Tuesday, 13 July 2021

Current Affairs- 13-07-2021

1. അടുത്തിടെ ആറ് കോടി വർഷം പഴക്കമുള്ള ബസാൾട്ട് സ്തംഭം കണ്ടെത്തിയത്- മഹാരാഷ്ട്ര 


2. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന സിനിമ- എമർജൻസി 


3. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ നഗരമായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടത്- പുനെ


4. തിരുവനന്തപുരം ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷകർ അടുത്തിടെ കണ്ടെത്തിയ സസ്യ ഇനം- Sida Keralensis 


5. കേരളത്തിലെ മുതിർന്ന പൗരന്മാർക്ക് മരുന്നുകളും മറ്റനുബന്ധ സാമഗ്രികളും വാതിൽ പടിയിലെത്തിക്കുന്ന പദ്ധതി- കാരുണ്യ@ഹോം  


6. അടുത്തിടെ വീണ്ടും ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറായി നിയമിതനായത്- Umesh Sinha  


7. അടുത്തിടെ അറ്റോർണി ജനറൽ ഓഫ് ഇന്ത്യ ആയി പുനർനിയമിതനായത്- കെ.കെ. വേണുഗോപാൽ 


8. അടുത്തിടെ International Telecommunication Union പുറത്തിറക്കിയ Global Cyber Security Index 2020- ൽ ഇന്ത്യയുടെ സ്ഥാനം- 10 


9. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വൈദ്യുതനിലയം- Baihetan Hydropower Station, China 


10. അമ്പയിൽ വനിതാ സിംഗിൾസ് റീക്കർവ് വിഭാഗത്തിൽ ലോകറാങ്കിങ്ങിൽ ഒന്നാമതെത്തിയത്- ദീപിക കുമാരി  


11. Anomalies in Law and Justice എന്ന കൃതിയുടെ രചയിതാവ്- R.V. Raveendran


12. സംസ്ഥാന ഗതാഗത വകുപ്പും ഫിഷറീസ് വകുപ്പും ചേർന്ന് മത്സ്യ വിൽപ്പനക്കാരായ വനിതകൾക്കായി ഒരുക്കുന്ന സൗജന്യബസ് യാത്രാ സൗകര്യം- സമുദ്ര 


13. തമിഴ്നാട് സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി നിയമിതനായത്- Dr. C. Shailendra Babu 


14. അടുത്തിടെ ഉദ്ഘാടനം ചെയ്ത ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ High Speed Test Track- NATRAX മധ്യപ്രദേശ് 


15. നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി വീണ്ടും നിയമിതനായത്- അമിതാഭ് കാന്ത് 


16. Indian Federation of United Nations Associations- ന്റെ ചെയർമാനായി നിയമിതനായത്- Shambhu Nath Srivastava 


17. National Institute of Technical Teachers Training and Research  (NITTTR)- ന്റെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതയായത്- ഉഷ നടേശൻ 


18. അടുത്തിടെ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയ യുഎസ് നിർമ്മിത കോവിഡ് വാക്സിൻ- Moderna വാക്സിൻ 


19. അടുത്തിടെ ജപ്പാൻ സൊസൈറ്റി ഓഫ് സിവിൽ എഞ്ചിനീയർസ് നൽകുന്ന Outstanding Civil engineering Achievement Award 2020 ലഭിച്ചത്- ഡൽഹി മെട്രോ


20. അടുത്തിടെ ഡിആർഡിഒ പരീക്ഷിച്ച് വിജയിച്ച് പുതിയ ന്യൂക്ലിയർ കേബിൾ ബാലിസ്റ്റിക് മിസൈൽ- അഗ്നി  പ്രൈം 


21. കൃഷിക്കാർക്ക് കാർഷിക സ്ഥിതി വിവരക്കണക്കുകളും കാലാവസ്ഥ അലേർട്ടുകളും നൽകുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച് മൊബൈൽ ആപ്പ്- ആത്മനിർഭർ കൃഷി ആപ്പ് 


