Saturday, 14 August 2021

General Knowledge in Indian History Part- 21

1. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ  നഴ്സറി എന്നറിയപ്പെടുന്നത്- ബംഗാൾ


2. ബംഗാൾ വിഭജനം പ്രഖ്യാപിച്ച് വൈസ്രോയി- കഴ്സൺ പ്രഭു


3. ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം- 1905 ജൂലായ്


4. ബംഗാൾ വിഭജനം നിലവിൽ വന്ന വർഷം- 1905 ഒക്ടോബർ 16


5. "ഒന്നിച്ചുനിൽക്കുന്ന ബംഗാൾ ഒരു ശക്തിയാണ് ബംഗാളിനെ വിഭജിച്ചാൽ ശക്തി കുറയും; നമ്മുടെ ഭരണത്തെ എതിർക്കുന്നവരുടെ കരുത്ത് ചോർന്നുപോകും.'' ബംഗാളിൽ നിലനിന്നിരുന്ന ജനതയുടെ ഐക്യത്തെക്കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ട ബ്രിട്ടീ ഷിന്ത്യയിലെ ആഭ്യന്തര സെക്രട്ടറി ആരായിരുന്നു- എച്ച്.എച്ച്. റിസ് ലെ


6. “പശ്ചിമബംഗാളും പൂർവ ബംഗാളും ഒരു ഹൃദയത്തിൻറെ രണ്ട് അറകളാണ്. ഗംഗയും ബ്രഹ്മപുത്രയും ആശ്ശേഷിക്കുന്നതും ഫലഭൂയിഷ്ടമാക്കുന്നതുമായ രണ്ട് അറകളാണിത്. ഈ അറകളിൽ നിന്നുദ്ഭവിക്കുന്ന ചുടുരക്തമാണ് ബംഗാളികളുടെ സിരകളിലൂടെ ഒഴുകുന്നത്'' ബംഗാൾ വിഭജനത്തിനെതിരായ ദേശീയ നിലപാട് ഇപ്രകാരം വ്യക്തമാക്കിയത് ആരാണ്- രബിന്ദ്രനാഥ ടാഗോർ


7. 1911-ൽ ബംഗാൾ വിഭജനം റദ് ചെയ്ത വൈസ്രോയി- ഹാർഡിഞ്ച് II


8. 1905- ലെ ബംഗാൾ വിഭജനത്തെ തുടർന്ന് ആരംഭിച്ച പ്രസ്ഥാനം- സ്വദേശി പ്രസ്ഥാനം


9. സ്വദേശി പ്രസ്ഥാനത്തിൻറെ രൂപവത്കരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടന്നതെന്ന്- 1905 ഓഗസ്റ്റ് 7 


10. ബംഗാൾ വിഭജനത്തിനെതിരെ നടന്ന സ്വദേശി പ്രസ്ഥാനകാല ത്ത് അമർസോനാർ ബംഗ്ല എന്ന് ഗാനം രചിച്ചത് ആരായിരുന്നു- രബീന്ദ്രനാഥ ടാഗോർ


11. തമിഴ്നാട്ടിൽ സ്വദേശിപ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വ്യക്തി വി.ഒ. ചിദംബരം പിള്ള


12. സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ചത് ആരായിരുന്നു- വി.ഒ. ചിദംബരം പിള്ള


13. സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ച വർഷം- 1906

  • പ്രാദേശിക കച്ചവടക്കാരിൽ നിന്ന് പിരിച്ചെടുത്ത ആറുലക്ഷം രൂപ മുതൽമുടക്കിയാണ് വി.ഒ. ചിദംബരം പിള്ള കമ്പനി ആരംഭിച്ചത് 

14. സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനിയുടെ ആസ്ഥാനം- തൂത്തുക്കുടി


15. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്നത്- വി.ഒ. ചിദംബരം പിള്ള 


16. കൃഷ്ണകുമാർ മിത്ര ബംഗാളി ഭാഷയിൽ ആരംഭിച്ച മാസിക- സഞ്ജീവനി


17. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘വിദേശവസ്തുക്കളു ടെ ബഹിഷ്കരണം' എന്ന ആശയം കൃഷ്ണകുമാർ മിത്ര മുന്നോട്ടുവെച്ചത് ഏത് മാസികയിലൂടെയാണ്- സഞ്ജീവനി


