Saturday, 21 August 2021

Current Affairs- 21-08-2021

1. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിലൊന്നായ മൗണ്ട് കെ2 കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- ഷെഹ്റോസ് കാഷിഫ് (പാകിസ്ഥാൻ സ്വദേശി) 

2. രാജ്യത്തെ പ്രഥമ ക്രിപ്റ്റോഗാമിക് ഗാർഡൻ ഉദ്ഘാടനം ചെയ്യപ്പെട്ടത്- ഉത്തരാഖണ്ഡ്


3. ഈ നൂറ്റാണ്ടിൽ ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ ഓവറുകൾ എറിഞ്ഞതിന്റെ റെക്കോഡിട്ട താരമാര്- റാഷിദ് ഖാൻ (അഫ്ഗാനിസ്താൻ)

 

4. 2021 ജൂലൈയിൽ നാറ്റ് വെസ്റ്റ് ഗ്രൂപ്പ് എർത്ത് ഹീറോസ് അവാർഡ് ഇൻ എർത്ത് ഗാർഡിയൻ കാറ്റഗറീസ് ഫോർ ബെസ്റ്റ് മാനേജ്മെന്റ് വിഭാഗത്തിൽ പുരസ്കാരത്തിന് അർഹമായ മധ്യപ്രദേശിലെ കടുവാ സങ്കേതം- സത്പുര ടൈഗർ റിസർവ്വ്


5. 2021- ലെ അന്താരാഷ്ട്ര ആദിവാസി ദിനത്തിന്റെ പ്രമേയം- Leaving no one behind : Indigenous peoples and the Call for a New Social Contract 


6. മൗണ്ട് മെറാപ്പി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്- ഇന്തോനേഷ്യ 


7. 'ഇരുൾ മായുന്ന മനസ്സുകൾ' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡോ. കെ.എ. കുമാർ 


8. ഒടുവിൽ നീ എത്തിയോ' എന്ന കവിത രചിച്ചത്- പി. സച്ചിദാനന്ദൻ 


9. Balakot Airstrike How India Avenged Pulwama എന്ന പുസ്തകത്തിന്റെ രചയിതാവ്- മനൻ ഭട്ട് 


10. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ Department of Woman Empowerment and Child Development ബ്രാന്റ് അംബാസിഡറായി നിയമിതയായ ഇന്ത്യൻ വനിത ഹോക്കി താരം- Vandana Katariya


11. 2021 ആഗസ്റ്റിൽ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായി വീണ്ടും നിയമിതനായത്- രാജീവ് ഗൗബ


12. 2021 ആഗസ്റ്റിൽ ഇന്ത്യ സന്ദർശിച്ച SAARC സെക്രട്ടറി ജനറൽ- Esala Ruwan Weerakoon


13. 2021 ഓഗസ്റ്റിൽ ഇന്ത്യൻ നാവിക സേനയും UAE നാവികസേനയും തമ്മിൽ നടന്ന സംയുക്ത നാവികഭ്യാസം- Zayed Talwar 2021


14. 2021- ലെ UNESCO King Sejong Literacy Prize- ന് അർഹമായ ഇന്ത്യൻ സ്ഥാപനം- National Institute of Open School(NIOS) (ആസ്ഥാനം- നോയിഡ)


15. കോവിഡ് പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി എറണാകുളം ജില്ലയിൽ അതിഥി തൊഴിലാളികൾക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കുന്ന പദ്ധതി- ഗസ്റ്റ് വാക്സ് 


16. കേൾവി പരിമിതിയുള്ളവരെ ലക്ഷ്യമിട്ട് ആംഗ്യ ഭാഷയിൽ MOOC (Massive open online course) ആരംഭിച്ച സർവകലാശാല- കാലിക്കറ്റ് സർവ്വകലാശാല


17. പ്രമുഖ കേരള രാഷ്ട്രീയ നേതാവായിരുന്ന ശ്രീ ശങ്കരനാരായണന്റെ ആത്മകഥ- അനുപമം ജീവിതം


