Tuesday, 17 August 2021

General Knowledge in Indian Constitution Part- 10

1. ഇന്ത്യയ്ക്ക് ഭരണഘടനാ നിർമാണസഭ (കോൺസ്റ്റിറ്റുവന്റ് അസംബ്ലി) രൂപവത്കരിക്കാൻ ശുപാർ ശചെയ്ത ബ്രിട്ടീഷ് ദൗത്യമേത്- 1946- ലെ കാബിനറ്റ് മിഷൻ 


2. ഇന്ത്യൻ ഭരണഘടനാ നിർമാണസഭ രൂപം കൊണ്ട് വർഷം- 1946 


3. ഭരണഘടനാ നിർമാണസഭയുടെ ആദ്യത്തെ യോഗം നടന്നത് എന്ന്- 1946 ഡിസംബർ 9 


4. ഭരണഘടനയുടെ കരട് തയ്യാറാക്കാനുള്ള കമ്മിറ്റിയുടെ തലവൻ ആരായിരുന്നു- ഡോ. ബി.ആർ. അംബേദ്കർ 


5. ഭാരതത്തിലെ പരമോന്നത നിയമം എന്നറിയപ്പെടുന്നതെന്ത്- ഭരണഘടന  


6. ഭരണഘടനാ നിർമാണ സമിതി ഭരണഘടനയ്ക്ക് അംഗീകാരം നൽകിയത് എന്ന്- 1949 നവംബർ 26 


7. ഭരണഘടനയിൽ ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങൾ ഒപ്പുവെച്ചതെന്ന്- 1950 ജനുവരി 24 


8. ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നതെന്ന്- 1950 ജനവരി 26 (റിപ്പബ്ലിക് ദിനം) 


9. ഭരണഘടനാ ദിനം അഥവാ സംവിധാൻ ദിവസ് ആയി ആചരിക്കപ്പെടുന്നതേത്- നവംബർ 26 


10. ലോകത്തിലെ ഏറ്റവും വലിയ ലിഖിതഭരണഘടന ഏത് രാജ്യത്തിന്റെതാണ്- ഇന്ത്യയുടെ 


11. ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നതാര്- ഡോ. ബി.ആർ. അംബേദ്കർ 


12. ദ്വിമണ്ഡല പാർലമെന്റ്, ഏകപൗരത്വം എന്നീ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടമെടുത്തത് ഏത് രാജ്യത്തുനിന്നാണ്- ബ്രിട്ടൻ 


13. ലിഖിത ഭരണഘടന എന്ന മാതൃക ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തുനിന്നുമാണ്- അമേരിക്ക 


14. മൗലികാവകാശങ്ങൾക്ക് ഇന്ത്യൻ ഭരണഘടന മാതൃകയാക്കിയ രാജ്യമേത്- അമേരിക്ക 


15. ശക്തമായ കേന്ദ്രത്തോടുകൂടിയ ഫെഡറേഷൻ എന്ന ആശയം ഏത് രാജ്യത്തുനിന്ന് കടംകൊണ്ടതാണ്- കാനഡ 


16. ഭരണഘടനാ ഭേദഗതിയിലെ നടപടികൾക്ക് ഏത് രാജ്യത്തോടാണ് ഭരണഘടനയ്ക്ക് കടപ്പാട്‌-  ദക്ഷിണാഫ്രിക്ക 


17. രാഷ്ട്രനിർദേശക തത്ത്വങ്ങൾ എന്ന ആശയം ഏത് രാജ്യത്തുനിന്ന് കടംകൊണ്ടതാണ്- അയർലൻഡ് 


18. ഭരണഘടനയിലെ സ്റ്റേറ്റ് ലിസ്റ്റ്, യൂണിയൻ ലിസ്റ്റ് എന്നിവ ഏത് രാജ്യത്തിന്റെ മാതൃകയിലെതാണ്- കാനഡ 


19. കൺകറന്റ് ലിസ്റ്റ് അഥവാ സമാവർത്തി ലിസ്റ്റ് എന്ന ആശയം ഏത് രാജ്യത്തുനിന്ന് മാതൃകയാക്കിയതാണ്- ഓസ്ട്രേലിയ 


20. ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പിയായി അറിയപ്പെടുന്നതാര്- ജവാഹർലാൽ നെഹ്റു 


21. ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന പ്രധാന വാക്കുകളേവ- പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ, റിപ്പബ്ലിക് 


22. 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകളേവ- സോഷ്യലിസ്റ്റ്, സെക്കുലർ എന്നിവ 


23. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യപ്പെട്ട ഏക അവസരമേത്- 1976- ലെ 42-ാം ഭേദഗതി 


24. ‘ഭരണഘടനയുടെ ആത്മാവ്' എന്ന് ജവാഹർലാൽ നെഹ്റു വിശേഷിപ്പിച്ച ഭാഗമേത്- ആമുഖം


25. “ഇന്ത്യയുടെ രാഷ്ട്രീയജാതകം, ഭരണഘടനയുടെ താക്കോൽ, ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ്' എന്നെല്ലാം വിളിക്കപ്പെടുന്ന ഭരണഘടനയുടെ ഭാഗമേത്- ആമുഖം 


