1. അമേരിക്കൻ ഐ.ടി കമ്പനിയായ ഐ.ബി.എം. ന്റെ കേരളത്തിലെ സോഫ്റ്റ്വെയർ ലാബുകൾ ആരംഭിക്കുന്നത്- കൊച്ചി
2. ലോകത്ത് ഏറ്റവും ഉയരത്തിലുള്ള റോഡ് നിർമ്മിക്കപ്പെട്ടത്- കിഴക്കൻ ലഡാക്കിലെ ഉംലിഗ്ല ചുരത്തിൽ
3. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ- ഐ.എൻ.എസ് വിക്രാന്ത്
4. അമേരിക്കൻ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിന്റെ ആദ്യ വനിത CEO- ഡെയ്സി വീരസിംഗം
5. രാജീവ്ഗാന്ധി ഖേൽരത്ന അവാർഡിന്റെ പുതിയ പേര്- മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ്
6. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആദ്യ വനിത ഡയറക്ടർ- ഡോ. ധ്യതി ബാനർജി
7. 2021 ലെ ഗാന്ധിസേവാ പുരസ്കാരം നേടിയ വ്യക്തി- പ്രേംകുമാർ
8. മലയാളി ഒളിമ്പ്യനായ മാനുവൽ ഫ്രഡറികിന്റെ പേരിൽ പുനർനാമകരണം ചെയ്ത റോഡ്- പയ്യാമ്പലം ബീച്ച് റോഡ്, കണ്ണൂർ
9. ഇറാൻ പ്രസിഡന്റായി നിയമിതനായ വ്യക്തി- ഇബ്രാഹിം റൈസി
10. മഹാത്മ അയ്യങ്കാളി സദ്കർമ്മ പുരസ്കാരം നേടിയ വ്യക്തി- ഡോ.കെ. എസ്. മാധവൻ
11. സാംബശിവൻ സാംസ്കാരിക ദേശീയ പുരസ്കാരം ലഭിച്ച വ്യക്തി- ഇന്ദ്രൻസ്
12. കുഞ്ഞുണ്ണി മാഷിന്റെ അൻപത്തിയൊന്ന് കവിതകൾ 22 മിനിട്ടിനുള്ളിൽ ചൊല്ലി ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഗ്രാന്റ് മാസ്റ്റർ പദവി കരസ്ഥമാക്കിയ മലയാളിയായ വിദ്യാർത്ഥിനി- തീർത്ഥ വിവേക് (6 വയസ്സുകാരി)
13. അടുത്തിടെ ഗതാഗത യോഗ്യമായ കേരളത്തിലെ ആദ്യ തുരങ്കപാത- കുതിരാൻ തുരങ്കം (ത്യശൂർ ജില്ല) (NH 544)
14. സ്വകാര്യ ആശുപത്രികളിൽ സൗജന്യമായി കോവിഡ്- 19 വാക്സിനേഷൻ നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- തമിഴ്നാട്
15. One Nation One Ration Card സ്കീം അടുത്തിടെ നടപ്പിലാക്കിയ സംസ്ഥാനം- ഒഡീഷ
16. ഇന്റർനാഷണൽ ക്ലീൻ എയർ കാറ്റലിസ്റ്റ് പാഗാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ നഗരം- ഇൻഡോർ ( മധ്യപ്രദേശ് )
17. 2021 World Breastfeeding Week- ന്റെ പ്രമേയം- Protect Breastfeeding : A Shared Responsibility
18. 2021 ജൂലൈയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ അഭിനേത്രി- ജയന്തി
19. അടുത്തിടെ അന്തരിച്ച മംനൂൻ ഹുസൈൻ ഏത് രാജ്യത്തിന്റെ മുൻ പ്രസിഡന്റായിരുന്നു- പാകിസ്ഥാൻ
20. മുതിർന്ന പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള കേരള ഗവൺമെന്റ് പദ്ധതി- വയോരക്ഷ
21. 2021 ജൂലൈയിൽ ഡൽഹി പോലീസ് കമ്മീഷണറായി നിയമിതനായത്- രാകേഷ് ആസ്താന
22. ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയവയോട് മത്സരിക്കാൻ 2020- ൽ ഏത് സമൂഹ മാധ്യമം ആരംഭിച്ച 'ഫ്ളീറ്റ്സ്’ എന്ന സേവനമാണ് അവസാനിപ്പിക്കുന്നത്- ട്വിറ്റർ
23. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിലൊന്നായ മൗണ്ട് കെ2 കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- Shehroze Kashif (പാകിസ്ഥാൻ സ്വദേശി)