18. കോവിഡ് രോഗികൾക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കുന്നതിനായി മേഘാലയ സംസ്ഥാനം ആരംഭിച്ച പദ്ധതി- Out of Pocket Treatment Scheme


19. National Internet Exchange of India- യുടെ നേത്യത്വത്തിൽ നടക്കുന്ന India Internet Governance Forum 2021- ന്റെ പ്രമേയം- Inclusive Internet for Digital India


20. 2021- ലെ Bharat Kesan Wrestling Dangal ചാമ്പ്യൻഷിപ്പ് ജേതാവ്- Labhanshu Sharma


21. 2021- ൽ ഐ.എസ്. ആർ. ഒ വിക്ഷേപിക്കുന്ന ഭൂട്ടാൻ ഉപഗ്രഹം- INS - 2B  


22. 2021 ആഗസ്റ്റിൽ സമൂഹ മാധ്യമമായ ട്വിറ്ററിന്റെ ഇന്ത്യ നോഡൽ ഓഫീസറായി നിയമിതനായ മലയാളി- ഷാഹിൻ കോമത്ത്


23. 2021 ആഗസ്റ്റിൽ കേരളത്തിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറായി നിയമിതനായത്- രാജേന്ദ്ര കുമാർ IRS


24. ഭക്ഷ്യ എണ്ണ ഉത്പാദിപ്പിക്കുന്നതിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ പദ്ധതി- National Mission on Edible Oil- Oil Palm (NMEO-OP)


25. റബ്ബർ ബോർഡിന് കീഴിലെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഇനിമുതൽ അറിയപ്പെടുന്ന പേര്- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റബ്ബർ ട്രെയിനിങ്, കോട്ടയം 


26. 2021 ആഗസ്റ്റിൽ Startup Blink പ്രസിദ്ധീകരിച്ച COVID- 19 Innovation report 2021- ൽ മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിലുള്ള രാജ്യം- അമേരിക്ക (ഇന്ത്യയുടെ സ്ഥാനം- 32)


27. National Internet Exchange of India- യുടെ നേത്യത്വത്തിൽ നടക്കുന്ന India Internet Governance Forum 2021- ന്റെ പ്രമേയം- Inclusive Internet for Digital India


28. 2021 ആഗസ്റ്റിൽ നടക്കുന്ന 7-ാമത് ഇന്റർ നാഷണൽ ആർമി ഗെയിംസിന് വേദിയാകുന്ന രാജ്യം- റഷ്യ 


29. 2021- ലെ FIDE World Cup ചെസ്സ് ടൂർണമെന്റ് ജേതാവ്- Jan-Krzysztof Duda (പോളണ്ട്)


30. 2021 ആഗസ്റ്റിൽ നടന്ന SCO രാജ്യങ്ങളുടെ 8-ാമത് Justice Minister's Meet- ന് ഇന്ത്യയെ പ്രതിനിധീകരിച്ച കേന്ദ്ര നിയമ മന്തി- കിരൺ റിജു


31. 125 വർഷം നീണ്ട ആധുനിക ഒളിംപിക് ചരിത്രത്തിൽ അത് ലറ്റിക്സിൽ സ്വർണം നേടുന്ന എത്രാമത്തെ ഇന്ത്യക്കാരനാണ് നീരജ് ചോപ്ര- ഒന്നാമൻ 

