Friday 30 July 2021

General Knowledge in Indian Constitution Part- 9

1. ഭാരതീയ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതിയെ അലങ്കരിച്ച ചിത്രകാരനാര്- നന്ദലാൽ ബോസ് 


2. രാഷ്ട്രപതിയെ ഇമ്പീച്ച് ചെയ്യാൻ നടപടികൾ എടുക്കാനാവുന്ന ഏക കാരണം എന്ത്- ഭരണഘടനാ ലംഘനം 


3. ഭരണഘടനാ നിർമാണസമിതി ഭരണഘടനയ്ക്ക് അംഗീകാരം നൽകിയതെന്ന്- 1949 നവംബർ 26 


4. ഭരണഘടനയുടെ കരടിൽ ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങൾ ഒപ്പുവെച്ചതെന്ന്- 1950 ജനുവരി 24 


5. ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നതെന്ന്- 1950 ജനുവരി 26 (റിപ്പബ്ലിക്ക് ദിനം) 


6. ഭരണഘടനാ ദിനം അഥവാ സംവിധാൻ ദിവസ് ആയി ആചരിക്കപ്പെടുന്നതേത്- നവംബർ 26 


7. ഏത് ബ്രിട്ടീഷ് നിയമത്തിന്റെ സ്ഥാനത്താണ് 1949 നവംബർ 26- ന് ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചത്- 1935- ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട് 


8. 1976- ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകളേവ- സോഷ്യലിസ്റ്റ്, സെക്കുലർ എന്നിവ 


9. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യപ്പെട്ട ഏക അവസരമേത്- 1976- ലെ 42-ാം ഭേദഗതി 


10. ആമുഖം ഭരണഘടനയുടെ പ്രധാനഭാഗമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചത് ഏത് കേസിലെ വിധിയിലാണ്- കേശവാനന്ദ ഭാരതി Vs കേരള സ്റ്റേറ്റ് കേസിൽ (1973) 


11. ‘ഭരണഘടനയുടെ ആത്മാവ്' എന്ന് ജവാഹർലാൽ നെഹ്റു വിശേഷിപ്പിച്ച ഭാഗമേത്- ആമുഖം


12. പൗരത്വനിയമം നിലവിൽ വന്ന വർഷമേത്- 1955 


13. എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം ആർജിക്കാനാവും- 5 രീതിയിൽ 


14, എത്ര രീതിയിൽ ഒരാൾക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടാം- 3 രീതിയിൽ 


15. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ എത്രയാണ്- ആറ്  


16. ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ എത്ര മൗലികാവകാശങ്ങളാണ് ഉണ്ടായിരുന്നത്- ഏഴ്


17. 1978- ൽ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് ഒഴി വാക്കപ്പെട്ടതേത്- സ്വത്തവകാശം 


18. അയിത്തത്തിന്റെ ഏത് വിധത്തിലുള്ള രൂപവും നിരോധിക്കുന്ന ഭരണഘടനാ അനുച്ഛേദമേത്- അനുച്ഛേദം 17 


19. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പാക്കുന്ന അവകാശങ്ങളേവ- ജീവനും വ്യക്തിസ്വാതന്ത്ര്യവും 


20. കായികമത്സരങ്ങളിൽ ഏർപ്പെടുന്നത് ഏത് മൗലികാവകാശത്തിന്റെ വകഭേദമാണെന്നാണ് സുപ്രീംകോടതി വിലയിരുത്തിയിട്ടുള്ളത്- സംസാരം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള അവകാശം 


21. ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ഊർജമുൾക്കൊണ്ടിരിക്കുന്നത് ഭരണഘടനയിലെ ഏത് അനുഛേദത്തിൽ നിന്നുമാണ്- അനുച്ഛേദം 19 (1) എ 


22. വിവരാവകാശത്തെ മൗലികാവകാശമാക്കിയിരിക്കുന്നത് ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരമാണ്- അനുച്ഛേദം 19(1) (എ) 


23. ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരം ഏർപ്പെടുത്തുന്ന അടിയന്തരാവസ്ഥയിലാണ് മൗലികാവകാശങ്ങൾ സസ്പെന്റ് ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരമുള്ളത്- അനുച്ഛേദം 352 


24. ദേശീയ അടിയന്തരാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽപ്പോലും എടുത്തുമാറ്റാനാവാത്ത  മൗലികാവകാശങ്ങൾ ഏതൊക്കെ അനുച്ഛേദം പ്രകാരമുള്ളതാണ്- അനുച്ഛേദം 20, 21 


25. ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് പ്രാഥമിക വിദ്യാഭ്യാസത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്- 2002- ലെ 86-ാം ഭേദഗതി  


26. മനുഷ്യക്കടത്ത്, നിർബന്ധിത വേല എന്നിവ തടയുന്ന ഭരണഘടനാ അനുച്ഛേദമേത്- അനുച്ഛേദം 23 


27. ഭരണഘടനയുടെ 24-ാം അനുച്ഛേദത്തിന്റെ പ്രാധാന്യമെന്ത്- ബാലവേല നിരോധനം 


28. ‘ക്ഷേമരാഷ്ടം' എന്ന ആശയത്തെ വിഭാവനം ചെ യ്യുന്ന ഭരണഘടനയിലെ ഭാഗമേത്- ഭാഗം 4 (നിർദേശകതത്ത്വങ്ങൾ) 


29. ഗാന്ധിയൻ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗമേത്- രാഷ്ട്രനിർദേശകതത്ത്വങ്ങൾ 


30. ഭരണഘടനയുടെ 44-ാം അനുച്ഛേദം മുന്നോട്ടു വെയ്ക്കുന്ന നിർദേശമെന്ത്- ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കണം 


31. രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യാൻ അധികാരമുള്ളത് ആർക്ക്- പാർലമെന്റിന്


32. ശിശുപരിപാലനം, ആറുവയസ്സ് പൂർത്തിയാകുന്നതുവരെ സാർവത്രിക വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കണമെന്ന് നിർദേശിക്കുന്ന അനുച്ഛേദമേത്- അനുച്ഛേദം 45 


33. ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങളെ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്- 1976- ലെ 42-ാം ഭേദഗതി 


34. മൗലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഭരണഘടനയുടെ അനുച്ഛേദം ഏത്- 51 (എ)


35. തുടക്കത്തിൽ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്ന മൗലിക കർത്തവ്യങ്ങൾ എത്ര- 10


36. നിലവിൽ എത്ര മൗലികകർത്തവ്യങ്ങളാണ് ഭരണഘടന പ്രതിപാദിക്കുന്നത്- 11


37. പ്രസിഡന്റിനെ ആ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള നടപടിക്രമം എങ്ങനെ അറിയപ്പെടുന്നു- ഇംപീച്ച്മെന്റ് 


38. രാഷ്ട്രപതി രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്ക്- ഉപരാഷ്ട്രപതിക്ക് 


39. പൊതുമാപ്പ് അനുവദിക്കാൻ രാഷ്ട്രപതിക്ക് അധി കാരം നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം ഏത്- അനുച്ഛേദം 72 


40. പാർലമെന്റ് സമ്മേളിക്കാത്ത സാഹചര്യങ്ങളിൽ രാഷ്ട്രപതിക്ക് ഓർഡിനൻസ് പുറപ്പെടുവിക്കാൻ അധികാരം നൽകുന്ന അനുച്ഛേദമേത്- അനുച്ഛേദം 123

No comments:

Post a Comment