18. തദ്ദേശീയ ഉത്പനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിദേശനിർമിത വസ്തുക്കൾ ബഹിഷ്കരിക്കുന്നതിനും വേണ്ടി അശ്വിനികുമാർ ദത്ത സ്ഥാപിച്ച സംഘടന- സ്വദേശ് ബാന്ധവ് സമിതി


19. സ്വദേശി സമരകാലത്ത് ഭാരത് മാതാ എന്നചിത്രം വരച്ചത് ആരായിരുന്നു- അബനീന്ദ്രനാഥ ടാഗോർ


20. ഇന്ത്യൻ ചിത്രകലാരംഗത്തെ സ്വദേശി വത്കരിക്കുന്നതിനായി അബനീന്ദ്രനാഥ ടാഗോർ കൽക്കത്തയിൽ സ്ഥാപിച്ച സംഘടന- ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ്


21. സ്വദേശി സമര കാലത്ത് രൂപകല്പന ചെയ്ത ത്രിവർണ പതാകയിലെ താമരകളുടെ എണ്ണം- 8 

  • സ്വദേശി സമരകാലത്താണ് ആദ്യമായി ത്രിവർണ പതാകയ്ക്ക് രൂപം നൽകിയത് 
  • ബ്രിട്ടീഷ് ഇന്ത്യയിലെ എട്ട് പ്രവിശ്യകളെ പ്രതിനിധീകരിക്കുന്ന എട്ട് താമരകളും ഹിന്ദു മുസ്ലിം ഐക്യത്തിന്റെ പ്രതീകമായി ഒരു അർധചന്ദ്രനു മടങ്ങുന്നതായിരുന്നു ഈ ത്രിവർണപതാക 

22. സ്വദേശിമിത്രം എന്ന പത്രത്തിന്റെ സ്ഥാപകൻ- ജി. സുബ്രഹ്മണ്യ അയ്യർ


23. സ്വദേശി പ്രസ്ഥാനത്തിന്റെ സ്മരണാർഥം ദേശീയ കൈത്തറി ദിനമായി ആഘോഷിക്കുന്നത്- ഓഗസ്റ്റ് ഏഴ്


24. ഓഗസ്റ്റ് ഏഴ് ദേശീയ കൈത്തറി ദിനമായി ആഘോഷിച്ച് തുടങ്ങിയ വർഷം- 2015


25. 1904- ൽ മഹാരാഷ്ട്രയിൽ പ്രവർത്തനമാരംഭിച്ച വിപ്ലവസംഘടന- അഭിനവ് ഭാരത് സൊസൈറ്റി 


26. അഭിനവ് ഭാരത് സൊസൈറ്റിയുടെ സ്ഥാപകൻ- വി.ഡി. സവർക്കർ, ഗണേഷ് സവർക്കർ 


27. ഗദ്ദാർപാർട്ടി രൂപവത്കൃതമായ വർഷം- 1913 


28. ഗദ്ദാർപാർട്ടിയുടെ ആസ്ഥാനം-സാൻഫ്രാൻസിസ്കോ 


29. ഗദ്ദാർ എന്ന വാക്കിന്റെ അർഥം- വിപ്ലവം 


30. ഗദ്ദാർ പാർട്ടിയുടെ സ്ഥാപകർ ആരെല്ലാം- ലാലാ ഹർദയാൽ, സോഹൻ സി ങ് ഭക്ന, താരക്നാഥ് ദാസ്


31. രണ്ട് ദശാബ്ദക്കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിവന്നതെന്ന്- 1915 ജനുവരി 9 


32. ഇന്ത്യയിൽ പ്രവാസി ഭാരതീയ ദിവസമായി ആചരിക്കുന്നത്- ജനുവരി 9


33. ഗാന്ധിജിയുടെ രാഷ്ട്രീയ മാർഗ ദർശിയായി അംഗീകരിക്കപ്പെടുന്ന വ്യക്തി- ഗോപാലകൃഷ്ണ ഗോഖലെ


34. ഇന്ത്യൻ രാഷ്ട്രീയത്തിലിറങ്ങും മുൻപ് ഇന്ത്യ മുഴുവൻ സന്ദർശിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചത് ആരാണ്- ഗോപാലകൃഷ്ണ ഗോഖലെ


