1. തിരുവനന്തപുരത്തെ ശ്രീചിത്രാ ആർട്ട് ഗ്യാലറി സ്ഥാപിതമായ വർഷം- 1935
2. കൃഷ്ണനാട്ടം അറിയപ്പെടുന്ന മറ്റൊരു പേര്- അഷ്ടപദിയാട്ടം
3. കൃഷ്ണനാട്ടം എത്ര ദിവസം നീണ്ടു നിൽക്കുന്ന കലാരൂപമാണ്- എട്ടുദിവസം
4. കർണശപഥം ആട്ടക്കഥയുടെ രചയിതാവ്- മാലി (വി. മാധവൻ നായർ)
5. കഥകളിയിലെ മനോധർമാഭിനയത്തിന് പറയുന്ന പേര്- ഇളകിയാട്ടം
6. കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബ് (കെ.പി.എ.സി.) അവതരിപ്പിച്ച ആദ്യ നാടകം- എൻറ മകനാണ് ശരി
7. ചലച്ചിത്രനടനും നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്ന ആർ. നരേന്ദ്രപ്രസാദ് ആരംഭിച്ച നാടകസംഘം- നാട്യഗൃഹം
8. കഥകളിപ്രവേശിക എന്ന കൃതി രചിച്ചത്- മാത്തൂർ കുഞ്ഞുപിള്ള പണിക്കർ
9. 1882- ൽ സി.വി. രാമൻപിള്ള തിരു വനന്തപുരത്തുനിന്ന് ആരംഭിച്ച പ്രസിദ്ധീകരണം- കേരള പേട്രിയറ്റ്
10. നാടകദർപ്പണം, കർട്ടൻ, നാടകം വേണോ നാടകം എന്നീ കൃതികളുടെ രചയിതാവ്- എൻ.എൻ. പിള്ള
11.ഹെർമൻ ഗുണ്ടർട്ടിന്റെ പ്രതിമ സ്ഥിതിചെയ്യുന്നത് എവിടെയാണ്- തലശ്ശേരി
12. അരങ്ങിനുപിന്നിൽ എന്ന കൃതി രചിച്ചത്- കലാമണ്ഡലം കേശവൻ
13. വി.കെ. കൃഷ്ണമേനോൻ ആർട്ട് ഗ്യാലറി എവിടെയാണ്- കോഴിക്കോട്
14. പ്രാചീന കേരളത്തിൽ ക്ഷേത്ര ഭരണത്തിൻറെ നിർവഹണത്തിന് നിശ്ചയിച്ചിരുന്ന വ്യവസ്ഥകൾക്കുള്ള പൊതുനാമം എന്തായിരുന്നു- കച്ചങ്ങൾ
15. ആദിശങ്കരസ്തുപം സ്ഥിതിചെയ്യുന്നത് എവിടെയാണ്- കാലടി
16. മലയാളത്തിലെ കടംകഥകളോട് സാധർമ്യമുള്ള സംസ്കൃതത്തിലെ സാഹിത്യവിനോദം- പ്രഹേളിക
17. കാർഷിക അനുഷ്ഠാന നൃത്തമായ കണിയാർകളി പ്രചാരത്തിലുള്ള ജില്ല- പാലക്കാട്
18. നായർ സമുദായത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഉച്ചാടനം ചെയ്യുന്നതിന് പ്രേരകമാകത്തക്കവിധത്തിൽ ‘സ്നേഹലത' എന്ന സാമൂഹിക നോവൽ രചിച്ചത്- കപ്പന കണ്ണൻമേനോൻ
19. 'മലക്കപിശാച്' എന്ന് അഡോൾഫ് ഹിറ്റ്ലർ വിശേഷിപ്പിച്ച മലയാളിയായ സർക്കസ് കലാകാരൻ- കണ്ണൻ ബൊംബായാ
20. അസുരന്മാർ, ദുഷ്ട കഥാപാത്രങ്ങൾ, രാക്ഷസന്മാർ, ഗർവിഷ്ടരായ രാജാക്കന്മാർ എന്നിവർക്ക് കഥകളിയിൽ നൽകുന്ന വേഷം- കത്തി
21. ‘ആനയെ കെട്ടാൻ തടിയുണ്ട്, ജീരകം പൊതിയാൻ ഇലയില്ല'. ഈ കടംകഥയുടെ ഉത്തരം- പുളിമരം
22. കഥാപ്രസംഗത്തിൻറ ജനയിതാവ് എന്നറിയപ്പെടുന്നത്- സത്യദേവൻ
23. കൊച്ചിരാജ്യത്തെ നായിക (ബാല)- യായും രാജാവിനെ നായക (കലേശൻ)- നായും ചിത്രീകരി ച്ചുകൊണ്ട് ‘ബാലകലേശം' എന്ന നാടകം രചിച്ചത്- പണ്ഡിറ്റ് കെ.പി. കറുപ്പൻ
24. 1979- ൽ നാടകവും സിനിമയും കൂടി സമന്വയിപ്പിച്ചുകൊണ്ടുള്ള ‘വിസ്റ്റാവിഷൻ' എന്ന നവീനാശയം അവതരിപ്പിച്ചത്- കലാനിലയം കൃഷ്ണൻ നായർ
25. രുക്മിണീദേവി അരുണ്ഡലിന്റെ ചെന്നയിലെ കലാക്ഷേത്ര എന്ന നൃത്ത കലാ കേന്ദ്രത്തിൽ മോഹിനിയാട്ടം പഠിപ്പിച്ചിരുന്ന കേരളീയകലാകാരി- കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ
26. കവികളെ മൃഗങ്ങളോട് ഉപമിച്ചു കൊണ്ട് ഒടുവിൽ കുഞ്ഞുകൃഷ്ണ മേനോൻ രചിച്ച കൃതി- കവി മൃഗാവലി
27. 19-ാം നൂറ്റാണ്ടിൽ കളരിപ്പയറ്റിനെ പുനർ ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയവരിൽ പ്രധാനി- കോട്ടയ്ക്കൽ കണാരൻ ഗുരുക്കൾ
28. വടക്കൻ കേരളത്തിലെ കാവുകളിലും സ്ഥാനങ്ങളിലും തറവാടുകളിലും തെയ്യവും തിറയും കെട്ടിയാടിച്ചുകൊണ്ട് നടത്തുന്ന ആരാധനയുടെ പേര്- കളിയാട്ടം
29. വനിതകൾ മാത്രമടങ്ങിയ കേരളത്തിലെ ആദ്യ കഥകളിസംഘം- തൃപ്പൂണിത്തുറ
30. വനിതാ കഥകളി സംഘം സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഗുരു ഗോപിനാഥ് നടനഗ്രാമം എവിടെയാണ്- വട്ടിയൂർക്കാവ് (തിരുവനന്തപുരം)
31. നടനകലയെ എത്രയായാണ് തരംതിരിച്ചിട്ടുള്ളത്- മൂന്ന് (നൃത്തം, നാട്യം, നൃത്യം)
32. കൂടിയാട്ടം എന്ന കലാരൂപത്തിന് എത്രവർഷത്തെ പഴക്കമുണ്ടന്നാണ് കണക്കാക്കുന്നത്- 2000-ത്തോളം വർഷം
33. ചവിട്ടുനാടകത്തിന്റെ ദൈർഘ്യം എത്ര മണിക്കൂറാണ്- എട്ട്
34. കേരള കലാമണ്ഡലം പ്രവർത്തനം തുടങ്ങിയതെന്നാണ്- 1930 നവംബർ ഒൻപത്
35. കെ.സി.എസ്. പണിക്കരുടെ ‘ചോഴമണ്ഡല'ത്തിൻറ മാതൃകയിൽ കേരള കലാഗ്രാമം സ്ഥാപിച്ചത്- എം.വി. ദേവൻ
36. പ്രശസ്ത ചിത്രകാരനായ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ യഥാർഥ പേര്- കെ.എം. വാസുദേവൻ നമ്പൂതിരി
37. 1973- ൽ കേരളത്തിലെ ആദ്യ സ്വകാര്യ ആർട്ട് ഗാലറിയായ കൊച്ചിയിലെ ചിത്രകൂടം സ്ഥാപിച്ചത്- സി.എൻ. കരുണാകരൻ
38. നാറാണത്തുഭ്രാന്തൻറ പ്രതിമ സ്ഥിതിചെയ്യുന്ന രായിരനല്ലൂർ മല ഏത് ജില്ലയിലാണ്- പാലക്കാട്
39. കോഴിക്കോട്ട് സാമൂതിരിയുടെ വിദ്വത്സദസ്സിൽ ഉദ്ദണ്ഡശാസ്ത്രികളെ തോൽപ്പിച്ചത്- കാക്കശ്ശേരി ഭട്ടതിരി
40. ആട്ടപ്രകാരം, ക്രമദീപിക എന്നീ ഗ്രന്ഥങ്ങൾ രചിച്ച തോലൻറ യഥാർഥപേര്- നീലകണ്ഠൻ
41. തോൽപ്പാവക്കൂത്ത് അറിയപ്പെ ടുന്ന മറ്റൊരു പേര്- നിഴൽക്കുത്ത്
42. ഏത് ദൃശ്യകലയെ ആധാരമാക്കിയാണ് കേരളത്തിൻറെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFK) അടയാള ചിഹ്നം (ലോഗോ) തയ്യാറാക്കിയിട്ടുള്ളത്- തോൽപ്പാവക്കൂത്ത്
43. ആയുർവേദ സിദ്ധാന്തപ്രകാരമുള്ള ത്രിദോഷങ്ങൾ ഏതെല്ലാമാണ്- വാതപിത്തകഫങ്ങൾ
44. ‘കലി' എന്ന ചിത്രപരമ്പര ഏത് ചിത്രകാരന്റെ സൃഷ്ടിയാണ്- ബി.ഡി. ദത്തൻ
45. തടിയിൽ അലങ്കാരനിർമിതികളും ശില്പങ്ങളും മറ്റും രൂപപ്പെടുത്തുന്ന കല അറിയപ്പെടുന്നത്- ദാരുശില്പകല
46. ക്രിസ്തുഭാഗവതം രചിച്ചത്- പി.സി. ദേവസ്യ
47. അഞ്ചുവണ്ണം, മണിഗ്രാമം എന്നി വ എന്തായിരുന്നു- മധ്യകാലകേരളത്തിലെ വാണിജ്യ സംഘങ്ങൾ
48. ഇന്ത്യയുടെ രാഷ്ട്രീയ കാർട്ടൂണുകളുടെ പിതാവ് എന്നറിയപ്പെടുന്ന മലയാളി- കാർട്ടൂണിസ്റ്റ് ശങ്കർ
49. ചെലവ് കുറഞ്ഞ് വീട് എന്ന ആശയം പ്രാവർത്തികമാക്കിയ വാസ്തു ശില്പിയായ ലാറിബേക്കർ ഏത് രാജ്യക്കാരനായിരുന്നു- ഇംഗ്ലണ്ട്
50. കലാമണ്ഡലം ഹൈദരാലി ഏതു രംഗത്താണ് പ്രസിദ്ധിനേടിയത്- കഥകളിസംഗീതം
No comments:
Post a Comment