1. സസ്യങ്ങളിലെ പദാർഥവിനിമയം തിരിച്ചറിയാനുള്ള ട്രെയ്സറായി (Tracer) ഉപയോഗിച്ച് വരുന്ന ഐസോടോപ്പ് ഏത്- ഫോസ്ഫറസ് 31
2. LDR എന്നതിന്റെ പൂർണരൂപം- ലൈറ്റ് ഡിപെൻഡന്റ് റെസിസ്റ്റർ
4. പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിൽ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം- 1:8
5. വളരെ ഉയർന്ന താപനിലയിലുള്ള ദ്രവ്യത്തിന്റെ അവസ്ഥ- ക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ
6. ഗുരുത്വാകർഷണ ബലത്തിനെതിര സൂക്ഷ്മ സുഷിരങ്ങളിലൂടെ ഉയരാനുള്ള ദ്രാവകങ്ങളുടെ കഴിവ്- കേശികത്വം (Capillarity)
7. ചലിക്കുന്ന വസ്തുക്കൾക്ക് മറ്റ് വസ്തുക്കളിൽ ആഘാതമേൽപ്പിക്കാനുള്ള കഴിവ് അറിയപ്പെടുന്നത്- ആക്കം (Momentum)
8. ഒരു ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം- ഹൈഡ്രോമീറ്റർ
9. മർദ്ദം പ്രയോഗിച്ച് ദ്രാവകങ്ങളുടെ വ്യാപ്തം കുറയ്ക്കാൻ സാധിക്കില്ല. ഇത് ഏത് നിയമത്തിന്റെ അടിസ്ഥാന തത്ത്വം ആണ്- പാസ്കൽ നിയമം
10. അഡ്ഹിഷൻ ബലം കൊഹിഷൻ ബലത്തേക്കാൾ കൂടുതലായാൽ _______ ഉണ്ടാകും- കേശിക ഉയർച്ച (Capillarity Rise)
11. മാവിന്റെ കൊമ്പ് കുലുങ്ങുമ്പോൾ അത് ചലിക്കാൻ തുടങ്ങുന്ന അവസ്ഥയിൽ മാങ്ങ അടർന്നുവീഴുന്നു. ഇതിന് കാരണം- നിശ്ചല ജഡത്വം
12. തോക്കിൽനിന്ന് വെടിയുണ്ട പായുന്ന സന്ദർഭം ന്യൂട്ടൻ എത്രാം ചലനനിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു- 3
13. വർത്തുള ചലനത്തിലുള്ള വസ്തുവിന് ആരത്തിലൂടെ വൃത്തകേന്ദ്രത്തിലേക്ക് അനുഭവപ്പെടുന്ന ത്വരണം- അഭികേന്ദ്രത്വരണം (Centripetal Acceleration)
14. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം- ഇലക്ട്രോൺ
15. നീൽസ്ബോർ മാതൃക അനുസരിച്ച് ഇലക്ട്രോണുകളുടെ സഞ്ചാരപാത ____ എന്ന് അറിയപ്പെടുന്നു- ഓർബിറ്റ് (ഷെൽ)
16. ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണത്തെ ____ എന്ന് വിളിക്കുന്നു- മാസ് നമ്പർ
17. 'M' ഷെല്ലിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര- 18
18. ഒരേയെണ്ണം ന്യൂട്രോൺ അടങ്ങിയ ആറ്റങ്ങൾ അറിയപ്പെടുന്നത്- ഐസോ ടോണുകൾ
19. പദാർഥത്തിന്റെ അളവ് രേഖപ്പെടുത്തുന്ന SI യൂണിറ്റ്- മോൾ (mol)
20. സ്ഥാനംകൊണ്ടും രൂപമാറ്റം കൊണ്ടും വസ്തുവിന് ലഭിക്കുന്ന ഊർജം- സ്ഥിതികോർജം
21. ബഹിരാകാശ വാഹനങ്ങളുടെയും കൃത്രിമോപഗ്രഹങ്ങളുടെയും മുഖ്യ ഊർജസ്രോതസ്സ്- സൗരോർജം
22. തരംഗദൈർഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ ഘടക വർണമേത്- ചുവപ്പ്
23. വിദൂരവസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഇൻഫ്രാറെഡ് കിരണങ്ങൾ ഉപയോഗിക്കാൻ കാരണം- ഇൻഫ്രാറെഡ് കിരണങ്ങൾക്ക് വിസരണം കുറവാണ്
24. ശബ്ദത്തിന്റെ പ്രതിധ്വനി ഉണ്ടാകുവാനാ വശ്യമായ ദൂരപരിധി- 17 മീറ്റർ
25. മനുഷ്യന്റെ ശ്രവണ സ്ഥിരത- 1/10സെക്കൻഡ്
26. ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്- സംവ്രജന ലെൻസ് (Convexlens)
