1. കൃഷിചെയ്യുന്ന കാലത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ മൂന്നു കാർഷികകാലങ്ങൾ ഏതെല്ലാം- ഖാരിഫ്, റാബി, സൈദ്
2. ജൂണിൽ (മൺസൂണിന്റെ ആരംഭം) വിളയിറക്കുന്നത് ഏതു കാർഷിക കാലത്താണ്- ഖാരിഫിൽ
3. ഖാരിഫിലെ വിളവെടുപ്പുകാലമേത്- നവംബർ ആദ്യവാരം (മൺസൂണിന്റെ അവസാനം)
4. പ്രധാനപ്പെട്ട ഖാരിഫ് വിളകൾ ഏതെല്ലാം- നെല്ല്, ചോളം, പരുത്തി, തിനവിളകൾ, ചണം, കരിമ്പ്, നിലക്കടല
5. നവംബർ മധ്യത്തിൽ (ശൈത്യകാലാരംഭം) വിളയിറക്കുന്നത് ഏതു കാർഷികകാലത്തിന്റെ പ്രത്യേകതയാണ്- റാബി
6. റാബി വിളക്കാലത്ത് വിളവെടുപ്പു നടക്കുന്നത് എപ്പോഴാണ്- മാർച്ച് (വേനലിന്റെ ആരംഭം)
7. പ്രധാനപ്പെട്ട റാബി വിളകൾ ഏതെല്ലാം- ഗോതമ്പ്, പുകയില, കടുക്, പയർവർഗങ്ങൾ
8. മാർച്ചിൽ (വേനലിന്റെ ആരംഭം) വിളവിറക്കുന്നത് ഏതു കാർഷികകാലത്താണ്- സൈദിൽ
9. സൈദ് കാർഷികകാലത്ത് വിളവെടുപ്പു നടത്തുന്നത് എപ്പോൾ- ജൂണിൽ (മൺസൂണിന്റെ ആരംഭം)
10. പ്രധാനപ്പെട്ട സൈദ് വിളകൾ ഏതെല്ലാം- പഴവർഗങ്ങൾ, പച്ചക്കറികൾ
11. ഇന്ത്യയിലെ മുഖ്യ ഭക്ഷ്യവിള ഏതാണ്- നെല്ല്
12. നെൽക്കുഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏത്- എക്കൽമണ്ണ്
13. ഉയർന്ന താപനില (24 ഡിഗ്രി സെൽഷ്യസിനു മുകളിൽ), ധാരാളം മഴ (150 സെന്റിമീറ്ററിൽ കൂടുതൽ) എന്നിവ ഏതു ഭക്ഷ്യവിളയുടെ കൃഷിക്ക് ആവശ്യമാണ്- നെല്ല്
14. നദീതടങ്ങൾ, തീരസമതലങ്ങൾ എന്നിവിടങ്ങളിൽ മുഖ്യമായും കൃഷിചെയ്തുവരുന്ന ഭക്ഷ്യവിളയേത്- നെല്ല്
15. ഇന്ത്യയിൽ ഉത്പാദനത്തിൽ രണ്ടാംസ്ഥാനത്തുള്ള ഭക്ഷ്യവിളയേത്- ഗോതമ്പ്
16. ഏതു ഭക്ഷ്യവിളയുടെ കൃഷിക്കാണ് നീർവാർച്ചയുള്ള എക്കൽമണ്ണ് ഉത്തമമായിട്ടുള്ളത്- ഗോതമ്പ്
17. വസ്തനിർമാണരംഗത്ത് ലോക വ്യാപകമായി ഉപ യോഗിക്കുന്നതിനാൽ യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്നതെന്ത്- പരുത്തി
18. മഞ്ഞുവീഴ്ചയില്ലാത്ത വളർച്ചാകാലം ഏതു വിളയ്ക്കാണ് പ്രധാനം- പരുത്തിക്ക്
19. ഇന്ത്യയിലെ ധാതുവിഭവങ്ങളിൽ ഏറിയപങ്കും കാണപ്പെടുന്ന ഭൂഭാഗമേത്- ഉപദ്വീപീയ പീഠഭൂമി
20. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കേയറ്റവും തെക്കേയറ്റവും തമ്മിൽ ഏകദേശം എത്ര ഡിഗ്രിയുടെ വ്യത്യാസമാണുള്ളത്- 30 ഡിഗ്രി
21. ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം എത്ര ഡിഗ്രിയാണ്- 30 ഡിഗ്രി
22. ‘ലോകത്തിന്റെ മേൽക്കൂര' എന്നറിയപ്പെടുന്ന മധ്യേഷ്യയിലെ പീഠഭൂമി ഏത്- പാമീർ പീഠഭൂമി
