1. ഇന്ത്യൻ ഹൈക്കോർട്ട് നിയമം (1861) നിലവിൽ വരുമ്പോൾ വൈസ്രോയി ആരായിരുന്നു- കാനിങ് പ്രഭു
2. 1861- ലെ ഇന്ത്യൻ ഹൈക്കോർട്ട് നിയമം അനുസരിച്ച് ഇന്ത്യയിലെ ആദ്യ ഹൈക്കോടതിയായ കൽക്കട്ട ഹൈക്കോടതി നിലവിൽ വന്നതെന്ന്- 1862 ജൂലായ് 1
3. ബോംബെ ഹൈക്കോടതി നിലവിൽവന്നതെന്ന്- 1862 ഓഗസ്റ്റ് 14
4. മദ്രാസ് ഹൈക്കോടതി നിലവിൽവന്ന വർഷം?
1862
5.1862- ൽ കൊൽക്കത്തെ , ബോംബെ, മദ്രാസ് എന്നിവിടങ്ങളിൽ ഹൈക്കോടതികൾ സ്ഥാപിതമാകുമ്പോൾ വൈസ്രോയി ആരായിരുന്നു- എൽജിൻ പ്രഭു
6. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസ് (1872- ൽ) എടുക്കുമ്പോൾ വൈസ്രോയി ആരായിരുന്നു- മേയോ പ്രഭു
7. ഇന്ത്യാ ചരിത്രത്തിൽ പദവിയിലിരിക്കെ കൊല്ലപ്പെട്ട ഏക വൈസ്രോയി- മേയോ പ്രഭു
8. മേയോ പ്രഭു കൊല്ലപ്പെട്ട വർഷം- 1872
9. മേയോ പ്രഭുവിനെ കൊലപ്പെടുത്തിയത് ആരാണ്- ഷേർ അലി
- ആന്റമാൻ ദ്വീപിലെ പോർട്ട് ബ്ലയർ തുറമുഖത്തുവെച്ച് അഫ്ഗാനിസ്താനിൽ നിന്ന് നാടുകടത്തപ്പെട്ട ഷേർ അലി എന്ന തടവുകാരൻ മേയോ പ്രഭുവിനെ വധിച്ചു.
10. 1875-76 കാലഘട്ടത്തിൽ വെയിൽസ് രാജകുമാരൻ ഇന്ത്യ സന്ദർശിക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു- നോർത്ത് ബ്രൂക്ക് പ്രഭു
11. 1877-ൽ ഡൽഹി ദർബാർ നടക്കുമ്പോൾ വൈസ്രോയി ആരായിരുന്നു- ലിട്ടൺ പ്രഭു
- 1877- ൽ ഡൽഹി ദർബാർ നടത്തി വിക്ടോറിയ മഹാറാണിയെ ഇന്ത്യയുടെ ചക്രവർത്തിനിയായി പ്രഖ്യാപിച്ചു.
12. 1878-ൽ വെർണാകുലാർ പ്രസ് ആക്ട് നടപ്പിലാക്കിയ വൈസ്രോയി- ലിട്ടൺ പ്രഭു
13. ഏത് വൈസ്രോയിയുടെ തൂലികാനാമമായിരുന്നു ഓവൻ മെറെ ഡിത് (Owen Meredith)- ലിട്ടൺ പ്രഭു
14. റിച്ചാർഡ് സ് ട്രോറ്റ്ചിയുടെ നേതൃത്വത്തിൽ ക്ഷാമകമ്മിഷനെ നിയമിച്ചത് ഏത് വൈസ്രോയിയുടെ കാലത്താണ്- ലിട്ടൺ പ്രഭു
15. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വൈസ്രോയി- റിപ്പൺ പ്രഭു
16. ' ഇന്ത്യയിൽ ഒന്നാം ഫാക്ടറി നിയമം നിലവിൽവന്ന വർഷം- 1881
17. 1882-ൽ വില്യം ഹണ്ടറുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ കമ്മിഷനെ നിയോഗിക്കുമ്പോൾ വൈസ്രോയി ആരായിരുന്നു- റിപ്പൺ പ്രഭു
18. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപവത്കൃതമായപ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു- ഡഫറിൻ പ്രഭു
19. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ മെക്രോസ്കോപ്പിക് മൈനോരിറ്റി എന്ന് വിശേഷിപ്പിച്ചത് ആരാണ്- ഡഫറിൻ പ്രഭു
20. വെർണാക്കുലർ പ്രസ് ആക്ട് പിൻവലിച്ച വൈസ്രോയി- റിപ്പൺ പ്രഭു
21. ബംഗാൾ വിഭജനം പ്രഖ്യാപിച്ച വൈസ്രോയി- കഴ്സൺ പ്രഭു
22. ഏത് വൈസ്രോയിയാണ് ബംഗാൾ വിഭജനം റദുചെയ്തത്- ഹാർഡിഞ്ച് രണ്ടാമൻ
23 . കഴ്സൺ പ്രഭു നിയമിച്ച ക്ഷാമ കമ്മിഷൻ അധ്യക്ഷൻ ആരായിരുന്നു- ആന്റണി മക്ഡോണൽ (Antony MacDonnell)
24. പ്രവിശ്യകളിലെ പോലീസ് ഭരണ ക്രമത്തെക്കുറിച്ച് പഠിക്കാൻ വേണ്ടി കഴ്സൺ പ്രഭു നിയമിച്ച പോലീസ് കമ്മിഷൻ തലവൻ ആരായിരുന്നു- ആൻഡ്രൂ ഫ്രേസർ
25. 1902-ൽ കഴ്സൺ പ്രഭു നിയമിച്ച യൂണിവേഴ്സിറ്റി കമ്മിഷന്റെ അധ്യക്ഷൻ ആരായിരുന്നു- തോമസ് റലീഹ് (Thomas Raleigh)
26. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്കു മാറ്റിയപ്പോൾ വൈസ്രോയി ആരായിരുന്നു- ഹാർഡിഞ്ച് രണ്ടാമൻ
27. 1906- ൽ മുസ്ലിം ലീഗ് രൂപം കൊണ്ട സമയത്തെ വൈസ്രോയി- മിന്റോ രണ്ടാമൻ
28.ഏത് വൈസ്രോയിയുടെ കാലത്താണ് ചൗരി ചൗരാ സംഭവം (1922) നടന്നത്- റീഡിങ് പ്രഭു
29. ഒന്നാം വട്ടമേശ സമ്മേളന സമയത്തെ വൈസ്രോയി ആരായിരുന്നു- ഇർവിൻ പ്രഭു
30. രണ്ടാമത്തെയും മൂന്നാമത്തയും വട്ടമേശ സമ്മേളനങ്ങൾ നടന്നത് ആരുടെ കാലത്ത്- വെല്ലിംഗ്ടൺ പ്രഭു
31. ഏത് വൈസ്രോയിയുടെ കാലത്താണ് ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയത്- ലിൻലിത്ഗോ പ്രഭു
32. കോൺഗ്രസ് ക്വിറ്റിന്ത്യാ പ്രസ്ഥാനം ആരംഭിച്ച സമയത്ത് ആരായിരുന്നു വൈസ്രോയി- ലിൻലിത്ഗോ പ്രഭു
33. കാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി ആരായിരുന്നു- വേവൽ പ്രഭു
34. 1946 ഡിസംബർ ഒൻപതിന് കോൺസ്റ്റിറ്റ്യൂവൻറ് അസംബ്ലി ആദ്യമായി സമ്മേളിച്ചപ്പോൾ ആരായിരുന്നു. വൈസ്രോയി- വേവൽ പ്രഭു
35. 1946 സപ്ംബർ രണ്ടിന് ഇടക്കാലമന്ത്രിസഭ അധികാര മേൽക്കുമ്പോൾ വൈസ്രോയി ആരായിരുന്നു- വേവൽ പ്രഭു
36. വിവാഹപ്രായം ഉയർത്തിയ ശാരദ ആക്ട് (Sharda Act) പാസാക്കിയത് ഏത് വൈസ്രോയിയുടെ കാലത്താണ്- ഇർവിൻ പ്രഭു
37. ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ വൈസ്രോയി- ലിൻലിത്ഗോ പ്രഭു
38. ഇൽബർട്ട് ബിൽ വിവാദത്തെ ത്തുടർന്ന് രാജിവെച്ച വൈസ്രോയി- റിപ്പൺ പ്രഭു
39. ഏത് വൈസ്രോയിയുടെ കാലത്താണ് സിംല സമ്മേളനം നടന്നത്- വേവൽ പ്രഭു
40. 1878- ൽ ആയുധ നിയമം നിലവിൽ വരുന്ന സമയത്ത് വൈസ്രോയി ആരായിരുന്നു- ലിട്ടൺ പ്രഭു
41. ഏത് വൈസ്രായിക്കാണ് 1930- ൽ പതിനൊന്നിന പരിപാടി ഉൾപ്പെടുത്തി ഗാന്ധിജി കത്തഴുതിയത്- ഇർവിൻ പ്രഭു
42. ഏത് വൈസ്രോയിയുടെ കാലത്താണ് ഭഗത് സിങ് തൂക്കിലേറ്റപ്പെട്ടത്- ഇർവിൻ പ്രഭു
43. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്നത് സംബന്ധിച്ച പ്രഖ്യാപനം 1947 ഫെബ്രുവരി 20- ന് ക്ലമന്റ് ആറ്റ്ലി ബ്രിട്ടീഷ് പാർലമെന്റിൽ നടത്തിയപ്പോൾ ആരായിരുന്നു ഇന്ത്യൻ വൈസ്രോയി- വേവൽ പ്രഭു
44. ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കിയത് ഏത് വൈസ്രോയിയുടെ കാലത്താണ്- മൗണ്ട്ബാറ്റൺ പ്രഭു
45. ഇന്ത്യയിലെ അവസാനത്ത വൈസ്രോയി ആരായിരുന്നു- മൗണ്ട് ബാറ്റൺ പ്രഭു
46. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്ത ഗവർണർ ജനറൽ- മൗണ്ട് ബാറ്റൺ പ്രഭു
47. സ്വതന്ത്ര ഇന്ത്യയിൽ ഗവർണർ ജനറൽ പദവി വഹിച്ച ഏക ഭാരതീയൻ- സി. രാജഗോപാലാചാരി
48. സ്വതന്ത്ര ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ- സി. രാജഗോപാലാചാരി
49. ഏറ്റവും കൂടുതൽ ഇന്ത്യൻ വൈസ്രോയിമാരുടെ ഭരണത്തിന് സാക്ഷ്യം വഹിച്ച ബ്രിട്ടീഷ് ഭരണാധികാരി ആരായിരുന്നു- വിക്ടോറിയ രാജ്ഞി
No comments:
Post a Comment