Saturday, 26 June 2021

General Knowledge in Art & Culture Part- 1

1. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളി സ്ഥാപിതമായത് എവിടെയാണ്- കൊടുങ്ങല്ലൂർ 


2. ഗുരുവായൂർ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് ഹിത പരിശോധന നടത്തിയ താലൂക്ക്- പൊന്നാനി 


3. ജൂതക്കുന്ന് എവിടെയാണ്- ചാവക്കാട് (തൃശ്ശൂർ) 


4. ഗുരുവായൂർ ഏകാദശി ആഘോഷിക്കുന്നത് ഏത് മാസത്തിലാണ്- വൃശ്ചികം 


5. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആസ്ഥാനം- തൃശ്ശൂർ 


6. ‘സപ്തഭാഷാ സംഗമഭൂമി' എന്നറിയപ്പെടുന്ന ജില്ല- കാസർകോട് 


7. ശകവർഷ കലണ്ടറിലെ അവസാനത്തെ മാസം- ഫാൽഗുനം 


8. ഏത് മഹോത്സവവുമായി ബന്ധപ്പെട്ട ചടങ്ങായിരുന്നു ‘അടിമക്കൊടി അയയ്ക്കൽ'- മാമാങ്കം 


9. ‘കളരിപ്പയറ്റിലെ ദ്രോണാചാര്യർ' എന്നറിയപ്പെടുന്നത്- കോട്ടക്കൽ കണാരൻ ഗുരുക്കൾ 


10. 'അഭിനയത്തിന്റെ അമ്മ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കലാരൂപം- കൂടിയാട്ടം 


11. ചിറ്റൂർ ഗുരുമഠം സ്ഥാപിച്ചത്- തുഞ്ചത്തെഴുത്തച്ഛൻ 


12. കേരളീയ മുസ്ലിങ്ങളുടെ മക്ക എന്നറിയപ്പെടുന്നത്- പൊന്നാനി 


13. കൂടിയാട്ടത്തിലെ നാല് അഭിനയ രീതികൾ ഏതെല്ലാമാണ്- ആംഗികം, വാചികം, സാത്വികം, ആഹാര്യം 


14. ഗോദരവിയുടെ ചോക്കൂർ ശാസനം ഏത് സമ്പ്രദായത്തെപ്പറ്റിയാണ് പ്രധാനമായും പരാമർശിക്കുന്നത്- ദേവദാസി സമ്പ്രദായം 


15. സംസ്കൃത കൃതികളിൽ കുക്കുട ക്രോഡം എന്ന് പരാമർശിക്കപ്പെ ടുന്ന സ്ഥലം- കോഴിക്കോട് 


16. മുസ്ലിം എജുക്കേഷൻ സൊസൈറ്റി (MES) സ്ഥാപിതമായ വർഷം- 1964 


17. സംഘകാലത്ത് പ്രേമവിവാഹം അറിയപ്പെട്ടിരുന്ന പേര്- കളവ് 


18. കേരള പരാമർശമുള്ള ആദ്യത്തെ സംസ്കൃത കൃതി- ഐതരേയ ആരണ്യകം 


19. ആരോമൽ ചേകവരുടെ കുടുംബവുമായി ബന്ധപ്പെട്ട പാട്ടുകൾ അറിയപ്പെടുന്ന പേര്- പുത്തൂരം പാട്ടുകൾ 


20. ഗജേന്ദ്രമോക്ഷം എന്ന ചുവർചിത്രമുള്ള കൊട്ടാരം- കൃഷ്ണപുരം (ആലപ്പുഴ) 


21. പരശുരാമൻ നടപ്പാക്കിയതെന്ന് കരുതപ്പെടുന്ന കേരളത്തിലെ ഏറ്റവും പഴക്കമേറിയ നാണയം- രാശി 


22. കൊല്ലവർഷം രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ശാസനം- മാമ്പിള്ളി ശാസനം 


