Monday, 16 August 2021

General Knowledge in Art & Culture Part- 8

1.ബോധേശ്വരൻ രചിച്ച 'ജയജയ കോമള കേരള ധരണി' ഏതുവർഷമാണ് കേരളത്തിൻറെ സാംസ്ക്കാരികഗാനമായി അംഗീകരി ക്കപ്പെട്ടത് - 2014 


2.ബാണാസുരമല ഏതു ജില്ലയിലാണ് - വയനാട് 


3.ശുചീന്ദ്രം കൈമുക്കിന്റെ വിധി കർത്താവ് ആരായിരുന്നു -പോല്പന ഭട്ടതിരി 


4.സ്വാതി തിരുനാൾ മഹാരാജാവിൻറ ഗുരുവും സദസ്യനും കവിയും സംഗീതജ്ഞനുമായിരുന്ന വ്യക്തി-ഇരയിമ്മൻ തമ്പി 


5.പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചനുമായി ബന്ധപ്പെട്ട ഉളിയന്നൂർ ഏതു ജില്ലയിലാണ് - എറണാകുളം 


6.കേരളത്തിൽ തത്ത്വജ്ഞാനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്-ആദിശങ്കരൻ 


7. സംസ്ഥാനത്ത് ശ്രേഷ്ഠഭാഷാദിനമായി ആചരിക്കുന്നതെന്നാണ് - നവംബർ ഒന്ന് 


8.“വഞ്ചിഭൂമിപതേ! ചിരം സഞ്ചിതാഭം ജയിക്കേണം ദേവദേവൻ ഭവാനെന്നും ദേഹസൗഖ്യം വളർത്തണം...'' എന്നുതുടങ്ങുന്ന വരികൾ ഏതു നാട്ടുരാജ്യത്തിന്റെ ദേശീയഗാനമായിരുന്നു - തിരുവിതാംകൂർ (വഞ്ചീശമംഗളം) 


9. തൃപ്പൂണിത്തുറയിലെ രാധാലക്ഷ്മി വിലാസം സംഗീത അക്കാഡമി (ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട് സ്) സ്ഥാപിച്ചത് - ലക്ഷ്മിക്കുട്ടി നേത്യാരമ്മ 


10.കേരളത്തിൽ ഇതുവരെ കണ്ടെത്തിയ ഗുഹാചിത്രങ്ങളിൽ ഏറ്റവും പഴക്കമുള്ളത് എവിടെയാണ് - എടക്കൽ ഗുഹ (വയനാട്) 


11.രാജാ രവിവർമയുടെ ജീവിതം അടിസ്ഥാനമാക്കി കേതൻ ത്ത് സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രം - രംഗ് രസിയ (2008) 


12.“മിടുക്കൻ തമ്പുരാൻ' എന്നു വിളിക്കപ്പെട്ട കൊച്ചിരാജാവ് - കേരളവർമ്മ ആറാമൻ 


13.ലോക പൈതൃക കലയായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപം- കൂടിയാട്ടം 


14. 'കലകളുടെ രാജാവ്', 'രാജാക്കന്മാരുടെ കല' എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന കലാരൂപം- കഥകളി 


15.കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായത് എവിടെയാണ്- തിരുവനന്തപുരം (1943) 


16.ലോകത്തെ ഏറ്റവും സമ്പന്നമായ ഹിന്ദുക്ഷേത്രം എന്ന റെക്കോഡ് നേടിയിട്ടുള്ളത്- ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, 


17.തിരുവനന്തപുരം കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം ഉദ്ഭവിച്ചത് എവിടെയാണ്- കൊട്ടാരക്കര (കൊല്ലം) 


18.'ജലോത്സവങ്ങളുടെ നാട്' എന്നറിയപ്പെടുന്നത്- ആലപ്പുഴ 


19. 'അക്ഷരനഗരി' എന്നു വിശേഷിപ്പിക്കപ്പെടുന്നത്- കോട്ടയം 


20. മഹാശിലായുഗകാലത്തെ ശവ കുടീരങ്ങളായ 'മുനിയറകൾ ' കാണപ്പെടുന്നത് എവിടെയാണ്- മറയൂർ (ഇടുക്കി) 


21. പീരങ്കി മൈതാനം (കന്റോൺമെൻറ് മൈതാനം) ഏതു നഗരത്തിലാണ്- കൊല്ലം  


22.1924- ൽ ചട്ടമ്പിസ്വാമി സമാധിയടഞ്ഞ പന്മന ആശ്രമം സ്ഥാപിച്ചത്- കുമ്പളത്തു ശങ്കുപ്പിള്ള 


23.ശബരിമല ശ്രീധർമശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏതു വില്ലേജിലാണ്-പെരിനാട് (പത്തനംതിട്ട) 


24. പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് എത്ര ഇനം വിഭവങ്ങളാണ് വിളമ്പുന്നത്- 63 


