1. 2021 ലെ ലോക ജൈവ ഇന്ധന ദിനത്തിന്റെ (ആഗസ്റ്റ് 10) പ്രമേയം- Biofuels for a better environment
2. സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിന് ഗുജറാത്ത് സംസ്ഥാനം ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും- eNagar
3. 2021 ആഗസ്റ്റിൽ അന്തരിച്ച 1971 ഇന്ത്യ- പാക് യുദ്ധത്തിലെ മുന്നണി പോരാളിയും മഹാവീർ ചക, വീർസേന ബഹുമതികൾക്ക് അർഹനുമായ വ്യക്തി- കമാൻഡർ ഗോപാൽ റാവു
4. മുൻപ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പേരിൽ ഐ.ടി. പുരസ്കാരം ഏർപ്പെടുത്തിയ സംസ്ഥാനം-മഹാരാഷ്ട്ര
5. അടുത്തിടെ അന്തരിച്ച പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ- എം.എസ്. ചന്ദ്രശേഖര വാര്യർ
6. സുരക്ഷിത വിനോദ സഞ്ചാരത്തിനായി കേരളം ആരംഭിക്കുന്ന സംവിധാനം- ബയോ ബബിൾ
7. അടുത്തിടെ മാരകമായ മാർബർഗ് വൈറസ് സ്ഥിരീകരിച്ചത്- ആഫ്രിക്ക
8. കെ.എസ്.ആർ.ടി.സി യുടെ പാഴ്സൽ സർവീസ്- സി ലോജിസ്റ്റിക്സ്
9. തൊഴിൽരഹിതരായ മുതിർന്ന പൗരന്മാർക്കായി സർക്കാർ ആരംഭിക്കുന്ന സ്വയം തൊഴിൽ പദ്ധതി- നവജീവൻ
10. 2020- ലെ 'New Global Youth Development Index'- ൽ ഇന്ത്യയുടെ സ്ഥാനം- 122
11. ബാങ്കിംഗ് ഫ്രോഡ് അവയർനെസ് ക്യാമ്പയിനായി RBI നിയമിച്ച വ്യക്തി- നീരജ് ചോപ്ര
12. കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം
വാർഷികാഘോഷ പരിപാടി- ആസാദി കാ അമൃത് മഹോത്സവ്
13. ജാവലിൻ ത്രോ ലോക റാങ്കിങിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്- നീരജ് ചോപ്ര
14. അഗതികളെ സഹായിക്കുന്നതിനായുള്ള സർക്കാർ പദ്ധതി- വാതിൽപ്പടി സേവനം
15. അടുത്തിടെ ഹൈക്കോടതി ജഡ്ജിമാരായി നിയമിതരായവർ-മുഹമ്മദ് നിയാസ്, വിജു എബ്രഹാം
16. ഇന്ത്യ - സൗദി അറേബ്യ സംയുക്ത നാവിക അഭ്യാസം- 'അൽ മൊഹദ് അൽ ഹിന്ദി'
17. കക്കോരി ട്രെയിൻ കവർച്ചയ്ക്ക് നൽകിയ പുതിയ പേര്- കക്കോരി ട്രെയിൻ ആക്ഷൻ
18. 'പരമോന്നത നീതിപീഠത്തെ കാത്തുസൂക്ഷിച്ച സിംഹങ്ങളിൽ ഒന്നിനെയാണ് നഷ്ടമാകുന്നത് എന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞത് ആരുടെ വിരമിക്കലിനെപ്പറ്റിയാണ്- ജസ്റ്റിസ് ആർ.എഫ്. നരിമാൻ
19. യൂറോപ്യന്മാരല്ലാത്തവർക്ക് രാജ്യത്ത് മാധ്യമ ഉടമസ്ഥതാ - നിയന്ത്രണ അവകാശം നിഷേധിക്കുന്ന ബിൽ പാസാക്കിയ രാജ്യം- പോളണ്ട്
20. 2021 ലെ ഇന്റർനാഷണൽ ആർമി ഗെയിംസിന്റെ വേദി- റഷ്യ
21. 2021 ഓഗസ്റ്റ് 12- ന് പരാജയപ്പെട്ട ISRO- യുടെ വിക്ഷേപണ ദൗത്യം- GSLV F 10 (റോക്കറ്റ്), EOS 03 (ഭൗമ നിരീക്ഷണ ഉപഗ്രഹം)
22. സ്റ്റാർട്ട് അപ്പുകൾക്ക് വേണ്ട ധനസഹായം ലഭ്യമാക്കുന്നതിനായി കേരള സർക്കാരിന് കീഴിലെ Kerala Financial Corporation (KFC) ആരംഭിച്ച ഫണ്ടിംഗ് പദ്ധതി- KFC Startup Kerala
23. Information and Technology (IT) മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ പുരസ്കാരം നൽകാൻ തീരുമാനിച്ച സംസ്ഥാനം- മഹാരാഷ്ട്ര
