1. നികുതിദായകരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള ടാക്സ് പെയർ പാർട്ടർ ഏർപ്പെടുത്തുന്ന ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ- നാലാമത്ത
2. 2020- ൽ കോമൺവെൽത്ത് സംഘടനയിൽ വീണ്ടും അംഗമായ ഏഷ്യൻ രാജ്യമേത്- മാലദ്വീപ്
3. ഇന്ത്യൻ സായുധസേനയുടെ മിലിട്ടറി എൻജി നീയറിങ് കോളേജ് വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ ഗൺ ഷോട്ട് ലൊക്കേറ്റർ ഏത്- പാർഥ്
4. കാവേരി നദിഡെൽറ്റാ പ്രദേശം സംരക്ഷിത പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച സംസ്ഥാനമേത്- തമിഴ്നാട്
5. 2020- ലെ ഓസ്കാർ പുരസ്കാരങ്ങളിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട വിദേശഭാഷാ ചിത്രമേത്- പാരസെറ്റ് (ദക്ഷിണ കൊറിയ)
6. ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ ഉച്ചകോടിയായ കോൺഫറൻസ് ഓഫ് പാർട്ടീസ് ടൂ ദി കൺവെൻഷൻ ഓൺ മൈഗ്രെറ്ററി സ്പീഷീസ് 13- ന് വേദിയായ ഇന്ത്യൻ നഗരമേത്- ഗാന്ധിനഗർ
7. ഭൂഗർഭജല വിതാനം ഉയർത്തൽ, സംരക്ഷണം എന്നിവ ലക്ഷ്യമിടുന്ന കേന്ദ്രസർക്കാർ പദ്ധതിയേത്- അടൽ ഭൂജൽ യോജന
8. ഡൽഹിയിലെ ഫിറോസ്ഷാ കോട്ട്ലാ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ പുതിയ പേരെന്ത്- അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം
9. 2020- ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘തിൽഹാൻ മിഷൻ' ഏത് രംഗത്തെ സ്വയം പര്യാപ്തത കെവരിക്കാൻ ലക്ഷ്യമിടുന്നതാണ്- എണ്ണകുരുക്കൾ
10. ലോകത്തിലെ ഏറ്റവും വലിയ എക്സ്പോർട്ട് കോൾഡ് സോൺ തുടങ്ങിയ ഇന്ത്യയിലെ വിമാനത്താവളമേത്- മുംബൈ വിമാനത്താവളം
11. ഡൽഹിയിൽ നിർമാണത്തിന് തുടക്കമിട്ട ആർമിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ പേരെന്ത്- താൽ സേനാ ഭവൻ
12. പോഷകാഹാരക്കുറവില്ലാത്ത ഇന്ത്യയെ സൃഷ്ടിക്കാനായി 2020 മാർച്ച് ഒന്നിന് രാജസ്ഥാനിലെ കോട്ടയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതിയേത്- സപോഷിത് മാ അഭിയാൻ
13. എല്ലാ ഗ്രാമങ്ങളിലും കുടിവെള്ളം എത്തിക്കാനായി ‘മിഷൻ ഭാഗീരഥ' ആരംഭിച്ച സംസ്ഥാനമേത്- തെലങ്കാന
14. 2020- ൽ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമ നിർദേശം ചെയ്ത സുപ്രീം കോടതി മുൻ ചീ ഫ്ജസ്റ്റിസ് ആര്- രഞ്ജൻ ഗോഗോയ്
15. ഇന്ത്യയിലെ 11 വ്യവസായ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ തീവണ്ടി സർവീസ്- സ്വാവലംബൻ എക്സ്പ്രസ്
16. കർഷകർക്കുള്ള വളം സബ്സിഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മേധാവിയാര്- കനിമൊഴി കരുണാനിധി
17. ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലുമുള്ള ഉയരം കൂടിയ അഗ്നിപർവതങ്ങൾ കീഴടക്കി ലിംകാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ ഇന്ത്യക്കാരൻ ആര്- സത്യരൂപ് സിദ്ധാനന്ദ
18. ഇന്ത്യയിലെ ആദ്യത്തെ റിമോട്ട് ഹെൽത്ത് മോണിറ്ററിങ് സംവിധാനം ആരംഭിച്ചതെവിടെ- ഋഷികേശ്
