Sunday, 16 June 2019

Current Affairs- 14/06/2019

ഫ്രഞ്ച് ഓപ്പണിൽ വിജയം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം- Ivo Karlovic ( ക്രൊയേഷ്യ )

അടുത്തിടെ ഗോവയിൽ യോഗയുടെ പ്രചരണം ലക്ഷ്യമാക്കി യോഗ അംബാസിഡർ ആയി നിയമിതയായത്- നമത മേനോൻ 


അടുത്തിടെ ഉജ്ജീവൻ സമാൾ ഫിനാൻസ് ബാങ്കിന്റെ ഇൻഡിപെൻഡന്റ് ഡയറക്ടറായി നിയമിതനായത്- സച്ചിൻ ബൻസാൽ

അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ പാർട്ടിയായി അംഗീകരിച്ചത്- National People's Party

  • (സ്ഥാപകൻ - Purno Agitok Sangama)
അടുത്തിടെ ഏത് സ്മാരകത്തിനാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ദേശീയ പ്രാധാന്യം നൽകാൻ തീരുമാനിച്ചത്- Chaukhandi Stupa (ഉത്തർപ്രദേശ്)

അടുത്തിടെ ഏത് ഹൈക്കോടതിയാണ് എല്ലാ മൃഗങ്ങൾക്കും നിയമാനുസൃത വ്യക്തിഗത പദവി (Legal Persons) അനുവദിച്ചത്- പഞ്ചാബ് & ഹരിയാന ഹൈക്കോടതി 

ഗ്രാമപ്രദേശങ്ങളിലെ വനിതകൾക്ക് ഡിജിറ്റൽ പണമിടപാടുകളെകുറിച്ച് ബോധവത്കരണം നടത്തുന്നതിനായി L&T കമ്പനിയുടെ നേതൃത്വത്തിൽ ‘Digital Sakhi' പദ്ധതി ആരംഭിച്ച സംസ്ഥാനം- തമിഴ്നാട്

അടുത്തിടെ Kheer Bhawani Mela നടന്ന സംസ്ഥാനം- ജമ്മു & കാശ്മീർ

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ വി. മുരളീധരൻ സന്ദർശിക്കുന്ന ആദ്യ വിദേശ രാജ്യം- നൈജീരിയ

Confetti ഏത് സാമൂഹ്യ മാധ്യമത്തിന്റെ പുതിയ ഗെയിം ഷോ ആണ്- ഫെയ്സ് ബുക്ക്

2019- ലെ ദേവകി വാര്യർ സ്മാരകസാഹിത്യ പുരസ്കാരത്തിന് അർഹയായത്- ഡോ.സംഗീത ചേനംപുല്ലി

10-ാമത് നാഷണൽ സയൻസ് ഫിലിം ഫെസ്റ്റിവലിന് വേദിയാകുന്നത്- ത്രിപുര

അസിം പ്രേംജി വിരമിച്ചതിനെ തുടർന്ന് വിപ്രോയുടെ ചെയർമാനായി നിയമിതനായത്- റിഷാദ് പ്രംജി

മാവേലി ആന്റ് മാർക്കറ്റ് ഇന്റർവെൻഷൻ എന്ന പുസ്തകത്തിന്റെ രചയിതാവ്- സി ബാലഗോപാൽ

2019- ലെ Equator Prize ലഭിച്ച ഇന്ത്യൻ NGO കൂട്ടായ്മ- Deccan Developement Society

ജെ.സി.ഡാനിയേൽ പുരസ്കാരം 2018-19 ന്റെ ജേതാവ്- ഷീല

2019- ൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ആദ്യ സെഞ്ചുറി നേടിയത്- ജോറൂട്ട് (ഇംഗ്ലണ്ട്)

2019- ലെ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ആദ്യ സെഞ്ചുറി നേടിയത്- രോഹിത് ശർമ്മ

ഏത് സംഗീതസംവിധായകന്റെ ഗാനങ്ങളാണ് അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്- ഇളയരാജ

സംസ്ഥാനത്തെ ആദ്യത്തെ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി തിരഞ്ഞെടുത്തത്- ആശ്രാമം കണ്ടൽവനപ്രദേശം

മെട്രോകളിലും ബസിലും അടുത്തിടെ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകാൻ തീരുമാനിച്ചത്- ന്യൂഡൽഹി

No comments:

Post a Comment