Tuesday, 17 August 2021

Current Affairs- 17-08-2021

1. 2021 ആഗസ്റ്റിൽ ബാല ഗോകുലത്തിന്റെ ഉപവിഭാഗമായ ബാല സംസ്കാര കേന്ദ്രം ഏർപ്പെടുത്തിയ ജന്മാഷ്ടമി പുരസ്കാരത്തിന് അർഹനായ കഥകളി നടൻ- കലാമണ്ഡലം ഗോപി

2. 2021 ആഗസ്റ്റിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് കാർട്ടൂണിസ്റ്റ്സ് ഏർപ്പെടുത്തിയ മായാ കാമത്ത് സ്മാരക ദേശീയ കാർട്ടൂൺ പുരസ്കാരത്തിൽ മൂന്നാം സ്ഥാനം നേടിയ മലയാളി കാർട്ടൂണിസ്റ്റ്- കെ. എം. ശിവ


3. 2021 ആഗസ്റ്റിൽ സംസ്ഥാനത്തെ അവയവമാറ്റ നടപടികൾ കാര്യക്ഷമമാക്കുന്നതിനായി State Organ and Tissue Transplant Organisation (SOTTO) ആരംഭിക്കാൻ തീരുമാനിച്ചത്- കേരളം


4. യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിന് കേരള സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ ആരംഭിച്ച ആദ്യ യുവജന സഹകരണ കലാമണ്ഡലം ഗോപി സംഘം- കോട്ടയം യുവ ജന സംരംഭക സഹകരണ സംഘം


5. ഉത്തര റയിൽവേയ്ക്കായി ആദ്യമായി കാസ്തബ് ബോഗികൾ നിർമ്മിച്ച് നൽകുന്ന കേരള സംസ്ഥാന സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനം- ഓട്ടോകാസ്റ്റ് (ചേർത്തല, ആലപ്പുഴ)


6. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ Crime and Criminal Tracking Network and System (CCTNS)- ൽ ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാനം- ഹരിയാന


7. 2021 ആഗസ്റ്റിൽ Medical Oxygen Production Promotion Policy- ക്ക് അംഗീകാരം നൽകിയ സർക്കാർ- ഡൽഹി


8. ‘Nehru, Tibet and China' എന്ന പുസ്തകത്തിന്റെ രചയിതാവ്- Avtar Singh Bhasin


9. 'യാദ് ന ജായേ- റാഫിയിലേക്കൊരു യാത്ര' എന്ന പുസ്തകത്തിന്റെ രചയിതാവ്- രവി മേനോൻ


10. പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തവള- Minervarya Pentali 


11. ഒളിമ്പിക്സ് അത്ലറ്റിക് വിഭാഗത്തിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ വനിത-

അല്ലിസൺ ഫെലിക്സ് (യു.എസ്.എ) 


12. 2021 ഓഗസ്റ്റ് 12- ന് ISRO വിക്ഷേപിക്കുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം- ഇ ഒ എസ് 03 


13. അടുത്തിടെ അന്തരിച്ച ഇന്ത്യയിലെ പ്രശസ്തനായ ശാസ്ത്രജൻ- അറവമുദൻ  


14. 2021 ലെ അന്താരാഷ്ട്ര ആദിവാസി ദിനത്തിന്റെ പ്രമേയം- "Leaving no one behind : Indigenous peoples and the call for a new social contract"


15. കേരള സംസ്ഥാന സർക്കാരും വിക്രം സാരാഭായ് പെയ്സ് സെന്ററും സംയുക്തമായി നടപ്പാക്കുന്ന സ്പെയ്സ് പാർക്ക് പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായി നിയമിതനായത്- ജി.ലെവിൻ 


16. സമഗ്ര സംഭാവനയ്ക്കുള്ള മലയാറ്റൂർ പുരസ്കാരം നേടിയ വ്യക്തി- പ്രഭാവർമ്മ 


17. അടുത്തിടെ 2021 ടോറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വയനാട് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം- Paka : The River of Blood (സംവിധാനം- നിധിൻ ലൂക്കോസ്) 

