Wednesday, 11 August 2021

General Knowledge in Chemistry Part- 12

1. വ്യാവസായികമായി ലോഹം ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹധാതു- അയിര് (Ore) 


2. അയിരിലെ മാലിന്യങ്ങൾ അറിയപ്പെടുന്നത്- ഗ്യാങ് 


3. ഗ്യാങ്ങിനെ നീക്കാൻ ഉപയോഗിക്കുന്ന പദാർഥങ്ങൾ- ഫ്ളക്സസ് 


4. ഗ്യാങ് ഫ്ളക്സസുമായി പ്രവർത്തിച്ച് കിട്ടുന്ന ഉത്പന്നം- സ്ലാഗ് . 


5. ലോഹോപരിതലത്തിൽ നാശന പ്രതിരോധശേഷിയുള്ള ലോഹത്തിന്റെ കനം കുറഞ്ഞ പാളികൾ ചേർത്ത് അമർത്തി സ്ഥിരമായി ബന്ധിപ്പിക്കുന്ന രീതി- ക്ലാഡിങ് 


6. അയിരുകളിൽ നിന്നു ലോഹം വേർതിരിക്കുന്നതിന് നിരോക്സീകാരിയായി ഉപയോഗിക്കുന്നത്- കോക്ക് 


7. ക്രിയാശീലം വളരെ കൂടിയ ലോഹങ്ങളെ അയിരിൽ നിന്ന് വേർതിരിക്കാൻ നിരോക്സീകാരിയായി ഉപയോഗിക്കുന്നത്- വൈദ്യുതി 


8. സോഡിയത്തെ അയിരിൽനിന്നു വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം- വൈദ്യുതവിശ്ലേഷണം (Electrolysis)


9. സ്വയം ഓക്സീകരണ നിരോക്സീകരണ പ്രവർത്തനം വഴി വേർതിരിക്കുന്ന ലോഹം- കോപ്പർ 


10. സ്വതന്ത്രമായി പ്രകൃതിയിൽ കാണപ്പെടുന്ന ലോഹങ്ങൾ- സ്വർണം, വെള്ളി


11. കേരളത്തിലെ കരിമണൽ കാണപ്പെടുന്ന മോണോസെറ്റിൽ നിന്നു വേർതിരിച്ചെടുക്കുന്ന ലോഹം- തോറിയം


12. ക്രിയാശീലം താരതമ്യേന കുറഞ്ഞ ലോഹങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്ന നിരോക്സീകാരികൾ- കാർബൺ, കാർബൺ മോണോക്സൈഡ് 


13. കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഏക ധാതു ഇന്ധനം- ലിഗ്നൈറ്റ്  


14. ആധുനികസംസ്കാരത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കുന്ന ധാതു- ഇരുമ്പ് 


15. അലോഹധാതുക്കൾക്ക് ഉദാഹരണം- കൽക്കരി, പെട്രോൾ, അബ്രം  


16. ഖനിജം എന്നറിയപ്പെടുന്നത്- ധാതു 


17. ധാതുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന ഭൗതികഗുണം- നിറം  


18. ലോഹങ്ങൾ നിർമിക്കുന്നതിന് ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹാംശമടങ്ങിയ പ്രകൃതിജന്യവസ്തുക്കളാണ്- ധാതുക്കൾ 


19. ലിഗ്നെറ്റിന് പ്രസിദ്ധമായ കേരളത്തിലെ സ്ഥലം- വർക്കല (തിരുവനന്തപുരം) 


20. കേരളത്തിലെ തീരപ്രദേശങ്ങളിൽ കണ്ടുവരുന്ന പ്രധാന ധാതുക്കൾ- മോണോസൈറ്റ്, ഇൽമനൈറ്റ് 


21. അലുമിനിയത്തിന്റെ ധാതു- കളിമണ്ണ്


22. അലുമിനിയത്തിന്റെ അയിരായ ബോക്സൈറ്റ് സാന്ദ്രണം ചെയ്യുന്ന പ്രക്രിയ- ലീച്ചിങ് 


23. സിങ്ക്, കാഡ്മിയം, മെർക്കുറി എന്നീ ലോഹങ്ങളെ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന രീതി-.സ്വേദനം 


24. വൈദ്യുതവിശ്ലേഷണത്തിലൂടെ ലോഹം ശുദ്ധീകരിക്കുന്ന പ്രക്രിയ- ഇലക്ട്രോലിറ്റിക് റിഫൈനിങ് 


25. കരിമണലിൽ നിന്ന് ലഭിക്കുന്ന ധാതുനിക്ഷേപം- മോണോസൈറ്റ്, ഇൽമനൈറ്റ് 


26. ഒരു അയിരിൽ നിന്ന് ശുദ്ധലോഹം വേർതിരിക്കുന്നതുവരെയുള്ള മുഴുവൻ പ്രക്രിയകളും ചേർന്നതാണ്- മെറ്റലർജി (ലോഹനിഷ്കർഷണം) 


27. ഉരുക്കി വേർതിരിക്കൽ വഴി ലോഹശുദ്ധീകരണം നടത്താൻ കഴിയുന്ന ലോഹം- ലെഡ്


28. ടൈറ്റാനിയം ഡയോക്സൈഡ് ഉത്പാദനത്തിലെ അസംസ്കൃത വസ്തു- ഇൽമനൈറ്റ് 


29. നിയോഡിമിയം ലോഹം ഉത്പാദനത്തിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു- മോണോസൈറ്റ് 