24. കോവിഡ് കാരണം അനാഥരാക്കപ്പെട്ട കുട്ടികൾക്ക് പഠനത്തിലും ജോലിയിലും സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം- മഹാരാഷ്ട്ര
25. സെൻട്രൽ യൂണിവേഴ്സിറ്റീസ് (ഭേദഗതി) നിയമം 2021 അനുസരിച്ച് സിന്ധു സെൻട്രൽ യൂണിവേഴ്സിറ്റി നിലവിൽ വരുന്നത്- ലഡാക്ക്
26. 1947- ലെ ഇന്ത്യ-പാക് വിഭജനത്തിൽ നിരവധിപേർക്ക് പാലായനം ചെയ്യേണ്ടിവരികയും ജീവൻ നഷ്ടപ്പെടുകയും ചെയ്തതിന്റെ ഓർമയ്ക്കായി 2021 മുതൽ വിഭജനഭീതിയുടെ അനുസ്മരണ ദിനമായി കേന്ദ്രസർക്കാർ ആചരിക്കുന്നത്- ആഗസ്റ്റ് 14
27. ഇന്ത്യയിൽ ആദ്യമായി വാട്ടർ വില്ലകൾ നിലവിൽ വരുന്നത്- ലക്ഷദ്വീപ്
28. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾക്ക് പേറ്റന്റ് നൽകാൻ തീരുമാനിച്ച ആദ്യ രാജ്യം- ദക്ഷിണാഫ്രിക്ക
29. Death in Shonagachhi എന്ന പുസ്തകത്തിന്റെ രചയിതാവ്- Rijula Das
30. Biography of a Failed Venture എന്ന പുസ്തകത്തിന്റെ രചയിതാവ്- Prashant Desai
31. അന്തരിച്ച നെല്ലിയോട് വാസുദേവൻനമ്പൂതിരി (82) ഏത് മേഖലയിൽ മികവുതെളിയിച്ച കലാകാരനാണ്- കഥകളി
32. ലോക മുലയൂട്ടൽ വാരം (World Breastfeeding Week) എന്നായിരുന്നു- ഓഗസ്റ്റ് 1 മുതൽ 7 വരെ
33. ജൂലായ് 31- ന് തുറന്നുകൊടുത്ത വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ തുരങ്കത്തിൻറ പേര്- കുതിരാൻ
34. ജൂലായ് 16- ന് അന്തരിച്ച അകിരാമിയാവാക്കി (93) ഏത് നിലയിൽ ലോകപ്രശസ്തി നേടിയ വ്യക്തിയാണ്- പരിസ്ഥിതി, സസ്യശാസ്ത്രജ്ഞൻ (ജപ്പാൻ)
- 150-200 വർഷംകൊണ്ട് രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ 30 വർഷം കൊണ്ട് അതേതരത്തിൽ സൃഷ്ടിക്കാമെന്ന ആശയത്തിൻറ ഉപജ്ഞാതാവായിരുന്നു.
- ഇന്ത്യയുൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിലായി നൂറുകണക്കിന് ചെറുകാടുകൾ സൃഷ്ടിക്കുന്നതിന് നേതൃത്വം നൽകി. മിയാവാക്കി കാടുകൾ (Miyawaki Forests) എന്ന് ഇവ അറിയപ്പെടുന്നു.
- 2018- ൽ തിരുവനന്തപുരത്ത പുളിയറക്കോണത്താണ് സംസ്ഥാനത്തെ ആദ്യ മിയാവാക്കി വനത്തിന് തുടക്കമിട്ടത്.
- പരിസ്ഥിതിപ്രവർത്തനങ്ങൾക്കുള്ള ബ്ലൂ പ്ലാനറ്റ് പ്രസ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
35. ഇന്ത്യ-ബംഗ്ലാദേശ് എന്നിവയെ ബന്ധിപ്പിക്കുന്ന റെയിൽപ്പാതയിലൂടെ 56 വർഷത്തിനുശേഷം ഗതാഗതം ആരംഭിച്ചു. പാതയുടെ പേര്- ഹൽദിബരി-ചിലാഹട്ടി (Haldibari-Chilahati)
- 1965- ലെ ഇന്തോ-പാക് യുദ്ധത്തെ തുടർന്നാണ് മറ്റ് റെയിൽപ്പാതകൾക്കൊപ്പം അക്കാലത്ത് കിഴക്കൻ പാക്കിസ്താൻറ ഭാഗമായിരുന്ന ഈ പാതയും പ്രവർത്ത നരഹിതമായത്.
- 2020 ഡിസംബറിൽ പാത ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും 2021 ഓഗസ്റ്റ് ഒന്നിനാണ് ഗതാഗതം പുനരാരംഭിച്ചത്.
No comments:
Post a Comment