35. 1915- ൽ ഗാന്ധിജി ഇന്ത്യയിൽ മടങ്ങിയെത്തിയശേഷം പങ്കെടുത്ത ആദ്യ പൊതുപരിപാടി ഏതാണ്- ബനാറസ് ഹിന്ദു സർവകലാശാലയുടെ ഉദ്ഘാടനം


36. അനാർക്കിയൽ ആൻഡ് റെവലൂഷനറി ക്രൈം ആക്ട് എന്നത് ഏത് നിയമത്തിന്റെ  ഔദ്യോഗിക നാമമാണ്- റൗലറ്റ് ആക്ട് 


37. പൗരാവകാശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് 1919- ൽ ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ നിയമം- റൗലറ്റ് ആക്ട് 


38. റൗലറ്റ് നിയമം നടപ്പിലാക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് ഗവൺമെൻറിന് മുന്നിൽ ശുപാർശ ചെയ്ത കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു- സർ സിഡ്നി റൗലത്ത്


39. ഏത് നിയമത്തിനെതിരെ പ്രതിഷേധിക്കാനാണ് ഗാന്ധിജി അഖിലേന്ത്യാ അടിസ്ഥാനത്തിൽ സത്യാഗ്രഹ സമരം ആദ്യമായി പ്രയോഗിച്ചത്- റൗലറ്റ് ആക്ട്


40. മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം- ചമ്പാരൻ സത്യാഗ്രഹം (1917)

  • നീലം കർഷകർക്കുവേണ്ടി ഗാന്ധിജി സംഘടിപ്പിച്ച സത്യാഗ്രഹമായിരുന്നു ചമ്പാരൻ സത്യാഗ്രഹം 

41. തീൻ കഠിയ വ്യവസ്ഥ (Tinkathia System) ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു- ചമ്പാരൻ സത്യാഗ്രഹം


42. ചമ്പാരൻ സമരം നടത്താൻ ഗാന്ധിജിയെ പ്രേരിപ്പിച്ച കർഷകൻ ആരായിരുന്നു- രാജ്കുമാർ ശുക്ല 


43. അഹമ്മദാബാദ് മിൽ സമരം നടന്ന വർഷം- 1918


44. പ്ലേഗ് ബോണസ് ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു- അഹമ്മദാബാദ് മിൽ സമരം


45. വരൾച്ചയും കൃഷിനാശവും മൂലം ദുരിതത്തിലായിരുന്ന ഗുജറാത്തിലെ ഖേഡയിലെ കർഷകരിൽ നിന്ന് നികുതി പിരിക്കാൻ തീരുമാനിച്ച അധികാരികളുടെ നയത്തിനെതിരേ ഗാന്ധിജി സത്യാഗ്രഹം നടത്തിയത് എന്നായിരുന്നു- 1918


46. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം തുർക്കിയിലെ ഭരണാധികാരിയും ലോക മുസ്ലിംകളുടെ ആത്മീയ നേതാവുമായിരുന്ന ഖലീഫയുടെ അധികാരങ്ങൾ പരിമിതപ്പെടുത്താനുള്ള ബ്രിട്ടൻ ശ്രമങ്ങൾക്കെതിരേ ഉയർന്നുവന്ന പ്രസ്ഥാനം- ഖിലാഫത്ത് പ്രസ്ഥാനം


47. ഖിലാഫത്ത് പ്രസ്ഥാനത്തിൻറ സ്ഥാപകർ ആരെല്ലാം- മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗക്കത്ത് അലി, മൗലാനാ അബുൾകലാം ആസാദ്, ഹക്കിം അജ്മൽ ഖാൻ


48. 1919- ലെ ഓൾ ഇന്ത്യാ ഖിലാഫ ത്ത് കോൺഫറൻസിന് വേദിയായ നഗരം- ഡൽഹി 


49. ഓൾ ഇന്ത്യാ ഖിലാഫത്ത് കോൺഫറൻസിന്റെ ആ ദ്യ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- മഹാത്മാഗാന്ധി


50. സ്വദേശി സമരകാലത്ത് ബംഗാൾ കെമിക്കൽ സ്റ്റോർ സ്ഥാപിച്ചത് ആരായിരുന്നു- പ്രഫുല്ല ചന്ദ്ര റായ് 


51. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാരസമരം ഏതായിരുന്നു- അഹമ്മദാബാദ് മിൽ സമരം

No comments:

Post a Comment