Thursday, 5 August 2021

General Knowledge About Kerala Part- 13

1. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശസ്വയംഭരണ എൻജിനീയറിങ് വിഭാഗം, നഗര-ഗ്രാമാസൂത്രണം എന്നീ വിഭാഗങ്ങളെ ഏകോപിപ്പിച്ച് നിലവിൽ വന്ന സംവിധാനമേത്- ഏകീകൃത തദ്ദേശസ്വയംഭരണവകുപ്പ് 

2. ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ തലവനാര്- പ്രിൻസിപ്പൽ ഡയറക്ടർ 


3. തദ്ദേശസ്വയംഭരണ എൻജിനീയറിങ് വിഭാഗത്തെ ഏത് പേരിലാണ് പുനർനാമകരണം ചെയ്തത്- ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് എൻജിനീയറിങ് വിങ് 


4. നഗര-ഗ്രാമാസൂത്രണവകുപ്പിനെ ഏത് പേരിലാണ് പുനർനാമകരണം ചെയ്തത്- എൽ.എസ്.ജി.ഡി. പ്ലാനിങ് വിങ് 


5. കേരളത്തിലെ ഏറ്റവും വിസ്തീർണം കൂടിയ ഗ്രാമപ്പഞ്ചായത്ത് ഏത്- കുമിളി (ഇടുക്കി ജില്ല)


6. കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ ഗ്രാമപ്പഞ്ചായത്തേത്- വളപട്ടണം (കണ്ണൂർ ജില്ല) 


7. കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ഗ്രാമപ്പഞ്ചായത്ത് ഏത്- ഒളവണ്ണ (കോഴിക്കോട് ജില്ല) 


8. ഏറ്റവും ജനസംഖ്യ കുറഞ്ഞ ഗ്രാമപ്പഞ്ചായത്തേത്- ഇടമലക്കുടി (ഇടുക്കി) 


9. കേരള പഞ്ചായത്ത് ആക്ട് നിലവിൽ വന്നതെന്ന്- 1960 


10. കേരളത്തിൽ പഞ്ചായത്ത് വകുപ്പ് നിലവിൽ വന്ന വർഷമേത്- 1962 ജനുവരി 19  


11. പഞ്ചായത്ത് ഡയറക്ടർ തസ്തികയെ നിലവിൽ ഏത് പേരിലാണ്  പുനർനാമകരണം ചെയ്തിട്ടുള്ളത്- എൽ.എസ്.ജി.ഡി.(റൂറൽ) ഡയറക്ടർ


12. ഗ്രാമവികസന കമ്മിഷണറേറ്റ് കേരളത്തിൽ പ്രവർത്തനമാരംഭിച്ച വർഷമേത്- 1987 ജനുവരി 24 


13. കേരളത്തിലെ തദ്ദേശഭരണവകുപ്പിനെ വിഭജിച്ച് നഗരസഭകളുടെ ഭരണത്തിനായി മുനിസിപ്പാലിറ്റി വകുപ്പ് എന്ന പേരിൽ പ്രത്യേക വകുപ്പ് രൂപവത്കരിച്ച വർഷമേത്- 1962 


14. മുനിസിപ്പൽ വകുപ്പിന്റെ പേര് നഗരകാര്യ വകുപ്പ് എന്നാക്കി മാറ്റിയ വർഷമേത്- 2002 ഡിസംബർ 16 


15. ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപവത്കരണത്തിന്റെ ഭാഗമായി നഗരകാര്യഡയറക്ടറെ ഏത് പേരിലാണ് പുനർനാമകരണം ചെയ്തിട്ടുള്ളത്- എൽ.എസ്.ജി.ഡി. (അർബൻ) ഡയറക്ടർ 


16. തദ്ദേശസ്വയംഭരണ വകുപ്പിന് സ്വന്തമായി എൻ ജിനീയറിങ് കേഡർ നിലവിൽ വന്ന തീയതി- 2008 ജനുവരി 1 


17. ഏറ്റവും കൂടുതൽ ഗ്രാമപ്പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ലയേത്- മലപ്പുറം (94) 


18. ഗ്രാമപ്പഞ്ചായത്തുകളുടെ എണ്ണത്തിൽ രണ്ടാമതുള്ള ജില്ലയേത്- പാലക്കാട് (88)  


19. ഏറ്റവും കുറവ് ഗ്രാമപ്പഞ്ചായത്തുകളുള്ള ജില്ല- വയനാട് (23) 


20. ബ്ലോക്ക് പഞ്ചായത്തുകൾ ഏറ്റവും കൂടുതലുള്ള ജില്ലയേത്- തൃശ്ശൂർ (16) 


21. ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള ജില്ലയേത്- മലപ്പുറം (15) 


22. ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ലയേത്- വയനാട് (4) 


23. ഏറ്റവും കൂടുതൽ വാർഡുകളുള്ള ജില്ലാപഞ്ചായത്ത് ഏത് ജില്ലയിലേതാണ്- മലപ്പുറം (32)


24. വാർഡുകളുടെ എണ്ണത്തിൽ രണ്ടാമതുള്ള ജില്ലാപഞ്ചായത്തേത്- പാലക്കാട് 


25. ഏറ്റവും കുറച്ച് വാർഡുകളുള്ള ജില്ലാപഞ്ചായത്തേത്- പത്തനംതിട്ട, ഇടുക്കി, വയനാട് (16 വീതം) 


26. ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികളുള്ള ജി ല്ലയേത്- എറണാകുളം (13)  


27. മുനിസിപ്പാലിറ്റികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ജില്ലയേത്- മലപ്പുറം 


28. ഏറ്റവും കുറവ് മുനിസിപ്പാലിറ്റികളുള്ള ജില്ലയേത്- ഇടുക്കി (2) 