26. പൗരത്വം പ്രതിപാദിക്കുന്ന ഭരണഘടനാഭാഗമേത്- രണ്ടാംഭാഗം 


27. ഏതൊക്കെ അനുച്ഛേദങ്ങളാണ് പൗരത്വവുമായി ബന്ധപ്പെട്ടുള്ളത്- 5 മുതൽ 11 വരെ അനുച്ഛേദങ്ങൾ 


28. പൗരത്വനിയമം നിലവിൽവന്ന വർഷമേത്- 1955 


29. എത്ര  രീതിയിൽ ഇന്ത്യൻ പൗരത്വം ആർജിക്കാനാവും- 5 രീതിയിൽ 


30. എത്ര രീതിയിൽ ഒരാൾക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടാം- 3 രീതിയിൽ . 


31. ‘ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ശില്പി' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരാണ്- സർദാർ വല്ലഭ്ഭായ് പട്ടേൽ 


32. ഭരണഘടനാ നിർമാണസഭയുടെ താത്കാലിക അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതാര്- സച്ചിദാനന്ദ സിൻഹ 


33. ഭരണഘടനാ നിർമാണസഭയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതാര്- ഡോ. രാജേന്ദ്ര പ്രസാദ് 


34. 1946 ഡിസംബർ 13- ന് ഭരണഘടനാ നിർമാണ സഭയിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ആര്- ജവാഹർലാൽ നെഹ്റു 


35. ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലികാവ കാശങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുള്ളത്- മൂന്നാംഭാഗം 


36. മൗലികാവകാശങ്ങൾ ഭരണഘടനയുടെ ഏതൊക്കെ അനുച്ഛേദങ്ങളിലായാണ് ഉൾപ്പെടുന്നത്- 12 മുതൽ 35 വരെ അനുച്ഛേദങ്ങൾ 


37. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ എത്രയാണ്- ആറ്  


38. ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ എത്ര മൗലികാവകാശങ്ങളാണ് ഉണ്ടായിരുന്നത്- ഏഴ്


39. 1978- ൽ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതേത്- സ്വത്തവകാശം 


40. അയിത്തത്തിന്റെ ഏതുവിധത്തിലുള്ള രൂപവും നിരോധിക്കുന്ന ഭരണഘടനാ അനുച്ഛേദമേത്- അനുച്ഛേദം 17 


41. ‘മഹാത്മാഗാന്ധി കീ ജയ്' എന്ന മുദ്രാവാക്യം വിളിയോടെ ഭരണഘടനാ നിർമാണസഭ പാസാക്കിയ അനുച്ഛേദമേത്- അനുച്ഛേദം 17 


42. 6- നും 14- നും മധ്യേ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസത്തിന് വ്യവസ്ഥചെയ്യുന്ന ഭരണഘടനാ അനുച്ഛേദമേത്- അനുച്ഛേദം 21 (എ) 


43. ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് പ്രാഥ മികവിദ്യാഭ്യാസത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്- 2002- ലെ 86-ാം ഭേദഗതി  


44. ‘ഭരണഘടനയുടെ ഹൃദയവും ആത്മാവും' എന്ന് ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കർ വിശേഷിപ്പിച്ച മൗലികാവകാശമേത്- അനുച്ഛേദം 32 (ഭരണഘടനാപരമായ പരിഹാര മാർഗത്തിനുള്ള അവകാശം) 


45. ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉപകരണങ്ങളായി അറിയപ്പെടുന്നതെന്ത്- റിട്ടുകൾ 


46. എത്ര റിട്ടുകളാണ് കോടതികൾക്ക് പുറപ്പെടുവിക്കാനാവുക- 5 റിട്ടുകൾ  


47. ഇന്ത്യയിലെ ഏതൊക്കെ കോടതികൾക്കാണ് റിട്ടുകൾ പുറപ്പെടുവിക്കാൻ അധികാരമുള്ളത്- സുപ്രീംകോടതി, ഹൈക്കോടതികൾ 


48. ‘ക്ഷേമരാഷ്ടം' എന്ന ആശയത്തെ വിഭാവനംചെയ്യുന്ന ഭരണഘടനയിലെ ഭാഗമേത്- ഭാഗം 4 (നിർദേശക തത്ത്വങ്ങൾ) 


49. ഏതൊക്കെ അനുച്ഛേദങ്ങളാണ് രാഷ്ട്രനിർദേശക തത്ത്വങ്ങളിൽ ഉൾപ്പെടുന്നത്- 36 മുതൽ 31 വരെ അനുച്ഛേദങ്ങ


50. ഗാന്ധിയൻ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗം- രാഷ്ട്രനിർദേശക തത്ത്വങ്ങൾ

No comments:

Post a Comment