1. 2021 - ലോക സമുദ്ര ദിനത്തിന്റെ പ്രമേയം- The Ocean : Life and Livelihoods
2. റോഡുകളെക്കുറിച്ച് ജനങ്ങളുടെ പരാതി അറിയിക്കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ മൊബൈൽ ആപ്പ്- PWD 4 U
3. കേരള ഗവൺമെന്റിന്റെ നിയമ സെക്രട്ടറിയായി നിയമിതനായ വ്യക്തി- വി. ഹരി നായർ
4. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉയരം കൂടിയ ലൈറ്റ് ഹൗസ് നിലവിൽ വരുന്നത്- വലിയഴീക്കൽ
5. കുട്ടികളുടെ അശ്ലീല ദൃശ്യപ്രചാരണവുമായി ബന്ധപ്പെട്ട് കേരള പോലീസ് നടത്തിയ സൈബർ ഓപ്പറേഷൻ- ഓപ്പറേഷൻ പി ഹണ്ട്
6. അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായ താരങ്ങളുടെ ഗോൾ സ്കോറിങ് പട്ടികയിൽ രാമത്തെ താരം- സുനിൽ ഛേത്രി
7. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ശരീരതാപനില പരിശോധിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്ന രാജ്യം- മലേഷ്യ
8. 15 -ാം നിയമസഭയിൽ ക്രമപ്രകാരമല്ലാതെ സത്യപ്രതിജ്ഞ ചെയ്തതിന് പിഴ അടച്ച എം.എൽ.എ- എ. രാജ
9. അടുത്തതായി പുറത്തിറങ്ങുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം- വിൻഡോസ് 11
10. അസ്സമിന്റെ ആറാമത്തെ നാഷണൽ പാർക്ക്- റൈമോണ
11. യുണൈറ്റഡ് നാഷണൽ ജനറൽ അസംബ്ലിയുടെ 76 -ാമത് പ്രസിഡന്റ്- അബ്ദുള്ള ഷാഹിദ് (മാലിദ്വീപ് വിദേശകാര്യമന്ത്രി)
12. മേയ് 22- ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ (G9- 449) വിമാനം പറത്തിയ മലയാളി വനിതാ കോ-പൈലറ്റ്- ജെനി ജറോം
- തീരദേശത്തുനിന്നുള്ള കേരളത്തിലെ ആദ്യത്തെ വനിതാ കൊമേഴ്സ്യൽ പൈലറ്റുകൂടിയാണ് തിരുവനന്തപുരം കൊച്ചുതുറ സ്വദേശിനിയായ ജെനി ജറോം (23)
13. ഇന്ത്യയുടെ ഏത് അയൽരാജ്യത്തെ പാർലമെന്റാണ് അടുത്തിടെ പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്- നേപ്പാൾ
- പ്രസിഡന്റ് ബിന്ദ്യാദേവി ഭണ്ഡാരിയാണ് പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ശുപാർശപ്രകാരം പാർലമെൻറ് പിരിച്ചുവിട്ടത്.
14. മേയ് 26- ന് തിരുവനന്തപുരത്ത് അന്തരിച്ച ഡോ. കെ. ശാരദാമണി (93) ഏത് നിലകളിൽ പ്രസിദ്ധി നേടിയ വനിതയായിരുന്നു- സാമൂഹികശാസ്ത്രജ്ഞ, എഴുത്തുകാരി
- "എമർജൻസ് ഓഫ് എ സ്ലേവ് കാസ്റ്റ്: പുലയാസ് ഓഫ് കേരള, സ്ത്രീ-സ്ത്രീവാദം-സ്ത്രീവിമോചനം, മാറുന്ന ലോകം: മാറ്റുന്നതാര്, ഇവർ വഴികാട്ടികൾ' തുടങ്ങിയ കൃതികളുടെ രചയിതാവാണ്
15. അന്തരിച്ച കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ 51 കവിതകൾ 'നെറ്റ്സ് ആൻഡ് ഡേയ്സ് ഇൻ ഉജ്ജയിനി' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്- എം.എൻ. നമ്പൂതിരി
16. 2021 മേയ് 26- ന് ബ്രിട്ടനിലെ കോവെൻട്രിയിൽ 81-ാം വയസ്സിൽ അന്തരിച്ച വില്യം ഷേക്സ്പിയറുടെ പ്രാധാന്യം എന്താണ്- ലോകത്ത് കോവിഡ് വാക്സിൻ സ്വികരിച്ച ആദ്യ പുരുഷനും രണ്ടാമത്തെ വ്യക്തിയും
- കോവെൻട്രിയിൽ നിന്നുള്ള മാർഗരെറ്റ് കീനനാണ് (91) വാക്സിൻ സ്വീകരിച്ച ആദ്യ വ്യക്തി
17. ഏത് ആഫ്രിക്കൻ രാജ്യത്താണ് മേയ് 24- ന് ജനകീയ സർക്കാരിനെ അട്ടിമറിച്ചുകൊണ്ട് പട്ടാളം അധികാരം പിടിച്ചടക്കിയത്- മാലി (Mali)
- ഇത് രണ്ടാം തവണയാണ് തിരഞെഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ കേണൽ അസീമി ഗോയ്മയുടെ നേതൃത്വത്തിലുള്ള പട്ടാളം അട്ടിമറിക്കുന്നത്.
