Saturday, 7 August 2021

General Knowledge in Kerala History Part- 6

1. വൈകുണ്ഠസ്വാമിയുടെ ധാർമിക വിശ്വാസ വ്യവസ്ഥ ഏതുപേരിൽ അറിയപ്പെടുന്നു- അയ്യാവഴി


2. അയ്യാവഴിയുടെ ചിഹ്നം എന്തായിരുന്നു- ആയിരത്തിയെട്ട് ഇതളുകളുള്ള താമരയും അഗ്നിനാളവും 


3. അയ്യാവഴിയുടെ ക്ഷേത്രങ്ങൾ ഏതു പേരിൽ അറിയപ്പെട്ടിരുന്നു- പതികൾ

  • സ്വാമിത്തോപ്പ്പതി, അമ്പലപ്പതി, മുട്ടപതി, താമരക്കുളം പതി, പൂപ്പതി എന്നിവയാണ് അയ്യാവഴിയുടെ പ്രധാനപ്പെട്ട അഞ്ച് പതികൾ

4. കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്നത്- സമത്വസമാജം


5. സമത്വസമാജം സ്ഥാപിതമായ വർഷം- 1836


6. സമത്വ സമാജം സ്ഥാപിച്ചത് ആരായിരുന്നു- വൈകുണ്ഠസ്വാമികൾ


7. ശ്രീനാരായണ ധർമപരിപാലന യോഗം (എസ്.എൻ.ഡി.പി. യോ ഗം) സ്ഥാപിതമായ വർഷം- 1903


8. എസ്.എൻ.ഡി.പി. യോഗത്തിൻറ ആസ്ഥാനം- കൊല്ലം 


9. എസ്.എൻ.ഡി.പി- യുടെ മുൻഗാമി എന്നറിയപ്പെടുന്ന സംഘടന- വാവൂട്ട് യോഗം


10. എ സ്.എൻ.ഡി.പി.യോഗത്തി ൻറ ആദ്യ അധ്യക്ഷൻ- ശ്രീനാരായണ ഗുരു


11. എസ്.എൻ.ഡി.പി. യോഗത്തിൻറ ആദ്യ ജനറൽ സെക്രട്ടറി- കുമാരനാശാൻ


12. 1904-ൽ എസ്.എൻ.ഡി.പി. യോഗത്തിൻറെ മുഖപത്രമായി ആരംഭിച്ച ദ്വൈമാസിക- വിവേകോദയം


13. നിലവിൽ എസ്.എൻ.ഡി.പി. യോഗത്തിൻറെ മുഖപത്രം- യോഗനാദം


14. സാധുജനപരിപാലന സംഘം സ്ഥാപിതമായ വർഷം- 1907


15. സാധുജനപരിപാലനസംഘം സ്ഥാപിച്ചത് ആരായിരുന്നു- അയ്യങ്കാളി


16. സാധുജനപരിപാലനസംഘത്തിൻറ മുഖപത്രം- സാധുജനപരിപാലിനി


17. സാധുജന പരിപാലിനിയുടെ ആദ്യ എഡിറ്റർ ആരായിരുന്നു- ചെമ്പംതറ കാളി ചോതി കറുപ്പൻ


18. പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപിതമായ വർഷം- 1909


19. പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപിച്ചത് ആരായിരുന്നു- കുമാരഗുരുദേവൻ (പൊയ്കയിൽ യോഹന്നാൻ)


20. പ്രത്യക്ഷരക്ഷാ ദൈവസഭയുടെ ആസ്ഥാനം- ഇരവിപേരൂർ (പത്തനംതിട്ട) 


21. ‘ആദിയാർ ദീപം' എന്ന മുഖപത്രം ഏത് സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു- പ്രത്യക്ഷ രക്ഷാ ദൈവസഭ


22. ആത്മവിദ്യാസംഘം സ്ഥാപിതമായ വർഷം- 1917


23. ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആരായിരുന്നു- വാഭടാനന്ദൻ


24. ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം- അഭിനവകേരളം


25. എസ്.എൻ.ഡി.പി. യോഗം ജന റൽ സെക്രട്ടറി, പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചശേഷം കേരള മുഖ്യമന്ത്രിയായ വ്യക്തി- ആർ. ശങ്കർ


26. എസ്.എൻ.ഡി.പി. യോഗം ജന റൽ സെക്രട്ടറി പദം വഹിച്ചശേഷം തിരുകൊച്ചി മുഖ്യമന്ത്രിയായ വ്യക്തി- സി. കേശവൻ 


