1. സ്കൈട്രാക്സ് വാർഷിക റാങ്കിംഗിലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം- ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
2. പൊതുഗതാഗതത്തിനായി 2500 ബസ്സുകൾ വാങ്ങാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട്
3. 2021 ആഗസ്റ്റ് 23 ന് ശ്രീനാരായണഗുരുവിന്റെ എത്രാമത് ജയന്തി ആഘോഷമാണ് നടന്നത്- 167 -ാമത്
4. രാജ്യത്തെ ആദ്യ വായു ശുദ്ധീകരണ ടവർ സ്ഥാപിതമായതെവിടെ- ഡൽഹി (കൊണാട്ട് പ്ലേസിൽ)
5. 18 വയസ്സിന് മുകളിൽ എല്ലാവർക്കും കോവിഡ് ആദ്യഡോസ് വാക്സിൻ ലഭ്യമാക്കിയ കേരളത്തിലെ ആദ്യ ജില്ല- വയനാട്
6. പ്രതിരോധമന്ത്രാലയം ചരിത്രത്തിലാദ്യമായി കോർ ഓഫ് സിഗ്നൽ, കോർ ഓഫ് ഇലക്ട്രോണിക് ആന്റ് മെക്കാനിക്കൽ എൻജിനിയർ (ഇ.എം.ഇ), കോർ ഓഫ് എൻജിനിയറിംഗ് വിഭാഗങ്ങളിലെ എത്ര വനിതകളെയാണ് കേണൽ പദവിയിലേക്കുയർത്തിയത്- 5
7. 2020- ലെ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചത്- ഓംചേരി എൻ.എൻ.പിള്ള (ആത്മകഥ- 'ആകസ്മികം : ഓംചേരിയുടെ ഓർമ്മക്കുറിപ്പുകൾ')
8. ഇന്ത്യൻ സൈന്യത്തിന് ഗ്രനേഡുകൾ വിതരണം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ കമ്പനി- Economic Explosives Limited (EEL)
9. 20 വർഷത്തിനിടെ സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്ത ആദ്യത്തെ കാബിനറ്റ് മന്ത്രി ആരാണ്- നാരായൺ റാണെ
10. നഗരപ്രദേശങ്ങളിൽ കമ്മ്യൂണിറ്റി ഫോറസ്റ്റ് റിസോഴ്സ് റൈറ്റ്സിന് അംഗീകാരം നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- ഛത്തീസ്ഗഢ്
11. 2021 ആഗസ്റ്റിൽ കേന്ദ്ര സർക്കാർ ഉദ്ഘാടനം നിർവ്വഹിച്ച ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് സൗജന്യ പാചക വാതക കണക്ഷൻ ലഭ്യമാക്കുന്ന പ്രധാനമന്ത്രി ഉജ്ജ്യൽ യോജനയുടെ (PMUY) രണ്ടാംഘട്ട പദ്ധതി- ഉജ്ജ്യൽ 2.0
12. 2021 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച നാഷണൽ ഫാക്ട് ഷീറ്റ് ഗ്ലോബൽ യൂത്ത് ടൊബാഗോ സർവ്വേ 2019 അനുസരിച്ച് കുട്ടികളിൽ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ- അരുണാചൽപ്രദേശ്, മിസ്സോറാം
13. സാമൂഹ്യനീതി മന്ത്രാലയം പുറത്തിറക്കിയ പുതിയ ഇ-പഠന പ്ലാറ്റ്ഫോം- തപസ്
14. 75-ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം- Nation first Always first
15. കോമലിക ബാരി ഏത് കായികയിനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്- ആർച്ചറി
16. വൻധൻ അവാർഡ് 2020-21- ൽ വിവിധ വിഭാഗങ്ങളിലായി ഏഴ് പുരസ്കാരങ്ങൾ നേടിയ ഇന്ത്യൻ സംസ്ഥാനം- നാഗാലാന്റ്
17. സൂര്യദേവമഠം ചലച്ചിത്ര ശ്രഷ്ഠ പുരസ്കാരം നേടിയത്- നെടുമുടി വേണു
18. കേരള വനിത കമ്മീഷൻ അധ്യക്ഷയായി നിയമിതയാകുന്നത്- അഡ്വ. പി. സതീദേവി
19. അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര ഗവൺമെന്റ് അടുത്തിടെ പ്രഖ്യാപിച്ച പദ്ധതി- ഗതി ശക്തി
20. ഇന്ത്യയുടെ ആദ്യ കാറ്റിൻ ജീനോമിക് ചിപ്പ്- IndiGau
21. 2021- ൽ നവീകരിച്ച അത്യാധുനിക ദേശീയ ജീൻബാങ്ക് ഉദ്ഘാടനം ചെയ്തത്- ന്യൂഡൽഹി
22. രാജ്യാന്തര സഹകരണ ബാങ്കുകളെ ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ
ദേശീയ തലത്തിൽ രൂപവത്ക്കരിച്ച അപെക്സ് ബോഡി- Apex Co-op Finance and Development
23. കോവളം കവികൾ സ്മാരക സമിതിയുടെ 2021- ലെ സാഹിത്യ പുരസ്കാരത്തിന് അർഹനായ കവി- പ്രഭാവർമ്മ
24. 2020- ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാക്കൾ-
- ഒ.പി. സുരേഷ്- കവിത, ക്യതി- താജ്മഹൽ
