1. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് മീൻ ടൈമിനേക്കാൾ എത്ര മണിക്കൂർ മുന്നിലാണ്- 5 മണിക്കൂർ 30 മിനിറ്റ്
2. താഴെപ്പറയുന്നവയിൽ ഇന്ത്യയെക്കാൾ വലുപ്പം കൂടിയ രാജ്യമേത് ?
(a) അൾജീരിയ
(b) ഫ്രാൻസ്
(c) ബ്രസീൽ
(d) കോംഗോ
Ans. c
3. താഴെപ്പറയുന്നവയിൽ ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദിയേത്?
(a) നർമദ
(b) മഹാനദി
(C) ഗോദാവരി
(d) ബ്രഹ്മപുത്ര
Ans. a
4. ആൻഡമാൻ, നിക്കോബാർ ദ്വീപസമൂഹങ്ങളെ വേർതിരിക്കുന്നതെന്ത്- ടെൻ ഡിഗ്രി ചാനൽ
5. താഴെപ്പറയുന്നവയിൽ കായാന്തരിതശിലയ്ക്ക് ഉദാഹരണമേത്?
(a) കൽക്കരി
(b) ചോക്ക്
(c) ബസാൾട്ട്
(d) മാർബിൾ
Ans. d
6. തിരഞ്ഞെടുപ്പുകൾ പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗമേത്- ഭാഗം- 15
7. ഏകീകൃത സിവിൽ കോഡ് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദമേത്- അനുച്ഛേദം- 44
8. മൗലിക കടമകൾ ഭരണഘടനയോട് കൂട്ടിച്ചേർത്ത വർഷമേത്- 1976
9. ഒരു സാമ്പത്തികവർഷം തുടങ്ങുന്നതിനുമുൻപ് ബജറ്റ് പാസാക്കാനാവാതെ വന്നാൽ ചെറിയ കാലയളവിലേക്ക് പണം ചെലവാക്കാനുള്ള അനുവാദത്തിനായി ധനകാര്യമന്ത്രി അവതരിപ്പിക്കുന്ന ബില്ലേത്- വോട്ട് ഓൺ അക്കൗണ്ട്
10. കൺകറന്റ് ലിസ്റ്റ് എന്ന ആശയം ഇന്ത്യൻ ഭരണഘടന കടംകൊണ്ടത് ഏത് രാജ്യത്തുനിന്നുമാണ്- ഓസ്ട്രേലിയ
11. താഴെപ്പറയുന്നവയിൽ കിഴക്കോട്ടൊഴുകാത്ത നദിയേത്?
(a) മഞ്ചേശ്വരം പുഴ
(b) കബനി
(c) ഭവാനി
(d) പാമ്പാർ
Ans. a
12. പെരുമൺ തീവണ്ടിയപകടം സംഭവിച്ച കായലേത്- അഷ്ടമുടിക്കായൽ
13. പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്തെ കൊടുമുടി ഏത്- അഗസ്ത്യാർകൂടം
14. കൊട്ടിയൂർ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ്- കണ്ണൂർ
15. കുറവൻ, കുറത്തി മലകൾക്കിടയിൽ നിർമിച്ചിട്ടുള്ള അണക്കെട്ടേത്- ഇടുക്കി
16. താഴെപ്പറയുന്നവയിൽ ഏതാണ് ‘മലയോര ഹൈവേ'എന്നും അറിയപ്പെടുന്നത്?