  • മൂത്താൻ, ജെല്ലിക്കെട്ട് എന്നിവയ്ക്ക് ശേഷം ടോറന്റോ മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം 

18. ഐ.എസ്.ആർ.ഒ- യുടെ പുതിയ വാണിജ്യ വിഭാഗമായ ന്യൂ പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യത്തെ വാണിജ്യവിക്ഷേപണത്തിന് ഉപ്യോഗിച്ച റോക്കറ്റേത്- പി.എസ്.എൽ.വി- സി 51 


19. പി.എസ്.എൽ.വി.-സി 51 ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിൽ നിന്നും വി ക്ഷേപിച്ചതെന്ന്- 2021 ഫെബ്രുവരി 28 


20. പി.എസ്.എൽ.വി.-സി 51- ൽ വിക്ഷേപിക്കപ്പെട്ട ആമസോണിയ- 1 ഏത് രാജ്യത്തിന്റെ ഉപഗ്രഹ മാണ്- ബ്രസീൽ 


21. പി.എസ്.എൽ.വി.-സി 51 വിക്ഷേപിച്ച സ്റ്റുഡന്റ  സാറ്റലൈറ്റായ എസ്.ഡി.സാറ്റ് (സതീഷ് ധവാൻ സാറ്റ്) വികസിപ്പിച്ചതാര്- സ്പേസ് കിഡ്സ് ഇന്ത്യ  


22. ബഹിരാകാശ രംഗം സ്വകാര്യവത്കരിച്ച ആത്മനിർഭർ ഭാരത് പാക്കേജിന്റെ സ്മരണാർഥം ഏതുനേതാവിന്റെ ചിത്രമാണ് എസ്.ഡി. സാറ്റിന്റെ മുകളിലത്തെ പാനലിൽ ആലേഖനം ചെയ്തിരിക്കുന്നത്- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  


23. ഭഗവദ്ഗീതയുടെ ഇ-വേർഷൻ ബഹിരാകാശത്ത് എത്തിച്ച ഉപഗ്രഹമേത്- എസ്.ഡി,സാറ്റ് 


24. പി.എസ്.എൽ.വി.-സി 51 ദൗത്യം ബഹിരാകാശത്തെത്തിച്ച ഡി.ആർ.ഡി.ഒ- യുടെ ഉപഗ്രഹമേത്- സിന്ധു നേത്ര 


25. കേന്ദ്ര സര്കരിന്റെ ദേശീയ അമൂല്യ സാംസ്‌കാരിക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ ക്ഷേത്രോത്സവം- ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ച


26. ഇന്ത്യൻ സമുദ്രമേഖലയിലെ സൈനിക - വാണിജ്യയാനങ്ങളുടെ നീക്കം മനസ്സിലാക്കാൻ നാവികസേനയെ സഹായിക്കാനായി വിക്ഷേപിച്ച ഉപഗ്രഹമേത്- സിന്ധുനേത്ര 


27. 25-ാമത് ഔട്ട്സ്റ്റാൻഡിങ് യുക്രനിയൻ റെസ്റ്റ്ഴ്സസ് ആൻഡ് കോച്ചസ് മെമ്മോറിയൽ ഗുസ്തി ടൂർണമെന്റിൽ 53 കിലോഗ്രാം വിഭാഗത്തിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ വനിതാ താരമാര്- വിനേഷ് ഫൊഗാട്ട്  


28. ഡിപ്പാർട്ട്മെന്റ് ഓഫ് എംപവർമെന്റ് ഓഫ് പേ ഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് വികസിപ്പിച്ചെടുത്ത പുതിയ ആപ്പേത്- സുഗമ്യ ഭാരത് ആപ്പ്  


