1. ഭാരതത്തിന്റെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷമേത്- 2008 നവംബർ
2. പുരാണങ്ങളിൽ ‘കാളിന്ദി' എന്ന് വിളിക്കപ്പെട്ട നദിയേത്- യമുന
3. ബംഗ്ലാദേശിലേക്കൊഴുകുന്ന ഗംഗയുടെ കൈ വഴി അറിയപ്പെടുന്നതെങ്ങനെ- പത്മ
4. ബംഗ്ലാദേശിലേക്കൊഴുകുന്ന ബ്രഹ്മപുത്രയുടെ പ്രധാന കൈവഴി എങ്ങനെ അറിയപ്പെടുന്നു- ജമുന
5. ‘അസമിന്റെ ദുഃഖം, ചുവന്ന നദി' എന്നിങ്ങനെ അറിയപ്പെടുന്നതേത്- ബഹ്മപുത
6. ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന നദിയേത്- നർമദ
7. ‘വൃദ്ധഗംഗ' എന്ന അപരനാമത്തിൽ അറിയപ്പെ ടുന്ന ഉപദ്വീപിയൻ നദിയേത്- ഗോദാവരി
8. കർണാടകയിലുള്ള അലമാട്ടി അണക്കെട്ട്, ആന്ധാപ്രദേശിലെ ശ്രീശൈലം അണക്കെട്ട്, നാഗാർജുന സാഗർ അണക്കെട്ട്, പ്രകാശം തടയണ എന്നിവ ഏത് നദിയിലാണ് നിർമിച്ചിരിക്കുന്നത്- കൃഷ്ണ
9. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേ ശ്യ നദീതടപദ്ധതിയേത്- ദാമോദർവാലി
10. അമേരിക്കയിലെ ടെന്നസീവാലി പദ്ധതിയുടെ മാതൃകയിലുള്ള ഇന്ത്യൻ പദ്ധതിയേത്- ദാമോദർവാലി
11. 1948 ജൂലായ് ഏഴിന് നിലവിൽ വന്ന വിവിധോദ്ദേശ്യ നദീതടപദ്ധതി ഏത്- ദാമോദർവാലി
12. ഏത് രേഖാംശരേഖയെ അടിസ്ഥാനപ്പെടുത്തി . യാണ് ഇന്ത്യൻ പ്രാദേശികസമയം നിർണയിച്ചിരിക്കുന്നത്- 82,5 ഡിഗ്രി കിഴക്കൻ രേഖാംശം
13. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീൻവിച്ച് സമയത്തെക്കാൾ എത്ര മുന്നിലാണ്- അഞ്ചര മണിക്കുർ
14. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട ഭൂമിശാസ്ത്രതരേഖ ഏത്- ഉത്തരായനരേഖ
15. എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നുപോകുന്നു- എട്ട്
16. ഇന്ത്യയിലെ പ്രധാന മഴക്കാലമേത്- തെക്കുപടിഞ്ഞാറൻ മൺസൂൺ (ജൂൺ-സെപ്റ്റംബർ)
17. മൺസൂണിന്റെ പിൻവാങ്ങൽക്കാലമേത്- ഒക്ടോബർ-നവംബർ
18. വടക്കു-കിഴക്കൻ മൺസൂണിൽ കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമേത്- കിഴക്കൻ തീരപ്രദേശം
19. ഉഷ്ണകാലത്ത് പഞ്ചാബിൽനിന്ന് ബിഹാറിലേക്ക് വീശുന്ന വരണ്ട ഉഷ്ണക്കാറ്റേത്- ലൂ
20. വേനൽക്കാലത്ത് അസം, ബിഹാർ, പശ്ചിമബം ഗാൾ മേഖലകളിലുണ്ടാവുന്ന ഇടിമിന്നലോട് കൂടിയ പേമാരിയേത്- കാൽബൈശാഖി (നോർവെസ്റ്റർ)
21. ഏത് നദിയുടെ കൈവഴിയാണ് ഹൂഗി- ഗംഗയുടെ
22. രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 40 ശതമാനത്തോളം വരുന്ന മണ്ണിനമേത്- എക്കൽമണ്
23. ഇന്ത്യയിലെ ഏറ്റവും ഉത്പാദനക്ഷമത കൂടിയ മണ്ണിനമേത്- എക്കൽമണ്ണ്
24. ഉത്തരേന്ത്യൻ സമതലങ്ങളിലെ പ്രധാന മണ്ണിനമേത്- എക്കൽമണ്ണ്
