Monday, 16 August 2021

Current Affairs- 16-08-2021

1. അടുത്തിടെ പൊട്ടിത്തെറിച്ച ഇന്തോനേഷ്യയിലെ അഗ്നിപർവ്വതം- മൗണ്ട് മെറാപി, ജാവ ദ്വീപ്


2. മലയാളി ഒളിമ്പ്യനായ മാന്വൽ ഫ്രഡറികിന്റെ പേരിൽ പുനർനാമകരണം ചെയ്ത റോഡ്- പയ്യാമ്പലം ബീച്ച് റോഡ്, കണ്ണൂർ


3. അടുത്തിടെ അന്തരിച്ച ഇന്ത്യൻ നാവികസേനയിലെ യുദ്ധവീരൻ എന്ന് വിശേഷിപ്പിക്കപ്പെട്ട കമാൻഡർ- ഗോപാൽ റാവു


4. ഇന്ത്യയിൽ അടിയന്തര അനുമതി നൽകുന്ന ആറാമത്തെ കോവിഡ് വാക്സിൻ-

വിരഫിൻ (സൈഡസ് കാഡില കമ്പനിയുടെ)


5. ഡൽഹിയിലെ ആദ്യത്തെ അനിമൽ ഡി. എൻ. എ ലബോറട്ടറി നിലവിൽ വരുന്നതെവിടെ- രോഹിണി


6. രാജ്യത്തെ ആദ്യത്തെ ക്രിപ്റ്റോഗമിക് ഉദ്യാനം നിലവിൽ വരുന്നതെവിടെ- ഡെറാഡൂൺ (ഉത്തരാഖണ്ഡ്)


7. 2021- ലെ സാംബശിവൻ സാംസ്കാരിക ദേശീയ പുരസ്കാരം ലഭിച്ചതാർക്ക്- ഇന്ദ്രൻസ്


8. 2021 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ താരം- ലാവലീന ബോർ ഗോഹെയ്ൻ


9. ഒളിമ്പിക്സ് മത്സരത്തിൽ ഇന്ത്യയ്ക്കായി ഹാട്രിക് ഗോൾ നേടിയ ആദ്യ ഇന്ത്യൻ വനിതാ ഹോക്കി താരം- Vandana Katariya


10. 2021 ഓഗസ്റ്റിൽ അർമേനിയയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Nikol Pashniyan


11. മ്യാൻമാർ കാവൽ സർക്കാരിന്റെ പ്രധാനമന്ത്രിയായി. അവരോധിക്കപ്പെട്ട സൈനിക മേധാവി- Min Aung Hlaing


12. കേരളത്തിൽ സൗരോർജ്ജ മേഖലയിലെ ആദ്യ റെസ്റോ- റിന്യൂവബിൾ എനർജി സർവീസ് കമ്പനി (അക്ഷയോർജന സേവന ദാതാവ്) പദ്ധതിക്ക് നേത്യത്വം നൽകുന്ന കേരള സംസ്ഥാന സർക്കാരിന് കീഴിലെ സ്ഥാപനം- ANERT


13. ഉത്തർപ്രദേശിലെ Jhansi Railway Station- ന് നൽകുന്ന പുതിയ പേര്- Veerangana Laxmibai


14. കേന്ദ്ര സർക്കാർ പുറത്തിറക്കിയ 2021- ലെ Tokyo Games ഔദ്യോഗിക തീം സോങ്- Kar De Kamaal Tu (composer- Sanjeev Singh)


15. ഒരു ഒളിമ്പിക്സിൽ 7 മെഡലുകൾ നേടുന്ന ആദ്യ വനിതാ നീന്തൽ താരം- എമ്മ മെക്കിയോൺ (ഓസ്ട്രേലിയ)


16. 2021 ആഗസ്റ്റിൽ ചെറുകിട കച്ചവടക്കാർക്കായി HDFC BANK ആരംഭിച്ച പുതിയ പദ്ധതി- Dukandar Overdraft Scheme


17. Accelarating India- 7 years of Modi Government എന്ന പുസ്തകത്തിന്റെ എഡിറ്റർ- K.J. Alphons


18. ഇന്ത്യയുടെ 100-ാം സ്വതന്തവാർഷികത്തിൽ ഡൽഹിയെ ഗ്ലോബൽ സിറ്റിയാക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി സർക്കാർ ആരംഭിക്കുന്ന പുതിയ initiative- Delhi @ 2047


19. ഇന്ത്യയുമായി ഹാർപ്പുൺ മിസൈൽ കരാറിന് അനുമതി നൽകിയ രാജ്യം- അമേരിക്ക


20. 2021 ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശ്രീലങ്കൻ ക്രിക്കറ്റ് താരം- Isuru Udana 


