Friday, 13 August 2021

General Knowledge in Art & Culture Part- 7

1. കോവളം കവികൾ എന്നറിയപ്പെടുന്നത്- അയ്യപ്പിള്ളി ആശാനും അയ്യ നപ്പിള്ളി ആശാനും


2. ഉണ്ണിച്ചിരുതേവി ചരിതം, ഉണ്ണിയച്ചീചരിതം, ഉണ്ണിയാടീ ചരിതം എന്നീ പ്രാചീന ചമ്പുക്കൾ അറിയപ്പെടുന്ന പൊതുവായ പേര്- അച്ചീചരിതങ്ങൾ


3. മലയാളത്തിലെ ആദ്യത്തെ പദ്യ വാരികയായ 'കവനകൗമുദി' ആരംഭിച്ചത്- പന്തളം കേരളവർമ 


4. കുഞ്ഞിക്കൂനൻ എന്ന കഥാപാത്രത്തിൻറെ സൃഷ്ടാവ്- പി. നരേന്ദ്രനാഥ് 


5. മഹാകവി വള്ളത്തോളിന്റെ 'ഔഷധാഹരണം' ഏത് സാഹിത്യവി ഭാഗത്തിൽപെടുന്ന കൃതിയാണ്- ആട്ടക്കഥ 


6. ചട്ടമ്പിസ്വാമികളുടെ ജീവിതം ആധാരമാക്കി പ്രൊഫ. എ.വി. ശങ്കരൻ സംസ്കൃതത്തിൽ രചിച്ച ജീവചരിത്രകാവ്യം- തീർഥപാദപുരാണം 


7. ഷേക്സ്പിയറുടെ ജൂലിയസ് സീസർ നാടകം കഥകളി രൂപത്തിൽ അവതരിപ്പിച്ചത്- സദനം കെ. ഹരികുമാരൻ 


8. ‘മലയാളത്തിലെ ചോസർ' എന്നറിയപ്പെടുന്നത്- ചിരാമൻ 


9. അനങ്കസേന നായികയായിട്ടുള്ള പ്രാചീന മണിപ്രവാള കൃതി- വൈശികതന്ത്രം 


10. ‘കൊട്ടിയൂർ ഉത്സവപ്പാട്ട്’ രചിച്ചത്- വാഗ്ഭടാനന്ദൻ 


11. “പാലിക്കുമീശൻ വിരുദ്ധനായ് നിൽക്കുമ്പോൾ പാലും വിഷം തന്നെയായിക്കൂടും" എന്ന വരികൾ ഏത് കൃതിയിലേതാണ്- കൃഷ്ണഗാഥ 


12. തുഞ്ചൻ ദിനം ആചരിക്കുന്നത് എന്നാണ്- ഡിസംബർ 31 


13. ജയദേവകൃതിയായ ഗീതഗോവിന്ദത്തിന് രാമപുരത്തുവാരിയർ രചിച്ച പരിഭാഷ- ഭാഷാഷ്ടപദി


14. കുഞ്ചൻദിനം എന്നാണ്- മേയ് അഞ്ച്


15. തുഞ്ചത്ത് എഴുത്തച്ഛൻ സമാധിയായത് എവിടെവെച്ചാണ്- ചിറ്റൂർ ഗുരുമഠം, പാലക്കാട് 


16. "അഞ്ജന ശ്രീധര ചാരുമൂർത്തേ...'' എന്ന കീർത്തനം രചിച്ചത്- പൂന്താനം നമ്പൂതിരി


17. 'വീരവിരാട കുമാരവിഭോ...'' എന്ന കുമ്മി ഇരയിമ്മൻ തമ്പിയുടെ ഏത് ആട്ടക്കഥയിലേതാണ്- ഉത്തരാസ്വയംവരം 


18. ജ്ഞാനപീഠ പുരസ്കാരം നേടിയ എത്രാമത്തെ മലയാള എഴുത്തുകാരനാണ് തകഴി ശിവശങ്കര പിള്ള- മൂന്നാമത് 


19. മൂർത്തി ദേവീ പുരസ്കാരം നേടിയ ആദ്യ മലയാളി- അക്കിത്തം അച്യുതൻ നമ്പൂതിരി (2009) 


20. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാപദവി നേടിയ എത്രാമത്തെ ഭാഷയാണ് മലയാളം- അഞ്ചാമത്തെ


21. ഏത് നോവലിലെ കഥാപാത്രമാണ് പ്രജാപതി- ധർമപുരാണം


22. മലയാളത്തിലെ ആദ്യത്തെ സ്വതന്ത്ര നാടകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘കല്യാണീ നാടകം' രചിച്ചത്- കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ


23. ഭാഷയിലെ ആദ്യത്തെ പരിഹാസകൃതിയാണ് ‘ചക്കീചങ്കരം' ഈ നാടകം, രചിച്ചത്- മുൻഷി രാമക്കുറുപ്പ് 


24. "വെട്ടിമുറിക്കുക കാൽച്ചങ്ങല വിഭോ! പൊട്ടിച്ചെറികയിക്കെവിലങ്ങും'' എന്ന വരികൾ രചിച്ചത്- കുമാരനാശാൻ 


25. ഒരു സർവജ്ഞൻ തല കിട്ടിയാൽ മോക്ഷം സിദ്ധിക്കുമെന്ന് വിശ്വസിച്ച കാപാലികന്റെ മുന്നിൽ തല വെട്ടിയെടുത്തു കൊള്ളാൻ ഇരുന്നുകൊടുക്കുന്ന ആദിശങ്കരനെപ്പറ്റി മഹാകവി വള്ളത്തോൾ രചിച്ച കവിത- മലയാളത്തിൻറെ തല