25. 1895-ൽ ആരംഭിച്ച മാരാമൺ കൺവെഷൻ എത്ര ദിവസമാണ് നീണ്ടുനിൽക്കുന്നത്- എട്ട് 


26. 'ഋഷി നാഗക്കുളം' ഇപ്പോൾ അറിയപ്പെടുന്ന പേര്- എറണാകുളം 


27. കൽപ്പാത്തി രഥോത്സവം എത്ര ദിവസം നീണ്ടുനിൽക്കുന്ന ഉത്സവ മാണ്- 10 


28.'ഗസലുകളുടെ നാട് എന്നറിയപ്പെടുന്നത്- കോഴിക്കോട് 


29. പഴശ്ശിരാജയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് എവിടെയാണ്- മാനന്തവാടി 


30. കേരളത്തിലെ ഏക തടാകക്ഷേത്രത്തിൻറെ പേര്- അനന്തപുര തടാകക്ഷേത്രം, കുമ്പള (കാസർകോട്) 


31.സാമൂതിരിയുടെ രക്ഷാകർത്തൃത്വത്തിൽ നടന്നിരുന്ന പ്രസിദ്ധ പണ്ഡിതസദസ്സ്- രേവതി പട്ടത്താനം 


32. കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്- തൃശ്ശൂർ 


33. പദ്മശ്രീ ലഭിച്ച ആദ്യത്തെ കഥകളി നടൻ-കലാമണ്ഡലം കൃഷ്ണൻനായർ 


34. മാർത്താണ്ഡവർമ പാലം ഏത് നദിയിലാണ്- പെരിയാർ 


35. ഹോർത്തൂസ് മലബാറിക്കസിൽ എത്ര സസ്യങ്ങളെപ്പറ്റിയാണ് പരാമർശിച്ചിട്ടുള്ളത്- 742 


36. ശൃംഗാരഭാവത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന നൃത്തരൂപം- മോഹിനിയാട്ടം 


37. ഏത് ജില്ലയിൽ സ്ഥാപിതമാകുന്ന നവോത്ഥാന മ്യൂസിയത്തിനാണ് ചട്ടമ്പിസ്വാമിയുടെ പേര് നൽകിയിട്ടുള്ളത്- പത്തനംതിട്ട 


38. പ്രധാന ക്ഷേത്രങ്ങളിൽ തമിഴിൽ മഹാഭാരതം വ്യാഖ്യാനിച്ചുകേൾപ്പിക്കാൻ നിയമിക്കപ്പെട്ടിരുന്ന സംസ്കൃത പണ്ഡിതന്മാർ അറിയപ്പെട്ടിരുന്ന പേര്- മഹാഭാരത പട്ടന്മാർ 


39. രേവതി പട്ടത്താനത്തിൽ എത്രപ്രാവശ്യം നിഷേധിക്കപ്പെട്ടതിനു ശേഷമാണ് മേല്പത്തൂർ നാരായണ ഭട്ടതിരിക്ക് ഭട്ടപദവി ലഭിച്ചത്- ആറ് പ്രാവശ്യം  


40. സംസ്കൃതത്തിൽ 'ശിരോവിഹാരം' എന്നറിയപ്പെട്ടിരുന്ന രാജ്യം- തലപ്പിള്ളി 


41. ഏത് രാജാക്കന്മാരാണ് പുരളീശന്മാർ എന്ന് വിളിക്കപ്പെട്ടിരുന്നത്- കോട്ടയം 


42. ദക്ഷിണകേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്ന ക്ഷേത്രം- അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം 


43. വടക്കൻപാട്ടുകളിൽ പരാമർശിക്കപ്പെടുന്ന ആരോമൽ ചേകവരുടെ സഹോദരിയും ആരോമലുണ്ണിയുടെ മാതാവുമായ വീര വനിത- ഉണ്ണിയാർച്ച 


44 . വള്ളുവനാട് അറിയപ്പെട്ടിരുന്ന മറ്റൊരു പേര്- ആറങ്ങാട്ട് സ്വരൂപം 


45.1975, 2011 വർഷങ്ങളിൽ അതിരാത്രം എന്ന യാഗം നടന്ന തൃശ്ശൂർ ജില്ലയിലെ ഗ്രാമം- പാഞ്ഞാൾ 


46. 1923-ൽ പാലക്കാട്ട് ശബരി ആശ്രമം സ്ഥാപിച്ചത്- ടി.ആർ. കൃഷ്ണസ്വാമി അയ്യർ 


47. ഏത് മലയാളിയുടെ പേരിലുള്ള വാൽ നക്ഷത്രമാണ് 'ബാപ്പു ബോക്- ന്യൂക്രിർക്ക്'- എം.കെ. വെയ്നു ബാപ്പു 


48. കായങ്കുളം രാജ്യത്തിൻറെ ആദ്യ പേര് എന്തായിരുന്നു- ഓടനാട് 


49. രാജകുമാരി എന്ന സ്ഥലം കേരളത്തിലെ ഏത് ജില്ലയിലാണ്- ഇടുക്കി 


50. കടമ്മനിട്ട വാസുദേവൻപിള്ള ഏത് അനുഷ്ഠാനകലയുമായി ബന്ധപ്പെട്ട കലാകാരനാണ്- പടയണി

No comments:

Post a Comment