Wednesday, 9 September 2020

General Knowledge in Chemistry Part- 8

1. ജലത്തിന്റെ കാഠിന്യത്തിന് കാരണം ഏതിന്റെ ലവണങ്ങളാണ്- കാൽസ്യം, മഗ്നീഷ്യം 


2. ഡ്യൂറ്റീരിയം ഏത് മൂലകത്തിന്റെ  ഐസോടോപ്പാണ്- ഹൈഡ്രജൻ 


3. സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം- ഹൈഡ്രജൻ 


4. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം- ഹൈഡ്രജൻ 


5. സൂര്യനിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം- ഹീലിയം 


6. ഭൂമിയിൽ ഏറ്റവും കൂടുതലുള്ള മൂലകം- ഓക്സിജൻ 


7. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം- നൈട്രജൻ 


8. ഇരുമ്പ് തുരുമ്പാകാതിരിക്കാൻ ഗാൽവനൈസേഷന് ഉപയോഗിക്കുന്ന മൂലകം- സിങ്ക്  


9. റബ്ബറിന്റെ ഗുണമേന്മ വർധിപ്പിക്കാൻ വൾക്കനൈസേഷന് ഉപയോഗിക്കുന്ന മൂലകം- സൾഫർ  


10. സസ്യ എണ്ണകൾ വനസ്പതിയാക്കാൻ ഹൈഡ്രജനെസേഷന് ഉപയോഗിക്കുന്ന മൂലകം- ഹൈഡ്രജൻ 


11. ഇരുമ്പിന് ഉറപ്പു കൂട്ടാൻ ചേർക്കുന്ന അലോഹ മൂലകം- കാർബൺ 


12. ഓട് (bronze) നിർമിക്കാൻ ചെമ്പിനോടൊപ്പം ചേർക്കുന്ന മൂലകം- ടിൻ 


13. പിച്ചള (Brass) നിർമിക്കാൻ ചെമ്പിനോടൊപ്പം ചേർക്കുന്ന മൂലകം- നാകം (Zinc) 


14. ആവർത്തനപ്പട്ടികയിലെ 100-ാം മൂലകം- ഫെർമിയം


15. എല്ലാ ആസിഡിലും അടങ്ങിയ മൂലകം- ഹൈഡ്രജൻ 


16. ഏറ്റവും ചെറിയ ആറ്റമുള്ള മൂല്കം- ഹൈഡ്രജൻ 


17. കുമ്മായ(കാൽസ്യം ഹൈഡ്രോക്സൈഡ്)- ത്തിൽ ഏത് വാതകം കടത്തിവിട്ടാണ് ബ്ലീച്ചിങ് പൗഡർ നിർമിക്കുന്നത്- ക്ലോറിൻ 


18. സസ്യങ്ങളുടെ ചാരത്തിലടങ്ങിയ ലോഹം- പൊട്ടാസ്യം 


19. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം- ഓക്സിജൻ 


20. ഏത് മൂലകത്തിന്റെ അപര്യാപ്തതയാണ് ഗന്ധം തിരിച്ചറിയാനുള്ള ശേഷി കുറയ്ക്കുന്നത്- സിങ്ക്


21. അർദ്ധ ചാലകങ്ങൾ (Semi conductors) ഉണ്ടാക്കാനുപയോഗിക്കുന്ന മൂലകങ്ങൾ- ജർമേനിയം, സിലിക്കൺ 


22. ജർമൻ സിൽവറിലെ ഘടകലോഹങ്ങൾ ഏതെല്ലാം- ചെമ്പ്, സിങ്ക്, നിക്കൽ 


23. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം- ഓക്സിജൻ 


24. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം- അലൂമിനിയം  


25. ചന്ദ്രന്റെ ഗ്രീക്കുനാമത്തിൽ നിന്ന് പേര് ലഭിച്ച മൂലകം- സെലേനിയം  


26. 117-ാം മൂലകത്തിന് പേര് ലഭിച്ചത്  ഒരു അമേരിക്കൻ നഗരത്തിന്റെ പേരിൽ നിന്നാണ്. മൂലകമേത്- ടെന്നിസീൻ (ടെന്നസി നഗരം) 


27. റഷ്യൻ ശാസ്ത്രജ്ഞനായ യൂറി ഒഗാനിസന്റെ പേരിൽ അറിയപ്പെടുന്ന മൂലകം- ഒഗാനിസൺ (118) 


28. 'ക്വിക്ക് സിൽവർ' എന്നറിയപ്പെടുന്ന മൂലകം- മെർക്കുറി


29. രാസസൂര്യൻ- മഗ്നീഷ്യം


30. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്- ടൈറ്റാനിയം 


31. മഴവിൽ ലോഹം- ഇറിഡിയം 


32. ലിറ്റിൽ സിൽവർ:- പ്ലാറ്റിനം


33. വൈദ്യുതിയും താപവും ഏറ്റവും നന്നായി കടത്തി വിടുന്ന ലോഹം- സിൽവർ


34. കൈയിലെടുത്താൽ ഉരുകിപ്പോവുന്ന ലോഹം- ഗാലിയം 


35. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ- സോഡിയം, പൊട്ടാസ്യം 


36. ഏറ്റവും വില കൂടിയ ലോഹം- റോഡിയം 


37. ഭൂമിയിൽ ഏറ്റവും കുറവുള്ള ലോഹം- അസ്റ്റാറ്റിൻ 


38. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം- ലിഥിയം 


39. ഏറ്റവും സാന്ദ്രത കൂടിയ ലോഹം- ഓസ്മിയം 


40. ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം- ഹീലിയം 


41. ഏറ്റവും വലിയ ആറ്റമുള്ള മൂലകം- ഫ്രാൻസിയം 


42. കൊല്ലം ജില്ലയുടെ തീരദേശത്ത് കണ്ടുവരുന്ന റേഡിയോ ആക്ടീവ് മൂലകം- തോറിയം 


43. അന്നജത്തെ നീലനിറമാക്കുന്ന മൂലകം- അയഡിൻ 


44. മെഴുകിൽ സൂക്ഷിക്കുന്ന മൂലകം (ലോഹം)- ലിഥിയം 


45. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന മൂലകങ്ങൾ- സോഡിയം, പൊട്ടാസ്യം 


46. ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ  മൂലകം- ടെക്നീഷ്യം 


47. ഏത് മൂലകത്തിന്റെ രൂപാന്തരങ്ങളാണ് (Allotrope) ഗ്രാഫൈറ്റും വജ്രവും- കാർബൺ 


48. അമാൽഗം ഏത് ലോഹത്തിന്റെ  സങ്കരമാണ്- മെർക്കുറി 


49. ജപ്പാനിലുണ്ടായ മീനമാതാ രോഗം ഏത് ലോഹത്തിന്റെ ഫലമായുണ്ടായതാണ്- മെർക്കുറി  


50. അദ്ഭുതലോഹം എന്നറിയപ്പെടുന്നത്- ടൈറ്റാനിയം


51. ഞാൻ പ്രകാശം വഹിക്കുന്നു എന്നർഥമുള്ള മൂലകം- ഫോസ്ഫറസ് 


52. ഭാരംകൂടിയ ലോഹം- ഓസ്മിയം  


53. ഏത് ലോഹമാണ് സയനൈഡ് പ്രക്രിയയിൽ ശുദ്ധീകരിക്കുന്നത്- സ്വർണം 


54. ഗ്ലാസിന് പച്ചനിറം നൽകാൻ ഉപയോഗിക്കുന്ന ലോഹം- ക്രോമിയം 


55. ലാറ്റിൻ ഭാഷയിൽ 'ഭൂമി' എന്നർഥമുള്ള പേരുള്ള മൂലകം- ടെലൂറിയം 


56. ഏത് ലോഹത്തിന്റെ ധാതുവാണ് ഇൽമനൈറ്റ്- ടൈറ്റാനിയം 


57. ഏത് ലോഹത്തിന്റെ ധാതുവാണ് മോണോസൈറ്റ്- തോറിയം 


58. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം- കാൽസ്യം 


59. രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയ ലോഹം- ഇരുമ്പ് 


60. ക്ലോറോഫിലിൽ (ഹരിതകം) അടങ്ങിയ ലോഹം- മഗ്നീഷ്യം 


61. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം- ഓക്സിജൻ 


62. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം- കാർബൺ 


63. മനുഷ്യരുടെ വിയർപ്പിലൂടെ പുറന്തള്ളപ്പെടുന്ന മൂലകം- സൾഫർ 


64. സ്റ്റെയിൻലസ് സ്റ്റീലിൽ ചേർക്കുന്ന അലോഹമൂലകം- കാർബൺ 


65. വർണപ്പടക്കങ്ങളിൽ പർപ്പിൾ നിറം നൽകാൻ ഏത് മൂലകത്തിന്റെ  ലവണങ്ങളാണ് ചേർക്കുന്നത്- റുബിഡിയം 


66. ഇടിമിന്നലിൻ ഫലമായി സസ്യങ്ങൾക്ക് ലഭിക്കുന്ന മൂലകമേത്- നൈട്രജൻ 


67. ഏത് ലോഹത്തിന്റെ മലിനീകരണം മൂലമാണ് 'ഇതായ് ഇതായ്' രോഗമുണ്ടാകുന്നത്- കാഡ്മിയം

No comments:

Post a Comment