21. അമേരിക്കയുടെ ന്യൂസ് ഏജൻസിയായ Associated Press- ന്റെ ആദ്യ വനിത പ്രസിഡന്റും സി. ഇ. ഒയുമായി നിയമിതയായത്- ഡെയ്സി വീരസിംഹം

2021 ആഗസ്റ്റിൽ ഇന്ത്യ സന്ദർശിച്ച അമേരിക്കയുടെ ആർമി മേധാവി- General James C Mcconville


22. 2021- ലെ അയ്യങ്കാളി സോഷ്യൽ സർവീസ് അസോസിയേറ്റഡ് ട്രസ്റ്റിന്റെ സത്കർമ പുരസ്കാരത്തിന് അർഹനായ എഴുത്തുകാരനും അധ്യാപകനുമായ വ്യക്തി- പ്രാഫ. കെ. എസ്. മാധവൻ


23. 2021 ആഗസ്റ്റിൽ കാർഷിക ജൈവവൈവിധ്യ സംരക്ഷണ മികവിന് ഇന്ത്യൻ സൊസൈറ്റി ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് ഏർപ്പെടുത്തിയ 2019-2020- ലെ ഡോ. ഹർഭജൻ സിംഗ് മെമ്മോറിയൽ അവാർഡിന് അർഹനായ മലയാളി ശാസ്ത്രജ്ഞൻ- ഡോ. ജോസഫ് ജോൺ


24. 2021 ആഗസ്റ്റിൽ National Statistical Office (NSO)- യുടെ Elderly in India 2021 റിപ്പോർട്ട് അനുസരിച്ച് ശതമാനാടിസ്ഥാനത്തിൽ 60 വയസ്സിന് മുകളിലുള്ളവർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം- കേരളം


25. ദളിത് വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് തെലുങ്കാന സംസ്ഥാനം ആരംഭിച്ച പദ്ധതി- Dalit Bandhu Scheme


26. കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ കലാസമൂഹത്തിന് നവമാധ്യമത്തിലൂടെ വേദി ഒരുക്കാനും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുമായി ആരംഭിക്കുന്ന മൾട്ടി മീഡിയ മെഗാ സ്ട്രീമിംഗ് പദ്ധതി- മഴമിഴി


27. ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന  പുരസ്കാരത്തിന്റെ പുതിയ പേര്- മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം


28. സീട്രയൽ (പഥമ പരീക്ഷണയാത്ര) ആരംഭിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത  വിമാന വാഹിനിക്കൽ- ഐ. എൻ. എസ്. വിക്രാന്ത്


29. കേന്ദ്രസർക്കാരിന്റെ Jal Jeevan Mission പദ്ധതി അതിവേഗം നടപ്പിലാക്കുന്നതിനായി ലഡാക് കേന്ദ്രഭരണ പ്രദേശം ആരംഭിച്ച ഒരു മാസം നീളുന്ന ക്യാമ്പയിൻ- Pani Maah


30. കേന്ദ്ര സാമൂഹിക നീതി മന്ത്രായത്തിന്റെ നേത്യത്വത്തിൽ പിന്നോക്ക വിഭാഗക്കാർക്കും, പട്ടികജാതി വിഭാഗക്കാർക്കും നൈപുണ്യ പരിശീലനം നൽകുന്നത് ലക്ഷ്യമിട്ട് ആരംഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും- PM DAKSH (Pradhan Mantri Dakshta Aur Kushalta Sampann Hitgrahi)


31. ദേശീയ പുരസ്കാര ജേതാവും പ്രശസ്ത - സിനിമ - ടെലിവിഷൻ താരവുമായിരുന്ന നടി സുരേഖ സിക്രി അന്തരിച്ചു

32. കാൻ ചലച്ചിത്ര മേളയിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ പാം ഡി ഓർ, ഫ്രഞ്ച് സംവിധായിക ജൂലിയ ജ്യൂകോവിന് ലഭിച്ചു. റ്റിറ്റാന എന്ന സിനിമയാണ് പുരസ്കാത്തിന് അർഹയാക്കിയത്. 


33. ഇന്ത്യൻ സംവിധായിക പായൽ കപാഡിയയുടെ ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്ങിന് മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരവും ലഭിച്ചു. റെനറ്റ് റീൻസ്വിൻ മികച്ച നടിയും കലബ് ലാൻടി ജോൺസ് മികച്ച നടനുമായി. 


34. ഡോ. സുകുമാർ അഴീക്കോട് ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള സുകുമാർ അഴീക്കോട് പുരസ്ക്കാരം വി.എസ്.എസ്.സി ഡയറക്ടർ എസ്. സോമനാഥിന് സമ്മാനിച്ചു . 


35. ആകാശ് മിസൈലുകളുടെ മൂന്നാം തല മുറയിലെ പുതിയ പതിപ്പായ ആകാശ് എൻ.ജി മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.


36. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ തെലങ്കാനയിലെ ക്ഷേത്രം- രാമപ്പക്ഷേത്രം 

  • രുദ്രേശ്വരക്ഷേത്രം എന്നാണ് യഥാർഥ പേരെങ്കിലും നിർമിച്ച ശില്പിയുടെ പേരിൽ അറിയപ്പെടുന്നുവെന്നതാണ് മുലുഗു ജില്ലയിൽ പാലംപേട്ട് ഗ്രാമത്തിലുള്ള രാമപ്പക്ഷേത്രത്തിൻറെ പ്രത്യേകത  
  • ചൈനയിലെ ഫുഷോയിൽ നടന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ ഓൺലൈൻ യോഗമാണ് 800 വർഷം പഴക്കമുള്ള ക്ഷേത്രത്തെ പട്ടികയിലുൾപ്പെടുത്തിയത്
  • ഗുജറാത്തിൽ റാൻ ഓഫ് കച്ചിലെ ഹാരപ്പൻ സംസ്കാര കേന്ദ്രമായ ദൊലാവീരയും ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചു. ബി.സി. 3000-1500 കാലത്തിനിടയിൽ തുടർച്ചയായി നിലനിന്ന ഹാരപ്പൻ പട്ടണമാണ് ദൊലാവീര.
  • ഇതോടെ ഇന്ത്യ സാംസ്കാരിക പൈതൃക കേന്ദ്രങ്ങളുടെ ‘സൂപ്പർ 40 ക്ലബ്ബിൽ' അംഗമായി. 
  • രാജ്യത്ത് ഈ പദവി ലഭിക്കുന്ന നാൽപതാമത്തെ പൈതൃക കേന്ദ്രമാണ് ദൊലാവീർ. 
  • 'ലൈറ്റ് ഹൗസുകളുടെ രാജാവ്' എന്നറിയപ്പെടുന്ന, 400 വർഷത്തിലേറെ പഴക്കമുള്ള ഫ്രാൻസിലെ കോർദുവാൻ  ലൈറ്റ്ഹൗസും പൈതൃകപട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. 

37. സ്ത്രീസുരക്ഷയ്ക്കായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി- കനൽ 

  • 'കനൽ' എന്ന പേരിൽ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും വിവിധ സ്ത്രീസുര ക്ഷാപദ്ധതികളെപ്പറ്റി പറയാം പരിഹരിക്കാം' എന്ന പേരിൽ കൈപ്പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. 

38. ജൂലായ്- 23 മുതൽ വധശിക്ഷ നിർത്തലാക്കിയ പശ്ചിമ ആഫ്രിക്കൻ രാജ്യം- സിയെറ ലിയോൺ 

  • വധശിക്ഷയ്ക്കുപകരം 30 കൊല്ലം തടവോ ജീവപര്യന്തമോ ആകും നൽകുക. ആഫ്രിക്കൻ വൻകരയിൽ വധശിക്ഷ നിർത്തലാക്കുന്ന 23-ാമത്തെ രാജ്യമാണ്. 

39. കാർഗിൽ വിജയദിവസമായി ആചരിക്കുന്നതെന്നാണ്- ജൂലായ് 26

  • 1999- ൽ ലഡാക്കിലെ കാർഗിലിൽ പാകിസ്താൻ പട്ടാളം കൈയടക്കിയ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ നടത്തിയ പോരാട്ടമാണ് കാർഗിൽ യുദ്ധം. 'ഓപ്പറേഷൻ വിജയ്' എന്ന സൈനിക നടപടിയിലുടെ ഇന്ത്യൻ സേന പ്രദേശങ്ങൾ തിരിച്ചുപിടിച്ചു. എ.ബി. വാജ്പേയി ആയിരുന്നു ഇക്കാലത്ത് പ്രധാനമന്ത്രി. 

40. ഏതുരാജ്യത്താണ് സൈന്യത്തിന്റെ  സഹായത്തോടെ പ്രധാനമന്ത്രിയെ പുറത്താക്കി പ്രസിഡൻറ് അധികാരമേറ്റെടുത്തത്- ടുണീഷ്യ

  • കോവിഡ് കൈകാര്യംചെയ്യുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്നാരോപിച്ച് പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഹിച്ചം മെപിച്ചിയെ പുറത്താക്കി പ്രസിഡൻറ് കൈസ് സെയ്ദ് അധികാരമേറ്റടുത്തത്.
  • 2011- ൽ ആഫ്രിക്കൻ രാഷ്ട്ര മായ ടുണീഷ്യയിൽ പൊട്ടിപ്പുറപ്പെട്ട വിപ്ലവമാണ് പിന്നീട് ‘അറബ് വസന്ത' (Arab Spring)- ത്തിനു വഴിതെളിച്ചത്

No comments:

Post a Comment