1. 1945 ആഗസ്റ്റ് 15- ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ ഗാന്ധിജി എവിടെയായിരുന്നു- നവഖാലി (കൽക്കത്ത)
2. 1947- ൽ പൊട്ടിപ്പുറപ്പെട്ട വർഗീയലഹളകളുടെ പശ്ചാത്തലത്തിൽ ‘എന്റെ ഏകാംഗസൈന്യം' എന്ന് ഗവർണർ ജനറൽ മൗണ്ട് ബാറ്റൻ വിശേഷിപ്പിച്ചതാരെ- ഗാന്ധിജിയെ
3. ഗാന്ധിജി വെടിയേറ്റ് മരിച്ചതെന്ന്- 1948 ജനുവരി 30
4. ഇന്ത്യയിൽ രക്തസാക്ഷിദിനമായി ആചരിക്കുന്നത്- ജനുവരി 30
5. 1947 ഓഗസ്റ്റ് 14- ന് അർധരാത്രിയിൽ ഭരണഘടനാ നിർമാണസഭയിൽ ‘വിധിയുമായുള്ള കൂടിക്കാഴ്ച' എന്ന പ്രസംഗം നടത്തിയതാര്- ജവാഹർലാൽ നെഹ്റു
6. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആരായിരുന്നു- മൗണ്ട് ബാറ്റൻ
7. സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ ഗവർണർ ജനറലാര്- സി. രാജഗോപാലാചാരി
8. ഇന്ത്യയുടെ ഗവർണർ ജനറലായ ഏക ഇന്ത്യാക്കാരനാര്- സി. രാജഗോപാലാചാരി
9. ‘എനിക്ക് ഒരു കൾച്ചറേ അറിയൂ അത് അഗ്രിക്കൾച്ചറാണ്'- ഇങ്ങനെ പറഞ്ഞ ദേശീയ നേതാവാര്- സർദാർ വല്ലഭ്ഭായ് പട്ടേൽ
10. ‘സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന കൃതി രചിച്ചതാര്- ലാറി കോളിൻസ്, ഡൊമിനിക്ക് ലാപ്പിയർ
11. ആദ്യത്തെ കേന്ദ്രമന്ത്രിസഭയിൽ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുള്ള വകുപ്പ് കൈകാര്യം ചെയ്തതാര്- സർദാർ വല്ലഭ്ഭായ് പട്ടേൽ
12. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ കൈക്കൊണ്ട ധീരമായ നടപടികളിലൂടെ ‘ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' എന്ന് വിളിക്കപ്പെട്ടതാര്- സർദാർ വല്ലഭ്ഭായ് പട്ടേൽ
13. 1947 ഓഗസ്റ്റ് 15- ന് ശേഷവും ഇന്ത്യൻ യൂണിയനിൽ ചേരാതിരുന്ന നാട്ടുരാജ്യങ്ങൾ ഏവ- ജുനഗഢ്, ഹൈദരാബാദ്, കശ്മീർ
14. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ നാട്ടുരാജ്യം ഏതായിരുന്നു- ഹൈദരാബാദ്
15. ഹൈദരാബാദിനെ സ്വതന്ത്രരാജ്യമായി നിലനിർത്താൻ തീരുമാനിച്ച നിസാമാര്- നിസാം ഉസ്മാൻ അലി ഖാൻ
16. ഹൈദരാബാദിലെ ജനങ്ങളെ അടിച്ചമർത്തിയ നിസാമിന്റെ ഭീകരസേനയേത്- റസാക്കർമാർ
17. ഹൈദരാബാദിനെ വരുതിയിലാക്കാൻ ഇന്ത്യൻ സേന നടത്തിയ നീക്കം- ഓപ്പറേഷൻ പോളോ
18. ഹൈദരാബാദിനെ നിയന്ത്രണത്തിലാക്കാൻ നട ത്തിയ സേനാനീക്കത്തെ ‘പോലീസ് നടപടി' എന്ന് വിശേഷിപ്പിച്ചതാര്- സർദാർ വല്ലഭ്ഭായ് പട്ടേൽ
19. കശ്മീരിനെ ഇന്ത്യയോട് ചേർക്കാൻ തീരുമാനിച്ച രാജാവാര്- ഹരിസിങ്
20. ഭരണഘടനാ നിർമാണസമിതി പുതിയ ഭരണഘടന അംഗീകരിച്ചതെന്ന്- 1949 നവംബർ 26
21. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിലവിൽ വന്നതെന്ന്- 1950 ജനുവരി 25
22. ദേശീയ സമ്മതിദായകദിനമായി (വോട്ടേഴ്സ് ഡേ) ആചരിക്കുന്നതെന്ന്- ജനുവരി 26
23. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതെന്ന്- 1950 ജനുവരി 26
24. ‘നമ്മുടെ ജീവിതങ്ങളിൽനിന്നും ആ പ്രകാശം പൊലിഞ്ഞുപോയി' എന്ന് ഗാന്ധിജിയുടെ മരണത്തിൽ വിലപിച്ചുകൊണ്ടുള്ള പ്രസംഗം ആരുടേതാണ്- ജവാഹർലാൽ നെഹ്റു
25. ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് ആരംഭിച്ചതെന്ന്- 1951 ഒക്ടോബർ 25
26. ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് അവസാനിച്ചതെന്ന്- 1952 ഫെബ്രുവരി 21
27. ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എത്ര സീറ്റുകളാണ് നേടിയത്- 364
28. ഇന്ത്യയിലെ ആദ്യത്തെ ലോക്സഭാ തിരഞ്ഞടുപ്പ് തുടങ്ങിയത് ഏത് സംസ്ഥാനത്താണ്- ഹിമാചൽപ്രദേശ്
29. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട് ആദ്യ സംസ്ഥാനമേത്- ആന്ധ്ര
30. സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ പുനരേകീകരിക്കാനുള്ള കമ്മിഷന്റെ
തലവൻ ആരായിരുന്നു- ഫസൽ അലി
31. ‘ഇന്ത്യ ആഫ്റ്റർ ഗാന്ധി' എന്ന കൃതിയുടെ കർത്താവാര്- രാമചന്ദ്ര ഗുഹ
32. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനാ കമ്മിഷനിൽ അംഗമായിരുന്ന മലയാളിയാര്- കെ.എം. പണിക്കർ
33. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിക്കപ്പെട്ട വർഷമേത്- 1956 നവംബർ 1
34. 1956 നവംബർ 1- ന് എത്ര സംസ്ഥാനങ്ങളാണ് നിലവിൽ വന്നത്- 14
35. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നതെന്ന്- 1955
36. ഇന്ത്യയിൽ ആദ്യം ആധിപത്യം സ്ഥാപിക്കുകയും ഏറ്റവുമൊടുവിൽ അധികാരം കൈവിടുകയും ചെയ്ത യൂറോപ്യൻമാരാര്- പോർച്ചുഗീസുകാർ
37. ഇന്ത്യൻ സൈന്യം ഗോവയെ മോചിപ്പിച്ച വർഷമേത്- 1961
38. ഗോവയെ മോചിപ്പിക്കാൻ ഇന്ത്യൻ സേന നടത്തിയ നീക്കത്തിന്റെ പേരെന്തായിരുന്നു- ഓപ്പറേഷൻ വിജയ്
39. ദേശീയ ആസൂത്രണക്കമ്മിഷൻ നിലവിൽ വന്ന വർഷമേത്- 1950 മാർച്ച് 15
40. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിന്റെ വലംകൈ ആയി പ്രവർത്തിച്ച മലയാളിയാര്- വി.പി. മേനോൻ
41. ഇന്ത്യൻ നാട്ടുരാജ്യവകുപ്പിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചതാര്- വി.പി. മേനോൻ
42. ഇന്ത്യയുടെ ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിച്ച വർഷമേത്- 1951
43. 1953- ൽ യു.എൻ. പൊതുസഭയുടെ ആദ്യത്തെ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാ ക്കാരിയാര്- വിജയലക്ഷ്മി പണ്ഡിറ്റ്
44. ഇന്ത്യയിൽ കാബിനറ്റ് മന്ത്രിപദം വഹിച്ച പ്രഥമ വനിതയാര്- വിജയലക്ഷ്മി പണ്ഡിറ്റ്
45. സംസ്ഥാന ഗവർണറായ ആദ്യത്തെ വനിതയാര്- സരോജിനി നായിഡു
46. സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യത്തെ വനിതയാര്- സുചേതാ കൃപലാനി
47. ഭൂദാനപ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരാണ്- വിനോബ ഭാവെ
48. ഇന്ത്യയും ചൈനയുമായി യുദ്ധം നടന്ന വർഷമേത്- 1962
49. യു.എൻ. സുരക്ഷാസമിതി പാസാക്കിയ പ്രമേയത്തെ തുടർന്ന് 1965- ലെ ഇന്ത്യ-പാക്ക് യുദ്ധം അവസാനിച്ചതെന്ന്- 1965 സെപ്റ്റംബർ
50. 1965- ലെ ഇന്ത്യ-പാക്ക് യുദ്ധത്തിന് അനുബന്ധമായി ഒപ്പുവയ്ക്കപ്പെട്ട ഉടമ്പടിയേത്- താഷ്കെന്റ് കരാർ
51. താഷ്കെന്റെ കരാർ ഒപ്പിട്ട വർഷമേത്- 1966 ജനുവരി 10
52. താഷ്ക്കെന്റെ കരാറിൽ ഇന്ത്യയ്ക്കായി ഒപ്പിട്ടതാര്- പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി
53. പാക്കിസ്താനുവേണ്ടി താഷ്കെന്റ് കരാറിൽ ഒപ്പു വെച്ചതാര്- മുഹമ്മദ് അയൂബ് ഖാൻ (പ്രസിഡന്റ്)
54. 1966 ജനുവരി 11- ന് താഷ്കെന്റിൽ അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര്- ലാൽ ബഹാദൂർ ശാസ്ത്രി
55. വിദേശത്ത് അന്തരിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രിയാര്- ലാൽബഹാദൂർ ശാസ്ത്രി
No comments:
Post a Comment