29. വടക്കൻ ധ്രുവപ്രദേശമായ ആർട്ടിക്ക് മേഖലയുടെ കാലാവസ്ഥ, പരിസ്ഥിതി മാറ്റങ്ങൾ നിരീക്ഷിക്കാനായി ആർട്ടിക്ക-എം ഉപഗ്രഹം വിക്ഷേപിച്ച രാജ്യമേത്- റഷ്യ 


30. സമുദ്രത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്നാദ്യമായി പേഴ്സണൽ കമ്പ്യൂട്ടർ വികസിപ്പിച്ചെടുത്ത കമ്പനിയേത്- എച്ച്.പി


31. 1987 - 1991 നായനാർ മന്ത്രി സഭയിൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന കെ. ശങ്കരനാരായണ പിള്ള അന്തരിച്ചു 


32. ഓസ്ട്രേലിയൻ നഗരമായ ബ്രിസ്ബെയ്ൻ 2032- ലെ ഒളിമ്പിക്സിന് ആതിഥ്യം വഹിക്കും. 


33. പ്രശസ്ത സിനിമ, നാടക നടൻ കെ.ടി.എസ് പടന്നയിൽ (കെ.ടി. സുബ്രമണ്യൻ) നിര്യാതനായി. 


34. മലയാളികളായ കഥാകാരി ഗ്രസിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരവും അബിൻ ജോസഫിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരവും ലഭിച്ചു. 


35. പെറുവിന്റെ പുതിയ പ്രസിഡന്റായി പെഡ്രോ കാസിയോയെ തെരഞ്ഞെടുത്തു


36. അഫ്ഗാനിസ്താനു പിന്നാലെ യു.എസ്. ഏത് രാജ്യത്തെ സൈനിക ദൗത്യമാണ് അവസാനിപ്പിക്കുന്നത്- ഇറാഖ്

  • വൈറ്റ് ഹൗസിൽ പ്രസിഡൻറ് ജോബൈഡനും ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽകാദിമിയും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. 
  • 2014- ൽ ബരാക് ഒബാമ പ്രസിഡൻറായിരിക്കവെയാണ് 'ഇസ്ലാമിക് സ്റ്റേറ്റി' (ഐ.എസ്)- നെതിരേ യുദ്ധംചെയ്യാൻ യു.എസ്. ഇറാഖിലേക്ക് ദൗത്യസേനയെ അയച്ചത്. 

37. ഏത് സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയാണ് ബസവരാജ് ബൊമ്മ- കർണാടക

  • ബി.എസ്. യെദ്യുരപ്പ രാജി വെച്ച ഒഴിവിലാണ് ബസവരാജ് ചുമതലയേറ്റത് 

38. ഇന്ത്യക്കാരനായ ഏത് വിവാദ വ്യവസായിയെയാണ് ബ്രിട്ടീഷ് കോടതി പാപ്പരായി (Bankrupt) പ്രഖ്യാപിച്ചത്- വിജയ് മല്യ 


39. ഏത് ഇന്ത്യൻ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ നടന്ന സംഘർഷങ്ങളിലാണ് ആറ് പോലീസുകാർ ഉൾപ്പെടെ ഏഴുപേർക്ക് ജീവൻ നഷ്ടപ്പെട്ടത്- അസം- മിംസാറാം അതിർത്തി 

  • സ്വാത ന്ത്ര്യത്തിനു ശേഷം അസം സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന മിസോറം 1972- ലാണ് കേന്ദ്രഭരണപ്രദേശമായത്.1987- ൽ സംസ്ഥാന പദവി നേടി.

40. മിൽമ (Kerala Co-operative Milk Marketing Federation)- യു ടെ പുതിയ ചെയർമാൻ- കെ.എസ്. മണി 

  • ചെയർമാനായിരുന്ന പി.എ. ബാലൻ അന്തരിച്ചതിനെ തുടർന്നാണ് പുതിയ നിയമനം

No comments:

Post a Comment