27. കെൽവിനെ സെൽഷ്യസ് സ്കെയിലിലേക്ക് മാറ്റാൻ- C=K-273.15
28. ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനം- ദോലനം (Oscillation)
29. ശക്തി കൂടിയ വൈദ്യുത സിഗ്നലുകളെ ഉച്ചതകൂടിയ ശബ്ദമാക്കി മാറ്റി കർണപടത്തിലെത്തിക്കുന്ന ഉപകരണം ഏത്- ലൗഡ് സ്പീക്കർ
30. കപ്പലുകളുടെയും വിമാനങ്ങളുടെയം വേഗം അളക്കുന്നതിനുള്ള യൂണിറ്റ്- നോട്ട് (Knot)
31. മുടിയിലുരസിയ പ്ലാസ്റ്റിക് പേനയ്ക്ക് ചെറിയ കടലാസ് കഷണങ്ങളെ ആകർഷിക്കാൻ കഴിയുന്നതിന് കാരണമായ ബലം- സ്ഥിതവൈദ്യുത ബലം (Electrostatic Force)
32. ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂടെ നിരങ്ങി നീങ്ങുമ്പോൾ അനുഭവപ്പെടുന്ന ഘർഷണ ബലമാണ്- നിരങ്ങൽ ഘർഷണം (Sliding Friction)
33. ഒരു വൈദ്യുത ജനറേറ്ററിൽ നടത്തുന്ന ഊർജ പരിവർത്തനം- യാന്ത്രികോർജം- വൈദ്യുതോർജം
34. ആറ്റത്തിലെ ഭാരം കുറഞ്ഞ കണം- ഇലക്ട്രോൺ
35. ആറ്റത്തിന്റെ വേവ് മെക്കാനിക്സ് മാതൃക ആവിഷ്കരിച്ചത്- ഇർവിൻ ഷ്രോഡിഞ്ചർ
36. ഒരു തൻമാത്രയിലെ വിവിധ ആറ്റങ്ങളുടെ ആകെ അറ്റോമിക മാസ്- മോളിക്യുലാർ മാസ്
37. മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗീകരിച്ച ശാസ്ത്രജ്ഞൻ- ലാവോസിയ
38. അയിരുകളിൽ നിന്ന് ഭൗമ മാലിന്യങ്ങൾ നീക്കംചെയ്യുന്ന പ്രക്രിയ- അയിരുകളുടെ സാന്ദ്രണം (Concentration of Ore)
39. മഗ്നീഷ്യത്തിന്റെ അയിരുകൾ ഏതൊക്കെ- മാഗ്നസൈറ്റ്, ഡോളമൈറ്റ്, കാൽസെറ്റ്
40. ഏറ്റവും സാന്ദ്രത കുറഞ്ഞ അലോഹം- ഹൈഡ്രജൻ
41. ഹൈഡ്രജന്റെ അറ്റോമിക സംഖ്യ- 1
42. ഹൈഡ്രജന്റെ റേഡിയോ ആക്ടീവ് ഐസോ ടോപ്പ്- ട്രിഷിയം
43. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം- ഓക്സിജൻ
44. ഓക്സിജൻ മൂലകത്തിന്റെ അറ്റോമിക സംഖ്യ- 8
45. കരിമ്പിലെ പഞ്ചസാര എന്നറിയപ്പെടുന്നത്- സുക്രോസ്
46. സോപ്പുനിർമാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്ന് വേർതിരിക്കാൻ ഉപയോഗിക്കുന്നത്- സോഡിയം ക്ലോറൈഡ്
47. വെടിമരുന്നുപയോഗിക്കുമ്പോൾ പച്ചനിറം ലഭിക്കാനായി ചേർക്കുന്ന മൂലകം- ബേരിയം
48. സൂര്യനിൽ ഏറ്റവുമധികം അടങ്ങിയിരിക്കുന്ന മൂലകം- ഹൈഡ്രജൻ
49. ഇൻവെർട്ടർ, യു.പി.എസ് എന്നിവയിൽ ഉപയോഗിക്കുന്ന സെൽ- ലെഡ് സ്റ്റോറേജ് സെൽ
50. ഒരു വസ്തുവിന്റെ വൈദ്യുതചാർജ് നിർവീര്യമാക്കാനായി അതിനെ ഭൂമിയുമായി ബന്ധിപ്പിക്കുന്ന സംവിധാനം അറിയപ്പെടുന്നത്- എർത്തിങ്
51. സൗരോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണമാണ്- സോളാർ സെൽ
52. ബലത്തിന്റെ C.G.S. യൂണിറ്റ്- ഡൈൻ (Dyne)
53. നിർബാധം പതിക്കുന്ന (Free Fall) വസ്തുക്കളുടെ ഭാരം _____ ആയിരി ക്കും- പൂജ്യം
54. സോപ്പുലായനി സാധാരണ വെള്ളത്തേക്കാൾ അഴുക്ക് എളുപ്പം നീക്കാൻ കാരണം- പ്രതലബലം കുറവായതിനാൽ
55. നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ ഏത്- കെൽവിൻ സ്കെയിൽ
56. കപ്പാസിറ്റൻസിനന്റെ യൂണിറ്റ് ഏതാണ്- ഫാരഡ്
- വൈദ്യുതിയുടെ പിതാവ് മൈക്കിൾ ഫാരഡെയാണ്.