(a) എസ് എച്ച്- 17
(b) എസ് എച്ച്- 31
(c) എസ് എച്ച്- 59
(d) എസ് എച്ച്- 11
Ans.c
17. ബ്രിട്ടീഷ് ഭരണത്തെ 'വെൺനീചൻ' എന്ന് വിശേഷിപ്പിച്ചതാര്- വൈകുണ്ഠസ്വാമികൾ
18. രബീന്ദ്രനാഥ ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷമേത്- 1922
19. ആരുടെ രചനയാണ് ‘മലബാർ കലാപം'- കെ. മാധവൻ നായർ
20. 'ഭയലോഭകൗടില്യങ്ങൾ വളർക്കില്ലൊരു നാടിനെ' എന്നത് ഏത് പത്രത്തിന്റെ മുഖക്കുറിപ്പായിരുന്നു- സ്വദേശാഭിമാനി
21. ഫ്യൂസ് വയർ നിർമിക്കാനുപയോഗിക്കുന്ന സോൾഡർ ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ്- ലെഡ്, ടിന്ന്
22. ന്യൂക്ലിയർ ഫിഷനിൽ ആറ്റത്ത
വിഘടിപ്പിക്കാനുപയോഗിക്കുന്ന അറ്റോമിക കണമേത്- ന്യൂട്രോൺ
23. ഗ്രീൻഹൗസ് ഇഫക്ടിന് കാരണമാകുന്ന വികിരണങ്ങളേവ- ഇൻഫ്രാറെഡ്
24. താഴെപ്പറയുന്നവയിൽ ആൽക്കലി ലോഹം അല്ലാത്തതേത്?
(a) സോഡിയം
(b) പൊട്ടാസിയം
(c) മഗ്നീഷ്യം
(d) ലിഥിയം
Ans. c
25. ഏത് ലോഹത്തിന്റെ അയിരാണ് ഇൽമനൈറ്റ്- ടൈറ്റാനിയം
26. താഴെപ്പറയുന്നവയിൽ കരളിന്റെ ധർമം അല്ലാത്തതേത്?
(a) കൊളസ്ട്രോൾ നിർമിക്കുന്നു
(b) വിറ്റാമിൻ- എ സംഭരിക്കുന്നു
(c) അമിനോ ആസിഡിനെ യൂറിയയാക്കുന്നു
(d) ഇൻസുലിൻ ഉത്പാദനം
Ans. d
27. താഴെപ്പറയുന്നവയിൽ മെലാടോണിൻ ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയേത്- പീനിയൽ ഗ്രന്ഥി
28. താഴെപ്പറയുന്ന അപര്യാപ്തതാ രോഗങ്ങളിൽ ശരിയല്ലാത്ത ജോടിയേത്?
(a) ഗോയിറ്റർ- അയഡിൻ
(b) ഹൈപ്പോകലിമിയ- പൊട്ടാസ്യം
(c) ഹൈപ്പോ നടീമിയ- കാൽസ്യം
(d) അനീമിയ- ഇരുമ്പ്
Ans.c
29. ഒരു വിശാലമായ ഭൂപ്രദേശത്തുള്ള സസ്യങ്ങളുടെയും ജന്തുക്കളുടെയും സമൂഹത്തെ എങ്ങനെ പറയുന്നു- ബയോം
30. രാമൻ പ്രഭാവം എന്തുമായി ബന്ധപ്പെട്ടതാണ്- പ്രകാശ വിസരണം
31. വ്യവസായികളും വ്യാപാരികളും കൂടുതലായി ഉപയോഗിക്കുന്ന നിക്ഷേപപദ്ധതി ഏത്- പ്രചലിതനിക്ഷേപം
32. ബാങ്കിൽ അക്കൗണ്ട് ഇല്ലാതെ തന്നെ നടത്താവുന്ന സാമ്പത്തിക ക്രയവിക്രയത്തിന് ഉദാഹരണമേത്?
(a) ഓവർ ഡ്രാഫ്റ്റ്
(b) ലോക്കർ സൗകര്യം
(c) ഡിമാന്റ് ഡ്രാഫ്റ്റ്
(d) ക്യാഷ് ക്രെഡിറ്റ്
Ans. c
33. സഹകരണ ബാങ്കുകളുടെ പ്രവർത്തനതത്ത്വത്തിൽ ഉൾപ്പെടാത്തതേത്?
(a) സ്വയംപര്യാപ്തത
(b) സഹകരണം
(c) സ്വയംസഹായം
(d) പരസ്പരസഹായം
Ans. a
34. നിക്ഷേപകരിൽനിന്ന് പണം സമാഹരിച്ച് ഓഹരിക്കമ്പോളത്തിലും, കടപ്പത്രങ്ങൾ, അടിസ്ഥാനവികസന മേഖല എന്നിവയിലും നിക്ഷേപിച്ച് ലഭിക്കുന്ന ലാഭം അഥവാ നഷ്ടം നിക്ഷേപകർക്ക് വീതിച്ചുനൽകുന്ന സ്ഥാപനങ്ങളേവ?
