Monday, 28 June 2021

General Knowledge in Indian History Part- 15

1. രാജാറാംമോഹൻ റോയ് 1821- ൽ ബംഗാളിഭാഷയിൽ ആരംഭിച്ച പത്രം- സംബാദ് കൗമുദി 


2. രാജാറാം മോഹൻ റോയ് 1822- ൽ പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം- മിറാത് ഉൽ അക്ബർ 


3. കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ രാജാറാം മോഹൻ റോയിയോടൊപ്പം സഹകരിച്ചത് ആരായിരുന്നു- ഡേവിഡ് ഹാരെ 


4. 'ജാതിസമ്പ്രദായമാണ് ഇന്ത്യക്കാർക്കിടയിലെ അനൈക്യത്തിന്റെ ഉറവിടം’ എന്ന് അഭിപ്രായപ്പെട്ട സമൂഹപരിഷ്കർത്താവ്- രാജാറാംമോഹൻ റോയ് 


5. ഇന്ത്യയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പഠിക്കാൻ 1882- ൽ ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച ഹണ്ടർ കമ്മിഷൻ മുൻപാകെ തെളിവുകൾ നൽകിയ വനിത- പണ്ഡിത രമാബായി 


6. വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ബോംബെയിൽ ശാരദാസദൻ എന്ന സംഘടന സ്ഥാപിച്ചത് ആരാണ്- പണ്ഡിത രമാബായി 


7. ശബ്ദ കല്പദ്രുമ എന്ന സംസ്കൃത നിഘണ്ടു രചിച്ച സാമൂഹിക പരിഷ്കർത്താവ്- രാധാകാന്ത് ദേവ് 


8. ബാലഗംഗാധര തിലക് ഇംഗ്ലീഷ് ഭാഷയിൽ ആരംഭിച്ച പത്രം- മറാത്ത 


9. ബാലഗംഗാധര തിലക് മറാഠി ഭാഷയിൽ ആരംഭിച്ച പത്രം- കേസരി 


10. കേസരി പത്രത്തിന്റെ ആദ്യ പത്രാധിപർ ആരായിരുന്നു- ജി.ജി. അഗാർക്കർ 


11. ബാലഗംഗാധര തിലകനുമായുള്ള അഭിപ്രായവ്യത്യാസത്തതുടർന്ന് കേസരി എന്ന പ്രസിദ്ധീകരണം വിടുകയും സുധാരക് എന്ന പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തത് ആരാണ്- ജി.ജി. അഗാർക്കർ 


12. സോൾ ഓഫ് ഇന്ത്യ എന്ന പുസ്തകം രചിച്ചത്- ബിപിൻ ചന്ദ്രപാൽ 


13. 1882- ൽ സ്വദേശിമിത്രം എന്ന തമിഴ് പത്രം ആരംഭിച്ചത് ആരായിരുന്നു- ജി. സുബ്രഹ്മണ്യ അയ്യർ 


14. ദി ഹിന്ദു പത്രത്തിന്റെ സ്ഥാപകൻ- ജി. സുബ്രഹ്മണ്യ അയ്യർ 


15. ദി ഹിന്ദു പത്രം സ്ഥാപിതമായ വർഷം- 1878 


16. 1905- ൽ ഹിന്ദു പത്രത്തിന്റെ അവകാശം വിലയ്ക്കുവാങ്ങിയ സ്വാതന്ത്ര്യസമര പോരാളി- കസ്തുരിരംഗ അയ്യങ്കാർ 


17. 1911- ൽ കൊൽക്കത്തയിൽനിന്ന് ‘ക്രോമേഡ് എന്ന ഇംഗ്ലീഷ് വാരിക ആരംഭിച്ചത്- മൗലാനാ മുഹമ്മദ് അലി 


18. 1913-ൽ ഡൽഹിയിൽ നിന്ന് മൗലാനാ മുഹമ്മദ് അലി ആരംഭിച്ച് ഉറുദു പത്രം- ഹംദർദ് 


19. ഷോം പ്രകാശ് എന്ന പത്രം ആരംഭിച്ച വ്യക്തി- ഈശ്വരചന്ദ്ര വിദ്യാസാഗർ 


20. 1884-ൽ ജി.ജി. അഗാർക്കർ, ബാലഗംഗാധരതിലക്, മഹാദേവ ഗോവിന്ദ റാനഡെ എന്നിവർ ചേർന്ന് പുണെയിൽ ആരംഭിച്ച സംഘടന- ഡെക്കാൻ എജുക്കേഷൻ സൊസൈറ്റി 


21. ഇന്ത്യയിലെ ആദ്യത്തെ വനിത സർവകലാശാല സ്ഥാപിച്ച വ്യ ക്തി- ഡി.കെ. കാർവെ (1916) 


22. മൗലാന മുഹമ്മദലി, ഷൗക്കത്തലി, ഡോ. സാക്കീർ ഹുസൈൻ, എം.എ. അൻസാരി എന്നിവരുടെ നേതൃത്വത്തിൽ അലിഗഢിൽ സ്ഥാപിച്ച വിദ്യാഭ്യാസകേന്ദ്രം- ജാമിഅ മില്ലിയ ഇസ്ലാമിയ 


