Sunday, 27 June 2021

General Knowledge in Biology Part- 21

1. ശരീരത്തിന് ഏറ്റവും അവശ്യം വേണ്ട ധാതുമൂലകങ്ങൾ എത്രയെണ്ണം- പതിമൂന്ന് 


2. ഭക്ഷണത്തിൽ നിന്ന് ശരീരത്തിന് ലഭിക്കുന്ന ഊർജത്തിന്റെ അളവ് രേഖപ്പെടുത്തുന്ന യുണിറ്റേത്- കലോറി 


3. ഒരു ഗ്രാം ധാന്യകത്തിൽ നിന്ന് എത്ര കലോറി ഊർജം ശരീരത്തിന് ലഭിക്കുന്നു- നാല് കലോറി 


4. ശരീരത്തിന് ഏറ്റവുമധികം ഊർജം നൽകാൻ കഴിയുന്ന പോഷകമേത്- കൊഴുപ്പ് 


5. ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് ശരീരത്തിന് എത്ര കലോറി ഊർജം ലഭിക്കുന്നു- 9.3 കലോറി 


6. ധാന്യകം നിർമിക്കപ്പെട്ടിരിക്കുന്ന ഘടകമൂലകങ്ങളേവ- കാർബൺ ,  ഹൈഡ്രജൻ, ഓക്സിജൻ 


7. സസ്യാഹാരത്തിലൂടെ ലഭിക്കുന്നതും എന്നാൽ ശരീരത്തിന് ദഹിപ്പിക്കാൻ കഴിയുന്നതുമായ ധാന്യകമേത്- നാരുകൾ 


8. ശരീരത്തിനുവേണ്ട എല്ലാ പോഷക ഘടകങ്ങളും ആവശ്യമായ അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണം ഏത് പേരിൽ അറിയപ്പെടുന്നു- സമീകൃതാഹാരം (ബാലൻസ്ഡ് ഡയറ്റ്) 


9. സമീകൃതാഹാരത്തിന് ഏറ്റവും നല്ല ഉദാഹരണമേത്- പാൽ 


10. ആഹാരത്തിന്റെ ദഹനം ശരീരത്തിൽ ആരംഭിക്കുന്നതെവിടെ- വായിൽവെച്ച് 


11. ആഹാരം ആമാശയത്തിലെത്താൻ സഹായിക്കുന്ന അന്നനാളത്തിന്റെ തരംഗ രൂപത്തിലുള്ള ചലനമേത്- പെരിസ്റ്റാൾസിസ് 


12. ആഹാരത്തിന്റെ ദഹനം പൂർത്തിയാവുന്നത് എവിടെവെച്ച്- ചെറുകുടൽ 


13. ദഹിച്ച ആഹാരത്തിലെ പോഷകഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതെവിടെ- ചെറുകുടലിൽ 


14. അന്നജം, പഞ്ചസാര, ഗ്ലൂക്കോസ്, സെല്ലുലോസ് എന്നിവ എന്തിന്റെ വിവിധ രൂപങ്ങളാണ്- ധാന്യകം 


15. മനുഷ്യഹൃദയത്തിന് എത്ര അറകളുണ്ട്- നാല് 


16. അന്നജം അയഡിൻ ലായനിയുമായി പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന നിറമെന്ത്- കടുംനില 


17. ശരീരനിർമിതി, വളർച്ച എന്നിവയ്ക്ക് സഹായകമായ പ്രധാന ആഹാരഘടകമേത്- പ്രോട്ടിൻ 


18. പ്രോട്ടീനിൽ അടങ്ങിയിട്ടുള്ളത് എന്തെല്ലാം- ഹൈഡ്രജൻ, കാർബൺ, ഓക്സിജൻ, നൈട്രജൻ, സൾഫർ 


19. പ്രോട്ടീന്റെ അഭാവം മൂലമുള്ള രോഗാവസ്ഥ ഏത്- ക്വാഷിയാർക്കർ 


20.ശോഷിച്ച ശരീരം, വീർത്ത വയർ എന്നിവ ഏത് രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്- ക്വാഷിയോർക്കർ 


21. എന്തിന്റെ ഒരു രൂപമാണ് കൊളസ്ട്രോൾ- കൊഴുപ്പിൻറ 


22. രക്തത്തിലെ ഹീമോഗ്ലോബിന്റെ നിർമാണത്തിനാവശ്യമായ ധാതുവേത്- ഇരുമ്പ് 


23. ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന പോഷകമേത്- സോഡിയം 


24. തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിനും, മാനസിക വളർച്ചയ്ക്കും ആവശ്യമായ പോഷകമേത്- അയഡിൻ 


25. കടൽമത്സ്യങ്ങളുടെ തലയിൽനിന്ന് ലഭിക്കുന്ന പോഷകമേത്- അയഡിൻ 


26. രക്തക്കുറവ്, വിളർച്ച എന്നിവയിലേക്ക് നയിക്കുന്ന അനീമിയയ്ക്ക് കാരണം ഏത് പോഷകത്തിന്റെ കുറവാണ്- ഇരുമ്പ് 