25. ചെർണോസൈം, റിഗർ മണ്ണ് എന്നിങ്ങനെ അറിയപ്പെടുന്നതേത്- കരിമണ്ണ്
26. ഡെക്കാൺ പീഠഭൂമിയിലെ പ്രധാന മണ്ണിനമേത്- കരിമണ്ണ്
27. ലാവാശില പൊടിഞ്ഞുണ്ടായ മണ്ണിനമേത്- കരിമണ്ണ്
28. ഇന്ത്യയിലെ ഏറ്റവും പ്രധാന എണ്ണഖനി ഏത്- മുംബൈ ഹൈ
29. മുംബൈ തീരത്തുനിന്ന് 160 കിലോമീറ്റർ മാറി അറബിക്കടലിലുള്ള എണ്ണഖനി ഏത്- മുംബൈ ഹൈ
30. ഇന്ത്യയ്ക്ക് എത്ര രാജ്യങ്ങളുമായാണ് അതിർത്തിയുള്ളത്- 7
31. ഇന്ത്യയുടെ കരയതിർത്തിയുടെ നീളം എത്രയാണ്- ഏതാണ്ട് 15,000 കിലോമീറ്റർ
32. ഇന്ത്യയുടെ ഏറ്റവും വലിയ അയൽരാജ്യം ഏതാണ്- ചൈന
33. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽരാജ്യം ഏത്- ഭൂട്ടാൻ
34. പരുത്തിക്കു ഷിക്ക് ഏറ്റവും യോജിച്ച മണ്ണിനമേത്- കരിമണ്ണ്
35. ഇന്ത്യയ്ക്ക് ഏറ്റവുമധികം കരയതിർത്തിയുള്ള ത് ഏത് രാജ്യവുമായാണ്- ബംഗ്ലാദേശ്
36. ഇന്ത്യ, പാകിസ്താൻ എന്നിവയെ വേർതിരി ക്കുന്നത് ഏത് അതിർത്തിരേഖയാണ്- റാഡ്ക്ലിഫ് രേഖ
37. ഇന്ത്യയെയും, ചൈനയെയും വേർതിരിക്കുന്ന അതിർത്തിരേഖയേത്- മക്മഹോൻ രേഖ
38. പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവയെ വേർതിരിക്കുന്ന അതിർത്തിരേഖയേത്- ഡ്യുറന്റ് രേഖ
39. ഇന്ത്യ, ശ്രീലങ്ക എന്നിവയെ വേർതിരിക്കുന്ന കടലിടുക്കേത്- പാക് കടലിടുക്ക്
40. ഏറ്റവുമധികം സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനമേത്- ഉത്തർപ്രദേശ്
41. ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രണ്ടാമത്തെ രാജ്യം ഏത്- ചൈന
42. ഇന്ത്യയുടെ ഏറ്റവും തെക്കായുള്ള സംസ്ഥാനമേത്- തമിഴ്നാട്
43. ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ തെക്കേയറ്റം ഏത്- ഇന്ദിരാപോയിന്റ് (ആൻഡമാൻ-നിക്കോബാർ)
44. ഇന്ത്യയുടെ വടക്കേ അറ്റമായി അറിയപ്പെടുന്ന പദേശമേത്- ഇന്ദിരാ കോൾ
45. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സംസ്ഥാന തലസ്ഥാനം ഏത്- മുംബൈ
46. ഇന്ത്യയുടെ ഏറ്റവും തെക്കുള്ള തലസ്ഥാന നഗരമേത്- തിരുവനന്തപുരം
47. ദക്ഷിണേന്ത്യയുടെ കിഴക്കൻതീരം അറിയപ്പെടുന്നതെങ്ങനെ-കോറമാൻഡൽ തീരം
48. പശ്ചിമതീരസമതലത്തിന്റെ വടക്കുഭാഗം എങ്ങനെ അറിയപ്പെടുന്നു- കൊങ്കണതീരം
49. ഇന്ത്യയിൽ ഏറ്റവും കടൽത്തീരം കൂടിയ സംസ്ഥാനമേത്- ഗുജറാത്ത്
50. കടൽത്തീര നീളത്തിൽ രണ്ടാമതുള്ള സംസ്ഥാനമേത്- ആന്ധാപ്രദേശ്
51. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങൾക്കാണ് കടൽത്തീരമുള്ളത്- ഒൻപത്
No comments:
Post a Comment