2. മലയാള ഭാഷയിൽ അച്ചടിച്ച ആദ്യ സമ്പൂർണ ഗ്രന്ഥം- സംക്ഷേപ വേദാർഥം
3. ഇംഗ്ലീഷ് - മലയാളം നിഘണ്ടു ആദ്യമായി തയ്യാറാക്കിയ വ്യക്തി- ബെഞ്ചമിൻ ബെയ്ലി
4. മലയാളം-ഇംഗ്ലീഷ് നിഘണ്ടു ആദ്യമായി തയ്യാറാക്കിയ വ്യക്തി- ഡോ:ഹെർമൻ ഗുണ്ടർട്ട്
5.മലയാളത്തിൽ തുടങ്ങിയ രണ്ടാമത്തെ പത്രം- പശ്ചിമോദയം
- 1847 ഒക്ടോബറിൽ ഹെർമൻ ഗുണ്ടർട്ടാണ് പശ്ചിമോദയം ആരംഭിച്ചത്.
- ശാസ്ത്രം, ചരിത്രം, ജ്യോതി ശ്ശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങൾക്കായിരുന്നു പശ്ചിമോദയം പ്രാധാന്യം നൽകിയിരുന്നത്.
6. പശ്ചിമോദയത്തിന്റെ പത്രാധിപർ ആരായിരുന്നു- ജോൺ ഫെഡറിക് മുള്ളർ
7. പശ്ചിമോദയത്തിന്റെ പ്രസിദ്ധീകരണം അവസാനിച്ച വർഷം- 1851 ഓഗസ്റ്റ്
- എട്ട് പേജുകളുള്ള പത്രത്തിന് രണ്ടു പൈസയായിരുന്നു വില. വാർഷിക വരിസംഖ്യ ഒരുരൂപ.
8. ഹെർമൻ ഗുണ്ടർട്ടിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്- തലശ്ശേരി
9. മലയാളം അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- ബെഞ്ചമിൻ ബെയ്ലി
10. കേരളത്തിലെ ആദ്യ പ്രിന്റിങ് പ്രസ്- സി.എം.എസ്. പ്രസ് (1821)
11. സി.എം.എസ്. പ്രസിന്റെ സ്ഥാപകൻ ആരായിരുന്നു- ബെഞ്ചമിൻ ബെയ്ലി
12. 1848- ൽ സി.എം.എസ്. പ്രസിൽ നിന്ന് ആരംഭിച്ച പത്രം- ജ്ഞാനനിക്ഷപം
13. ലോഹങ്ങളുപയോഗിച്ച് (അച്ചു കൂടത്തിൽ) അച്ചടിച്ച ആദ്യത്ത മലയാളപത്രം- ജ്ഞാനനിക്ഷേപം
- മലയാളത്തിലെ മൂന്നാമത്തെയും തിരുവിതാംകൂറിലെ ആദ്യത്തേതുമായ പത്രമാണ് ജ്ഞാനനിക്ഷേപം.
14. ജ്ഞാനനിക്ഷേപത്തിൽ പ്രസിദ്ധികരിച്ചിരുന്ന നോവൽ- പുല്ലേലി കുഞ്ചു
15. മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നായ പുല്ലേലി കുഞ്ചു രചിച്ചത് ആരായിരുന്നു- ആർച്ച് ഡീക്കൻ കോശി
16. തിരുവിതാംകൂർ ദിവാനായിരുന്ന രാമയ്യങ്കാരുടെ ഭരണത്തെ വിമർശിച്ചുകൊണ്ട് ജി.പി. പിള്ള ഏത് പത്രത്തിലാണ് ലേഖനങ്ങൾ എഴുതിയിരുന്നത്- വെസ്റ്റേൺ സ്റ്റാർ
- ഈ സംഭവവുമായി ബന്ധപ്പെട്ട് ജി.പി. പിള്ളയെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു.
17. 1904-ൽ സ്ഥാപിതമായ ഏത് പ്രസിദ്ധീകരണമാണ് അവശ വിഭാഗങ്ങളുടെ ശബ്ദമായി പ്രവർത്തിക്കുകയും ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്തത്- വിവേകാദയം
18. വിവേകോദയം പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെ നിന്നായിരുന്നു- തിരുവനന്തപുരം
19. വിവേകോദയത്തിന്റെ സ്ഥാപകൻ ആരായിരുന്നു- കുമാരനാശാൻ
20.വിവേകോദയത്തിന്റെ ആദ്യ പത്രാധിപർ ആരായിരുന്നു- എം. ഗോവിന്ദൻ
21. ശ്രീമൂലം തിരുനാളിന്റെ ഭരണ കാലത്ത് പൊതുഖജനാവ് ദുർവ്യയം ചെയ്യുന്നതിനെ വിമർശിച്ച് ‘ഒരുലക്ഷം രൂപ' എന്ന ശീർഷക ത്തിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത് ഏത് പത്രത്തിലാണ്- സ്വദേശാഭിമാനി
22. മട്ടാഞ്ചേരിയിൽ നിന്ന് 'സഹോദരൻ' എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ- കെ. അയ്യപ്പൻ
23. ‘പ്രബോധകൻ' എന്ന പ്രസിദ്ധീകരണം ആരംഭിച്ച സാമൂഹികപരിഷ്കർത്താവ്- കേസരി ബാലകൃഷ്ണപിള്ള
24. എ.വി. കുട്ടിമാളു അമ്മ ജനിച്ച വർഷം- 1905
- പാലക്കാട് ജില്ലയിലെ ആനക്കര ഗ്രാമത്തിലെ വടക്കത്ത് കുടുംബത്തിലാണ് എ.വി. കുട്ടിമാളു അമ്മ ജനിച്ചത്.
25. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയാഭിമുഖ്യത്തിൽ കേരളത്തിൽ നടന്ന ആദ്യസമരം- വൈക്കം സത്യാഗ്രഹം
26. തിരുവിതാം കൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും എല്ലാ ജാതിക്കാർക്കുമായി തുറന്നുകൊടുത്ത വർഷം- 1928
27. എവിടെ നിന്നാണ് എം.ഇ. നായിഡു സവർണജാഥ ആരംഭിച്ചത്- നാഗർകോവിൽ
28. ആനന്ദതീർഥന്റെ ജന്മസ്ഥലം- തലശ്ശേരി (കണ്ണൂർ)
29. ആനന്ദതീർഥന്റെ യഥാർഥ പേര്- ആനന്ദ ഷേണായി
30. ജാതിനാശിനി സഭ സ്ഥാപിച്ച നവോത്ഥാന നായകൻ- ആനന്ദതീർഥൻ
31. സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ വേദാരണ്യത്ത് സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പുകുറുക്കൽ സമരത്തിൽ പങ്കെടുത്ത കേരളത്തിലെ നവോത്ഥാന നായകൻ- ആനന്ദതീർഥൻ
32. ആനന്ദതീർഥൻ 1931- ൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത് എവിടെയായിരുന്നു- പയ്യന്നൂർ
33. ഗുരുവായൂർ ഊട്ടുപുരയിൽ ബ്രാഹ്മണർക്ക് മാത്രമായി നൽകിയിരുന്ന സദ്യ എല്ലാ ഹിന്ദുക്കൾക്കും ലഭിക്കുന്നതിനായി സത്യാഗ്രഹം ചെയ്ത നവോത്ഥാന നായകൻ- ആനന്ദതീർഥൻ
34. 'മുസ്ലിം ജനവും വിദ്യാഭ്യാസവും' എന്ന പുസ്തകം രചിച്ചത് ആരാണ്- മക്തി തങ്ങൾ
35. ലളിതാംബികാ അന്തർജനത്തിന്റെ ആദ്യ കവിതാസമാഹാരം- ലളിതാഞ്ജലി
36. പുനർജന്മം, വീരസംഗീതം എന്നീ നാടകങ്ങൾ രചിച്ചത് ആരാണ്- ലളിതാംബികാ അന്തർജനം
37. ലളിതാംബികാ അന്തർജനം രചിച്ച നോവലുകൾ ഏതെല്ലാം- അഗ്നിസാക്ഷി (1976), മനുഷ്യനും മനുഷ്യരും (1979)
38. ആദ്യ വയലാർ അവാർഡ് ലഭിച്ച വ്യക്തി- ലളിതാംബികാ അന്തർജനം (1977). കൃതി- അഗ്നിസാക്ഷി
39. കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നിവരുമായി ബന്ധപ്പെട്ട സത്യാഗ്രഹം- വൈക്കം സത്യാഗ്രഹം
40. ഏത് തിരുവിതാംകൂർ രാജാവിന്റെ കാലത്താണ് തൈക്കാട് അയ്യയെ റെസിഡൻസി മാനേജരായി നിയമിച്ചത്- ആയില്യം തിരുനാൾ
41. 'എന്റെ ജീവിതകഥ' ആരുടെ ആത്മകഥയാണ്- എ.കെ. ഗോപാലൻ
42. 'വിചാരവിപ്ലവം' എന്ന കൃതി രചിച്ചത് ആരാണ്- കുറ്റിപ്പുഴ കൃഷ്ണപിള്ള
43. പ്രശസ്തമായ കോഴഞ്ചേരി പ്രസംഗം നടത്തിയ വ്യക്തി- സി. കേശവൻ
44. കോഴഞ്ചേരി പ്രസംഗം നടന്നവർഷം- 1935
45. മലയാളത്തിലെ ആദ്യ പത്രം- രാജ്യസമാചാരം
- 1847 ജൂണിലാണ് രാജ്യസമാചാരം പ്രസിദ്ധീകരണമാരംഭിച്ചത്.
- ജർമൻകാരനും ബാസൽ മിഷൻ മുഖ്യ പ്രവർത്തകനുമായിരുന്ന ഡോ. ഹെർമൻ ഗുണ്ടർട്ടാണ് പ്രസിദ്ധീകരണം ആരംഭിച്ചത്.
- മലബാറിൽ തലശ്ശേരിയിലെ ഇല്ലിക്കുന്നിലെ കല്ലച്ചിലാണ് (ലിത്തോഗ്രാഫ്) ഈ പത്രം അച്ചടിച്ചിരുന്നത്.
46. രാജ്യസമാചാരത്തിന്റെ പ്രസിദ്ധീകരണത്തിനുപയോഗിച്ചിരുന്ന കൈകൊണ്ട് എഴുതിയ കലച്ചുകൾ തയ്യാറാക്കിയ വ്യക്തി- ഡി. കണ്യൻ കടു
47. രണ്ടുമാസം പ്രായമുള്ള കുട്ടിയുമായി എ.വി. കുട്ടിമാളു അമ്മ പങ്കെടുത്ത സമരം ഏതാണ്- നിയമലംഘന സമരം
48. രാജ്യസമാചാരത്തിന്റെ പ്രസിദ്ധീകരണം അവസാനിപ്പിച്ച വർഷം- 1850 ഡിസംബർ
- പത്രാധിപരുടെ പേരോ വിലയോ രാജ്യസമാചാരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.
- 42 ലക്കങ്ങൾക്കുശേഷം 1850 ഡിസംബറിൽ പ്രസിദ്ധീകരണം അവസാനിച്ചു
No comments:
Post a Comment