27. തൊണ്ടമുഴ (ഗോയിറ്റർ) രോഗത്തിന് കാരണം ഏത് പോഷകത്തിന്റെ കുറവാണ്- അയഡിൻ 


28. നമ്മുടെ ശരീരത്തിന്റെ എത്ര ഭാഗമാണ് ജലം- മൂന്നിൽ രണ്ട് ഭാഗം 


29. തലച്ചോറിന്റെ എത്ര ശതമാനമാണ് ജലം- 85 ശതമാനം 


30. രക്തത്തിൽ എത്ര ശതമാനം ജലം അടങ്ങിയിരിക്കുന്നു- 90 ശതമാനം 


31. എല്ലുകളുടെ എത്ര ശതമാനമാണ് ജലം- 25 ശതമാനം 


32. മൂത്രം, വിയർപ്പ് എന്നിവയിലൂടെ പ്രതിദിനം എത്ര അളവ് ജലം ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്നു- 2.5 ലിറ്റർ 


33. വൻകുടലിന്റെ നീളമെത്ര- ഒന്നരമീറ്ററോളം 


34. മദ്യം ആമാശയത്തിലെ മൃദുപാളികളിൽ വ്രണമുണ്ടാക്കുന്നത് ഏത് രോഗത്തിന് കാരണമാവുന്നു- അൾസർ 


35. കരൾവീക്ക രോഗത്തിന് കാരണമെന്ത്- അമിത മദ്യപാനം 


36. പോഷണപ്രക്രിയയിലെ ആദ്യ ഘട്ടമേത്- ആഹാരസ്വീകരണം 


37. ആഹാരത്തിലടങ്ങിയ ജൈവഘടകങ്ങളെ ശരീരത്തിന് സ്വീകരിക്കാൻ കഴിയുന്ന ലളിതഘടകങ്ങളാക്കുന്ന പ്രക്രിയയേത്- ദഹനം 


38. ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രെക്രിയ ഏത്- ആഗിരണം 


39. ആഗിരണം ചെയ്യപ്പെട്ട ആഹാര ഘടകങ്ങൾ ശരീരത്തിന്റെ ഭാഗമാക്കുന്ന പ്രെക്രിയ ഏത്- സ്വാംശീകരണം 


40. ശാരീരികപ്രവർത്തനങ്ങളുടെ ഫലമായുണ്ടാവുന്നതും ശരീരത്തിന് ആവശ്യമില്ലാത്തതുമായ വസ്തുക്കളെ പുറന്തള്ളുന്ന പ്രക്രിയ ഏത്- വിസർജനം 


41. വേനൽക്കാലത്ത് മൂത്രത്തിൽ ജലാംശത്തിന്റെ അളവ് കുറവും ലവണാംശം കൂടുതലും ആയിരിക്കുമ്പോൾ മൂത്രത്തിന് ഏത് നിറ മുണ്ടാകുന്നു- മഞ്ഞനിറം 


42. ശരീരത്തിലെ പ്രധാന വിസർജനാവയവം ഏത്-വൃക്ക 


43. വൃക്കകളുടെ പ്രവർത്തനം സുഗമമാക്കാൻ കുട്ടികളും മുതിർന്നവരും കുറഞ്ഞത് എത്ര അളവിൽ വെള്ളം കുടിക്കണം- യഥാക്രമം ഒന്നരലിറ്ററും മൂന്ന് ലിറ്ററും 


44. മൂത്രത്തിന്റെ എത്ര ശതമാനം വരെ ജലമാണ്- 96 ശതമാനം ' 


 45. വിയർപ്പുണ്ടാക്കുന്ന വിയർപ്പ് ഗ്രന്ഥികൾ സ്ഥിതിചെയ്യുന്നതെവിടെ- ത്വക്കിൽ 


46. ശരീരത്തിന്റെ ഏത് പ്രവർത്തനം ക്രമീകരിച്ചുനിർത്താനാണ് വിയർക്കൽ സഹായിക്കുന്നത്- താപനില 


47. അമിതമായി ജലവും ലവണങ്ങളും ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന അവസ്ഥയേത്- നിർജലീകരണം 


48. ജീവികൾ അവയുടെ പരിസരത്തുനിന്ന് ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറത്തുവിടുകയും ചെയ്യുന്ന പ്രക്രിയ ഏത്- ശ്വസനം 


49. കോശങ്ങൾക്ക് ഓക്സിജൻ എത്തിച്ചുകൊടുക്കുകയും, കാർബൺ ഡൈഓക്സൈഡ് സ്വീകരിച്ച് ശ്വാസ കോശത്തിലെത്തിക്കുകയും ചെയ്യുന്നതെന്ത്- രക്തം 