18. “കർണാടകയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ' എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര സേനാനി മേയ് 26- ന് 103-ാം വയസ്സിൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ പേര്- എച്ച്.എസ് ദൊറൈസ്വാമി
19. ഏത് രാജ്യത്താണ് 100 കി.മീറ്റർ മാരത്തോണിൽ പങ്കെടുത്ത 21 ഓട്ടക്കാർ കൊടുംതണുപ്പിനെ തുടർന്ന് മരണപ്പെട്ടത്- ചൈന
- ഗ്രാൻസു പ്രവിശ്യയിലെ ബെയിൻ സിറ്റിയിൽ യെല്ലോ റിവർ സ്റ്റോൺ കേന്ദ്രത്തിലായിരുന്നു ദുരന്തം.
20. 2021- ലെ ജൈവ വൈവിധ്യ പരിപാലനത്തിനുള്ള India Biodiversity അവാർഡിനർഹനായ മലയാളി- എൻ.എം. ഷാജി (വയനാട്)
- കേരളത്തിന്റെ ട്യൂബർമാൻ (Tuber man) എന്നറിയപ്പെടുന്ന ഷാജിക്ക് വിളകളുടെ സംരക്ഷണത്തിനുള്ള വ്യക്തിഗത പുരസ്കാരമാണ് ലഭിച്ചത്. രണ്ടുലക്ഷം രൂപയാണ് സമ്മാനത്തുക.
21. മേയ് 23- ന് അന്തരിച്ച ശ്രീകുമാർ ബാനർജി വഹിച്ചിരുന്ന പദവി- മുൻ ആറ്റമിക് എനർജി കമ്മിഷൻ ചെയർമാൻ
22. കേരളത്തിലെ ഏത് നഗരത്തിലാണ് കോവിഡ് ബാധിതർക്കായി ഓട്ടോ ആംബുലൻസ് സർവീസ് ആരംഭിച്ചത്- കൊച്ചി
- ഓക്സിജൻ സൗകര്യമടക്കം ഒരുക്കിയ 18 ഓട്ടോറിക്ഷകളാണ് സേവനസജ്ജമായിട്ടുള്ളത്.
23. സാമൂഹികമാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ചട്ടം- ഇടനിലക്കാരുടെ മാർഗരേഖയും ഡിജിറ്റൽ മാധ്യമ ധാർമികതാ കോഡും (Intermediary Guidelines and Digital Media Ethics Code, February 25, 2021)
24. സെൻട്രൽ ബ്യൂറോ ഓഫ് ഇൻ വെസ്റ്റിഗേഷൻ (CBI) പുതിയ ഡയറക്ടർ ജനറൽ- സുബോധമാർ ജയ്സ്വാൾ
- CISF ഡയറക്ടർ ജനറലായിരുന്നു. രണ്ടുവർഷത്തേക്കാണ് നിയമനം. ജാർഖണ്ഡിലെ ധൻബാദിലാണ് ജനനം.
25. ടൂൾകിറ്റ് (Toolkit) എന്താണ്- വിവിധ പ്രതിഷേധപരിപാടികളിലും മറ്റും രാഷ്ട്രീയകക്ഷികളും സംഘടനകളും നോട്ടീസുകളും മറ്റും അടിച്ചിറക്കുന്നതിൻറ ഡിജിറ്റൽ പതിപ്പാണ് ടൂൾകിറ്റ്
26. 2020- ലെ അന്താരാഷ്ട്ര എനർജി ഫ്രോണ്ടിയർ (ENI) അവാർഡ് നേടിയ ഭാരതരത്ന ജേതാവുകൂടിയായ ഇന്ത്യൻ ശാസ്ത്രജ്ഞൻ- സി.എൻ.ആർ. റാവു
- ഊർജ മേഖലയിലെ നോബേൽ എന്നറിയപ്പെടുന്ന ‘എനി’ അവാർഡ് ഒക്ടോബർ 14- ന് റോമിൽവെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
27. 2021- ലെ യു.എൻ. സമാധാന സേന ദിനം (International Day of UN Peacekeepers) എന്നായിരുന്നു- മേയ് 29
- The road to a lasting peace: Leveraging the power of youth for peace and security എന്നാണ് ദിനാചരണ വിഷയം.
