Wednesday, 18 August 2021

Current Affairs- 18-08-2021

1. എച്ച്.പി കമ്പനി സമുദ്രത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്ന് നിർമിച്ച പേഴ്സണൽ കമ്പ്യൂട്ടറുകൾ ഏതു സീരിസിലേതാണ്- പവിലിയൻ സീരിസ് 

2. 2021- ൽ നടന്ന 78-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ മികച്ച സിനിമയ്ക്കുള്ള അവാർഡ് നേടിയതേത്- നൊമാഡ് ലാൻഡ്  


3. 78-ാമത് ഗോൾഡൻ ഗ്ലോബിൽ മികച്ച സംവി ധായകനുള്ള പുരസ്കാരം നേടിയ വനിതയാര്- ക്ലോ ഷാവോ 


4. ലോകസഭാ, രാജ്യസഭ എന്നിവിടങ്ങളിലെ ടെലിവിഷൻ ചാനലുകളെ സംയോജിപ്പിച്ച് ആരംഭിച്ച പുതിയ ടി.വി. ചാനലേത്- സൻസദ് ടി.ടി.വി


5. 2021- ലെ ദേശീയ ശാസ്ത്രദിനത്തിന്റെ (ഫെബ്രുവരി- 28) സന്ദേശം എന്തായിരുന്നു- ശാസ്ത്രത്തിലെ വനിതകൾ 


6. 2021- ലെ ലോകവന്യജീവി ദിനത്തിന്റെ (മാർച്ച്- 3) സന്ദേശം എന്തായിരുന്നു- വനങ്ങളും ജീവിതോപാധികളും 


7. കടൽയാത്രികരെയും മീൻപിടിത്ത തൊഴിലാളികളെയും സഹായിക്കാനായി ഇന്ത്യ തുടക്കമിട്ട റിയൽ ടൈം വെസൽ ട്രാക്കിങ് സംവിധാനത്തിന് നൽകിയിട്ടുള്ള പേരെന്ത്- സാഗർ മന്ഥൻ 


8. മഴവെള്ളക്കൊയ്ത്ത്ത് പ്രോത്സാഹിപ്പിക്കാനായി ദേശീയ ജലമിഷൻ തുടക്കമിട്ട ദൗത്യമേത്- ക്യാച്ച് ദി റെയിൻ 


9. സ്വകാര്യമേഖലയിലെ തൊഴിലുകളുടെ 75 ശതമാനം പ്രദേശവാസികൾക്ക് നൽകാനുള്ള നിയമം പാസാക്കിയ സംസ്ഥാനമേത്- ഹരിയാണ 


10. 2021 മാർച്ചിൽ വാട്സാപ്പ് ബാങ്കിങ്ങിന് തുടക്ക മിട്ട സ്വകാര്യമേഖലയിലെ ബാങ്കേത്- ആക്സിസ് ബാങ്ക്


11. 2020-ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ നഗരമേത്- ജയ്പുർ


12. ലോക ശ്രവണദിനമായി (വേൾഡ് ഹിയറിങ് ഡേ) ആചരിക്കുന്ന ദിവസമേത്- മാർച്ച് 3 


13. വാൻ ഇഫ്രയുടെ ദക്ഷിണേഷ്യൻ ഡിജിറ്റൽ മീഡിയ പുരസ്കാരങ്ങളിൽ ചാമ്പ്യൻ പബിഷർ ഓഫ് ദി ഇയർ 2020 പുരസ്കാരം നേടിയ പ്രസിദ്ധീകരണ സ്ഥാപനമേത്- ദ ഹിന്ദു ഗ്രൂപ്പ് 


14. മുട്ടയിടുന്ന സസ്തനികളിൽപ്പെടുന്ന പ്ലാറ്റിപ്പസിനായി സംരക്ഷണകേന്ദ്രം നിർമിക്കുന്ന രാജ്യമേത്- ഓസ്ട്രേലിയ 


15. ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷന്റെ ചാമ്പ്യൻസ് ആൻഡ് വെറ്ററൻസ് കമ്മിറ്റി ചെയർപേഴ്സണായി നിയമിക്കപ്പെട്ട ഇന്ത്യക്കാരിയാര്- മേരി കോം 


16. ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ പരുക്കൻ ധാന്യങ്ങൾക്കു വേണ്ടിയുള്ള അന്താരാഷ്ട വർഷമായി (ഇന്റർനാഷണൽ ഇയർ ഓഫ് മില്ലെറ്റ്സ്) പ്രഖ്യാപിച്ചതേത്- 2023 


17. 2021 മാർച്ചിൽ ആദ്യമായി ഔട്ട്കം-ബേസ്ഡ് ബജറ്റ് അവതരിപ്പിച്ച സംസ്ഥാനമേത്- ജാർഖണ്ഡ് 


18. അൻപതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിലെ മികച്ച നടൻ, നടി എന്നിവർ ആരെ ല്ലാം- സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി 


19. 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതേത്- വാസന്തി 


20. അൻപതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സംവിധായകനായി തിരഞെഞ്ഞെടുക്കപ്പെട്ടതാര്- ലിജോ ജോസ് പെല്ലിശ്ശേരി 


21. 2020- ൽ പത്മശ്രീ നേടിയ മൂഴിക്കൽ പങ്കജാക്ഷി ഏത് മേഖലയിലെ കലാകാരിയാണ്- നോക്കുവിദ്യാ പാവകളി  


22. 2021- ൽ കേരളത്തിൽ നിന്ന് പത്മശ്രീ പുരസ്കാരം നേടിയ കെ.കെ. രാമചന്ദ്ര പുലവർ ഏത് മേഖലയിലാണ് മികവു തെളിയിച്ചത്- തോൽപ്പാവക്കൂത്ത് 


23. 2019 ജൂണിൽ നടന്ന ഷാങ്ഹായ് അന്തർദ്ദേശീയ ചലച്ചിത്രോത്സവത്തിൽ കലാമൂല്യമുള്ള മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയ മലയാള ചലച്ചിത്രമേത്- വെയിൽ മരങ്ങൾ 


24. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലറായി നിയമിതനായത് ആര്- ഡോ. പി.എം. മുബാറക് പാഷ


25. ബശ്ശാർ അൽ അസദ് നാലാം തവണയും സിറിയൻ പ്രസിഡന്റായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു 


26. ജൂലൈ- 29 അന്താരാഷ്ട്ര കടുവ ദിനമായി ആചരിച്ചു. "Their survival is in our hands". എന്നതാണ് ഈ വർഷത്തെ തീം.


27. പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമേത്- കേരളം 


28. കാഴ്ച പരിമിതിയുള്ളവർക്ക് പുതിയ കറൻസി നോട്ടുകൾ തിരിച്ചറിയാൻ സഹായിക്കുന്നതിന് ഭാരതീയ റിസർവ് ബാങ്ക് ആരംഭിച്ച ആപ്പേത്- മണി (മൊബൈൽ എയ്ഡഡ് നോട്ട് ഐഡന്റിഫയർ) 


29. ഇന്ത്യയിലെ ഏത് പ്രധാന തുറമുഖത്തെയാണ് 2020 ജനുവരിയിൽ ശ്യാമപ്രസാദ് മുഖർജി തുറമുഖം എന്ന് പുനർനാമകരണം ചെയ്തത്- കൊൽക്കത്തെ പോർട്ട് ട്രസ്റ്റ് 


30. നാഷണൽ ടി.ബി. കൺട്രോൾ പോഗ്രാമിന് നൽകിയ പുതിയ പേരെന്ത്- നാഷണൽ ട്യൂബർക്കുലോസിസ് എലിമിനേഷൻ പ്രാഗ്രാം 


31. 2020- ലെ റിപ്പബ്ലിക് ദിനപരേഡിൽ വനിതകൾ മാത്രമടങ്ങിയ സംഘത്തെ നയിച്ച ആദ്യത്തെ വനിതയാര്- താനിയ, ഷെർഗിൽ 


