Tuesday, 29 June 2021

General Knowledge in Kerala History Part- 2

1. തൃപ്പാപ്പൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം- തിരുവിതാംകൂർ രാജവംശം 


2. ആധുനിക തിരുവിതാംകൂർ ശില്പി എന്നറിയപ്പെടുന്ന ഭരണാധികാരി- മാർത്താണ്ഡവർമ 


3. മാർത്താണ്ഡവർമയുടെ ഭരണ കാലഘട്ടം- 1729-1758

 

4. തിരുവിതാംകൂറിലെ ആദ്യത്ത ദളവ (പ്രധാനമന്ത്രി) ആരായിരുന്നു- അറുമുഖൻ പിള്ള 


5. മാർത്താണ്ഡവർമയുടെ ആദ്യത്തെ ദളവ് ആരായിരുന്നു- അറുമുഖൻ പിള്ള 


6. മാർത്താണ്ഡവർമയുടെ കാലത്ത് തിരുവിതാംകൂർ രാജ്യത്തിന്റെ വിസ്തൃതി വർധിപ്പിക്കാനുള്ള നീക്കങ്ങളുടെ സൂത്രധാരനായിരുന്ന ദളവ ആരായിരുന്നു- രാമയ്യൻ ദളവ 


7. തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ കാര്യങ്ങൾക്ക് ചുമതലപ്പെട്ടിരുന്ന സമിതി- എട്ടരയോഗം 

  • യോഗക്കാർ ക്ഷേത്ര വക സ്വത്തുക്കൾ എട്ടായി ഭാഗിച്ച് കരം പിരിക്കുന്നതിനും മറ്റുമായി ഓരോ ഭാഗവും ഓരോ നായർ മാടമ്പിമാരെ ഏൽപ്പിച്ചു. ഇവർ എട്ടുവീട്ടിൽ പിള്ളമാർ എന്നറിയപ്പെട്ടു.  


8. എട്ടുവീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവിതാംകൂർ ഭരണാധി കാരി- മാർത്താണ്ഡവർമ 


9. കുളച്ചൽ യുദ്ധം നടന്ന വർഷം- 1741 ഓഗസ്റ്റ് 10 


10. കുളച്ചൽ യുദ്ധത്തിൽ ഏറ്റുമുട്ടിയത് ആരെല്ലാം-മാർത്താണ്ഡവർമയും ഡച്ചുകാരും 

  • ഡച്ചുകാരുടെ ഒരു പീരങ്കിപ്പട സിലോണിൽ നിന്ന് കുളച്ചൽ വന്നിറങ്ങി മാർത്താണ്ഡവർമയുടെ തലസ്ഥാനമായ കൽക്കുളത്തേക്ക് മുന്നേറി. 
  • 1741 ഓഗസ്റ്റ് 10- ന് കുളച്ചൽ വെച്ച് നടന്ന ഈ യുദ്ധത്തിൽ മാർത്താണ്ഡവർമയുടെ സൈന്യം ഡച്ചുകാരുടെമേൽ വിജയം നേടി. 
  • ചരിത്രത്തിൽ ആദ്യമായി ഒരു യൂറോപ്യൻ ശക്തി ഇന്ത്യൻ ഭരണാധികാരിയുടെ മുന്നിൽ പരാജയപ്പെടുന്നത് കുളച്ചൽ യുദ്ധത്തിലാണ്. 


11. കുളച്ചൽ യുദ്ധത്തെ തുടർന്ന് മാർത്താണ്ഡവർമയ്ക്കുമുന്നിൽ കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ- ഡിലനായ് 


12. തിരുവിതാംകൂറിന്റെ വലിയ കപ്പിത്താൻ എന്നറിയപ്പെട്ടിരുന്ന ഡച്ച് സൈന്യാധിപൻ- ഡിലനോയ് 


13. ഡിലനോയ് സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്- ഉദയഗിരിക്കോട്ട (കന്യാകുമാരി) 


14. ഉദയഗിരിക്കോട്ട നിർമിച്ച വേണാട് ഭരണാധികാരി- വീര രവിവർമ 


15. ഉദയഗിരിക്കോട്ട പുതുക്കിപ്പണിത തിരുവിതാംകൂർ ഭരണാധികാരി- മാർത്താണ്ഡവർമ 


16. മാർത്താണ്ഡവർമയും കായംകുളം രാജാവും തമ്മിൽ മാന്നാർ ഉടമ്പടിയിൽ ഒപ്പുവെച്ച വർഷം-1742 