(a) ഇൻഷുറൻസ് കമ്പനികൾ
(b) മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ
(c) ഓഹരിവിപണി
(d) ചിട്ടിക്കമ്പനികൾ
Anc. b
35. സർക്കാരും സ്വകാര്യ സംരംഭകരും സംയുക്തമായി ആരംഭിച്ച് മുതൽമുടക്കിനനുസരിച്ച് ലാഭം പങ്കുവയ്ക്കുന്ന സംരംഭങ്ങളേവ?
(a) പബ്ലിക്-പ്രൈവറ്റ് പാർട്ണർ ഷിപ്പ്
(b) ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫർ
(c) സ്വകാര്യമേഖല
(d) പൊതുമേഖല
Ans. a
36. വിവരാവകാശ നിയമം നിലവിൽ വരുമ്പോൾ ഇന്ത്യയിലെ രാഷ്ട്രപതിയാര്- എ.പി.ജെ. അബ്ദുൾ കലാം
37. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണർ, ഇൻഫർമേഷൻ കമ്മിഷണർമാർ എന്നിവരെ ശുപാർശ ചെയ്യുന്ന സമിതിയിൽ ഉൾപ്പെടാത്തതാര്?
(a) പ്രധാനമന്ത്രി
(b) ലോക്സഭാ പ്രതിപക്ഷനേതാ
(c) ഒരു ക്യാബിനറ്റ് മന്ത്രി
(d) ലോക്സഭാ സ്പീക്കർ
Ans. d
38. വിവരാവകാശ കമ്മിഷൻ അംഗങ്ങളുടെ ഔദ്യോഗിക കാലാവധിയെത്ര- 5 വർഷം അഥവാ 65 വയസ്സ്
39. ലോക്സഭയിൽ പട്ടിക വർഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള മണ്ഡലങ്ങളെത്ര- 47 സീറ്റുകൾ
40. ഏത് പരിധിക്കുള്ളിൽ വരുന്ന തുകകളിലെ തർക്കങ്ങളിലാണ് സംസ്ഥാന ഉപഭോക്‌തൃ തർക്ക പരിഹാര കമ്മിഷൻ തീർപ്പ് കല്പിക്കുന്നത്- ഒരുകോടിക്ക് മുകളിൽ 10 കോടി വരെ
41. മൂന്നുമുതൽ ഏഴുവർഷംവരെ കൂടുമ്പോൾ വരൾച്ച, വെള്ളപ്പൊക്കം, മറ്റുതരത്തിലുള്ള കാലാവസ്ഥാഭീഷണികൾ എന്നിവയ്ക്ക് കാരണമാകുന്ന സങ്കീർണമായ കാലാവസ്ഥാ സമ്പ്രദായമേത്- എൽ നിനോ
42. ധ്രുവീയ കാലാവസ്ഥയുള്ള ഇന്ത്യയിലെ പ്രദേശമേത്- ജമ്മു കശ്മീർ
43. ‘കോട്ടോണോപോളിസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരമേത്- മുംബൈ
44. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടമായ ഝാറിയ ഏത് സംസ്ഥാനത്താണ്- ജാർഖണ്ഡ്
45. താഴെപ്പറയുന്നവയിൽ അറബ് രാജ്യം അല്ലാത്തതേത്?
