1. മൂലകങ്ങളെ ലോഹങ്ങൾ, അലോഹങ്ങൾ എന്നിങ്ങനെ വേർതിരിച്ച ശാസ്ത്രജ്ഞൻ- ലാവോസിയെ
2. സംഗീതത്തിലെ സപ്തസ്വരങ്ങൾ പോലെ മൂലകങ്ങളെ വർഗീകരിച്ച ശാസ്ത്രജ്ഞൻ- ജോൺ ന്യൂലാൻഡ്സ്
3. അറ്റോമിക വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗീകരിച്ച ശാസ്ത്രജ്ഞൻ- ലോതർ മേയർ
4. മൂലകങ്ങളെക്കുറിച്ച് അഷ്ടക നിയമം ആവിഷ്കരിച്ചത്- ജോൺ ന്യൂലാൻഡ്സ്
5. മൂലകങ്ങൾക്ക് പ്രതീകങ്ങൾ നൽകുന്ന സബ്രദായം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ- ബർസേലിയസ്
6. മൂലകത്തിന്റെ തിരിച്ചറിയൽ കാർഡ് എന്നറിയ പ്പെടുന്നത്- പ്രോട്ടോൺ
7. മൂലകം എന്ന പദം ആദ്യമായി നിർദേശിച്ച ശാസ്ത്രജ്ഞൻ- റോബർട്ട് ബോയിൽ
8. മൂലകങ്ങൾ ആറ്റങ്ങളാൽ നിർമിതമാണെന്ന് ആദ്യം തെളിയിച്ച ശാസ്ത്രജ്ഞൻ- ജോൺ ഡാൾട്ടൻ
9. മൂലകങ്ങളെ വർഗീകരിക്കാൻ ടെല്യൂറിക് ഹെലിക്സ് എന്ന ആശയം മുന്നോട്ടുവെച്ച ഫ്രഞ്ച് ശാസ്ത്രജ്ഞൻ- അലക്സാണ്ടർ ചാൻകൊർട്ടോയ്
10. മൂലക ആറ്റത്തിന് നിശ്ചിത പിണ്ഡമുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ- ജോൺ ഡാൾട്ടൻ
11. മൂലകങ്ങളെ ഒരേ സ്വഭാവമുള്ള മൂന്ന് മൂലകങ്ങൾ അടങ്ങിയ ചെറിയ ഗ്രൂപ്പുകളായ തികങ്ങളായി വേർതിരിച്ച ശാസ്ത്രജ്ഞൻ- ഡൊബെറൈനർ
12. ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം- സീസിയം
13. ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂ ലകം- ഫ്ളൂറിൻ
14. ആദ്യത്തെ കൃത്രിമ മൂലകം- ടെക്നീഷ്യം
15. കൃത്രിമമായി കണ്ടുപിടിക്കപ്പെട്ട രണ്ടാമത്തെ മൂലകം- പ്രോമിത്തിയം
16. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം- ഇരുമ്പ്
17. ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം- ഓക്സിജൻ
18. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം- നൈട്രജൻ
19. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം- ഹൈഡ്രജൻ
20. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം- ഓക്സിജൻ
21. ത്രീ ഡി പീരിയോഡിക് ടേബിൾ നിർമിച്ച ശാസ്ത്രജ്ഞൻ- അലക്സാണ്ടർ ചാൻകൊർട്ടോയ്
22. അലസവാതകങ്ങൾ കണ്ടെത്തിയത്- വില്യം റാംസേ
23. അലസവാതകങ്ങളുടെ സംയോജകത- പൂജ്യം
24. ഏഷ്യയിൽനിന്ന് കണ്ടെത്തിയ ഏക മൂലകം- നിഹോണിയം
25. പീരിയോഡിക് ടേബിളിന്റെ പിതാവ്- ദിമിത്രി ഇവാനോവിച്ച് മെൻഡലിയേവ് (റഷ്യ)
26. മെൻഡലിയേവ് പീരിയോഡിക് ടേബിൾ ആവി ഷ്കരിച്ച വർഷം- 1869
27. ആധുനിക രസതന്ത്രത്തിന്റെ പിതാവ്- ലാവോസിയെ
28. മോഡേൺ പീരിയോഡിക് ടേബിളിന്റെ ഉപജ്ഞാതാവ്- ഹെന്റി മോസ് ലി (1913)