50. ദഹിച്ച ആഹാരഘടകങ്ങളെ ചെറുകുടലിൽ നിന്ന് കോശങ്ങളിൽ എത്തിക്കുന്നതെന്ത്- രക്തം 


51. കോശങ്ങളിലെത്തുന്ന ആഹാര ഘടകങ്ങളെ വിഘടിപ്പിച്ച് ഊർജം സ്വതന്ത്രമാക്കുന്നതെന്ത്- ഓക്സിജൻ 


52. മനുഷ്യരക്തത്തിന് ചുവപ്പുനിറം നൽകുന്ന വർണവസ്തു ഏത്- ഹീമോഗ്ലോബിൻ 


53. ഓക്സിജൻ, കാർബൺഡൈ ഓക്സൈഡ് എന്നിവയുടെ സംവഹനത്തിൽ പങ്കുവഹിക്കുന്ന രക്തഘടകമേത്- ഹീമോഗ്ലോബിൻ 


54. പാൽ 15 മുതൽ 30 സെക്കൻഡ് വരെ 70 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയ ശേഷം 10 ഡിഗ്രി സെൽഷ്യസിലേക്ക് പെട്ടെന്ന് തണുപ്പിക്കുന്നത് എങ്ങനെ അറിയപ്പെടുന്നു- പാസ്ചറൈസേഷൻ 


55. ദ്രാവകാവസ്ഥയിലെ ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള പാസ്ചറൈസേഷൻ വിദ്യ കണ്ടുപിടിച്ചതാര്- ലൂയി പാസ്ചർ 


56. മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള ഐസ് നിർമിക്കുമ്പോൾ താഴ്ന്ന താപനില ലഭിക്കാനായി ചേർക്കുന്ന ആരോഗ്യത്തിന് ദോഷകരമായ രാസവസ്തു ഏത്- അമോണിയം ക്ലോറൈഡ് 


57. ഭക്ഷണസാധനങ്ങൾ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാൻ ചേർക്കുന്ന വസ്തുക്കളേവ- പ്രിസർവേറ്റീവുകൾ 


 58. പരമ്പരാഗത പ്രിസർവേറ്റീവുകൾക്ക് ഉദാഹരണങ്ങളേവ- ഉപ്പുലായനി, പഞ്ചസാരലായനി, എണ്ണ, വിനാഗിരി 


59. പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന കൃത്രിമ രാസവസ്തുക്കളേവ- സോഡിയം ബെൻസോയറ്റ്, പൊട്ടാസ്യം സൾഫേറ്റ് 


60. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം കൗമാരകാലം എന്നറിയപ്പെടുന്ന കാലയളവേത്- 11 മുതൽ 19 വരെ വയസ്സ് 


61. രക്തത്തിലുള്ള ചുവന്ന രക്താണുക്കളുടെ എണ്ണക്കുറവോ വർണവസ്തുവായ ഹീമോഗ്ലോബിന്റെ കുറവുമൂലമോ ഉണ്ടാകുന്ന അവസ്ഥയേത്- അനീമിയ 


62. രക്തത്തിന് ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയുന്ന അവസ്ഥയേത്- അനീമിയ 


63. ഏത് പോഷകത്തിന്റെ അഭാവമാണ് അനീമിയയിലേക്ക് നയിക്കുന്നത്- ഇരുമ്പിന്റെ 


64. ഭക്ഷണത്തോട് വിരക്തിയുണ്ടാവുന്ന രോഗാവസ്ഥ ഏത്- അനാറെക്സിയ 


65. ആഹാരത്തിന്റെ ദഹനം പൂർത്തിയാവുന്നതും ആഗിരണം ആരംഭിക്കുന്നതും എവിടെയാണ്- ചെറുകുടലിൽ 


66. ലഘുപോഷക ഘടകങ്ങളുടെ ആഗിരണം ആരംഭിക്കുന്നതെവിടെ- ചെറുകുടലിൽ 


67. ചെറുകുടലിൽ വെച്ച് ആഗിരണം ചെയ്യപ്പെട്ട് കഴിഞ്ഞ ശേഷം അവശേഷിക്കുന്ന ഭൂരിഭാഗം ലവണങ്ങളും, ജലവും ആഗിരണം ചെയ്യപ്പെടുന്നതെവിടെ- വൻകുടലിൽ 


68. വിറ്റാമിൻ- കെ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയകൾ കാണപ്പെടുന്നതെവിടെ- വൻകുടലിൽ 


69. വിറ്റാമിൻ- കെ പോലുള്ള പദാർഥങ്ങളുടെ ആഗിരണം നടക്കുന്ന തെവിടെ- വൻകുടലിൽ 


70. ദഹനപ്രക്രിയ പൂർണമാകാൻ എത്ര സമയം വേണ്ടിവരുന്നു- നാല് മുതൽ അഞ്ച് മണിക്കർ വരെ 


71. മനുഷ്യഭ്രൂണത്തിന് എത്രദിവസം പ്രായമാകുമ്പോൾ മുതൽ ഹൃദയം സ്പന്ദിക്കാൻ തുടങ്ങും- 22 ദിവസം

No comments:

Post a Comment