22. യുഎസ്എയുടെയും ഉക്രെയ്ന്റെയും നേതൃത്വത്തിൽ അടുത്തിടെ സമാരംഭിച്ച് Multinational Naval Exercise- Sea Breeze 2021  


23. അടുത്തിടെ ലോകാരോഗ്യ സംഘടന മലേറിയ മുക്ത രാജ്യമായി പ്രഖ്യാപിച്ചത്- ചൈന  


24. കോടതിയെ അവഹേളിച്ചതിന് ശിക്ഷിക്കപ്പെട്ട മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്- Jacob Zuma 


25. വിശ്വാസ് വോട്ടെടുപ്പിൽ പരാജയപ്പെട്ട അടുത്തിടെ സ്ഥാനമൊഴിഞ്ഞ സ്വീഡൻ പ്രധാനമന്ത്രി- Stefan Lofven 


26. അടുത്തിടെ സെർബിയയിൽ നടന്ന Lake Open classical chess tournament കിരീടം നേടിയത്- നിഹാൽ സരിൻ 


27. Growing up Biden എന്ന ഒാർമ്മക്കുറിപ്പിന്റെ രചയിതാവ്- Valerie Biden Owen


28. 2021 ജൂലൈയിൽ അമേരിക്കയിലെ ന്യൂയോർക്ക് ആസ്ഥാനമായുള്ള അഡോൾഫ് & എസ്തർ ഗോഡീബ് ഫൗണ്ടേഷൻ അന്താരാഷ് പുരസ്കാരത്തിന് അർഹനായ മലയാളി ചിത്രകാരൻ- പ്രദീപ് പുത്തുർ


29. കല്പ്പന ചൗളക്കും സുനിതാ വില്യംസിനും ശേഷം ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യൻ വംശജ- സിരിഷ ബാൻഡ്ല 


30. അമേരിക്കയുടെ പുതിയ ഇന്ത്യൻ അംബാസിഡറായി നിയമിതനായ ഇന്ത്യൻ വംശജൻ- Atul Keshap


31. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ National Community Radio Awards 2020-21- ൽ പ്രമേയ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ റേഡിയോ- റേഡിയോ മാറ്റൊലി


32. G-SPARK (Service & Payroll Administrative Repository for Kerala) സോഫ്റ്റ് വെയർ വഴി ശമ്പളം, സർവീസ് സംബന്ധമായ വിവരങ്ങളും ലഭ്യമാക്കുന്ന കേരളത്തിലെ ആദ്യ പൊതുമേഖലാ സ്ഥാപനം- K.S.R.T.C


33. ലോകത്തിലെ ഏറ്റവും പ്രായമേറിയ പുരുഷൻ എന്ന ഗിന്നസ് റെക്കോർഡിന് അർഹനായത്- Emilio Flores Marquez (Puerto Rico സ്വദേശി)


34. 2021- ലെ Formula One Austrian Grand Prix ജേതാവ്- Max Verstappen


35. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ പരാജയപ്പെട്ട ടീം എന്ന റെക്കോർഡിന് അർഹരായത്- Sri Lanka (428 തോൽവികൾ)


36. ജൂൺ 21- ന് അന്തരിച്ച പൂവച്ചൽ ഖാദർ (73) ഏത് നിലകളിൽ പ്രസിദ്ധി നേടിയ വ്യക്തിയാണ്- കവി, ഗാനരചയിതാവ്

  • 350- ഓളം ചലച്ചിത്രങ്ങൾക്കായി ആയിരത്തിലേറെ ഗാനങ്ങളും ഒട്ടേറെ ലളിതഗാനങ്ങളും രചിച്ചിട്ടുണ്ട്
  • കളിവീണ (കവിതാ സമാഹാരം), പാടുവാൻ പഠിക്കുവാൻ, ചിത്തിരത്താണി തുടങ്ങിയവ കൃതികൾ 

37. സംസ്ഥാനത്ത് വനിതകൾ നേരിടുന്ന ഗാർഹികപീഡനം, സ്ത്രീധനം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള കേരളാപോലീസിന്റെ ഓൺലൈൻ സംവിധാനം- അപരാജിത 

  • ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം പ്രാബല്യത്തിൽവന്നത് 1961 മേയ് 1- നാണ് (Dowry Prohibition Act, 1961) 

38. അന്താരാഷ്ട്ര ഫുട്ബോളിൽ ഗോൾവേട്ടയിൽ ലോക റെക്കോഡിനൊപ്പമെത്തിയത്- ക്രിസ്റ്റ്യാനാ റൊണാൾഡോ (പോർച്ചുഗൽ) 

  • യൂറോകപ്പ് ഫുട്ബോളിൽ ഫ്രാൻസിനെതിരേ ഇരട്ട ഗോൾ നേടിക്കൊണ്ടാണ് റൊണാൾഡോ, ഇറാൻ താരം അലി ദേയി (Ali Daei)- യുടെ 109 ഗോളുകളുടെ റെക്കോഡിനൊപ്പമെത്തിയത്. 178 കളികളിൽ നിന്നാണ് നേട്ടം 

39. ജൂൺ 22- ന് അന്തരിച്ച പ്രസിദ്ധ കർണാടക സംഗീതജ്ഞ- പാറശ്ശാല ബി. പൊന്നമ്മാൾ (96) 

  • കർണാടക സംഗീതത്തിലെ 'ഗായികത്രയ'- ത്തിലെ ഡി.കെ. പട്ടമ്മാളിൻറ ആലാപന ശൈലിയോടുള്ള സാമ്യത്താൽ 'കേരള പട്ടമ്മാൾ' എന്നും വിളിക്കപ്പെട്ടു
  • എം.എസ്. സുബ്ബലക്ഷ്മി, എം. എൽ. വസന്തകുമാരി എന്നിവരാണ് ത്രയത്തിലെ മറ്റ് രണ്ട് സംഗീതജ്ഞർ
  • ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ കുതിരമാളികയിൽ നടക്കുന്ന പ്രസിദ്ധമായ നവരാത്രി സംഗീതോത്സവത്തിൽ ആദ്യമായി പാടിയ വനിത കൂടിയാണ് പൊന്നമ്മാൾ (2006) 
  • പദ്മശ്രീ (2017), സ്വാതി പുരസ്കാരം (2009), ശ്രീ ഗുരുവായൂരപ്പൻ-ചെബൈ പുരസ്കാരം (2009), കേന്ദ്ര-കേരള സംഗീത നാടക അക്കാദമി അവാർഡുകൾ തുടങ്ങിയവ ലഭിച്ചിട്ടുണ്ട് 

40. കഴിഞ്ഞ 100 വർഷത്തെ ഏറ്റവും മികച്ച ജീവകാരുണ്യ പ്രവർത്തകരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യക്കാരൻ- ജാംഷെഡ്ജി ടാറ്റ (1839-1904)  

  • ഹുറൂൺ റിസേർച്ച് ആൻഡ് ഈഡെൽഗിവ് എന്ന ഫൗണ്ടേഷനാണ് പട്ടിക തയ്യാറാക്കിയത് 
  • ടാറ്റാ വ്യവസായ ഗ്രൂപ്പ് സ്ഥാപകനായ ഇദ്ദേഹത്തിന്റെ പേരിൽ 10,240 കോടി ഡോളറിന്റെ സംഭാവനയാണ് നൽകപ്പെട്ടതെന്ന് പട്ടികയിൽ പറയുന്നു
  • പട്ടികയിൽ രണ്ടാം സ്ഥാനത്ത് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ആണ്- 7460 കോടി ഡോളർ  
  • വിപ്രാ മുൻ ചെയർമാൻ അസീം പ്രേംജി പന്ത്രണ്ടാം സ്ഥാനത്തുണ്ട് 
  • ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ്, ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരമായ ജാംഷെഡ്പുരിന്റെ (ടാറ്റ നഗർ) സ്ഥാപകൻ എന്നിങ്ങനെ ജാംഷെഡ്ഡി ടാറ്റ വിശേഷിപ്പിക്കപ്പെടുന്നു 

No comments:

Post a Comment