19. മാലദ്വീപ്, മഡഗാസ്കർ, സെയ്ഷെൽസ്, കൊമോറോസ് എന്നീ രാജ്യങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളും ആയുർവേദമരുന്നുകളും ജീവൻരക്ഷാ ഔഷധങ്ങളും എത്തിക്കാനായി ഇന്ത്യ നടത്തിയ ദൗത്യമേത്- മിഷൻ സാഗർ
20. 2020 മേയ് 12- ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ബൃഹദ്പദ്ധതി ഏത്- ആത്മ നിർഭർ ഭാരത് അഭിയാൻ
21. ഇന്ത്യയുടെ ജി.ഡി.പി.യുടെ എത്ര ശതമാനം വരുന്ന തുകയാണ് ആത്മ നിർഭർ ഭാരത് പദ്ധതിക്ക് നീക്കിവെച്ചത്- 10 ശതമാനം
22. ഗ്രാമീണമേഖലയിലെ എല്ലാ ഭവനങ്ങളിലും 55 ലിറ്റർ വീതം ശുദ്ധജലം 2024- ഓടെ എത്തിക്കാനുള്ള സംരംഭമേത്- ജൽ ജീവൻ മിഷൻ
23. 2020 ജൂണിൽ ഇന്ത്യയും ചൈനയുമായി സംഘർഷമുണ്ടായ ലഡാക്ക് അതിർത്തിമേഖലയിലെ പ്രദേശമേത്- ഗൽവാൻ താഴ്വര
24. 2021-22 കാലയളവിലേക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിലെ താത്കാലിക അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളേവ- ഇന്ത്യ, അയർലൻഡ്, മെക്സിക്കോ, നോർവേ, കെനിയ
25. ഇന്ത്യയ്ക്കുപുറത്ത് ആരംഭിച്ച ആദ്യത്തെ യോഗാ സർവകലാശാലയായ വിവേകാനന്ദ യോഗാ യൂണിവേഴ്സിറ്റി പ്രവർത്തനമാരംഭിച്ച തെവിടെ- ലോസ് ഏഞ്ചലസ് (യു.എസ്.എ.)
26. 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം നേടിയ മലയാളിയാര്- മാത്തുക്കുട്ടി സേവ്യർ
27. 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടതേത്- സിക്കിം
28. 2019- ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളിൽ മികച്ച നോവലിനുള്ള പുരസ്കാരം നേടിയതാര്- എസ്. ഹരീഷ് (നോവൽ- മീശ)
29. 2019-20- ലെ ജി.വി. രാജാ പുരസ്കാരങ്ങളിൽ മികച്ച കായികതാരങ്ങൾക്കുള്ള പുരസ്കാരം നേടിയതാരെല്ലാം- കുഞ്ഞ് മുഹമ്മദ്, മയൂഖ ജോണി
30. 2020- ലെ സംസ്ഥാന കഥകളി പുരസ്കാരം നേടിയതാര്- സദനം ബാലകൃഷ്ണൻ
31. 2020- ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ സംഘടനയേത്- വേൾഡ് ഫുഡ് പ്രോഗ്രാം
32. 2021- ൽ പദ്മഭൂഷൺ ബഹുമതിക്കർഹയായ മലയാളത്തിലെ ഗായികയാര്- കെ.എസ്. ചിത്ര
33. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ പുതിയ പേരെന്ത്- തുറമുഖ-ഷിപ്പിങ്-ജലപാതാ മന്ത്രാലയം
34. ഇന്ത്യൻ വ്യോമയാനരംഗത്തെ ആദ്യത്തെ വനിതാ സി.ഇ.ഒ, ആര്- ഹർപീത് സിങ് .
35. തുടർച്ചയായി നാലാംതവണ ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റതാര്- നിതീഷ്കുമാർ
36. Zoological Survey of India- യുടെ ആദ്യ വനിതാ ഡയറക്ടറായി നിയമിതയായത്- Dr. Dhriti Banerjee
37. 2021 ആഗസ്റ്റിൽ RBL Bank- ന്റെ Non Executive Chairman ആയി വീണ്ടും നിയമിതനായത്- Prakash Chandra
38. 2021 ആഗസ്റ്റിൽ തമിഴ്നാട് സർക്കാർ ആരംഭിച്ച പുതിയ ആരോഗ്യ പരിരക്ഷ പദ്ധതി- Makkalai Thedi Maruthuvam
39. 2021 ആഗസ്റ്റിൽ ഹങ്കറിയുടെ Good Manufacturing Practice (GMP) സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് വാക്സിൻ- COWAXIN
40. 2021 ആഗസ്റ്റിൽ ഇന്ത്യയുടെ നേത്യത്വത്തിലുള്ള Coalition for Disaster Resilient Infrastructure (CDRI)- യുമായി സഹകരിക്കാൻ തീരുമാനിച്ച രാജ്യം- ബംഗ്ലാദേശ്
No comments:
Post a Comment