23. 1938-ൽ ഹരിപുരയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ പ്രദർശിപ്പിച്ച നന്ദലാൽ ബോസിന്റെ ചിത്രം- ഗ്രാമീണ ചെണ്ടക്കാരൻ 


24.’സതി' എന്ന ചിത്രം ആരുടെതാണ്- നന്ദലാൽ ബോസ് 


25. 'ഗ്രാമീണ ജീവിതം' ആരുടെ ചിത്രമാണ്- അമൃതാഷെർഗിൽ 


26. ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ് സ്ഥാപിച്ചത് ആരാണ്- അബനീന്ദ്രനാഥ ടാഗോർ 


27. ഗോര എന്ന കൃതി രചിച്ചത് ആരാണ്- അബനീന്ദ്രനാഥ ടാഗോർ 


28. സ്വദേശി സമരകാലത്ത് രൂപകല്പന ചെയ്ത ത്രിവർണ പതാകയിലെ താമരകളുടെ എണ്ണം- എട്ട്

  • സ്വദേശി സമരകാലത്താണ് ആദ്യമായി ത്രിവർണപതാകയ്ക്ക് രൂപം നൽകിയത്.
  • ബ്രിട്ടീഷ് ഇന്ത്യയിലെ എട്ട് പ്രവിശ്യകളെ പ്രതിനിധീകരിക്കുന്ന എട്ട് താമരകളും ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രതീകമായി ഒരു അർധ ചന്ദ്രനുമടങ്ങുന്നതായിരുന്നു ഈ ത്രിവർണ പതാക. 


29. ഒരു അന്താരാഷ്ട്രവേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തിയ വനിത- മാഡം ഭിക്കാജി കാമ 


30. ഏത് ജർമൻ നഗരത്തിലാണ് ഭിക്കാജി കാമ ഇന്ത്യയുടെതായി ഒരു പതാക വിദേശത്ത് ആദ്യമായി ഉയർത്തിയത്- സ്റ്റുട്ട്ഗർട്ട് 


31. 1907-ൽ മദൻമോഹൻ മാളവ്യ ആരംഭിച്ച ഹിന്ദി വാരിക- അത്യുദയ  


32. 1909-ൽ മദൻമോഹൻ മാളവ്യ ആരംഭിച്ച ഇംഗ്ലീഷ് പത്രം- ദി ലീഡർ 


33. 1910-ൽ മദൻ മോഹൻ മാളവ്യ ആരംഭിച്ച ഹിന്ദി പത്രം- മര്യാദ 


34. നാഷണൽ ഹെറാൾഡ് എന്ന പത്രം ആരംഭിച്ച വ്യക്തി- ജവാഹർലാൽ നെഹ്റു 


35. സത്യശോധക് സമാജ് എന്ന സംഘടന സ്ഥാപിച്ചത് ആരാണ്- ജ്യോതി റാവു ഫൂലെ 


36. 1875- ൽ മുഹമ്മദൻ ആംഗ്ലോ ഓറിയൻറൽ കോളേജ് സ്ഥാപിച്ച വ്യക്തി- സർ സയ്യദ് അഹമ്മദ് ഖാൻ 


37. 1856-ൽ വിധവാ പുനർവിവാഹ നിയമം പാസാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സാമൂഹിക പരിഷ്കർത്താവ്- ഈശ്വര ചന്ദ്ര വിദ്യാസാഗർ 


38. വോയ്സ് ഓഫ് ഇന്ത്യ എന്ന പത്രം ആരംഭിച്ച വ്യക്തി- ദാദാഭായ് നവറോജി 


 39. ആര്യസമാജം സ്ഥാപിതമായ വർഷം- 1875 


40. ആര്യസമാജത്തിന്റെ സ്ഥാപകൻ ആരായിരുന്നു- സ്വാമി ദയാനന്ദ സരസ്വതി 


41. 'വേദങ്ങളിലേക്ക് മടങ്ങുക' എന്ന് ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്കർത്താവ്- സ്വാമി ദയാനന്ദ സരസ്വതി 


42. സ്വാമി വിവേകാനന്ദന്റെ ഗുരു-  ശ്രീരാമകൃഷ്ണ പരമഹംസർ 


43. രാമകൃഷ്ണമിഷൻ സ്ഥാപകൻ- സ്വാമി വിവേകാനന്ദൻ 


44. രാമകൃഷ്ണമിഷൻ സ്ഥാപിതമായ വർഷം- 1897 


45. രാമകൃഷ്ണ മിഷന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്- ബേലൂർ (കൊൽക്കത്ത) 


46. 'Calcutta General Advertiser' , എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ പത്രം- ബംഗാൾ ഗസറ്റ് 


47. ബംഗാൾ ഗസറ്റ് എന്ന പത്രത്തിന്റെ സ്ഥാപകൻ- ജെയിംസ് അഗസ്റ്റസ് ഹിക്കി 


48. ബംഗാൾ ഗസറ്റ് സ്ഥാപിതമായ വർഷം- 1780 ജനുവരി 29 


49. ബോംബെ സമാചാർ എന്ന പത്രം സ്ഥാപിതമായ വർഷം- 1822 


50. ബോംബെ സമാചാർ പത്രത്തിൻറ സ്ഥാപകൻ- ഫർദുഞ്ജി മാർസ്ബാൽ

No comments:

Post a Comment