- പി.എഫ്. മാത്യൂസ്- നോവൽ, കൃതി- അടയാളപതം
- പ്രിയ എ.എസ്- ബാലസാഹിത്യം, ക്യതി- പെരുമഴയത്ത കുഞ്ഞിതളുകൾ
25. 2021 ആഗസ്റ്റിൽ അന്തരിച്ച ജനൂപിയ ബൗദ്ധിക വ്യായാമകനായ സുഡോക്കുവിന്റെ സ്രഷ്ടാവ്- മാകി കാജി
26. കേരളത്തിലെ ആദ്യ വാഹന ഫിറ്റ്സ് ആന്റ് സ്ട്രാപ്പിംഗ് കേന്ദ്രം ഏത് ജില്ലയിലാണ് സ്ഥാപിക്കാൻ പോകുന്നത്- എറണാകുളം
27. സാമൂഹ്യ പരിഷ്ക്കർത്താവായിരുന്ന ശ്രീ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പേരിൽ ചരിത്ര സാംസ്കാരിക കേന്ദ്രം നിലവിൽ വരുന്നത്- ആറാട്ടുപുഴ (ആലപ്പുഴ)
28. കാർഷിക മേഖലയിലെ സാമൂഹിക സേവനങ്ങൾ പരിഗണിച്ച് കേന്ദ്ര യുവജന മന്ത്രാലയത്തിന്റെ കീഴിലെ നാഷണൽ യൂത്ത് അവാർഡിന് അർഹമായ കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലെ കാസർകോഡുള്ള കാർഷിക മേഖലയിലെ സംരംഭം- സെന്റ് ജൂഡ്സ്
29. 2021 ആഗസ്റ്റ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിതനാവുന്നത്- ലോക്നാഥ് ബെഹ്റ (മുൻ കേരള പോലീസ് മേധാവി)
30. അലിഗഢ് നഗരത്തിന് നൽകിയ പുതിയ പേര്- ഹരിഗഢ്
31. രാജ്യത്തെ ആദ്യ ക്രിപ്റ്റോഗാമിക് ഉദ്യാനം ഉത്തരാഖണ്ഡിലെ ദിയോബാനിൽ ഉദ്ഘാടനം ചെയ്തു. അലങ്കാര സസ്യങ്ങളായും, വിറ്റാമിനുകളുടെയും മിനറലുക ളുടെയും സ്രോതസ്സായും ഉപയോഗിക്കുന്ന അപുഷ്പികളായ സസ്യങ്ങളാണ് ക്രിപ്റ്റോഗാമുകൾ
32. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ അധ്യക്ഷസ്ഥാനം വഹിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. സമുദ്ര സുരക്ഷ എന്ന വിഷയത്തിൽ നടന്ന സംവാദത്തിലാണ് മോദി അധ്യക്ഷത വഹിച്ചത് . വിഡിയോ കോൺഫറൻസ് വഴിയാണ് രക്ഷാസമിതിചേർന്നത്. 8 വർഷമായി യുഎൻ സുരക്ഷാ കൗൺസിലിലെ താത്കാലിക അംഗമാണ് ഇന്ത്യ
33. സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ഡയറക്ടറായി ഡോ. ദൃതി ബാനർജി നിയമിതയായി.
34. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വിമാന വാഹിനിക്കപ്പൽ ഐ.എ.സി വികാന്ത് പ്രഥമ പരീക്ഷണ യാത്ര നടത്തി
35. താലിബാൻ ഭരണം പിടിച്ചടക്കിയതോടെ ഇനി അഫ്ഗാനിസ്താൻ അറിയപ്പെടുന്ന പേര്- ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്താൻ
- ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ എന്നാണ് നിലവിലെ പേര്
- 1996 സെപ്റ്റംബർ 26- നാണ് മുല്ല ഒമറിന്റെ നേതൃത്വത്തിൽ ആദ്യമായി താലിബാൻ സർക്കാർ അധികാരത്തിൽ വന്നത്. സെപ്റ്റംബർ 27- ന് പ്രസിഡൻറായിരുന്ന മുഹമ്മദ് നജീബുള്ളയെ താലിബാൻ തെരുവിൽ തൂക്കിലേറ്റി.
- ന്യൂയോർക്കിലെ ലോകവ്യാപാര നിലയം അൽ ഖായിദ ഭീകരർ തകർത്തതിന് പിന്നാലെ തലവൻ ഉസാമ ബിൻലാദന് അഫ്ഗാനിസ്താനിൽ സംരക്ഷണം ലഭിച്ചു. ലാദനെ വകവരുത്താനായി 2001- ൽ യു.എസ്. പ്രത്യേക സേന അഫ്ഗാനിസ്ഥാനിൽ എത്തി.
- താലിബാൻ ഭരണം അവസാനിപ്പിച്ചുകൊണ്ട് 2001 ഡിസംബർ 22- ന് ഹമീദ് കർസായി പ്രസിഡൻറായി ചുമതലയേറ്റു.
- 2021 മേയ് ഒന്നുമുതൽ സെപ്റ്റംബർ 11- നകം യു.എസ്.സേന അഫ്ഗാൻ വിടുമെന്ന് പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ചു.
- 1994-ൽ കാണ്ഡഹാറിലാണ് താലിബാൻ രൂപം കൊണ്ടത്. ‘വിദ്യാർഥി' എന്നാണ് പഷാതോ ഭാഷയിൽ താലിബാൻ എന്ന വാക്കിൻറെ അർഥം.
- 2001- ൽ മധ്യ അഫ്ഗാനിസ്താനിലെ ബാമിയാൻ ബുദ്ധപ്രതിമകൾ തകർത്തത് താലിബാനാണ്.
- 20-ാം നൂറ്റാണ്ടു മുതൽ ഭരണമാറ്റത്തെ തുടർന്ന് 18 ദേശീയപതാകകൾ ഉപയോഗിക്കേണ്ടി വന്ന രാജ്യം കൂടിയാണ് അഫ്ഗാനിസ്താൻ.
- രാജ്യം വിട്ട അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനി യു.എ.ഇ.യിൽ അഭയം തേടി
No comments:
Post a Comment