Thursday, 12 August 2021

General Knowledge in Kerala History Part- 7

1. സുഭാഷ് ചന്ദ്ര ബോസിന്റെ സമരങ്ങളിൽ ആകൃഷ്ടനായി ഐ.എൻ.എ.യിൽ ചേർന്ന മലയാളി യെ ബ്രിട്ടീഷ് ഭരണകൂടം 1943 സെപ്റ്റംബർ 10- ന് മദ്രാസ് സെൻട്രൽ ജയിലിൽ തൂക്കിലേറ്റി. ഇദ്ദേഹത്തിന്റെ പേര്- വക്കം അബ്ദുൾഖാദർ  


2. ഏത് അയിത്തോച്ചാടനസമരത്തിൽ പങ്കെടുക്കാനാണ് പെരിയാർ ഇ.വി. രാമസ്വാമിനായ് ക്കർ 1924- ൽ കേരളത്തിലെത്തിയത്- വൈക്കം സത്യാഗ്രഹം 


3. തിരുവിതാംകൂറിലെ ആദ്യത്തെ ആധുനിക ചികിത്സാലയം- ജനറൽ ആശുപത്രി (തിരുവനന്തപുരം) 


4. ചാന്നാർ ലഹള (മാറുമറയ്ക്കൽ സമരം) നടന്ന കാലഘട്ടം- 1813-1859 


5. ഇന്ത്യയിൽ യൂറോപ്യന്മാർ നിർമിച്ച ആദ്യത്തെ കോട്ടയുടെ പേര്- മാനുവൽ കോട്ട 


6. ഇന്ത്യയിലെ പോർച്ചുഗീസ് ഭരണത്തിന്റെ ആസ്ഥാനം കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് മാറ്റിയത്- അൽഫോൺസോ ഡി അൽബുക്വർക്ക് 


7. 1600- ൽ പോർച്ചുഗീസുകാർ ഗോവയിൽ വെച്ച് വധിച്ചത് എത്രാമത്തെ കുഞ്ഞാലിമരയ്ക്കാരെ യായിരുന്നു- കുഞ്ഞാലി നാലാമൻ 


8. പഴയ കേരളത്തിൽ ചായംമുക്കൽ, ഉപ്പുനിർമാണം തുടങ്ങിയ വ്യവസായങ്ങൾ ആരംഭിച്ച യൂറോപ്യൻ ശക്തി- ഡച്ചുകാർ 


9. ആധുനിക തിരുവിതാംകൂറിന്റെ പിതാവ് എന്നറിയപ്പെടുന്നത്- മാർത്താണ്ഡവർമ


10. മൈസൂരിലെ ടിപ്പുസുൽത്താന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി ധർമരാജാവ് നിർമിച്ച കോട്ട- നെടുംകോട്ട (ട്രാവൻകൂർ ലൈൻസ്) 


11. വേലുത്തമ്പി ദളവ ജീവാർപ്പണം ചെയ്ത മണ്ണടി ഇപ്പോൾ ഏത് ജില്ലയിലാണ്- പത്തനംതിട്ട 


12. തിരുവിതാംകൂറിൽ സർക്കാരിന്റെ നിർമാണ പ്രവർത്തനങ്ങളിൽ വേതനം നൽകാതെ തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്ന ഊഴിയം സമ്പ്രദായം നിർത്തലാക്കിയത്- ഗൗരി പാർവതീബായി


13. 1865- ലെ പണ്ടാരപ്പാട്ടം വിളംബരം പുറപ്പെടുവിച്ചത് ഏത് മഹാരാജാവാണ്- ആയില്യം തിരുനാൾ 


14. തിരുവിതാംകൂറിലെ ആദ്യത്തെ ഹൈന്ദവേതരനായ ദിവാൻ- എം.ഇ. വാട്സ്  


15. ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് ‘വെൺനീ ചഭരണം' എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ചത്- വൈകുണ്ഠസ്വാമികൾ 


16. കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെടുന്ന ആഗമാനന്ദസ്വാമിയുടെ യഥാർഥ പേര്- കൃഷ്ണൻ നമ്പ്യാതിരി 


17. “മുൻപിതാക്കൾക്കു വന്ന ദുഃഖവാർത്തകൾ കേൾപ്പിൻ കാളകൾ പോത്തുകൾക്കും ഇണയായി കൂട്ടിക്കെട്ടി നിലങ്ങളിൽ ഉഴുതിടുന്നു'' ഈ വരികൾ രചിച്ചത്- പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ


18. ‘പുലയഗീതങ്ങളുടെ പ്രവാചകൻ' എന്നറിയപ്പെട്ടത്- കുറുമ്പൻ ദൈവത്താൻ 


19. തിരുവിതാംകൂറിൽ ഭരണം നടത്തിയ അവസാനത്തെ രാജ്ഞിയായ സേതുലക്ഷ്മീബായിയു ടെ ജീവചരിത്രം- അറ്റ് ദി ടേൺ ഓഫ് ദി ടൈഡ് 


20. ജാതി തിരിച്ചറിയാനായി അധഃകൃതർ ധരിച്ചി രുന്ന കല്ലുമാലകൾ പൊട്ടിച്ചെറിയാൻ 1915- ൽ ആഹ്വാനംചെയ്ത സാമൂഹിക വിപ്ലവകാരി- അയ്യങ്കാളി 


21. ഏത് നവോത്ഥാനനായകന്റെ യഥാർഥ പേരായിരുന്നു സുബ്ബരായൻ- തൈക്കാട് അയ്യാഗുരു


22. അവർണർക്കും വേദം പഠിക്കാമെന്ന് സ്ഥാപിച്ച് ചട്ടമ്പിസ്വാമികൾ രചിച്ച കൃതി- വേദാധികാര നിരൂപണം  


23. ഇന്ത്യൻ തപാൽമുദയിൽ ഇടംപിടിച്ച ആദ്യത്തെ മലയാളി- ശ്രീനാരായണഗുരു (1967) 


24. ആനന്ദമതത്തിന്റെ സ്ഥാപകൻ- ബ്രഹ്മാനന്ദ ശിവയോഗി 


25. കയ്യൂർ സമരം നടന്ന വർഷം- 1941 


26. മൂക്കുത്തിസമരം, അച്ചിപ്പുടവസമരം എന്നിവ നയിച്ചത്- ആറാട്ടുപുഴ വേലായുധപ്പണിക്കർ 


27. വി.കെ. ഗുരുക്കൾ കേരള നവോത്ഥാന ചരിത്രത്തിൽ പ്രസിദ്ധി നേടിയത് ഏതുപേരിലാണ്- വാഗ്ഭടാനന്ദൻ 


28. ‘അടിലഹള' എന്നറിയപ്പെട്ട പ്രക്ഷോഭത്തിന് നേതൃത്വംനൽകിയത്- പൊയ്കയിൽ യോഹന്നാൻ (ശ്രീകുമാര ഗുരുദേവൻ) 


29. ജാതിനാശിനിസഭയ്ക്ക് രൂപംനൽകിയത്- ആനന്ദതീർഥൻ 


30. സ്വാതന്ത്ര്യലബ്ധിക്കുശേഷം കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം- പാലിയം സത്യാഗ്രഹം 


31. കല്ലറ-പാങ്ങോട് സമരം നടന്ന വർഷം- 1938 


32. ‘കേരളത്തിന്റെ ബോൾഷെവിക് നായകൻ' എന്ന് പി.കൃഷ്ണപിള്ള വിശേഷിപ്പിച്ചത് ആരെയാണ്- കെ.പി.ആർ. ഗോപാലൻ 


