1. 2021 ജൂലൈയിൽ അന്തരിച്ച സംസ്ഥാനത്തെ ഏറ്റവും മുതിർന്ന തുല്യപഠിതാവും 2019- ലെ ദേശീയ നാരീശക്തി പുരസ്കാര ജേതാവുമായ വ്യക്തി- ഭഗീരഥി അമ്മ (107 വയസ്സ്, കൊല്ലം സ്വദേശിനി)
2. 2021- ലെ ടോകിയോ ഒളിംപിക്സിൽ സ്വർണമെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- മോമിജി നിഷിയ (13 വയസ്സ്, ജപ്പാൻ സ്വദേശിനി, Skate board താരം)
3. 2021- ലെ ടോകിയോ ഒളിംപിക്സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- ഹെൻഡ് സാസ (12 വയസ്സ്, സിറിയൻ ടേബിൾ ടെന്നിസ് താരം)
4. 2021 ജൂലൈയിൽ കോഴി മാലിന്യത്തിൽ നിന്ന് ഉത്പാദിപ്പിച്ച ബയോഡീസലിന് പേറ്റന്റ് നേടിയ പൂക്കോട് വെറ്റിനറി സർവകലാശാല ലൈവ് സ്റ്റോക് വിഭാഗം അസോസിയേറ്റ് പ്രാഫസർ- ഡോ. ജോൺ എബ്രഹാം
5. 2021 ജൂലൈയിൽ രാജിവെച്ച കർണാടക മുഖ്യമന്ത്രി- ബി. എസ് യെഡിയുരപ്പ
6. ബംഗ്ലാദേശ് സർക്കാർ ഫെയ്സ്ബു ക്കിന് പകരമായി പുറത്തിറക്കുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം- Jogajog
7. 2021 ജൂലൈയിൽ ലോകത്തിലെ ആദ്യ 3D Printed Steel Bridge നിലവിൽ വന്നത്- ആംസ്റ്റർഡാം (നെതർലന്റ്സ്)
8. 2021 ഓഗസ്റ്റിൽ ഇന്ത്യയും റഷ്യയും തമ്മിൽ നടത്തുന്ന സംയുക്ത സൈനികാഭ്യാസം- INDRA
9. Nature Index 2021- ൽ Material Science വിഭാഗത്തിൽ 50 Rising Institutions പട്ടികയിൽ നേടിയ ഇന്ത്യൻ ഗവേഷണ സ്ഥാപനം- Jawaharlal Nehru Centre For Advanced Scientific Research (JNCASR) (23-ാം സ്ഥാനം)
10. 2021 ജൂ ലൈയിൽ കേന്ദ്ര Biotechnology വകുപ്പിന് കീഴിലെ Centre of Excellence for Bioresources and Sustainable Development നിലവിൽ വരുന്നത്- Kimim (അരുണാചൽപ്രദേശ്)
11. സിങ്കപ്പൂർ ആസ്ഥാനമായ 'Great Learning' എന്ന ഓൺലൈൻ learning പ്ലാറ്റ്ഫോം ഏറ്റെടുത്ത ഇന്ത്യൻ എഡ്യൂടെക് കമ്പനി- ബൈജൂസ്
12. 2021 ജൂലൈയിൽ ഇന്ത്യ സന്ദർശിച്ച 76-ാമത് സി.എൻ. പൊതുസഭയുടെ പ്രസിഡന്റായ വ്യക്തി- അബ്ദുല്ല ഷാഹിദ് (മാലിദ്വീപ് വിദേശകാര്യമന്ത്രി)
13. 2021 ജൂലൈയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ വയലിനിസ്റ്റ്- സിക്കിൽ ആർ ഭാസ്കരൻ
14. 2021 ജൂലൈയിൽ ലെബനോനിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- Najib Mikati
15. 2021 ജൂലൈയിൽ കർണാടകയുടെ മുഖ്യമന്ത്രിയായി നിയമിതനായത്- ബസവരാജ് ബൊമ്മ
16. 2021 ജൂലൈയിൽ പ്രാഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹനായത്- ഏഴാച്ചേരി രാമചന്ദ്രൻ
17. 2021 ജൂലൈയിൽ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെ ശാസ്ത്ര രചനയ്ക്കുള്ള പുരസ്കാരത്തിന് അർഹനായത്- ഡോ. വൈശാഖൻ തമ്പി
