Thursday, 27 June 2019

Expected Questions Set.8

2018 ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാനം ഉച്ചകോടിക്ക് വേദിയായ രാജ്യം- പോളണ്ട്

കേരളത്തിലെ നിലവിലെ ലോകായുക്ത- സിറിയക് ജോസഫ്

ഐ എസ് ആർ ഒ- 2018 നവംബർ 29- ന് വിക്ഷേപിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമേത്- ഹൈസിസ്


'ദില്ലി മേരി ദില്ലി ബിഫോർ ആൻഡ് ആഫ്റ്റർ' 1998 എന്ന പുസ്തകത്തിൻറെ രചയിതാവ്- ഷീല ദീക്ഷിത്

പാകിസ്ഥാനിലെ പ്രധാനമന്ത്രിയായ ഇമ്രാൻഖാൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി- തെഹ്‌രീക്- ഇ- ഇൻസാഫ്

2019- ലെ എക്കണോമിക് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 129

ഇന്ത്യയിലെ ആദ്യത്തെ ഹെലി ടാക്സി സർവീസ് തുടക്കം കുറിച്ച നഗരം- ബംഗളൂരു

പനാജിയിൽ നടന്ന 49th അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള സുവർണ്ണ മയൂരം നേടിയത്- ഡോൺബാസ്

എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളാക്കിയ കേരളത്തിലെ ആദ്യ നിയോജക മണ്ഡലം- കാട്ടാക്കട

എ ബി വാജ്പേയ് വിമാനത്താവളം ഏത് നഗരത്തിലാണ്- ഡെറാഡൂൺ

തൈക്കാട് അയ്യയും മനോന്മണീയം സുന്ദരൻ പിള്ളയും ചേർന്ന് സ്ഥാപിച്ച നവോത്ഥാന സംഘടന- ശൈവ പ്രകാശ സഭ

അയ്യങ്കാളിയുടെ ജന്മസ്ഥലം എവിടെ-  വെങ്ങാനൂർ

കുമാരനാശാനെ 'വിപ്ലവത്തിന്റെ  ശുക്ര നക്ഷത്രം എന്ന് വിശേഷിപ്പിച്ചത് ആരാണ്- ജോസഫ് മുണ്ടശ്ശേരി

കൊച്ചി മഹാരാജാവ് പണ്ഡിറ്റ് കെ പി കറുപ്പൻ നൽകിയ വിശേഷണം എന്താണ്- കവിതിലകൻ

ജാതിക്കുമ്മി ആരുടെ രചനയാണ്- പണ്ഡിറ്റ് കറുപ്പൻ

ശ്രീനാരായണ ഗുരു ആലുവയിൽ സർവ്വ മത സമ്മേളനം നടത്തിയ വർഷം- 1924

പുന്നപ്ര വയലാർ സമരം പ്രമേയമാക്കി രചിച്ച നോവൽ ഏതാണ്- തലയോട്

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൻറെ ആദ്യ സെക്രട്ടറി ആര്- പി എസ് നടരാജപിള്ള

ഉച്ചഭക്ഷണ പദ്ധതിക്ക് ഇന്ത്യയിൽ തുടക്കം കുറിച്ച സംസ്ഥാനം- തമിഴ്നാട്

കുടുംബശ്രീയുടെ ഖര മാലിന്യ സംസ്കരണ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു- തെളിമ

കുടുംബാസൂത്രണ പദ്ധതി ഇന്ത്യയിൽ തുടക്കം കുറിച്ച ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്- ഒന്നാം പദ്ധതി

ആസൂത്രണ കമ്മീഷന് പകരമായി നീതിആയോഗ് സംവിധാനം ഇന്ത്യയിൽ നിലവിൽ വന്നത് എപ്പോൾ- 2015 ജനുവരി 1

ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന കേരള സർക്കാരിൻറെ പദ്ധതി- ഹൃദ്യം 

ദേശീയഗാനം ആലപിക്കാൻ ആവശ്യമായ സമയം എത്ര- 52 സെക്കൻഡ്

അസോസിയേറ്റ് സ്റ്റേറ്റ് ഉണ്ടാകുന്ന ഇന്ത്യൻ സംസ്ഥാനം- സിക്കിം 

ഭരണഘടന നിയമനിർമ്മാണ സഭയിൽ ലക്ഷ്യ പ്രഖ്യാപന പ്രമേയം അവതരിപ്പിച്ചതാര്- ജവർലാൽ നെഹ്റു

സാമ്പത്തിക അടിയന്തരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്- 360

 പൗരാവകാശങ്ങളുടെ ചരിത്രത്തിലെ രണ്ടാം വിപ്ലവം എന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണഘടന ഭേദഗതി- 86th ഭേദഗതി

മനുഷ്യാവകാശ ദിനമായ ഡിസംബർ 10 എന്തുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്- സർവ്വ ലോക മനുഷ്യാവകാശ പ്രഖ്യാപനം

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന ആശയത്തിന്റെ  ഉപജ്ഞാതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ- ജാക്വസ് ഡ്രെസെ 

ജോലി ചെയ്യാനുള്ള അവകാശത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ വകുപ്പ്- അനുച്ഛേദം 41

ദേശീയ വനിതാ കമ്മീഷൻ ആസ്ഥാനമന്ദിരം ഏത് പേരിലാണ് അറിയപ്പെടുന്നത്- നിർഭയ ഭവൻ

വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് ഉദ്യോഗസ്ഥൻ- പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

കേൾക്കാനുള്ള അവകാശ നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ സംവിധാനം നിലവിൽ വന്നത് എപ്പോൾ- 2000 മെയ് 29

ശകവർഷത്തെ ദേശീയ കലണ്ടറായി അംഗീകരിച്ച കരട് റിപ്പോർട്ട് കമ്മിറ്റിയുടെ തലവൻ- മേഘനാഥ് സാഗ 

പരിസ്ഥിതി നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം- ഗോൾഡ്മാൻ

പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതായി കരുതപ്പെടുന്ന ടാക്കിയോൺ എന്ന കണത്തെ  പ്രവചിച്ചത്- ഇസിജി സുദർശൻ

തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിന് വിട്ടുനൽകിയ ചരിത്രപ്രസിദ്ധമായ പള്ളി- മേരി മഗ്ദലീന 

ദ്രാവിഡ ഭാഷകളിലെ ഏറ്റവും പഴക്കം ചെന്ന ഭാഷ- തമിഴ്

സുഖവാസകേന്ദ്രങ്ങളുടെ റാണിയായി അറിയപ്പെടുന്ന മസൂറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്

ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് ഏതാണ്- അഗസ്ത്യാർകൂടം

സർഗാസോ കടൽ ഏത് മഹാസമുദ്രത്തിലെ ഭാഗമാണ്- അറ്റ്ലാൻറിക്

‘റവന്യൂ സ്റ്റാമ്പ്’ എന്ന  പുസ്തകത്തിൻറെ രചയിതാവ്- അമൃത പ്രീതം

ഇന്ത്യയിൽനിന്ന് ഇന്ന് വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏത്- രോഹിണി

വ്യക്തിഗത വിവരങ്ങൾ ആയ പാസ്സ്‌വേർഡ്, കാർഡ് വിവരങ്ങൾ എന്നിവ വ്യാജ മാർഗ്ഗങ്ങളിലൂടെ ചോർത്തിയെടുക്കുന്ന സൈബർ കുറ്റകൃത്യം ഏത്- ഫിഷിംഗ്

1 comment: