Saturday, 14 August 2021

Current Affairs- 14-08-2021

1. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന അവാർഡ് ഏത് കായികതാരത്തിന്റെ പേരിലേക്കാണ് പുനർനാമകരണം ചെയ്തത്- ധ്യാൻചന്ദ് (മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം) 


2. അശ്വാഭ്യാസം വ്യക്തിഗത ഇവന്റിംഗ് വിഭാഗം ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ വ്യക്തി- ഫുവാദ് മിർസ  


3. 2021-ലെ CONCACAF Gold Cup Football ജേതാക്കൾ- USA 


4. ഒളിമ്പിക് ഹോക്കിയിൽ ഹാട്രിക് നേട്ടം കൈവരിച്ച ആദ്യ വനിതാ ഹോക്കി താരം- വന്ദന കഠാരിയ 


5. അടുത്തിടെ അന്തരിച്ച നെല്ലിയോട് വാസുദേവൻ നമ്പൂതിരി ഏത് മേഖലയിലെ പ്രശസ്ത വ്യക്തിയാണ്- കഥകളി 


6. അടുത്തിടെ അന്തരിച്ച പത്മ സച്ചിദേവ് ഏത് മേഖലയിലെ പ്രശസ്ത വ്യക്തിയാണ്- സാഹിത്യം


7. സംസ്ഥാനത്തെ അവയവമാറ്റ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് രൂപീകരിക്കാൻ പോകുന്ന സൊസൈറ്റി- SOTO (State Organ and Tissue Transplant Organization) 


8. സംസ്ഥാനത്തെ ആദ്യ യുവജന സഹകരണസംഘം- കോട്ടയം 


9. പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയയിനം തവള- മിനർവാര്യ പെന്റാലി 


10. 2021 ജൂലൈയിൽ സി.ബി.എസ്.ഇ 3,5,8 ക്ലാസ്സുകളിലെ പഠന നിലവാരം

വിലയിരുത്താൻ ആരംഭിക്കുന്ന പുതിയ മൂല്യനിർണ്ണയ സംവിധാനം- SAFAL (Structured Assessment For Analysing Learning levels) 


11. സ്കൂൾ വിദ്യാർത്ഥികളെയും അധ്യാപകരെയും ലക്ഷ്യമിട്ടുള്ള സമഗ്ര ശിക്ഷാ പദ്ധതി അടുത്തിടെ കേന്ദ്രസർക്കാർ ഏത് വർഷം വരെയാണ് കാലാവധി നീട്ടിയത്- 2006 (സ്ഥാപിതമായത്- 2018) 


12. 2021- ൽ ലോകത്ത് വാഹനം ഓടിക്കാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ് എന്ന റെക്കോർഡ് സ്വന്തമാക്കിയത്- ഉംലിങ്ള പാസ് (കിഴക്കൻ ലഡാക്ക്) 

  • ബൊളീവിയയിലെ 18953 അടി ഉയരത്തിലുള്ള ഉതുറുങ്കു റോഡിന്റെ റെക്കോർഡാണ് മറികടന്നത് 

13. അമേരിക്കൻ വാർത്താ ഏജൻസിയായ അസ്സോസിയേറ്റഡ് പ്രസ്സിന്റെ പ്രസിഡന്റും സി.ഇ.ഒ. യും ആകുന്ന ആദ്യ വനിത- ഡെയ്തി വീരസിംഗം  


14. സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ഡയറക്ടറായി ചുമതലയേറ്റ വ്യക്തി- ധ്യതി ബാനർജി


15. സ്കൂൾ കുട്ടികളുടെ രക്ഷിതാക്കൾക്കായി സംസ്ഥാനത്ത് ആരംഭിക്കുന്ന

വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി- മക്കൾക്കൊപ്പം


16. ഉത്തർപ്രദേശിലെ ഝാൻസി റെയിൽവെ സ്റ്റേഷന്റെ പുതിയ പേര്- വീരാംഗന ലക്ഷ്മീഭായ് റെയിൽവെ സ്റ്റേഷൻ 


17. അടുത്തിടെ ഏത് വ്യക്തിയോടുള്ള ആദരസൂചകമായാണ് കേന്ദ്ര സർക്കാർ സ്റ്റാമ്പ് പുറത്തിറക്കാൻ തീരുമാനിച്ചത്- വർഗ്ഗീസ് കുര്യൻ 

  • 2021 നവംബർ 26- ന് 100-ാം ജന്മവാർഷികം ആഘോഷിച്ചു 
  • ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ് 

18. 'ഇരുൾ മായുന്ന മനസ്സുകൾ' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡോ. കെ.എ. കുമാർ 


19. 2021 ആഗസ്റ്റിൽ പ്രമുഖ ലക്ഷ്യറി ബ്രാൻഡായ Bulgar- യുടെ ഗ്ലോബൽ അംബാസിഡറായി നിയമിതയായ പ്രമുഖ അഭിനേത്രി- പ്രിയങ്ക ചോപ്ര ജോനസ്  


20. 2021- ലെ ഫോർമുല ഹംഗേറിയൻ ഗ്രാന്റ് പ്രിക്സ് ജേതാവ്- എസ്തേഭാൻ ഓക്കോൺ (ഫ്രാൻസ്) 


