Saturday, 5 September 2020

Current Affairs- 07/09/2020

1. COVID- 19 രോഗികൾക്ക് ഭക്ഷണവും മരുന്നും നൽകുന്നതിന് Indian Railways വികസിപ്പിച്ച Remote Controlled Medical Trolley- MEDBOT


2. 2020 ആഗസ്റ്റിൽ ഉത്തർപ്രദേശിലെ Kanpur Metro- യുടെ നിർമ്മാണത്തിനായി 650 million Euro വായ്പ അനുവദിച്ച അന്താരാഷ്ട്ര ബാങ്ക്- European Investment Bank


3. 2020- ൽ കേന്ദ്രസർക്കാർ Rashtriya Poshan Maah (National Nutrition Month) ആയി ആചരിക്കാൻ തീരുമാനിച്ച മാസം- സെപ്റ്റംബർ


4. 'The Commonwealth of Cricket: A Lifelong Love Affair with the Most Subtle and Sophisticated Game known to Humankind' എന്ന പുസ്തകത്തിന്റെ രചയിതാവ്- Ramachandra Guha


5. Aatmanirbhar Bharat പദ്ധതിയുടെ ഭാഗമായി IIT Bombay- യിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച Document Scanner Application- AIR Scanner


6. Cycling Federation of India- യുടെ പ്രഥമ Cycling Summit 2021- ന്റെ  വേദികൾ- New Delhi, Mumbai, Bengaluru


7. 2020- ൽ കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ച ഇന്ത്യയിലെ ആദ്യ വനിതാ Cardiologist- Dr. S. Padmavati


8. അടുത്തിടെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ ജമ്മുകാശ്മീർ ഔദ്യോഗിക ഭാഷാ ബിൽ 2020 പ്രകാരം ഇംഗ്ലീഷിനും ഉറുദുവിനും പുറമേ ജമ്മുകാശ്മീരിന്റെ ഔദ്യോഗിക ഭാഷകളിൽ ഉൾപ്പെടുത്തിയത്- കാശ്മീരി, ഡോഗ്രി, ഹിന്ദി  


9. ലെബനന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി- മുസ്തഫ ആദിബ് 


10. ഏഴ് വർഷത്തിനുള്ളിൽ ഗ്രാൻസ്ലാം സിംഗിൾസ് മെയിൻ ഡ്രോ മത്സരത്തിൽ വിജയിച്ച ആദ്യ ഇന്ത്യാക്കാരൻ- Sumit Nagal  


11. സമുദ്ര സുരക്ഷയും സഹകരണവും സംബന്ധിച്ച് ഇന്ത്യ അടുത്തിടെ ഏത് രാജ്യവുമായാണ് വെർച്വൽ മീറ്റിംഗ് നടത്തിയത്- നൈജീരിയ  


12. ഫ്രാൻസിസ് മാർപാപ്പ 2020 ഡിസംബറിൽ പുറത്തിറക്കാൻ പോകുന്ന പുസ്തകം- 'Let Us Dream : The Path to a Better Future' 


13. തമിഴ്നാട് സർക്കാർ അടുത്തിടെ നിയമിച്ച ഇന്ത്യയിലെ ആദ്യ വനിത ആംബുലൻസ് ഡ്രൈവർ- എം. വീരലക്ഷ്മി 


14. ഇന്ത്യൻ നാവികസേന റഷ്യയുമായി അടുത്തിടെ ബംഗാൾ ഉൾക്കടലിൽ ആരംഭിച്ച Biennial Bilateral Exercise- INDRA NAVY


15. അന്താരാഷ്ട്ര ചാരിറ്റി ദിനമെന്ന്- സെപ്റ്റംബർ 5 


16. 48- മത് വേൾഡ് ഓപൺ ഓൺലൈൻ ചെസ് ടൂർണമെന്റിൽ വിജയിയായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആര്- പി. ഇനിയൻ  


17. റിപ്പബിക് ഓഫ് കോയേഷ്യയിലേക്കുള്ള ഇന്ത്യൻ അംബാസഡറായി നിയമിതനായതാര്- രാജ്കുമാർ ശ്രീവാസ്തവ (തലസ്ഥാനം- സാഗ്രെബ്)


18. 11 - മത് ഇന്ത്യ - റഷ്യ സംയുക്ത നാവികാഭ്യാസം നടന്നതെവിടെ- ബംഗാൾ ഉൾക്കടൽ (INDRANAVY നാവികാഭ്യാസം) 


19. 5- മത് ബ്രിക്സ് കൾച്ചർ മിനിസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതാര്- കേന്ദ്ര മന്ത്രി- പ്രഹ്ളാദ് സിംഗ് പട്ടേൽ


20. സെപ്റ്റംബറിൽ വോളണ്ടറി റിട്ടയർമെന്റ് സ്കീം (VRS) അവതരിപ്പിച്ച ബാങ്ക്- SBI


21. ഈ മാസം ചൈനയിൽ നടന്ന ഇന്ത്യ ചൈന സമാധാന ചർച്ചയിൽ ഇന്ത്യയെ പ്രതിനിധികരിച്ചത് ആര്- രാജ്നാഥ് സിംഗ്


22. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വൽക്കരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് എത്ര ശതമാനം ഷെയർ ആണ് വാങ്ങുന്നത്- 74 %


23. 2019-20 സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഫുട്ബോളർ- ക്രിസ്റ്റ്യാനോ റൊണാൾഡോ


24. ലോക അധ്യാപകദിനം- ഒക്ടോബർ 5


25. ദേശീയ അധ്യാപക ദിനം- സെപ്റ്റംബർ 5


26. കാണ്ടാമൃഗത്തിന്റെ സംരക്ഷണത്തിനായി വിസ്തൃതി വർദ്ധിപ്പിക്കുന്ന നാഷണൽ പാർക്ക്- കാസിരംഗ നാഷണൽ പാർക്ക്

27. അടുത്തിടെ അന്തരിച്ച മെഴ്സിഡസ് ബാർച്ച പാർഡോ (Mercedes Barcha Pardo) ഏത് വിശ്വസാഹിത്യകാരൻ പത്നിയായിരുന്നു- ഗബ്രിയൽ ഗാർസിയ മാർകസിന്റെ  
  • മാർക്കേസിന്റെ 'കോളറക്കാലത്തെ പ്രണയം' (Love in the Time of Cholera) എന്ന നോവൽ മെഴ്സിഡസിനാണ് സമർപ്പിച്ചിട്ടുള്ളത്.
28. തദ്ദേശീയമായ വീഡിയോ കോൺഫറൻസിങ് സോഫ്റ്റ് വേർ തയ്യാറാക്കാൻ കേന്ദ്രസർക്കാർ സംഘടിപ്പിച്ച ഇന്നവേഷൻ ചലഞ്ചിൽ തിരഞ്ഞെടുക്കപ്പെട്ട മലയാളി സംരംഭം- വി കൺസോൾ (V consol)
  • ആലപ്പുഴക്കാരനായ ജോയ് സെബാസ്റ്റ്യൻ സി.ഇ.ഒ. ആയ ചേർത്തല ഇൻഫോപാർക്കിലെ ടെക്ജൻഷ്യ (Techgentsia) കമ്പനിയാണ് സൂം ആപ്പിന് ബദലായി 'വി കൺസോൾ' രൂപപ്പെടുത്തിയത്. 
  • 2000- ഓളം കമ്പനികള പിന്തള്ളിയാണ് ഈ മലയാളി സംരംഭം വിജയം നേടിയത്.
29. രാജീവ്കുമാർ ഏത് പദവിയിലാണ് നിയമിക്കപ്പെട്ടത്- തിരഞ്ഞെടുപ്പ് കമ്മിഷണർ 

  • അശോക് ലവാസ രാജിവെച്ച ഒഴിവിൽ പുതുതായി നിയമിതനായ തിരഞ്ഞെടുപ്പ് കമ്മിഷണറാണ് രാജീവ്കുമാർ
30. സ്ത്രീ സമത്വ ദിനം (Womens Equality Day) എന്നാണ്- ഓഗസ്റ്റ് 26 
  • സെപ്റ്റംബർ 2- ലോക നാളികേര ദിനം 
  • സെപ്റ്റംബർ 5- ദേശീയ അധ്യാപകദിനം 
  • സെപ്റ്റംബർ 8- അന്താരാഷ്ട്ര സാക്ഷരതാദിനം.
31. ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരം- രാജീവ് ഗാന്ധി ഖേൽരത്ന   
  • രോഹിത് ശർമ (ക്രിക്കറ്റ്), വിനേഷ് ഫോഗട്ട് (ഗുസ്തി), റാണി രാംപാൽ വനിതാ ഹോക്കി), മണിക ബത്ര വനിതാ ടേബിൾ ടെന്നീസ്), മാരിയപ്പൻ തങ്ക വേലു (പാരാലിമ്പിക്സ് സ്വർണ ജേതാവ്) എന്നിവർക്കാണ് 2020- ൽ ഖേൽരത്ന ലഭിച്ചത്.
  • മുൻ അത് ലറ്റും മലയാളിയുമായ ജിൻസി ഫിലിപ്പ് ഉൾപ്പെടെ 15 പേർക്ക് ധ്യാൻചന്ദ് പുരസ്കാരം ലഭിച്ചു. 
  • 27- പേർക്ക് അർജുനയും, 13- പേർക്ക് ദ്രോണാചാര്യ പുരസ്കാരങ്ങളും ലഭിച്ചു
  • ഖേൽരത്നക്ക്  7.5 ലക്ഷവും ധ്യാൻചന്ദ്, ദ്രോണാചാര്യ, അർജുന അവാർഡ് ജേതാക്കൾക്ക് അഞ്ച് ലക്ഷം രൂപയുമാണ് നിലവിലുള്ള  പുരസ്കാരത്തുക.

No comments:

Post a Comment