23. ഹിമാലയത്തിന്റെ ഭാഗമായുള്ള പർവതനിരകളേവ- ഹിമാദ്രി, ഹിമാചൽ, സിവാലിക്
24. കിഴക്കൻ മലനിരകളിൽ പ്രധാനപ്പെട്ടവയേവ- പത്കായിബും, നാഗാ കുന്നുകൾ, ഗാരോ-ഖാസി-ജയന്തിയ കുന്നുകൾ, മിസോ കുന്നുകൾ
25. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്- മൗണ്ട് കെ-2 (ഗോഡ്വിൻ ഓസ്റ്റിൻ)
26. മൗണ്ട് കെ-2 സ്ഥിതിചെയ്യുന്ന പർവതനിര ഏത്- കാറക്കോറം
27. ഹിമാലയൻ നിരയിൽ നേപ്പാളിൽ സ്ഥിതിചെയ്യുന്ന, ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എവറസ്റ്റിന്റെ ഉയരമെത്ര- 8848 മീറ്റർ
28. കർണാടകത്തിലെ ശരാവതി നദിയിലെ 225 മീറ്റർ ഉയരമുള്ള വെള്ളച്ചാട്ടമേത്- ജോഗ് ഫാൾസ്
29. ഹിമാലയൻ പർവതനിരയുടെ ഏകദേശം നീളമെത്ര- 2400 കിലോമീറ്റർ
30. ടിബറ്റിൽ ‘സാങ്പോ ' എന്നറിയപ്പെടുന്ന നദിയേത്- ബ്രഹ്മപുത
31. ബംഗ്ലാദേശിൽ ബ്രഹ്മപുത്ര ഏതു പേരിൽ അറി യപ്പെടുന്നു- ജമുന
32. ടിബറ്റിലെ മാനസരോവർ തടാകത്തിൽ നിന്നുദ്ഭവിക്കുന്ന പ്രമുഖ നദിയേത്- സിന്ധു
33. ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതുമായ ഭൂവിഭാഗമേത്- ഉപദ്വീപീയ പീഠഭൂമി
34. ഡെക്കാൺ പീഠഭൂമിയിൽ വ്യാപകമായി കാണപ്പെടുന്ന മണ്ണിനം ഏത്- കറുത്ത മണ്ണ് (ബ്ലാക്ക് സോയിൽ)
35. മൺസൂൺ മഴയും ഇടവിട്ടുള്ള വേനൽക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ രൂപപ്പെടുന്ന മണ്ണിനമേത്- ലാറ്ററൈറ്റ് മണ്ണ്
36. ഇന്ത്യയുടെ തീരപ്രദേശത്തിന്റെ ഏകദേശ നീള മെത്ര- 6100 കി.മീ.
37. അറബിക്കടൽ, പശ്ചിമഘട്ടം എന്നിവയ്ക്കിടയി ലുള്ള തീരസമതലമേത്- പടിഞ്ഞാറൻ തീരസമതലം
38. റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ നീളുന്ന തീരസമതലമേത്- പടിഞ്ഞാറൻ തീരസമതലം
39. ലക്ഷദ്വീപസമൂഹത്തിൽ എത്ര ദ്വീപുകളാണുള്ളത്- 36 ദ്വീപുകൾ
40. ജനവാസമുള്ള എത്ര ദ്വീപുകളാണ് ലക്ഷദ്വീപി ലുള്ളത്- 11 ദ്വീപുകൾ .
41. ലക്ഷദ്വീപിന്റെ തലസ്ഥാനമേത്- കവരത്തി
42. ലക്ഷദ്വീപിലെ പ്രധാന ദ്വീപുകൾ ഏതെല്ലാം- ബംഗാരം, കടമത്ത്, മിനിക്കോയ്, കവരത്തി, അഗത്തി, ആന്ത്രാത്ത്, കൽപ്പേനി, അമിനിദിവി, ചെത് ലാത്ത്, ബിത്ര, കിൽത്താൻ
43. ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദിയേത്- കോസി
44. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പട്ടണം- ഉദയ്പുർ
45. ഉൽക്കാപതനത്തെതുടർന്നുണ്ടായ ഇന്ത്യയിലെ ഏക തടാകം- ലോണാർ തടാകം
No comments:
Post a Comment