27. അഖില തിരുവിതാംകൂർ മുസ്ലിം മഹാജനസഭ എന്ന സംഘടന സ്ഥാപിച്ച നവോത്ഥാന നായകൻ- വക്കം അബ്ദുൾ ഖാദർ മൗലവി 


28. പണ്ഡിറ്റ് കറുപ്പൻ അരയസമാജം സ്ഥാപിച്ച വർഷം- 1907


29. വാലസമുദായ പരിഷ്കാരിണിസഭ സ്ഥാപിച്ച നവോത്ഥാന നായകൻ- പണ്ഡിറ്റ് കറുപ്പൻ 

  • പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സഭകൾ- വാലസമുദായ പരിഷ്കാരിണിസഭ- തേവര, കല്യാണ ദായിനി സഭ- ആനാപ്പുഴ (കൊടുങ്ങല്ലൂർ), സുധർമ സൂര്യോദയ സഭ - തേവര, പ്രബോധ ചന്ദ്രാദയ സഭ- വടക്കൻ പറവൂർ, അരയവംശോദ്ധാരിണി സഭ- എങ്ങണ്ടിയൂർ, സന്മാർഗ പ്രദീപസഭ- കുമ്പളം 

30. തിരുവിതാംകൂറിൽ പറയസമുദായത്തിൻറെ ക്ഷേമത്തിനായി 1912- ൽ സ്ഥാപിതമായ സം ഘടന- ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘം


31. ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘത്തിൻറ സ്ഥാപകൻ- കാവാരിക്കുളം കണ്ടൻ കുമാരൻ 


32. കേരളീയ നായർ സമാജം സ്ഥാപിച്ചത് ആരായിരുന്നു- സി. കൃഷ്ണപിള്ള  


33. ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ 1914 ഒക്ടോബർ 31- ന് ആരംഭിച്ച സംഘടന- നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്.) 


34. നായർ സർവീസ് സൊസൈറ്റി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്- നായർ മൃത്യജനസംഘം 


35. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ സെക്രട്ടറി- മന്നത്ത് പദ്മനാഭൻ നായർ 


36. സർവീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡൻറ്- കെ. കേളപ്പൻ 


37. ‘സർവീസ്' എന്ന പ്രസിദ്ധീകരണം ഏത് സമുദായ സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു- നായർ സർവീസ് സൊസൈറ്റി 


38. 1917- ൽ സഹോദരസംഘം സ്ഥാപിച്ചത് ആരായിരുന്നു- കെ. അയ്യപ്പൻ 


39. ജാതിരാക്ഷസൻറ വൈക്കോൽ പ്രതിമയുണ്ടാക്കി ദഹിപ്പിക്കുന്ന ‘ജാതിരാക്ഷസദഹനം' സംഘടിപ്പിച്ച പരിഷ്കരണ പ്രസ്ഥാനം- സഹോദരസംഘം 


40. 1919- ൽ ‘സഹോദരൻ' എന്ന പത്രം കെ. അയ്യപ്പൻ ആരംഭിച്ചത് എവിടെ നിന്നായിരുന്നു- മട്ടാഞ്ചേരി


41. തിരുവിതാംകൂർ ചേരമർ മഹാസഭ സ്ഥാപിതമായ വർഷം- 1921 


42. തിരുവിതാംകൂർ ചേരമർ മഹാസഭ സ്ഥാപിച്ചത് ആരായിരുന്നു- പാമ്പാടി ജോൺ ജോസഫ് 


43. അരയവംശ പരിപാലനയോഗം രൂപവത്കരിച്ചത് ആരാണ്- ഡോ. വേലുക്കുട്ടി അരയൻ 


44. ആത്മബോധോദയ സംഘം രൂപവത്കരിച്ചതാര്- ശുഭാനന്ദ ഗുരുദേവൻ 


45. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്തീ യ സന്ന്യാസി സഭയാ യ സി. എം.ഐ. (Carmelites of Mary Immaculate) സ്ഥാപിച്ചത്- കുര്യാക്കോസ് ഏലിയാസ് ചാവറ 


46. സി.എം.എ. സ്ഥാപിതമായ വർഷം- 1831 മേയ് 11


47. ബ്രഹ്മാനന്ദ ശിവയോഗി ആനന്ദ മഹാസഭ സ്ഥാപിച്ച വർഷം- 1918


48. സനാതനധർമ വിദ്യാർഥിസംഘം സ്ഥാപിച്ചത്- ആഗമാനന്ദസ്വാമികൾ


49. 1970- ൽ കേരള പുലയർ മഹാസഭ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ വ്യക്തി- പി.കെ. ചാത്തൻ മാസ്റ്റർ

No comments:

Post a Comment