഷേത്രത്തിലെ (കണ്ണൂർ) വഴിപാടുമായി ബന്ധപ്പെട്ട് അടുത്തിടെ പേറ്റന്റ് ലഭിച്ചത് ഏതിനൊക്കെ- ഓടപ്പൂ, അപ്പട, ആലിംഗന പുഷ്പാഞ്ജലി


പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2021

  • ജേതാക്കൾ- ന്യൂസിലന്റ് 
  • റണ്ണറപ്പ്- ഇന്ത്യ 
  • ഫൈനൽവേദി- സതാംപ്റ്റൻ (ഇംഗ്ലണ്ട്) 
  • മാൻ ഓഫ് ദി മാച്ച്- കൈൽ ജൈമിസൺ (ന്യൂസിലന്റ്)

No comments:

Post a Comment