23. സതിയനുഷ്ഠിച്ചിരുന്ന വിധവകളുടെ പട്ടടകളിൽ സ്ഥാപിച്ചിരുന്ന സ്മാരകശിലകളുടെ പേര്- പുലച്ചിക്കല്ലുകൾ 


24. അമ്പലപ്പുഴയ്ക്കും തൃക്കുന്നപ്പുഴയ്ക്കും മധ്യേ സ്ഥിതിചെയ്തിരുന്ന പ്രസിദ്ധമായ ബുദ്ധമത തീർഥാടകകേന്ദ്രം- ശ്രീമൂലവാസം 


25. 'തുടിച്ചുകുളി' എന്ന ആഘോഷവുമായി ബന്ധപ്പെട്ട ആചാരമെന്ത്- തിരുവാതിര 


26. കേരള ചരിത്രത്തിലെ സുവർണയുഗം എന്ന് വിശേഷിപ്പിക്കുന്നത് ഏത് ഭരണകാലത്തെയാണ്- കുലശേഖര ഭരണകാലം 


27. ശങ്കരാചാര്യരുടെ സൗന്ദര്യലഹരി മലയാളത്തിലേക്ക് പരിഭാഷപ്പെ ടുത്തിയ മഹാകവി- കുമാരനാശാൻ 


28. ഏത് ക്ഷേത്രകലകളുമായി ബന്ധപ്പെട്ടാണ് തോലൻ എന്ന കവിയുടെ പേര് പ്രസിദ്ധി നേടിയത്- കൂത്ത്, കൂടിയാട്ടം 


29. കുത്തിന്റെ രംഗവേദി എന്നറിയപ്പെടുന്നത്- കൂത്തമ്പലം 


30. ഏത് രാജ്യത്തെ രാജാക്കന്മാരാണ് കോലത്തിരി എന്നറിയപ്പെ ട്ടിരുന്നത്- കോലത്തുനാട് 


31. മാടഭൂപതി എന്ന് വിളിക്കപ്പെട്ട രാജാക്കൻമാർ- കൊച്ചി രാജാക്കന്മാർ 


 32. ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള കേരളത്തിലെ ഏക നാടു വാഴി ഭരണം നടത്തിയിരുന്ന പ്രദേശം- വില്ലാർവട്ടം 


33. ‘ജോനകർ' എന്ന് വിളിക്കപ്പെട്ടിരുന്നത് ഏത് മതക്കാരെയായിരുന്നു- മുസ്ലിങ്ങൾ 


34. ‘ചിത്രവധം' എന്ന പ്രാകൃത ശിക്ഷാ സമ്പ്രദായത്തിന് ഏത് വിഭാഗക്കാരെയാണ് വിധേയരാക്കിയിരുന്നത്- അവർണരെ 


35. 'സംസാരിക്കുന്ന കഥകളി' എന്നറിയപ്പെടുന്നത്- യക്ഷഗാനം 


36. തെയ്യങ്ങളുടെയും തിറകളുടെയും നാട് എന്നറിയപ്പെടുന്നത്- കണ്ണൂർ 


37. ഭൗമസൂചികപദവി കരസ്ഥമാക്കിയ പവിത്രമോതിരത്തിന് പ്രസിദ്ധിനേടിയ സ്ഥലം- പയ്യന്നൂർ 


38. ജൂതക്കുളം സ്ഥിതിചെയ്യുന്നത് എവിടെയാണ്- മാടായിപ്പാറ (കണ്ണൂർ) 


39. വൈശാഖ മഹോത്സവം നടക്കുന്ന ക്ഷേത്രം- കൊട്ടിയൂർ ക്ഷേത്രം 


40. പി. വത്സലയുടെ നെല്ല്, ആഗ്നേയം, കൂമൻകൊല്ലി എന്നീ നോവലുകളുടെ പശ്ചാത്തലമായ വയനാടൻ ഗ്രാമം- തിരുനെല്ലി 