26. രജപുത്രവീരന്മാരുടെയും വീരാംഗനകളുടെയും അപദാനങ്ങൾ ചിത്രീകരിച്ച് കവിതകൾ രചിച്ചത്- പള്ളത്തുരാമൻ 


27. "കാട്ടിൽ കിടന്നവൻ കൂട്ടായി വന്നു'' എന്ന കടം കഥയുടെ ഉത്തരം- ഊന്നുവടി


28. കുമാരനാശാൻ ചിന്താവിഷ്ടയായ സീത, ടാഗോറിൻറ ഗീതാഞ്ജ ലി, ഉള്ളൂരിൻറ പ്രേമസംഗീതം എന്നീ കൃതികൾ സംസ്കൃതത്തിലേക്ക് പരിഭാഷപ്പെടുത്തിയത്- എൻ. ഗോപാലപിള്ള


29. ‘അങ്കവും കാണാം താളിയുമൊടിക്കാം' എന്ന ശൈലിയുടെ സൂചിതാർഥം എന്ത്- രണ്ടുകാര്യങ്ങൾ ഒരുമിച്ച് സാധിക്കുക 


30. ഭാർഗവീനിലയം എന്ന സിനിമയിൽ സാഹിത്യകാരനെ അവതരിപ്പിച്ച നടൻ- മധു 


31. മനഃശാസ്ത്രജ്ഞനും യുക്തി വാദിയുമായിരുന്ന ഡോ. എ.ടി. കോവൂരിൻറ കേസ് ഡയറിയെ ആധാരമാക്കി നിർമിച്ച ചലച്ചി ത്രം- പുനർജന്മം 


32. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'സ്വയംവര' ത്തിന് തിരക്കഥ രചിച്ചത്- അടൂർ ഗോപാലകൃഷ്ണനും കെ.പി. കുമാരനും ചേർന്ന് 


33. സ്ത്രീകഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടാത്ത മലയാള സിനിമ- മതിലുകൾ 


34. മികച്ച നടനുള്ള ഭരത് അവാർഡ് ഗോപിക്ക് നേടിക്കൊടുത്ത ചിത്രം- കൊടിയേറ്റം


35. എം.ടി. വാസുദേവൻ നായരുടെ "സ്നേഹത്തിൻറെ മുഖങ്ങൾ' എന്ന ചെറുകഥ ഏത് പേരിലാണ് ചലച്ചിത്രമായത്- മുറപ്പെണ്ണ്


36. പുസ്തകരൂപത്തിൽ പ്രസിദ്ധീകരി ക്കപ്പെട്ട ആദ്യ തിരക്കഥ ഏത് സിനിമയുടെതാണ്- മുറപ്പെണ്ണ്


37. ജി. അരവിന്ദൻ സംവിധാനം ചെ യ്ത 'എസ്തപ്പൻ ' എന്ന ചിത്രത്തിൽ അതേ പേരുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രകാരനും സഞ്ചാരിയും എഴുത്തുകാരനുമായ വ്യക്തി- രാജൻ കാക്കനാടൻ


38. എം. സുകുമാർൻറ 'തിത്തുണ്ണി' എന്ന കഥ ആധാരമാക്കിയുള്ള ചലച്ചിത്രം- കഴകം


39. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ) നിർമിച്ച ചലച്ചിത്രം- ട്വൻറി 20 


40. ‘ചിത്രം ചലച്ചിത്രം' എന്ന ഗ്രന്ഥം രചിച്ചത്- മങ്കട രവിവർമ്മ


41. തമ്പ്, അമ്മ അറിയാൻ, ഗുരുവാ യൂർ മാഹാത്മ്യം എന്നീ സിനിമകളിൽ അഭിനയിച്ച സോപാനഗായകൻ- ഞെരളത്ത് രാമപ്പൊതുവാൾ 


42. ആദ്യ മലയാള സിനിമയായ വിഗതകുമാരന്റെ പ്രദർശനോദ്ഘാടനം നടന്നതെന്നാണ്- 1928 നവംബർ ഏഴ്


43. പി. പത്മരാജൻ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം- പെരുവഴിയമ്പലം


44. 1982- ൽ ‘ഒടുക്കം തുടക്കം' എന്ന ചിത്രം സംവിധാനം ചെയ്ത സാഹി ത്യകാരൻ- മലയാറ്റൂർ രാമകൃഷ്ണൻ


45. ചെമ്മീൻ സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചത്- സലിൽ ചൗധരി 


46. വി.കെ.എൻ. രചിച്ച 'പ്രേമവും വി വാഹവും' എന്ന കഥ ഏത് പേരി ലാണ് സിനിമയായത്- അപ്പുണ്ണി 


47. ഒ.വി. വിജയന്റെ  കഥയെ ആധാരമാക്കിയുള്ള 'കടൽത്തീരത്ത്' എന്ന സിനിമ സംവിധാനം ചെയ്തത്- രാജീവ്നാഥ്


48. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ സത്യൻ അവതരി പ്പിച്ച കഥാപാത്രം- ചെല്ലപ്പൻ 


49. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത 'സ്വാതിതിരുനാൾ' എന്ന സിനിമയിൽ സ്വാതിതിരുനാളിനെ അവതരിപ്പിച്ച കന്നഡ നടൻ- അനന്തനാഗ്


50. യുഗപുരുഷൻ എന്ന ചലച്ചിത്രത്തിൽ ശ്രീനാരായണ ഗുരുവായി അഭിനയിച്ചത്- തലൈവാസൽ വിജയ് 


51. ഉണ്ണായിവാരിയരുടെ നളചരിതം ആട്ടക്കഥയെ കേരളത്തിലെ ശാകുന്തളം എന്ന് വിശേഷിപ്പിച്ചത്- ജോസഫ് മുണ്ടശ്ശേരി 

No comments:

Post a Comment