29. മൂലകങ്ങളുടെ ഗുണങ്ങൾ അവയുടെ അറ്റോമിക നമ്പറിനെ ആശ്രയിച്ചിരിക്കുന്നു എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ- ഹെന്റി മോസ് ലി
30. ഭൂമിയിൽ ഏറ്റവും ദുർലഭമായി കാണപ്പെടുന്ന ലോഹം- അസ്റ്റാറ്റിൻ
31. കൈവെള്ളയുടെ ചൂടിൽ ദ്രാവകാവസ്ഥയിലാകുന്ന ലോഹം- ഗാലിയം
32. ആധുനിക പീരിയോഡിക് ടേബിളിലെ ആകെ പീരിയഡുകളുടെ എണ്ണം- 7
33. ആധുനിക ആവർത്തന പട്ടികയിലെ ഏറ്റവും ചെ റിയ പീരിയഡ്- 1
34. ആവർത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം- 18
35. ആവർത്തന പട്ടികയിലെ അവസാനത്തെ മൂലകം- ഓഗാനസോൺ
36. ജീവകം ബി 12- ൽ അടങ്ങിയിരിക്കുന്ന ലോഹം- കൊബാൾട്ട്
37. ഏറ്റവും വിഷമുള്ള ലോഹം- പ്ലൂട്ടോണിയം
38. പീരിയോഡിക് ടേബിളിലെ 18-ാം ഗ്രൂപ്പ് മൂലകങ്ങൾ അറിയപ്പെടുന്നത്- ഉത്കൃഷ്ട വാതകങ്ങൾ
39. ഏറ്റവും വലിയ ആറ്റമുള്ള മൂലകം- ഫ്രാൻസിയം
40. 13-ാം ഗ്രൂപ്പ് മൂലകങ്ങൾ അറിയപ്പെടുന്നത്- ബോറോൺ കുടുംബം
41. പീരിയോഡിക് ടേബിളിലെ 1,2 ഗ്രൂപ്പുകളിലേയും 13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിലേയും മൂലകങ്ങളെ പൊതുവേ അറിയപ്പെടുന്നത്- പ്രാതിനിധ്യ മൂലകങ്ങൾ
42. ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്ന മൂലകങ്ങൾ- ഉപലോഹങ്ങൾ
43. പീരിയോഡിക് ടേബിളിൽ 3 മുതൽ 12 വരെയുള്ള ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന മൂലകങ്ങൾ- സംക്രമണ മൂലകങ്ങൾ
44. പീരിയോഡിക് ടേബിളിൽ 6-ാം പീരിയഡിൽ 57 മുതൽ 71 വരെയുള്ള അറ്റോമിക നമ്പറുകളുള്ള മൂലകങ്ങൾ- ലാൻഥനോയ്ഡുകൾ
45. 7-ാം പീരിയഡിൽ 89 മുതൽ 103 വരെയുള്ള അറ്റോമിക നമ്പറുകളുള്ള മൂലകങ്ങൾ- ആക്ടിനോയ്ഡുകൾ
46. കാലാവസ്ഥ ബലൂണുകളിൽ നിറയ്ക്കുന്ന അലസ വാതകം- ഹീലിയം
47. ഏറ്റവും ഭാരം കൂടിയ വാതക മൂലകം- ഓഗാനസോൺ
48. സ്ട്രെയ്ഞ്ചർ ഗ്യാസ് എന്നറിയപ്പെടുന്നത്- സെനോൺ
49. മോട്ടോർവാഹന പുകയിൽ അടങ്ങിയിരിക്കുന്ന ലോഹം- കറുത്തീയം (ലെഡ്)
50. ഏറ്റവും സ്ഥിരതയുള്ള മൂലകം- കറുത്തീയം (ലെഡ്)
51. ഓറഞ്ചുനിറം ലഭിക്കുന്നതിനായി ഡിസ്ചാർജ് ലാമ്പുകളിൽ നിറയ്ക്കുന്ന അലസവാതകം- നിയോൺ
52. ഫ്ളൂറിൻ കണ്ടുപിടിച്ചത്- ഹെന്റി മോയിസൺ
53. റേഡിയോ ആക്ടീവായ അലസവാതകങ്ങൾ- റഡോൺ, ഓഗാനസോൺ .
54. വൈദ്യുത ബൾബുകളിൽ ഫിലമെന്റ് ബാഷ്പീകരിക്കാതിരിക്കാനായി അവയിൽ നിറയ്ക്കുന്ന അലസവാതകം- ആർഗൺ
55. ഭൂകമ്പ മേഖലകളിൽ കാണപ്പെടുന്ന വാതകം- റഡോൺ
56. ഹിഡൻ ഗ്യാസ് എന്നറിയപ്പെടുന്നത്- ക്രിപ്റ്റോൺ
57. ഏറ്റവും കുറഞ്ഞ അളവിൽ കണ്ടുവരുന്ന വാതകം- റഡോൺ
58. ഡി ബ്ലോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്നത്- സംക്രമണ മൂലകങ്ങൾ
No comments:
Post a Comment