Tuesday, 24 August 2021

Current Affairs- 24-08-2021

1. ടോക്കിയോ ഒളിമ്പിക്സ് 2000 പുരുഷ മാരത്തൺ സ്വർണ മെഡൽ ജേതാവ്- എലിയുഡ് കിപ്ചോഗ് (കെനിയൻ താരം) 


2. കോവളം കവികൾ സ്മാരക സമിതിയുടെ 2021- ലെ സാഹിത്യ പുരസ്കാരത്തിന് അർഹനായ കവി- പ്രഭാവർമ്മ


3. 2021 ആഗസ്റ്റിൽ കേന്ദ്ര സർക്കാർ ഉത്ഘാടനം നിർവ്വഹിച്ച ദാരിദ്യ രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് സൗജന്യ പാചക വാതക കണക്ഷൻ ലഭ്യമാക്കുന്ന പ്രധാനമന്ത്രി ഉജ്വൽ യോജനയുടെ (PMUY) രണ്ടാം ഘട്ട പദ്ധതി- ഊജ്യൽ 2.0


4. 2021 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച National Fact Sheet Global Youth Tobacco Survey 2019 അനുസരിച്ച് കുട്ടികളിൽ പുകയിലെ ഉത്പന്നങ്ങളുടെ ഉപയോഗം ഏറ്റവും കൂടുതൽ ഉളള ഇന്ത്യൻ സംസ്ഥാനങ്ങൾ- അരുണാചൽ പ്രദേശ്, മിസോറാം


5. ഇന്ത്യയിൽ ആദ്യമായി സാറ്റ്ലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ച ദേശിയോദ്യാനം- കാസിരംഗ ദേശിയോദ്യാനം (അസം)


6. നഗരപ്രദേശങ്ങളിൽ Community Forest Resource Rights- ന് അംഗീകാരം നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- ഛത്തീസ്ഗഢ് 


7. വൻ ധൻ അവാർഡ് 2020-21- ൽ വിവിധ വിഭാഗങ്ങളിലായി 7 പുരസ്കാരങ്ങൾ നേടിയ ഇന്ത്യ ൻ സംസ്ഥാനം- നാഗാലാന്റ് 


8. 2021 ആഗസ്റ്റിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ നടന്ന ആദ്യ നാവികാഭ്യാസം- Al-Mohed Al-Hindi 2021 


9. ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബായ പാരീസ് സെന്റ് ജർമെയ്ൻ (പി.എസ്. ജി)- യുമായി ധാരണയിലായ അർജന്റീന ഫുട്ബോൾ താരം- തലയണൽ മെസ്സി  


10. 75-മത് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ (ആഗസ്റ്റ് 15, 2021) പ്രമേയം- Nation First Always First 


11. 2021ആഗസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ക്രിക്കറ്റ് താരം- ഉന്മുക്ത് ചന്ദ് 


12. 2021 ആഗസ്റ്റിൽ മണിപ്പൂരിന്റെ ഗവർണറായി (അധിക ചുമതല) ചുമതലയേറ്റത്- ഗംഗാപ്രസാദ് 


13. 2021 ആഗസ്റ്റിൽ കാബിനറ്റ് സെക്രട്ടറിയറ്റിന്റെ സെക്രട്ടറി (സെക്യൂരിറ്റി) ആയി നിയമിതനായത്- സുധീർ കുമാർ സക്സേന 


14. 2021 ആഗസ്റ്റിൽ കേരളപോലീസിന്റെ നേത്യത്വത്തിൽ ഇന്ത്യയിലെ ആദ്യ ഡ്രോൺ ഫോറൻസിക് ലാബ് നിലവിൽ വന്നത്- തിരുവനന്തപുരം


15. 2021 ആഗസ്റ്റിൽ മനേജ്മെന്റ് മികവിന് ബി. ഐ. എസിന്റെ ആഗോള അംഗീകാരമായ ISO 22301:2019 സർട്ടിഫിക്കേഷൻ ലഭിച്ച പ്രമുഖ സ്വകാര്യ ബാങ്ക്- ഫെഡറൽ ബാങ്ക്


16. 'Zohra ! A Biography in Four Facts' എന്ന പുസ്തകത്തിന്റെ രചയിതാവ്- Padmasree Ritu Menon


17. ഗതാഗത മേഖലയിലെ ഭൂരിഭാഗം സേവനങ്ങളും ഓൺലൈനാക്കിയ ആദ്യ ഇന്ത്യൻ കേന്ദ്രഭരണ പ്രദേശം- ഡൽഹി 


18. അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, പ്രകൃതി സൗഹാർദ വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ നയം- വാഹന സ്ക്രോപ്പേജ് നയം 


19. 2021 ആഗസ്റ്റിൽ ‘Climate Change 2021- The Physical Science Basis' എന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ച യു.എൻ ഏജൻസി- IPCC (Intergovernmental Panel on Climate Change)


20. 1925 നടന്ന കാക്കോരി ട്രെയിൻ ഗൂഢാലോചനയ്ക്ക് ഉത്തർപ്രദേശ് സംസ്ഥാനം നൽകിയ പുതിയ പേര്- കാക്കോരി ട്രെയിൻ ആക്ഷൻ


21. 2021- ലെ UEFA സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ജേതാക്കൾ- ചെൽസി എഫ്. സി (ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്) 


22. മുക്കിലൂടെ നൽകാവുന്ന കോവിഡ് വാക്സിൻ വികസിപ്പിച്ച് ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി ലഭിച്ച പ്രമുഖ ഫാർമസ്യൂട്ടിക്കൽ സ്ഥാപനം- ഭാരത് ബയോടെക് 


23. 'How the Earth Got Its Beauty' എന്ന പുസ്തകത്തിന്റെ രചയിതാവ്- സുധാ മുർത്തി 


24. ഐക്യരാഷ്ട്ര സഭ രക്ഷാ കൗൺസിലിൽ 2021 ആഗസ്റ്റ് മാസത്ത Open Debate on Enhancing Maritime Security- A Case for International Cooperation മീറ്റിങ്ങിന് അദ്ധ്യക്ഷത വഹിച്ചത്- നരേന്ദ്ര മോദി


25. 2021 ആഗസ്റ്റിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി വീണ്ടും നിയമിതനായത്- അജയ് കുമാർ ഭല്ലാ


26. പ്രമുഖ ടെലികോം സ്ഥാപനമായ വോഡഫോൺ ഐഡിയയുടെ Non Executive Chairman & Director ആയി നിയമിതനായത്- ഹിമാൻഷു കപാനിയ


27. 2021 ആഗസ്റ്റിൽ അബുദാബി ദർശന കലാസാംസ്കാരിക വേദിയുടെ ദ്യശ്യമാധ്യമ പുരസ്കാരത്തിന് അർഹനായ മാധ്യമ പ്രവർത്തകൻ- വിവേക് മുഴക്കുന്ന്


28. സംസ്ഥാന പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ ഫോറൻസിക് ഫോട്ടോഗ്രാഫർ- ജി. ജയദേവകുമാർ


29. 130- മത് ഡ്യൂറന്റ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന് വേദിയാകുന്ന ഇന്ത്യൻ നഗരം- കൊൽക്കത്ത


30. 2021 ആഗസ്റ്റിൽ QUAD രാജ്യങ്ങൾ (ഇന്ത്യ, യു. എസ്.എ, ജപ്പാൻ, ആസ്ട്രേലിയ) പങ്കെടുക്കുന്ന സംയുക്ത നാവികാഭ്യാസം- Malabar Exercise


31. 'The Long Game: How the Chinese Negotiate with India' എന്ന പുസ്തകത്തിൻറെ രചയിതാവ്- വിജയ് ഗോഖലെ (മുൻ വിദേശകാര്യ സെക്രട്ടറി)  

32. ആധുനിക ഒളിംപിക് ചരിത്രത്തിൽ ഏറ്റവും വേഗത്തിലോടിയ വനിത എന്ന റെക്കോർഡ് സ്വന്തമാക്കിയത്- എലെൻ തോംസൺ (ജമൈക്ക) 

  • ഫോറൻസ് ഗ്രിഫിത്ത് ജോയ്നർ (യു.എസ്.) 1988- ൽ സ്ഥാപിച്ച 10.62 സെക്കൻഡ് സമയമാണ് എലൈൻ ടോക്യായിൽ 10.61- ലൂടെ മറികടന്നത്. ‘ഫോജോ' എന്നറിയപ്പെട്ട ജോയ്നർ 1998- ൽ 38-ാം വയസ്സിൽ അന്തരിച്ചിരുന്നു

33. സൗജന്യ നിയമ പരിരക്ഷ ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിന് National Legal Services Authority ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ- NALSA App


34. സംസ്ഥാനത്തെ ആദ്യ വെർച്വൽ ഗ്രാമസഭ ചേരുന്നത്- മയ്യനാട് (കൊല്ലം)


35. കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ- പി.ആർ. ശ്രീജേഷ്  


Skytrax World Airport Awards 2021 

  • മികച്ച എയർപോർട്ട്- Hamad Airport, Doha (Qatar)
  • ആദ്യ നൂറിൽ ഇടം നേടിയ ഇന്ത്യൻ എയർപോർട്ടുകൾ 
  • 45-ാം സ്ഥാനം- ഇന്ദിരഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്, ന്യൂഡൽഹി 
  • 64-ാം സ്ഥാനം- രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്, ഹൈദരാബാദ് 
  • 65-ാം സ്ഥാനം- ഛത്രപതി ശിവജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ട്,മുംബൈ 
  • 71-ാം സ്ഥാനം- കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട്, ബംഗലുരു 
  • Best Airport in India & Central Asia- ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്, ന്യൂഡൽഹി

No comments:

Post a Comment