24. 2021 ജൂലൈയിൽ വിക്ഷേപിച്ച ലോകത്തിലെ ആദ്യ കൊമേർഷ്യൽ ഫുള്ളി റീപ്രാഗ്രാമബിൾ സാറ്റ് ലൈറ്റ്- Eutelsat Quantum
25. 2021 ജൂലൈയിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഹരിത പത്ര പ്രവർത്തക അവാർഡിന് അർഹയായത്- ജിഷ എലിസബത്ത് (അച്ചടി വിഭാഗം), വി.എസ്. ക്യഷ്ണരാജ (ദൃശ്യമാധ്യമ വിഭാഗം)
26. പ്രശസ്തമായ വിൽ എയ്സ്നെർ കോമിക് ഇൻഡസ്ട്രി അവാർഡ് നേടിയ വ്യക്തി- ആനന്ദ് രാധാകൃഷ്ണൻ (ഗ്രാഫിക് ആർട്ടിസ്റ്റ്)
27. ടോക്കിയോ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്ററിൽ ഒളിമ്പിക്സ് റെക്കോർഡോടെ സ്വർണം നേടിയ ജമൈക്കൻ താരം- എലെയ്ൻ തോംസൺ
- ടോക്കിയോ ഒളിമ്പിക്സിൽ അത് ലറ്റിക്സിൽ 4 വ്യക്തിഗത സ്വർണം നേടുന്ന ആദ്യ വനിത
28. സമ്പൂർണ്ണ കോവിഡ് വാക്സിനേഷൻ ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ നഗരം- ഭുവനേശ്വർ, ഒഡീഷ
29. ഇന്ത്യയിൽ ഗവേഷണ മേഖലയെ കൂടുതൽ പരിപോഷിപ്പിക്കുന്നതിന് നാഷണൽ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കാൻ തീരുമാനിച്ചത്- കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
30. കോവിഡ് രോഗികളുടെ ശരീരത്തിലെ ഓക്സിജൻ റേറ്, ബോഡി ടെംപറേച്ചർ, ഹാർട്ട് റേറ്റ് തുടങ്ങിയവ പരിശോധിക്കുന്നതിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ചെലവ് കുറഞ്ഞ വയർലസ് ഉപകരണം- COVID BEEP
31. രാജ്യത്തെ പുതിയ ഡിജിറ്റൽ പെയ്മെന്റ് സംവിധാനം- e-RUPI
32. മൗണ്ട് സിനബംഗ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്- സുമാത്ര, ഇന്തോനേഷ്യ
33. ജനിതകമാറ്റം വരുത്തിയ ഗോൾഡൻ റൈസ് (GM Rice)- ന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്പ്പാദനത്തിന് അനുമതി നൽകിയ ആദ്യ രാജ്യം- ഫിലിപ്പെൻസ്
34. 2021 ജൂലൈയിൽ ഏത് രാജ്യമാണ് BHIM UPI പ്രവർത്തനം ആരംഭിച്ചത്- ഭൂട്ടാൻ
35. ടോക്കിയോ ഒളിമ്പിക്സ് വേദിയിൽ 'ഒളിമ്പ് ലോറൽ' ബഹുമതി സ്വീകരിക്കാൻ പോകുന്ന വ്യക്തി- മുഹമ്മദ് യൂനുസ്
36. നാഷണൽ വുമൺ ഓൺലൈൻ ചെസ്സ് ടൈറ്റിൽ നേടിയത്- വന്തിക അഗർവാൾ
37. ഒരു ഒളിമ്പിക്സിൽ ഏഴ് മെഡൽ നേടുന്ന വനിത നീന്തൽ താരം എന്ന റെക്കോർഡ് നേടിയത്- എമ്മ മാക്യോൺ (ആസ്ട്രേലിയ)
38. മോട്ടോർ വാഹന വകുപ്പ് രാജ്യത്തെ വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ സംവിധാനവും നമ്പർ പ്ലേറ്റും ഏർപ്പെടുത്തി. രജിസ്ട്രേഷൻ നമ്പറിൽ സംസ്ഥാന കോഡിനു ശേഷം ചേർക്കേണ്ടത്- VA
39. അപകടകരമായ ബൈക്ക് അപകടങ്ങൾക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ റാഷ്
40. ANERT (Agency for New and Renewable Energy Research and Technology)- ന്റെ സി.ഇ.ഒ ആയി നിയമിതനായ വ്യക്തി- നരേന്ദ്രനാഥ് വെളുരി
No comments:
Post a Comment