28. റിസർച്ച് ആൻഡ് അനാലിസിസ് വിങ് (R&AW), ഇന്റലിജൻസ് ബ്യൂറോ (IB) എന്നിവയുടെ മേധാവികളുടെ സേവനകാലാവധി ഒരു വർഷം കൂടി കേന്ദ്രസർക്കാർ ദീർഘിപ്പിച്ചു. അവരുടെ പേരുകൾ- യഥാക്രമം സമന്ത്കുമാർ ഗോയൽ, അരവിന്ദ്കുമാർ
29. ലക്ഷദ്വീപിന്റെ ഇപ്പോഴത്ത അഡ്മിനിസ്ട്രേറ്ററുടെ പേര്- പ്രഫുൽ ഖോഡ പട്ടേൽ
- ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമാണ് 36 ദ്വീപുകൾ അടങ്ങുന്ന ലക്ഷദ്വീപ്. ജനവാസമുള്ള ദ്വീപുകൾ 11. ജനസംഖ്യ 64473 (2011- ലെ സെൻസസ് പ്രകാരം). ആസ്ഥാനം- കവരത്തി
30. മേയ് 27- ന് അന്തരിച്ച കീർത്തന രചയിതാവുകൂടിയായ പ്രശസ്ത കർണാടക സംഗീതജ്ഞൻ- തഞ്ചാവൂർ ശങ്കരഅയ്യർ (97)
31. 2021- ലെ ഒ.എൻ.വി. പുരസ്കാരം നൽകപ്പെട്ടത് തമിഴ് കവികൂടിയായ ഗാനരചയിതാവിന്. എന്നാൽ വിവാദങ്ങളെ തുടർന്ന് അദ്ദേഹം പുരസ്കാരം സ്വീകരിക്കില്ലെന്ന് അറിയിച്ചു. കവിയുടെ പേര്- വൈരമുത്തു
- പദ്മശ്രീ (2003), പദ്മഭൂഷൺ (2014) ജേതാവാണ്
32. മേയ് 29- ന് അന്തരിച്ച മുൻ ഡി.ജി.പി- രാജ്ഗോപാൽ നാരായൺ
- 1988-91 കാലത്ത് കേരള ഡി.ജി.പി.യായിരുന്നു
- കാഴ്ചയില്ലാത്ത വ്യക്തികളിൽ എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ മൂന്നാമത്തെ വ്യക്തിയും ആദ്യ ഏഷ്യക്കാരനുമാണ് ചാങ്
34. എൺപതു വയസ്സു കഴിഞ്ഞ ശ്രഷ്ഠ വ്യക്തികൾക്കു നൽകാറുളള നങ്ങേലിൽ ഗോപാലൻ വൈദ്യൻ സ്മാരക ജനശ്രഷ്ഠ പുരസ്കാരത്തിന് അർഹനായ ആയുർവേദ ആചാര്യൻ- ഡോ. പി. കെ. വാരിയർ
35. 2021 ജൂണിൽ കേരള സംസ്ഥാന നിയമ സെക്രട്ടറിയായി നിയമിതനായത്- വി. ഹരി നായർ
36. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനസൂചിക 2020-21- ൽ എറ്റവും മുന്നിലുള്ള രാജ്യം- സ്വീഡൻ (ഇന്ത്യയുടെ സ്ഥാനം- 117)
37. ഇന്ത്യയിലെ ആദ്യ International maritime services cluster നിലവിൽ വരുന്ന സംസ്ഥാനം- ഗുജറാത്ത്
38. കോവിഡ് രോഗമുക്തരായതിന് ശേഷം ശാരീരിക വിഷമതകൾ അനുഭവിക്കുന്നവർക്ക് വീട്ടിൽ ബന്ധുക്കളുടെ സഹായത്തോടെ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാക്കുന്നതിന് മലപ്പുറം ജില്ലയിൽ ആരംഭിച്ച പദ്ധതി- ഉന്നതി
39. 2021 ജൂണിലെ കേരള സംസ്ഥാന ബജറ്റ് പ്രഖ്യാപനമായ മാർത്തോമ സഭയുടെ മുൻ അധ്യക്ഷൻ കാലം ചെയ്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ പേരിൽ 'ക്രിസോസ്റ്റം ചെയർ' നിലവിൽ വരുന്ന സർവകലാശാല- എം. ജി. സർവകലാശാല
40. സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി- Knowledge Economy Mission
No comments:
Post a Comment