33. ഗാന്ധിജി അവസാനമായി കേരളം സന്ദർശിച്ച വർഷം- 1937 


34. പാലിയം സത്യാഗ്രഹത്തിന്റെ എത്രാം ദിവസമാണ് എ.ജി. വേലായുധൻ പോലീസ് മർദനത്തെ തുടർന്ന് മരണപ്പെട്ടത്- 100-ാം ദിവസം


35. കേരളത്തിൽ നടന്ന ഉപ്പ് സത്യാഗ്രഹ സമരത്തിന്റെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്- ഉളിയത്ത് കടവ് (പയ്യന്നൂർ)


36. 1906- ൽ തത്വപ്രകാശിക ആശ്രമം എന്ന പേരിൽ കോഴിക്കോട്ട് സംസ്കൃത വിദ്യാലയം സ്ഥാപിച്ചത്- വാഗ്ഭടാനന്ദൻ 


37. സവർണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനികളും എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്- പാമ്പാടി ജോൺ ജോസഫ് 


38. ഒരു കേരളീയനെഴുതിയ ആദ്യ ചരിത്ര ഗ്രന്ഥം എന്നറിയപ്പെടുന്നത്- തുഹ്ഫത്തുൽ മുജാഹിദീൻ (ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂം)  


39. ഐതരേയ ആരണ്യകം എന്ന സംസ്കൃത കൃതിയുടെ പ്രാധാന്യം- കേരള പരാമർശമുള്ള ആദ്യത്തെ സംസ്കത കൃതി  


40. കൊച്ചി രാജാവായ വീര കേരളവർമയെ വാഴ്ത്തിക്കൊണ്ട് മേൽപ്പത്തൂർ നാരായണ ഭട്ടതിരി രചിച്ച കൃതി- വീര കേരള പ്രശസ്തി 


41. കണ്ടർ മേനോൻ പാട്ട്, രാമച്ചപ്പണിക്കർ പാട്ട് എന്നിവ ഏത് വീരന്മാരെ പ്രകീർത്തിക്കുന്ന ചാവേർപാട്ടുകളാണ്- മാമാങ്കത്തിൽ പടവെട്ടി മരിച്ച വീരന്മാരെ 


42. കൊച്ചി രാജ്യത്ത് ഉത്തരവാദഭരണം നേടിയെടുക്കുന്നതിനായി 1941- ൽ രൂപംകൊണ്ട സം ഘടന- കൊച്ചി രാജ്യ പ്രജാമണ്ഡലം 


43. 1949 ജൂലായ് ഒന്നിന് തിരു-കൊച്ചി സംസ്ഥാനം രൂപംകൊള്ളുമ്പോൾ കൊച്ചിയുടെ പ്രധാനമന്ത്രിയായിരുന്നത്- ഇക്കണ്ട വാരിയർ 


44. തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖ പദവി വഹിച്ചത് ആരായിരുന്നു- ശ്രീചിത്തിര തിരുനാൾ 


45. കേരള നിയമസഭയിലേക്കുള്ള ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത്- 1957 ഫെബ്രുവരി- മാർച്ച് 


46. 1958-59 കാലത്ത് നടന്ന വിമോചന സമരത്തിന് ആ പേര് നിർദേശിച്ചത്- പനമ്പിള്ളി ഗോവിന്ദ മേനോൻ 


47. കേരളത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രി- ആർ.ശങ്കർ 


48. ഏറ്റവും ഒടുവിൽ വിടപറഞ്ഞ കേരളത്തിന്റെ പ്രഥമ മന്ത്രിസഭയിലെ അംഗം- കെ.ആർ. ഗൗരിയമ്മ 


49. തൊഴിലില്ലായ്മ വേതനം ഏർപ്പെടുത്തിയത് ഏത് മുഖ്യമന്ത്രിയുടെ കാലത്താണ്- എ.കെ. ആന്റണി 


50. രാജൻ കേസിനെ തുടർന്ന് രാജിവെച്ച മുഖ്യമന്തി- കെ.കരുണാകരൻ

No comments:

Post a Comment