Monday, 23 August 2021

General Knowledge in Physics Part- 15

1. സൗരയൂഥം ഉൾപ്പെടുന്ന നക്ഷത്രസമൂഹം- ആകാശഗംഗ (ക്ഷീരപഥം) 

2. സൗരയൂഥം ഉൾപ്പെടുന്ന നക്ഷത്രസമൂഹത്തിന്റെ ആകൃതി- ചുഴിയാകൃതി 


3. ഏറ്റവും ചൂടുകൂടിയ നക്ഷത്രം കാണപ്പെടുന്ന നിറം- നീല 


4. സൗരയൂഥത്തിന്റെ കേന്ദ്രം- സൂര്യൻ 


5. സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് ശാസ്ത്രീയമായി തെളിയിച്ച ശാസ്ത്രജ്ഞൻ- കോപ്പർ നിക്കസ് (പോളണ്ട്) 


6. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗോളം- സൂര്യൻ 


7. സൗരയൂഥം കടന്ന ആദ്യ മനുഷ്യനിർമിത പേടകം- വൊയേജർ-1 (അമേരിക്ക) 


8. ഏത് ഇന്ത്യൻ സംഗീതജ്ഞയുടെ ശബ്ദമാണ് വൊയേജർ 2- ൽ ഉൾപ്പെടുത്തിയിരിക്കുന്നത്- സുർശ്രീ കേസർഭായി കേർക്കർ  


9. സൂര്യഗ്രഹണസമയത്ത് ദൃശ്യമാകുന്ന സൗരവലയം- കൊറോണ 


10. ഭൂമിയിൽനിന്ന് ദൃശ്യമായ സൂര്യന്റെ പ്രതലം- ഫോട്ടോസ്ഫിയർ 


11. സൂര്യന്റെ ഏറ്റവും ബാഹ്യവലയം- കൊറോണ 


12. സൗരക്കാറ്റുകൾ ഉണ്ടാകുന്നത് എത്ര വർഷത്തിലൊരിക്കലാണ്- 11 വർഷം  


13. സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞ ദിവസം- പെരിഹീലിയൻ 


14. ഭൂമിയിൽനിന്ന് സൂര്യനിലേക്ക് തിരിച്ച ആദ്യ പര്യവേക്ഷണ വാഹനം- പയനീർ 5 (നാസ) 


15. ഇന്ത്യയുടെ സൗരദൗത്യം- ആദിത്യ 


16. ഗ്രഹചലന നിയമങ്ങൾ ആവിഷ്കരിച്ചത്- ജൊഹാനസ് കെപ്ലർ


17. ഏറ്റവും ചെറിയ ഗ്രഹം- ബുധൻ 


18. അച്ചുതണ്ടിന്റെ ചരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം- ബുധൻ 


19. പലായനപ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹം- ബുധൻ


20. ഭൂമിയുടെതിന് സമാനമായ സാന്ദ്രതയും കാന്തി കമണ്ഡലവുമുള്ള ഗ്രഹം- ബുധൻ 


21. ഏറ്റവും ചൂടുകൂടിയ ഗ്രഹം- ശുകൻ


22. വർഷത്തെക്കാളും ദിവസത്തിന് ദൈർഘ്യമുള്ള ഗ്രഹം- ശുക്രൻ 


23. ഭൂമിക്കു പുറമേ ഹരിതഗൃഹപ്രഭാവമുള്ള ഏക ഗ്രഹം- ശുക്രൻ 


24. ഉപരിതലത്തിലെ വിവിധ പ്രദേശങ്ങൾക്ക് ഹിന്ദു പുരാണങ്ങളിലെ സ്ത്രീകളുടെ പേരുകൾ നൽകിയിരിക്കുന്ന ഗ്രഹം- ശുക്രൻ  


25. സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്ന ഗ്രഹം- ശുക്രൻ 


26. ശുക്രനെക്കുറിച്ച് പഠിക്കാൻ വിക്ഷേപിച്ച ആദ്യ ബഹിരാകാശ വാഹനം- മരീനർ2 (1962- ൽ നാസ) 


27. ശുക്രനിലെ ഏറ്റവും വലിയ പർവതനിര- മൗണ്ട് മാക്സ് വെൽ 


28. ശുക്രനിലെ വിശാലമായ പീഠഭൂമി- ലക്ഷ്മി പ്ലാനം 


29. ഗ്രഹങ്ങളുടെ വലുപ്പത്തിൽ ഭൂമിയുടെ സ്ഥാനം- അഞ്ച് 


30. ഭൂമിയുടെ പലായന പ്രവേഗം- 11.2 കി.മീ./ സെക്കൻഡ് 


31. ഭൂമിയിൽ ഋതുഭേദങ്ങൾ ഉണ്ടാകുന്നതിന് കാരണം- ഭൂമിയുടെ പരിക്രമണം 


32. ഭൂമിയുടെതുപോലുള്ള ഋതുക്കളുള്ള ഗ്രഹം- ചൊവ്വ 


‘33. കറുത്ത ചന്ദ്രൻ' എന്നറിയപ്പെടുന്ന ഉപഗ്രഹം- ഫോബോസ് 


34. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം- ഡെയ്മോസ് 


35. സൗരയൂഥത്തിലെ ഏറ്റവും ആഴമേറിയ താഴ്വര- വാലീസ് മാരിനെറിസ് (ചൊവ്വ) 


36. സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ പർവതം- ഒളിംപസ് മോൺസ് (ചൊവ്വ) 


37. ‘ദ്രവഗ്രഹം' എന്നറിയപ്പെടുന്ന ഗ്രഹം- വ്യാഴം 


38. ഭാരതീയസങ്കല്പങ്ങളിലെ ബൃഹസ്പതി എന്നറിയപ്പെടുന്ന ഗ്രഹം- വ്യാഴം


39. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം- വ്യാഴം 


40. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം- വ്യാഴം  


41. സൗരയൂഥത്തിലെ ഏറ്റവും ഭാരം കൂടിയ ഗ്രഹം-വ്യാഴം 


42. ഗുരുത്വാകർഷണബലം ഏറ്റവും കൂടുതലുള്ള ഗ്രഹം- വ്യാഴം 


43. വസ്തുക്കൾക്ക് ഏറ്റവും കൂടിയ ഭാരം അനുഭവപ്പെടുന്ന ഗ്രഹം- വ്യാഴം . 


44. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം- ഗാനിമീഡ് (വ്യാഴം) 


45. റോമൻ കാർഷികദേവന്റെ പേര് നൽകിയിരിക്കുന്ന ഗ്രഹം- ശനി 


46. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം- ശനി 


47. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം- ശനി 


48. നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം- ശനി . 


49. ശനിയുടെ വലയങ്ങളെ കണ്ടെത്തിയത്- ക്രിസ്റ്റ്യൻ ഹൈജൻസ് 


50. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഉപഗ്രഹം- ടൈറ്റൻ (ശനിയുടെ ഉപഗ്രഹം)  


51. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ശനിയുടെ ഉപഗ്രഹം- ടൈറ്റൻ  


52. മരണനക്ഷത്രം എന്നറിയപ്പെടുന്ന ശനിയുടെ ഉപഗ്രഹം- മീമാസ്  


53. ടെലിസ്കോപ്പിന്റെ സഹായത്തോടെ കണ്ടുപിടിക്കപ്പെട്ട ആദ്യ ഗ്രഹം- യുറാനസ് 


54. യുറാനസ് ഗ്രഹത്തെ കണ്ടുപിടിച്ച വ്യക്തി- വില്യം ഹെർഷൽ (1781) 


55. ഏറ്റവും തണുത്ത ഗ്രഹം- നെപ്ട്യൂൺ

No comments:

Post a Comment