41. വയനാടൻ ചുരത്തിലൂടെയുള്ള വഴി ബ്രിട്ടീഷുകാർക്ക് കാണിച്ചു കൊടുത്ത ആദിവാസിമുഖ്യൻ- കരിന്തണ്ടൻ 


42.  ചങ്ങലമരം സ്ഥിതിചെയ്യുന്നത് എവിടെയാണ്- ലക്കിടി (വയനാട്) 


43. വി.കെ. കൃഷ്ണമേനോൻ ആർട്ട് ഗാലറി സ്ഥിതിചെയ്യുന്നത്- കോഴിക്കാട് 


44. കണ്ണൂർ ജില്ലയിലെ മാടായി മുസ്ലിം പള്ളി സ്ഥാപിച്ചത്- മാലിക് ദിനാർ 


45. ‘ഘടോൽക്കചക്ഷിതി' എന്ന സംസ്കൃതനാമത്തിൽ അറിയപ്പെട്ടിരുന്ന പ്രദേശം- വടകര 


46. 1991 ഏപ്രിൽ 18- ന് കോഴിക്കോട്ടുവെച്ച് കേരളത്തെ സമ്പൂർണ് സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ച സാക്ഷരതാ പ്രവർത്തക- ചേലക്കോടൻ അയിഷ 


47. ആറങ്ങോട് സ്വരൂപം എന്നറിയപ്പെട്ട രാജവംശം- വള്ളുവനാട് 


48. വെട്ടത്ത് സമ്പ്രദായം ഏത് കലാരൂപവുമായി ബന്ധപ്പെട്ടതാണ്- കഥകളി 


49. മാമാങ്കവുമായി ബന്ധപ്പെട്ട ചരിത്രസ്മാരകങ്ങളായ മണിക്കിണർ, നിലപാടുതറ എന്നിവ ഏത് ജില്ലയിലാണ്- മലപ്പുറം 


50. ഏത് രാജാവിന്റെ നിർദേശപ്രകാരമാണ് മേല്പത്തൂർ നാരായണ ഭട്ടതിരി വ്യാകരണ കൃതിയായ 'പ്രക്രിയാ സർവസ്വം' രചിച്ചത്- ചെമ്പകശ്ശേരി (അമ്പലപ്പുഴ) 


51. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ആസ്ഥാനമായിരുന്ന ആതവനാട് ഏത് ജില്ലയിലാണ്- മലപ്പുറം 


52. ബ്രിട്ടീഷുകാർക്കെതിരെ പോരാടുന്നതിനായി മമ്പുറം തങ്ങൾ രൂപം നൽകിയ സേന- ചേരൂർ പട 


53. ‘കഥകളിഗ്രാമം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്- വെള്ളിനേഴി (പാലക്കാട്) 


54. ‘പഞ്ചാരി തുടങ്ങിയാൽ ............’ എന്നാണ് ചൊല്ല്- പത്ത് നാഴിക 


55. പ്രശസ്തമായ പുനർജനി നൂഴൽ നടക്കുന്നത് എവിടെയാണ്- തിരുവില്വാമല (തൃശ്ശൂർ) 


56. ക്ഷേത്രോത്സവങ്ങളിലെ എഴുന്നള്ളിപ്പുകൾക്കും മറ്റും ഉപയോഗിക്കുന്ന ആലവട്ടത്തിന് പ്രശസ്തമായ സ്ഥലം- കണിമംഗലം (തൃശ്ശൂർ) 


57. ഇലഞ്ഞിത്തറ മേളം ഏത് ആഘോഷത്തിന്റെ ഭാഗമാണ്-

തൃശ്ശൂർ പൂരം 


58. രേവതി പട്ടത്താനം നടന്നിരുന്ന ക്ഷേത്രം- തളിയിൽ ക്ഷേത്രം (കോഴിക്കോട്)

No comments:

Post a Comment