30. ബ്രീഡർ ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗി ക്കുന്ന മൂലകം- തോറിയം 


31. ലോഹസംയുക്തങ്ങളിൽ നിന്ന് ലോഹം വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന രീതി- നിരോക്സീകരണം 


32. കേരളത്തിലെ കടൽത്തീരങ്ങളിൽ കാണുന്ന കരി മണലിലടങ്ങിയിട്ടുള്ള മൂലകങ്ങളിൽ അണുശക്തി പ്രാധാന്യമുള്ള മൂലകം- തോറിയം 


33. അനുയോജ്യമായ ലായനിയിൽ അയിരിനെ ലയിപ്പിച്ച് ലയിക്കാത്ത അപ്രദവ്യങ്ങളെ അരിച്ചുമാറ്റുന്ന പ്രെക്രിയ- ലീച്ചിങ് 


34. സൾഫൈഡ് അയിരുകളെ ഓക്സൈഡുകളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന മാർഗം- റോസ്റ്റിങ് 


35. ലോഹ കാർബണേറ്റുകളും ഹൈഡ്രോക്സൈഡുകളും ഓക്സൈഡാക്കുന്നതിന് ഉപയോഗിക്കുന്ന മാർഗം- കാൽസിനേഷൻ 


36. ഓക്സൈഡാക്കിയ അയിരിൽനിന്ന് ലോഹം നിർമിക്കുന്ന പ്രവർത്തനം- നിരോക്സീകരണം 


37. നിരോക്സീകരണം കഴിഞ്ഞ് ലഭിക്കുന്ന ലോഹത്തിലെ അപ്രദവ്യങ്ങളെ നീക്കം ചെയ്ത് ശുദ്ധമായ ലോഹം നിർമിക്കുന്ന പ്രെക്രിയ- ലോഹശുദ്ധീകരണം 


38. കുറഞ്ഞ ദ്രവണാങ്കമുള്ള ടിൻ, ലെഡ് എന്നീ ലോഹങ്ങളിലെ ഉയർന്ന ദ്രവണാങ്കമുള്ള അപദവ്യങ്ങളെ നീക്കം ചെയ്യുന്നതിന് അവലംബിക്കുന്ന മാർഗം- ഉരുക്കി വേർതിരിക്കൽ 


39. ലോഹത്തിന്റെ ബാഷ്പം ഘനീഭവിച്ച് ശുദ്ധലോഹം ലഭിക്കുന്ന രീതിയാണ്- സ്വേദനം 


40. അലുമിനിയത്തിന്റെ നിർമാണം അറിയപ്പെടുന്ന പേര്- ഹാൾ-ഹെറൗൾഡ് പ്രെക്രിയ 


41. ലീച്ചിങ്ങിനായി ബോക്സൈറ്റിൽ ചേർക്കുന്ന ലായനി- ഗാഢ സോഡിയം ഹൈഡ്രോക്സൈഡ് (NaOHI) 


42. ബോക്സൈറ്റിൽ സോഡിയം ഹൈഡ്രോക്സൈഡ് ലായനി ഒഴിക്കുമ്പോൾ ഉണ്ടാകുന്ന സംയുക്തം- സോഡിയം അലുമിനേറ്റ് 


43. ഇരുമ്പ് വ്യാവസായികമായി നിർമിക്കുന്നതിന് ഉപയോഗിക്കുന്ന അയിര്- ഹേമറ്റൈറ്റ്


44. സാന്ദ്രീകരിച്ച ഹേമറ്റൈറ്റ് അയിരിനെ ഓക്സൈഡാക്കുന്ന മാർഗം- റോസ്റ്റിങ് 


45. റോസ്റ്റിങിനുശേഷം ഹേമറ്റൈറ്റ് അയിരിൽ കാണപ്പെടുന്ന ഗ്യാങ്- സിലിക്കൺ ഡയോക്സൈഡ്


46. ഹേമറ്റൈറ്റിനെ അയണാക്കി മാറ്റുന്നതിനുള്ള സം വിധാനം- ബ്ലാസ്റ്റ് ഫർണസ്  


47. ബ്ലാസ്റ്റ് ഫർണസിൽനിന്ന് ലഭിക്കുന്ന അയൺ അറിയപ്പെടുന്നത്- പിഗ് അയൺ  


48. ഹേമറ്റൈറ്റിനെ അയണാക്കി മാറ്റുമ്പോൾ ബ്ലാസ്റ്റ് ഫർണസിൽ രൂപപ്പെടുന്ന സ്ലാഗ്- കാൽസ്യം സിലിക്കേറ്റ് 


49. ഹേമറ്റൈറ്റിനെ അയണാക്കി മാറ്റുമ്പോൾ ബ്ലാസ്റ്റ് ഫർണസിൽ ഉണ്ടാകുന്ന ഫ്ളക്സ്- കാൽസ്യം ഓക്സൈഡ് 


50. ഹേമറ്റൈറ്റ് അയിരിനെ നിരോക്സീകരിക്കാൻ ഉപയോഗിക്കുന്ന പദാർഥം- കാർബൺ മോണോക്സൈഡ്

No comments:

Post a Comment