17. മാവേലിക്കര ഉടമ്പടി ഒപ്പുവെച്ച വർഷം- 1753 


18. മാവേലിക്കര ഉടമ്പടി ഒപ്പുവെച്ചത്- 

മാർത്താണ്ഡവർമയും ഡച്ചുകാരും 


19. 1750 ജനുവരി 3- ന് തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി- മാർത്താണ്ഡവർമ

  • മാർത്താണ്ഡവർമ തന്റെ രാജ്യത്തെ ശ്രീപദ്മനാഭസ്വാമിക്ക് സമർപ്പിച്ച സംഭവമാണ് തൃപ്പടിദാനം. 


20. മാർത്താണ്ഡവർമയുടെ ഭരണ തലസ്ഥാനം- കൽക്കുളം 


21. മാർത്താണ്ഡവർമയുടെ വ്യാപാരതലസ്ഥാനം- മാവേലിക്കര 


22. മാർത്താണ്ഡവർമ നടപ്പിലാക്കിയ ഭൂസർവേ അറിയപ്പെടുന്നത്- കണ്ടെഴുത്ത്  

  • കണ്ടെഴുത്ത് എന്ന സമ്പ്രദായത്തിന് നേതൃത്വം നൽകിയ റവന്യൂ മന്ത്രിയാണ് പള്ളിയാടി മല്ലൻ ശങ്കരൻ. 
  • മല്ലൻ ശങ്കരനാണ് വസ്തുക്കളെ ദേവസ്വം, ബ്രഹ്മസ്വം, ദാനം, പണ്ടാരവക എന്നിങ്ങനെ നാലായി വിഭജിക്കുന്ന സമ്പ്രദായം ഏർപ്പെടുത്തിയത്. 


23. മാർത്താണ്ഡവർമയുടെ കാലത്ത് ആരംഭിച്ച ചെക്ക് പോസ്റ്റ് സമ്പ്രദായം- ചൗക്കകൾ 


24. പൊതുചെലവിന്റെ പല ഇനങ്ങൾക്കുവേണ്ടി വെവ്വേറെ നിശ്ചിത തുക നീക്കിവെച്ചുകൊണ്ട് പതിവുകണക്ക് എന്ന വാർഷി കബജറ്റ് തയ്യാറാക്കുന്ന സമ്പ്രദായം ആവിഷ്കരിച്ച തിരുവിതാംകൂർ ഭരണാധികാരി- മാർത്താണ്ഡവർമ 

  • പകുതിയെ (വില്ലേജ്) അടി സ്ഥാനഘടകമാക്കി അതിന്റെ ഭരണത്തിന് പാർവതികാർ പ്രവർത്തിക്കാരെ നിയമിച്ചുകൊണ്ട് ഭരണസമ്പ്രദായം പുനഃസംഘടിപ്പിച്ചു.
  • ഇന്നത്തെ തഹസിൽദാരുടെ പദവിയിലുള്ള കാര്യക്കാരുടെ കീഴിൽ പല പകുതികൾ ചേർന്ന മണ്ഡപത്തുംവാതുക്കൽ (താലൂക്ക് ഓഫീസിന് തുല്യമായി) എന്നദേശ വിഭാഗം സംഘടിപ്പിക്കപ്പെട്ടു. 


25. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മുറജപം, ഭദ്രദീപം എന്നീ ചടങ്ങുകൾ ആരംഭിച്ച ഭരണാധികാരി- മാർത്താണ്ഡവർമ 


 26. മുറജപം എത്ര ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങാണ്- 56 


27. മാർത്താണ്ഡവർമ അന്തരിച്ച വർഷം - 1758 


28.ധർമരാജാവ് എന്ന് വിശേഷണ മുണ്ടായിരുന്ന തിരുവിതാംകൂർ ഭരണാധികാരി- കാർത്തിക തിരുനാൾ രാമവർമ 


29. കാർത്തിക തിരുനാൾ രാമവർമയുടെ ഭരണകാലഘട്ടം- 1758-1798 


30. കൊച്ചിയും തിരുവിതാംകൂറുമായി നടന്ന ശുചീന്ദ്രം ഉടമ്പടിസമയത്തെ തിരുവിതാംകൂർ ഭരണാധികാരി- കാർത്തികതിരുനാൾ രാമവർമ 


31. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി- കാർത്തിക തിരുനാൾ രാമവർമ 


32. ധർമരാജാവിൻറ ഏത് ദളവയാണ് വർക്കല പട്ടണത്തിന്റെ ശില്പിയായി അറിയപ്പെട്ടിരുന്നത്- മാർത്താണ്ഡപിള്ള 


33. തിരുവിതാംകൂറിൽ ദിവാൻ എന്ന ഔദ്യോഗികനാമം സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു- രാജാ കേശവദാസ് 


34. തിരുവിതാംകൂറിൽ ‘വലിയ ദിവാൻജി' എന്നറിയപ്പെട്ടിരുന്നത് ആരാണ്- രാജാ കേശവദാസ് 


35. തിരുവിതാംകൂറിലെ ഏതു രാജാവിന്റെ കീഴിലാണ് രാജാ കേശവദാസ് ദിവാനായി സേവനമനുഷ്ഠിച്ചത്- കാർത്തികതിരുനാൾ രാമവർമ 


 36. തിരുവിതാംകൂറിന്റെ തലസ്ഥാനം പദ്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ ഭരണാധികാരി- കാർത്തിക തിരുനാൾ രാമവർമ 


37. ദിവാൻ കേശവദാസിന് ‘രാജാ' എന്ന ബിരുദം നൽകിയ ബ്രിട്ടീഷ്  ഗവർണർ ജനറൽ- മോർണിങ്ടൺ പ്രഭു 


38. തിരുവിതാംകൂറിലെ ഏത് ദിവാന്റെ വഴിവിട്ട പ്രവർത്തനങ്ങൾക്കെതിരേ പ്രക്ഷോഭം നയിച്ചാണ് വേലുത്തമ്പി ശ്രദ്ധ നേടുന്നത്- ജയന്തൻ നമ്പൂതിരി 


39. തിരുവിതാംകൂറിലെ ഏത് രാജാവിന്റെ കീഴിലാണ് വേലുത്തമ്പി ദളവയായി പ്രവർത്തിച്ചത്- അവിട്ടം തിരുനാൾ ബാലരാമവർമ 


40. വേലുത്തമ്പി ദളവയുടെ യഥാർഥ നാമം- വേലായുധൻ ചെമ്പകരാമൻ തമ്പി 


41. 1809 ജനുവരി 11- ന് കുണ്ടറ വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ ദിവാൻ- വേലുത്തമ്പി ദളവ 


42. ഏത് ക്ഷേത്രത്തിനുമുൻപിലാണ് കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്- ഇളമ്പല്ലൂർ ദേവീക്ഷേത്രം 


43. കൊല്ലത്ത് ഹജൂർ കച്ചേരി സ്ഥാപിച്ചത് ആരാണ്- വേലുത്തമ്പി ദളവ 


44. വേലുത്തമ്പി ദളവയെ പരാജയ പ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ- കേണൽ ലീഗർ 


45. വേലുത്തമ്പി ദളവയെ തുടർന്ന് തിരുവിതാംകൂറിൽ ദിവാൻ സ്ഥാനമേറ്റത്- ഉമ്മിണിത്തമ്പി 


46. നീതിന്യായ നിർവഹണത്തിനുവേണ്ടി ഇൻസുവാഫ് കച്ചേരികൾ എന്നപേരിൽ നാലു കോടതികൾ സ്ഥാപിച്ച ദിവാൻ- ഉമ്മിണിത്തമ്പി 


47. തിരുവിതാംകൂറിലെ പ്രധാന തുറമുഖമെന്ന നിലയിൽ വിഴിഞ്ഞം വികസിപ്പിച്ചെടുക്കാൻ പദ്ധതി ആവിഷ്കരിച്ച തിരുവിതാംകൂർ ദിവാൻ- ഉമ്മിണിത്തമ്പി 


48. ഉമ്മിണിത്തമ്പിയെ ഉദ്യോഗത്തിൽനിന്നു നീക്കം ചെയ്ത് റസിഡന്റ് കേണൽ മൺറോയെ ദിവാനായി നിയമിച്ച തിരുവിതാംകൂർ ഭരണാധികാരി- റാണി ഗൗരി ലക്ഷ്മിബായി

No comments:

Post a Comment