  • ഹരിയാണയിലെ പാനിപ്പത്ത് സ്വദേശിയായ നീരജ് ചോപ്ര (23) എറിഞ്ഞ ജാവലിൻ 87.58 മീറ്റർ താണ്ടിക്കൊണ്ടാണ് ജാവലിൻ ത്രോയിൽ ഇന്ത്യക്ക് സ്വർണം നേടിക്കൊടുത്തത്. കരസേനയിൽ സുബേദാറാണ് നീരജ്. 
  • 2008 ബെയ്ജിങ് ഒളിംപിക്സിലെ ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്രയാണ് ഇന്ത്യക്കുവേണ്ടി ആദ്യ വ്യക്തിഗത സ്വർണം നേടിയത്
  • ഒളിംപിക് ചരിത്രത്തിൽ രാജ്യത്തിൻറെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കിയാണ് ടോക്യോയിൽനിന്ന് ഇന്ത്യൻ സംഘം മടങ്ങിയത്. 2012 ലണ്ടൻ ഒളിംപിക്സിലെ ആറ് മെഡലുകൾ എന്ന നേട്ടത്തെയാണ് ഏഴ് മെഡലുകളിലൂടെ ഇക്കുറി മറികടന്നത്

32. എത്ര വർഷത്തിനുശേഷമാണ് ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിലൂടെ മലയാളിക്ക് ഒളിംപിക് മെഡൽ ലഭിച്ചത്- 49

  • ഒളിംപിക് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയാണ് ശ്രീജേഷ്. ആദ്യ മലയാളി മാനുവൽ ഫ്രെഡറിക് (1972 മ്യൂണിക്). ദേശീയ ഹോക്കി ടീമിൻറ ഗോൾ കീപ്പർമാരായിരുന്ന ഇരുവർക്കും വെങ്കലമാണ് ലഭിച്ചത്.
  • ഒളിംപിക് ഹോക്കിയിൽ ഇന്ത്യ മെഡൽ നേടുന്നത് 41. വർഷത്തിനു ശേഷമാണ്.
  • ഒളിംപിക് ഗുസ്തിയിൽ വെള്ളി മെഡൽ നേടുന്ന രണ്ടാമത്ത ഇന്ത്യക്കാരനാണ് രവികുമാർ ദഹിയ. 2012 ലണ്ടൻ ഒളിംപിക്സിൽ സുശീൽകുമാർ വെള്ളി നേടിയിരുന്നു. 
  • രണ്ട് ഒളിംപിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് പി.വി. സിന്ധു (ബാഡ്മിൻറൺ). 2015- ലെ റിയോ ഒളിംപിക്സിൽ ഹൈദരാബാദുകാരിയായ സിന്ധു ആദ്യ വെള്ളി നേടിയിരുന്നു. 

33 .യു.എൻ. രക്ഷാസമിതിയുടെ 2021 ഓഗസ്റ്റ് മാസത്തെ അധ്യക്ഷ പദം ഏത് രാജ്യത്തിനാണ് ലഭിച്ചത്- ഇന്ത്യ 

  • ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലാണ് രക്ഷാസമിതിയിലെ 15 അംഗങ്ങൾക്ക് അധ്യക്ഷസ്ഥാനം ലഭിക്കുന്നത്. ജൂലായിൽ ആ പദവി വഹിച്ചത് ഫ്രാൻസ്. സെപ്റ്റംബറിലെ അധ്യക്ഷ പദവി അയർലൻഡിനായിരിക്കും. 
  • 2021 ജനുവരി 1- നാണ് ഇന്ത്യയുടെ രക്ഷാസമിതിയിലെ താത്കാലിക അംഗത്വം നിലവിൽ വന്നത്. 2022 ഡിസംബർ 31 വരെയാണ് കാലാവധി. 

34. കേരള പോലീസും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന സ്റ്റുഡൻറ് പോലീസ് കാഡറ്റിന് (SPC) ഓഗസ്റ്റ് 2- ന് എത്രാം പിറന്നാളായിരുന്നു- 11 

  • 2010 ഓഗസ്റ്റ് 2- നാണ് പദ്ധതി ആരംഭിച്ചത്

35. ഫോണിൽ ലഭിക്കുന്ന ഇലക്ട്രോണിക് വൗച്ചർ അടിസ്ഥാനമാക്കിയുള്ള പുതിയ ഡിജിറ്റൽ പേയ്മെൻറ് സംവിധാനം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിച്ചു. ഇതിൻറെ പേര്- ഇ-റുപ്പി (e-RUPI)

No comments:

Post a Comment