1. കേരളത്തിലെ 20 കിലോമീറ്ററിൽ താഴെ മാത്രം ദൈർഘ്യമുള്ള നദികളേവ- രാമപുരം പുഴ, അയിരൂർ ആറ്, മഞ്ചേശ്വരം പുഴ
2. 100 കിലോമീറ്ററിലധികം നീളമുള്ള എത്ര നദി കളാണ് കേരളത്തിലുള്ളത്- പതിനൊന്ന്
3. കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും കൂടുതൽ നദികളുടെ പതനസ്ഥാനം ഏത്- അറബിക്കടൽ
4. പമ്പാനദിയിലുള്ള പ്രസിദ്ധമായ വെള്ളച്ചാട്ടം- പെരുന്തേനരുവി
5. തൂവാനം വെള്ളച്ചാട്ടം ഏത് നദിയിലേതാണ്- പാമ്പാർ
6. പ്രസിദ്ധമായ ആതിരപ്പള്ളി, വാഴച്ചാൽ വെള്ള ച്ചാട്ടങ്ങൾ ഏത് നദിയിലേതാണ്- ചാലക്കുടിപ്പുഴ
7. ആതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്- തൃശ്ശൂർ
8. 1974- ൽ പണിപൂർത്തിയായ തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനം ആരംഭിച്ച വർഷമേത്- 1976
9. ആലപ്പുഴ ജില്ലയിലുള്ള ഏത് കായലിന്റെ ഒരു ഭാഗമാണ് കൈതപ്പുഴക്കായൽ എന്നറിയപ്പെടുന്നത്- വേമ്പനാട്ടു കായലിന്റെ
10. കായൽ കടലുമായി ചേർന്നുകിടക്കുന്ന പ്രദേശമേത്- അഴി
11. കായൽ കടലിനോട് ചേരുന്നിടത്തുള്ള താത്കാലിക മണൽത്തിട്ടയേത്- പൊഴി
12. കേരളത്തിലെ പ്രധാനപ്പെട്ട അഴികളേവ- നീണ്ടകര, കൊച്ചി, കൊടുങ്ങല്ലൂർ, ചേറ്റുവ, അഴീക്കൽ, അന്ധകാരനഴി
13. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും വലിയ പർവതനിര ഏത്- പശ്ചിമഘട്ടം
14. കേരളത്തിൽ ഏറ്റവുമധികം മലകളും കുന്നുകളുമുള്ള ജില്ല ഏത്- ഇടുക്കി
15. മലകളും കുന്നുകളും ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല ഏതാണ്- ആലപ്പുഴ
16. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി- ആനമുടി
17. ബ്രഹ്മഗിരിയുടെ പടിഞ്ഞാറെച്ചരിവിലുള്ള പ്രസിദ്ധമായ ക്ഷേത്രമേത്- തിരുനെല്ലി ക്ഷേത്രം
18. ബാണാസുരൻ മല,, ചെമ്പ്ര പീക്ക്, കുറിച്ചിയാർ മല എന്നിവ ഏത് ജില്ലയിലാണ്- വയനാട്
19. ഏത് കൊടുമുടിയോട് ചേർന്നാണ് ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകമുള്ളത്- ചെമ്പ്ര പീക്ക് (വയനാട്)
20. വയനാട്ടിലെ അമ്പുകുത്തിമലയിലുള്ള പ്രാചീന ഗുഹകളേവ- എടക്കൽ ഗുഹകൾ
21. പൈതൽമല, കുടിയാൻമല എന്നിവ ഏത് ജില്ലയിലാണ്- കണ്ണൂർ
22. വിനോദസഞ്ചാരകേന്ദ്രമായ ജടായുപ്പാറ ഏത് ജില്ലയിലാണ്- കൊല്ലം
23. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ഏത് നദിയിലാണ്- മുതിരപ്പുഴ
24. പെരുന്തുറയാറ്, കട്ടപ്പനയാറ്, ചെറുതോണിയാറ്, പെരിഞ്ചാൻകുട്ടിയാറ് എന്നിവ ഏത് നദിയു ടെ പോഷകനദികളാണ്- പെരിയാറിന്റെ
25. പെരിയാർ എവിടെവെച്ചാണ് മംഗലപ്പുഴ, മാർത്താണ്ഡൻപുഴ എന്നിങ്ങനെ പിരിയുന്നത്- ആലുവാ
26. ‘ആലുവാപ്പുഴ' എന്നറിയപ്പെടുന്ന നദി ഏത്- പെരിയാർ
27. 'നിള' എന്നറിയപ്പെടുന്നത് കേരളത്തിലെ ഏത് നദിയാണ്- ഭാരതപ്പുഴ
28. കേരള കലാമണ്ഡലം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്- ഭാരതപ്പുഴയുടെ
29. ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ ഏവ- ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ, കൽപ്പാത്തിപ്പുഴ, തൂതപ്പുഴ ഭാരതപ്പുഴ
30. അറബിക്കടലിൽ പതിക്കുന്നതെവിടെ- പൊന്നാനി
31. കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദി ഏതാണ്- പമ്പ
32. പ്രാചീനകാലത്ത് ‘ബാരിസ്' എന്നറിയപ്പെട്ട നദി ഏതാണ്- പമ്പ
33. ‘പമ്പയുടെ ദാനം' എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്- കുട്ടനാട്
34. പമ്പാനദിയുടെ പ്രധാന പോഷകനദികൾ ഏതൊക്കെയാണ്- കക്കി, കല്ലാർ, കക്കാട്ടാർ, അഴുത
35. ശബരിമലയിലൂടെ ഒഴുകുന്ന നദി ഏതാണ്- പമ്പ
36. ‘ദക്ഷിണ ഭാഗീരഥി' എന്നു വിളിക്കുന്നത് ഏത് നദിയെയാണ്- പമ്പയെ
37. ‘ബേപ്പൂർപ്പുഴ' എന്നറിയപ്പെടുന്ന നദി ഏതാണ്- ചാലിയാർ
38. 2002 ജൂലായ് 27- ന് കുമരകം ബോട്ടപകടം ഉണ്ടായത് ഏത് കായലിലാണ്- വേമ്പനാട്ടുകായൽ
39. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ. ഗോപാലൻ, ഇ.കെ. നായനാർ എന്നിവരുടെ അന്ത്യവിശ്രമസ്ഥാനം കണ്ണൂരിലെ ഏത് ബീച്ചിലാണ്- പയ്യാമ്പലം ബീച്ച്
40. 1988 ജൂലായ് 8- ന് പെരുമൺ തീവണ്ടിയപകടം സംഭവിച്ചത് ഏത് കായലിലാണ്- അഷ്ടമുടിക്കായൽ
41. ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഡ്രൈവ് ഇൻ ബീച്ച് ഏത്- മുഴപ്പിലങ്ങാട് (കണ്ണൂർ)
42. കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമേത്- മംഗളവനം പക്ഷിസങ്കേതം
43. തിരുവനന്തപുരം ജില്ലയിലെ വന്യജീവിസങ്കേതങ്ങൾ ഏതെല്ലാം- നെയ്യാർ, പേപ്പാറ
44. കേരളത്തിന്റെ തെക്കേയറ്റത്തുള്ള വന്യജീവിസങ്കേതം ഏത്- നെയ്യാർ വന്യ ജീവിസങ്കേതം (1958)
45. അരിപ്പ വനപ്രദേശം ഏത് ജില്ലയിലാണ്- തിരുവനന്തപുരം
46. കൊല്ലം ജില്ലയിലെ ഏക വന്യജീവിസങ്കേതം ഏത്- ഷെന്തുരുണി (1984)
47. ഒരു മരത്തിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന കേരളത്തിലെ വന്യജീവിസങ്കേതമേത്- ഷെന്തുരുണി വന്യ ജീവിസങ്കേതം
48. ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി നിലവിൽ വന്നതെവിടെ- തെൻമല (കൊല്ലം)
49. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയേത്- ഇടുക്കി
50. കുറവൻ, കുറത്തി മലകൾക്കിടയിൽ ഏത് നദിയിലാണ് ഇടുക്കി അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്- പെരിയാർ
51. ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യമേത്- കാനഡ
52. 1976 ഫെബ്രുവരി 12- ന് ഇടുക്കി ജലവൈദ്യുത പദ്ധതി കമ്മിഷൻ ചെയ്ത പ്രധാനമന്ത്രിയാര്- ഇന്ദിരാഗാന്ധി
53. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ സ്ഥാപിത ഉത്പാദനശേഷി എത്രയാണ്- 780 മെഗാവാട്ട്
54. കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയേത്- ശബരിഗിരി
55. 1966 ഏപ്രിലിൽ പ്രവർത്തനം തുടങ്ങിയ ശബരിഗിരി ജലവൈദ്യുതപദ്ധതി ഏത് നദീതടത്തിലാണ്- പമ്പ
56. പെരിങ്ങൽക്കുത്ത് ജലവൈദ്യുതപദ്ധതി ഏത് നദിയിലാണ്- ചാലക്കുടിപ്പുഴ
No comments:
Post a Comment