21. ഒളിമ്പിക്സ് അത് ലറ്റിക്സിൽ 109 വർഷത്തിനിടെ ആദ്യമായി സ്വർണ മെഡൽ പങ്കുവച്ച താരങ്ങൾ- ഈസ ബാർഷിം (ഖത്തർ), ജിയാൻമാർക്കോ ടാംബേരി (ഇറ്റലി) 

  • കായിക ഇനം- ഹൈജമ്പ് 

22. 2021 ഓഗസ്റ്റിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സി.ജി.എ) ആയി നിയമിതനായത്- ദീപക് ദാസ് 


23. 2021 ജൂലൈയിൽ ആദ്യമായി ഇന്ത്യയിൽ നിന്നും ചരക്കു തീവണ്ടി സർവ്വീസ് ആരംഭിച്ച ബംഗ്ലാദേശിലെ പട്ടണം- ചിലഹാട്ടി 


24. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ 2021 ആഗസ്റ്റ് മാസം അധ്യക്ഷത വഹിക്കുന്ന രാജ്യം- ഇന്ത്യ 


25. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ഹ്രസ്വചിത്രം- മൂന്നാംവരവ്, മുന്നേ അറിയാം, മുന്നേ ഒരുങ്ങാം (സംവിധാനം- ഗിരീഷ് കല്ലടി) 


26. അടുത്തിടെ അന്തരിച്ച ലോകപ്രശസ്ത ജാപ്പനീസ് പരിസ്ഥിതി സസ്യ ശാസ്ത്രഞ്ജൻ- അകിറ മിയവാക്കി


27. 2020 ടോകിയോ ഒളിംപിക്സിൽ ഗുസ്തിയിൽ 65 കിലോഗ്രാം വിഭാഗം) ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയ താരം- ബജ്റംഗ് പുനിയ

28. പ്രഥമ Prof. C R Rao Centenary Gold Medal പുരസ്കാരത്തിന് അർഹരായവർ- Jagdish Bhagavati (സാമ്പത്തിക വിദഗ്ധൻ), C. Rangarajan (മുൻ റിസർവ് ബാങ്ക് ഗവർണർ)


29. 2021 ആഗസ്റ്റിൽ ഇന്ത്യൻ റയിൽവേയുടെ Integral Coach Factory ജനറൽ മാനേജറായി നിയമിതനായത്- A.K. Agarwal


30. പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് രക്ഷനേടാൻ തീരദേശവാസികൾക്ക് ആശ്വാസമായി തൃശ്ശൂർ ജില്ലയിലെ ആദ്യ സൈക്ലോൺ ദുരിതാശ്വാസ അഭയകേന്ദ്രം നിലവിൽ വന്നത്- അഴീക്കോട് (തൃശ്ശൂർ)


31. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് റസ്ലിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രിയാ മാലിക് സ്വർണം നേടി 


32. ഹാരപ്പൻ നാഗരികതയുടെ ഭാഗമായ ധോലാവീര (ഗുജറാത്ത്) യുനെസ്കോയുടെ

ലോക പൈതൃക പട്ടികയിൽ ഇടം നേടി. ഇന്ത്യയിൽ നിന്നും ഈ പട്ടികയിൽ ഇടം

നേടുന്ന നാല്പതാമത്തെ പൈതൃകകേന്ദ്രമാണ് ധോലാവീര. 


33. നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആർദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീ ബിൽഡ് കേരള ഇനിഷ്യറ്റീവും ഉൾപ്പെടുത്തി ഏകോപിത നവകരളം കർമ്മപദ്ധതി 2 രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പേര് "വിദ്യാകിരണം' എന്ന് പുനർനാമകരണം ചെയ്യും 


34. ബാഡ്മിന്റണിൽ ആദ്യ അന്താരാഷ്ട്ര കിരീടം നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കിയ ഇതിഹാസ താരം നന്ദു നടേക്കർ അന്തരിച്ചു. 1956- ൽ മലേഷ്യയിൽ നടന്ന സെലങ്ങോർ ഇന്റർനാഷണൽ കിരീടം നേടിയാണ് ചരിത്രത്തിൽ ഇടം പിടിച്ചത്. 


35. കേരള സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ടെലിവിഷൻ സമഗ്രസംഭാവന പുരസ്കാരം മാധ്യമ പ്രവർത്തകനും ഏഷ്യൻ കോ ളേജ് ഓഫ് ജേർണലിസം ചെയർമാനുമായ ശശികുമാറിന് നൽകും. മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് സ്ഥാപകനാണ്.


ടോകിയോ ഒളിംപിക്സ് 2020 ടെന്നീസ് 


പുരുഷവിഭാഗം

  • സ്വർണമെഡൽ ജേതാവ്- Alexander Zverev (ജർമനി) 
  • വെള്ളിമെഡൽ ജേതാവ്- Karen Khachanov (റഷ്യൻ ഒളിംപിക്സ് കമ്മിറ്റി) 

വനിതാവിഭാഗം

  • സ്വർണമെഡൽ ജേതാവ്- Belinda Benic (സ്വിറ്റ്സർലൻഡ്)
  • വെള്ളിമെഡൽ ജേതാവ്- Marketa Vondrousova (ചെക്ക് റിപ്പബ്ലിക്ക്)

No comments:

Post a Comment