32. മൂന്ന് തലസ്ഥാനങ്ങളുള്ള ഇന്ത്യയിലെ സംസ്ഥാനമേത്- ആന്ധാപ്രദേശ് 


33. ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ നിർമിക്കുന്നത് ഏത് നദിക്ക് അടിയിലൂടെയാണ്- ഹുഗ്ലി നദി (പശ്ചിമബംഗാൾ) 


34. സൂരജ്കുണ്ഡ് അന്തർദേശീയ കരകൗശലമേള അരങ്ങേറുന്ന സംസ്ഥാനമേത്- ഹരിയാണ 


35. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ താലിബാൻ കൊലപ്പെടുത്തിയ ഹാസ്യതാരം- നാസർ മുഹമ്മദ് (ഖാഷാ സ്വാൻ) 


36. ടെലിവിഷൻ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ പുതുതായി ഏർപ്പെടുത്തിയ പരമോന്നത ദൃശ്യ മാധ്യമപുരസ്കാരമായ 'ടെലിവിഷൻ ലെഫ്ടൈം അച്ചിവ്മെൻറ് അവാർഡ് നേടിയത്- ശശികുമാർ 

  • ദൂരദർശനിൽ ഇംഗ്ലീഷ് വാർത്താവതാരകനും പ്രൊഡ്യൂസറുമായിരുന്ന ശശികുമാർ മലയാളത്തിലെ ആദ്യ സ്വകാര്യ ടി.വി. ചാനലായ ഏഷ്യാനെറ്റിൻറ സ്ഥാപകനുമാണ്
  • ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ, ലൗഡ്സ്പീക്കർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എൻ.എസ്. മാധവൻ ‘വന്മര ങ്ങൾ വീഴുമ്പോൾ' എന്ന കഥയെ ആധാരമാക്കി ‘കായാതരൺ' (2004) എന്ന ഹിന്ദി ചലച്ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. 

37. സി.ബി.എസ്.ഇ. വിദ്യാർഥികൾക്കായി ഏർപ്പെടുത്തുന്ന പുതിയ മൂല്യനിർണയ സംവിധാനം- സഫൽ (Structured Assessment for Analysing Learning) 

  • 2020 - ലെ ദേശീയ വിദ്യാഭ്യാസ നയത്തിൻറ ഒന്നാം വാർഷിക ദിനത്തിലാണ് ഇതുൾപ്പെടെ 10 പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് 


38. ജൂലായ് 29- ന് അന്തരിച്ച മലയാള കഥാകൃത്ത്- തോമസ് ജോസഫ് (67) 

  • 'മരിച്ചവർ സിനിമ കാണുകയാണ്' എന്ന ചെറുകഥാസമാഹാരത്തിന് 2013- ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിരുന്നു


39. മലയാള ഭാഷയുടെയും സംസ്കാരത്തിൻറെയും വളർച്ചയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല ഡി. ലിറ്റ് നൽകാൻ തീ രുമാനിച്ചത് ആർക്കെല്ലാമാണ്- പ്രൊഫ. എം.കെ. സാനു, ആർട്ടിസ്റ്റ് നമ്പൂതിരി, സദനം കൃഷ്ണൻ കുട്ടി, ഡോ. എം. ലീലാവതി എന്നിവർക്ക് 


40. അബുദാബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനായി നിയമിക്കപ്പെട്ട മലയാളി വ്യവസായി- എം.എ. യൂസഫലി 

  • അബുദാബിയിലെ എല്ലാ വാണിജ്യ-വ്യവസായ സ്ഥാപ നങ്ങളും അംഗങ്ങളായിട്ടുള്ള അബുദാബി ചേംബർ, സർക്കാരിനും വാണിജ്യ സമൂഹത്തിനും ഇടയിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമാണ്. 29 അംഗ ഡയറക്ടർ ബോർഡിലെ ഏക ഇന്ത്യക്കാരൻ കൂടിയാണ്

No comments:

Post a Comment