18. കുഞ്ഞുണ്ണി മാഷിന്റെ 51 കവിതകൾ 22 മിനിട്ടുനുളളിൽ ചൊല്ലി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഗ്രാൻഡ്മാസ്റ്റർ പദവി കരസ്ഥമാക്കിയ മലയാളിയായ വിദ്യാർത്ഥിനി- തീർത്ഥ വിവേക് (ആറ് വയസ്സുകാരി)
19. 2021- ലെ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിന്റെ മികച്ച കിഴങ്ങു കർഷകനുള്ള പുരസ്കാരത്തിന് അർഹനായത്- രാജൻ പുവക്കുടി (തിരുവനന്തപുരം)
20. ജനകീയ കവിതാ വേദിയുടെ സുകുമാർ അഴീക്കോട് പുരസ്കാര ജേതാവ്- പന്ന്യൻ രവീന്ദ്രൻ
21. ‘പ്രകാശത്തെക്കാൾ വേഗത്തിൽ’ എന്നത് ആരുടെ ജീവ ചരിത്ര കൃതിയാണ്- ഇ.സി.ജി. സുദർശൻ
22. സമൂഹത്തിലും കുടുംബ ത്തിലും സ്ത്രീകൾ നേരിടുന്ന വിവിധ തരം പ്രശ്നങ്ങൾക്ക് പരിഹാരവുമായി സംസ്ഥാന ശിശുവികസന വകുപ്പ് ആരംഭിച്ച് ഓൺലൈൻ കൗൺസിലിംഗ് പദ്ധതി- കാതോർത്ത്
23. ഇന്ത്യയെ ഏറ്റവും കുടുതൽ ടെസ്റ്റ് മത്സരത്തിൽ നയിച്ച ക്യാപ്റ്റൻ എന്ന റെക്കോർഡിന് അർഹനായത്- വിരാട് കോഹ്ലി (61 മത്സരങ്ങൾ)
24. നാഷണൽ ആയുഷ് മിഷൻ (എൻ.എ.എം) കേന്ദ്ര സ്പോൺസേർഡ് പദ്ധതിയായി 2026 വരെ
തുടരാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഏത് വർഷമാണ് എൻ.എ.എം ആരംഭിച്ചത്- 2014
25. 2021 ജൂലൈയിൽ ലഡാക്ക് കേന്ദ്രഭരണ പ്രദേശം ഓർഗാനിക് പദ്ധതിക്കായുള്ള പ്രവർത്തനം നടത്താൻ ഏത് സംസ്ഥാനവുമായാണ് അടുത്തിടെ ധാരണാപത്രത്തിൽ ഒപ്പു വച്ചത്- സിക്കിം
26. സി.ആർ.പി.എഫ് ന്റെ എത്രാമത്തെ സ്ഥാപക ദിനമാണ് 2021 ജൂലൈയിൽ ആചരിച്ചത്- 83
- സി.ആർ.പി.എഫ് ന്റെ നിലവിലെ ഡയറക്ടർ ജനറൽ- കുൽദീപ് സിംഗ്
- സി.ആർ.പി.എഫ് ന്റെ ആപ്തവാക്യം- Service and loyalty (സേവാ മാർ നിഷ്ഠ)
27. അടുത്തിടെ അന്തരിച്ച് പ്രസിദ്ധ മലയാള ചലച്ചിത്രനടൻ- കെ.സി.എസ്. പടന്നയിൽ
28. Monkey B Virus ബാധിച്ച് മരണം റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം- ചൈന
30. 2021 ജൂലൈയിൽ ഡൽഹി പോലീസ് കമ്മീഷണറായി നിയമിതനായത്- Rakesh Asthana
31. സാമൂഹിക പ്രതിബദ്ധതയുള്ള അഭിഭാഷകർക്കായി കേരള ലോയേഴ്സ് ക്ലബ്ബ് ഏർപ്പെടുത്തിയ പിരപ്പൻകോട് ശ്രീധരൻ നായർ പുരസ്ക്രാത്തിന് അർഹനായത്- അഡ്വ. ചെറുന്നിയുർ പി. ശശിധരൻ നായർ
32. 2021 കേന്ദ്ര വനിത ശിശുവികസന വകുപ്പ് വനിതകൾക്കായി ആരംഭിച്ച 24 x 7 ഹെൽപ്പ്ലൈൻ നമ്പർ- 7827170170
33. 2021 ജൂലൈയിൽ 24 മണിക്കൂറും ടാപ്പിൽ നിന്ന് ശുദ്ധമായ ജലം ലഭ്യമാക്കുന്നതിനായി സുജൽ അഥവാ ഡിങ്ക് ഫ്രം ടാപ്പ് എന്ന പദ്ധതി ആരംഭിച്ച ആദ്യ ഇന്ത്യൻ നഗരം- പുരി (ഒഡീഷ)
34. ഒളിമ്പിക്സിൽ സ്വർണമെഡൽ നേടുന്ന ഏറ്റവും ചെറിയ രാജ്യം- ബർമുഡ
35. കേരളത്തിൽ മ്യഗസംരക്ഷണ മേഖലയിൽ വാക്സിൻ നിർമ്മാണ യൂണിറ്റ് നിലവിൽ വരുന്നത്- Institute of Animal Health and Veterinary Biologicals
(പാലോട്, തിരുവനന്തപുരം)
No comments:
Post a Comment