29. ഏറ്റവും കൂടുതൽ വാർഡുകളുള്ള മുനിസിപ്പൽ കോർപ്പറേഷനേത്- തിരുവനന്തപുരം (100) 


30. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ഏറ്റവും കൂടുതൽ വാർഡുകളുള്ള ജില്ലയേത്- മലപ്പുറം (2512) 


31. വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലായി ഏറ്റവും കുറച്ച് വാർഡുകളുള്ള ജില്ലയേത്- വയനാട് (582)  


32. കേരളത്തിലെ എത്ര ഗ്രാമപ്പഞ്ചായത്തുകളുടെ പ്രസിഡന്റ്സ്ഥാനങ്ങളാണ് വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ളത്- 417


33. കേരളത്തിലെ എത്ര ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രസിഡന്റ് സ്ഥാനം വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു- 67


34. ഗ്രാമപ്പഞ്ചായത്തുകളുടെ ഭരണനേതൃത്വം കൈകാര്യംചെയ്യുന്നതാര്- പഞ്ചായത്ത് പ്രസിഡന്റ് 


35. ബ്ലോക്ക് / ജില്ലാ പഞ്ചായത്തുകളുടെ ഭരണ നേതൃത്വം ഏതുപേരിൽ അറിയപ്പെടുന്നു- പ്രസിഡന്റ 


36. മുനിസിപ്പാലിറ്റികളിലെ ഭരണനേതൃത്വം ഏതു പേരിൽ അറിയപ്പെടുന്നു- ചെയർപേഴ്സൺ 


37. ഏത് സ്ഥാപനങ്ങളിൽ ഭരണനേതൃത്വം നൽകുന്നവരാണ് മേയർ എന്നറിയപ്പെടുന്നത്- കോർപ്പറേഷൻ 


38. കേരളത്തിലെ ആകെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ എണ്ണമെത്ര- 1200  


39. ഏറ്റവും കൂടുതൽ ഗ്രാമപ്പഞ്ചായത്തുകളെ ഉൾക്കൊള്ളുന്ന കേരളത്തിലെ ബ്ലോക്ക് പഞ്ചായത്ത് ഏത്- കോതമംഗലം ബ്ലോക്ക് (എറണാകുളം) 


40. സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇ-ഗവേണൻസ് നടപ്പാക്കാകയെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച സ്ഥാപനമേത്- ഇൻഫർമേഷൻ കേരള മിഷൻ (ഐ.കെ.എം) 


41. ഐ.കെ.എം. സ്ഥാപിക്കപ്പെട്ട വർഷമേത്- 1999 


42. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാതല ഓഫീസുകൾ, സംസ്ഥാന ആസൂത്രണ ബോർഡ്, ജില്ലാ പ്ലാനിങ് ഓഫീസുകൾ എന്നിവ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന കംപ്യൂട്ടർ ശൃംഖല സ്ഥാപിക്കുക, വിവിധ തലങ്ങളിലെ കംപ്യൂട്ടർവത്കരണം പൂർത്തിയാക്കി ഇ-ഗവേ ണൻസ് നടപ്പാക്കുക എന്നിവ ഏത് സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്- ഇൻഫർമേഷൻ കേരള മിഷൻ 


43. നിലവിൽ സംസ്ഥാനത്ത് ഏറ്റവും വലിയ ഡേ റ്റാബേസുള്ള പ്രാജക്ട് ഏത്- ഐ.കെ.എം 


44. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിർവഹിക്കാനായി വിവിധ സോഫ്റ്റ് വേറുകൾ വികസിപ്പിച്ചുനൽകിയിട്ടുള്ള സ്ഥാപനമേത്- ഐ.കെ.എം 


45. പദ്ധതി രൂപവത്കരണംമുതൽ നിർവഹണം വരെയുള്ള വിവിധ ഘട്ടങ്ങൾ ഓൺലൈനായി നടപ്പാക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളി ലുള്ള വെബ് അധിഷ്ഠിത സോഫ്റ്റ്വേറേത്- സുലേഖ 


46. ഓൺലൈൻ സംവിധാനത്തിലൂടെ ജനന-മര ണ-വിവാഹ രജിസ്ട്രേഷനുകൾ നടത്താനും സർട്ടിഫിക്കറ്റ് നൽകാനുമുള്ള പാക്കേജേത്- സേവന (സിവിൽ രജിസ്ട്രേഷൻ) 


47. സംസ്ഥാനത്തെ സാമൂഹികസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ പെൻഷൻ വിതരണം ഇലക്ട്രോണിക് മണിയോർഡർ സം വിധാനത്തിലൂടെയും ഡയറക്ട് ബെനിഫിഷ്യറി ട്രാൻസ്ഫർ മുഖേന ബാങ്ക് പോസ്റ്റോഫീസ് അക്കൗണ്ടിലൂടെയും നിർവഹിക്കാനുള്ള സോഫ്റ്റ്വേറേത്- സേവന (പെൻഷൻ) 


48. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇ-പേമെന്റ്, എസ്.എം.എസ്. തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി വരുമാനം കൈകാര്യംചെ യ്യാനുള്ള ആപ്ലിക്കേഷനേത്- സഞ്ചയ 


49. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ടിങ് സോഫ്റ്റ്വേർ ഏത്- സാംഖ്യ  


50. ടച്ച് സ്ക്രീൻ സംവിധാനത്തിലൂടെ ഫയലുകളുടെ നിജസ്ഥിതി പൊതുജനങ്ങൾക്ക് അറിയാനുള്ള ആപ്ലിക്കേഷൻ- സൂചിക

No comments:

Post a Comment