(a) ഒമാൻ
(b) ഖത്തർ
(c) ഇറാഖ്
(d) ഇറാൻ
Ans. d
46. കംപ്യൂട്ടറിനുള്ളിലെ അടിസ്ഥാനപരമായ കണക്കുകൂട്ടലുകൾ നടത്തുന്നതും ഇൻപുട്ട് ഔട്ട്പുട്ട് ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും എന്താണ്- മെെക്രോപ്രോസസറുകൾ
47. കംപ്യൂട്ടറിനകത്തുള്ള ഘടകങ്ങൾ തമ്മിലോ കംപ്യൂട്ടറുകൾ തമ്മിലോ വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന പാതകളേവ- ബസ്
48. കംപ്യൂട്ടറിനുള്ളിലെ എല്ലാ ഘടകങ്ങളും ബന്ധിപ്പിച്ചിരിക്കുന്നത് എന്തിലേക്കാണ്- മദർബോർഡ്
49. കംപ്യൂട്ടർ ഹാർഡ് ഡിസ്കിൽ നിന്ന് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തനക്ഷമമായിവരുന്ന പ്രക്രിയ ഏത്- ബൂട്ടിങ്
50. ഏതു തരത്തിലുള്ള ഫയൽ ഫോർമാറ്റിന് ഉദാഹരണമാണ് എം.പി- 3 ഫയൽ- ശബ്ദഫയൽ
51. No one told me about this. The Passive voice is:
Ans. I was not told about this
52. Sweep away the ............. leaves.
Ans. fallen
53. She .............. an air of innocence.
Ans. put on
54. I don't............... books to any body.
Ans. lend
55. With ............. patience we can bring him down.
Ans. a few
56. 'The straight and narrow' means:
Ans. Behave in a way that is honest and moral
57. I don't know ................ to turn for help.
Ans. Where
58. Antonym of TRIVIAL
Ans. Important
59. Choose the mis-spelt word.
(a) Arbitrary
(b) Honorary
(c) Contrary
(d)Introductory
Ans. d
60. Which of the following is a Compound Noun.
(a) Dressing room
(b) Silence
(c) Individual
(d) Backward
Ans. a
61. Hastily erected barrier across a street.
Ans. Barricade
62. She said that we couldn't attend the wedding the coming week. The Direct speech is:.
Ans. She said, "We couldn't attend the wedding next week."
63. If I had your phone number.........
Ans. I would have called you
64. ........ man who came yesterday is here again. Use the right Article.
Ans. The
65. Plural form of 'Person'
Ans. People
66. She speaks three languages......English.
Ans. besides
67. Nothing interesting happens here, ..............
Ans. does it?
68. A............ of prices. Use Collective term.
Ans. catalogue
69. His birthday is.............. March.
Ans. in
70. She is the .............. person I have ever met.
Ans. most polite
71. എതിർലിംഗമെഴുതുക- പൗരൻ
Ans. പൗരി
72. സമാനാർഥമുള്ള പദമേത്-കുശം
Ans. ദർഭ
73. ഹൃദയത്തെ സ്പർശിക്കുന്ന- ഒറ്റപ്പദമേത്
Ans. ഹൃദയസ്പൃക്ക്
74. ശരിയായ പദമേത്
(a) യശത്ശരീരൻ
(b) യശാശ്ശരീരൻ
(c) യശ:ശ്ശരീരൻ
(d) യശ്ശ്ശരീരൻ
Ans. c
75. പ്രത്യാശ- പിരിച്ചെഴുതുക
Ans. പ്രതി + ആശ
76. വിവൃതം- വിപരീതപദമേത്:
Ans. സംവൃതം
77. ശരിയായ വിഗ്രഹാർഥമേത്- ഗാണ്ഡീവധന്വാവ്
Ans. ഗാണ്ഡീവം എന്ന വില്ല് ധരിച്ചി ട്ടുള്ളവൻ
78. അവസാനിപ്പിക്കുക എന്ന അർഥമുള്ള ശൈലിയേത്?
Ans. ധനാശിപാടുക
79. ശരിയായ വാക്യം തിരഞ്ഞെടുക്കുക.
(a) ഓരോ വിദ്യാർഥികളും ഓരോ പുസ്തകം വിതം എടുത്തുകൊള്ളുക
(b) ഇന്നലെ മുതൽ പെയ്തു തുടങ്ങിയ മഴ ഇതുവരെ നിലച്ചില്ല.
(C) മകന്റെ ഭാവിയോർത്ത് മാതാപിതാക്കൾ ആശങ്കാകുലരായി.
(d) ഏകാധിപത്യത്തെ തീർച്ചയായും എതിർത്ത് തോല്പിക്കുക തന്നെ വണം.
Ans. c
80. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക- Asterisk
Ans. നക്ഷത്രചിഹ്നം
No comments:
Post a Comment