- വൈദ്യുതവിശ്ലേഷണ നിയമം, വൈദ്യുത കാന്തികപ്രേരണം ഇവ ആവിഷ്കരിച്ചത് മൈക്കിൾ ഫാരഡെയാണ്.
- ഡൈനാമോ നിർമിച്ചത് ഫാരഡെയാണ്.
57. ആശുപത്രി, വിദ്യാലയം എന്നിവിടങ്ങളിൽ പരമാവധി ശബ്ദപരിധി എത്ര- 50 ഡെസിബെൽ
- ശബ്ദത്തിന്റെ ഉച്ചതയുടെ യൂണിറ്റ്- ഡെസിബെൽ
- അലക്സാണ്ടർ ഗ്രഹാംബെൽ ആണ് ടെലിഫോൺ കണ്ടുപിടിച്ചത്.
- ശബ്ദത്തിന്റെ വായുവിലെ വേഗം 340 മീ./ സെക്കൻഡ്
- ഊഷ്മാവ് വർധിക്കുമ്പോൾ ശബ്ദവേഗം വർധിക്കുന്നു.
- ശബ്ദത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്.
58. കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം എവിടെയാണ്- കഞ്ചിക്കോട് (പാലക്കാട് ജില്ല)
- ഇടുക്കി ജില്ലയിലെ രാമക്കൽമേട് കാറ്റാടിപ്പാടത്തിന് പ്രശസ്തമാണ്.
- കേരളത്തിലെ ആദ്യ താപവൈദ്യുതനിലയം കായംകുളത്താണ്. ഇവിടെ ഉപയോഗിക്കുന്ന ഇന്ധനം നാഫ്തയാണ്.
- കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി പള്ളിവാസലാണ്.
59. അർധചാലകങ്ങൾക്ക് ഉദാഹരണം- സിലിക്കൺ, ജർമേനിയം
- വൈദ്യുതിയെ ഭാഗികമായി മാത്രം കടത്തിവിടുന്ന പദാർഥങ്ങളാണ് അർധചാലകങ്ങൾ.
- ഭൂവത്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം സിലിക്കണാണ്.
- സിലിക്കൺ ഡയോക്സൈഡ് എന്നതാണ് മണലിന്റെ രാസനാമം.
60. ഒരു സർക്യൂട്ടിൽ വൈദ്യുതിയുടെ ദിശ വ്യത്യാസപ്പെടുത്തുന്ന ഉപകരണം- കമ്യൂട്ടേറ്റർ
- AC- യെ DC ആക്കുന്ന ഉപകരണം- റെക്ടിഫയർ
- DC- യെ AC ആക്കുന്നത് ഓസിലേറ്റർ
- വൈദ്യുതപ്രവാഹ തീവ്രത അളക്കുന്നത് അമ്മീറ്റർ
- പ്രതിരോധത്തിന്റെ യൂണിറ്റ് ഓം
- പ്രതിരോധം ഏറ്റവും കൂടിയ ലോഹം ടങ്സ്റ്റൺ. കുറഞ്ഞത് വെള്ളി.
61. ആകാശം നീലനിറത്തിൽ കാണുവാനുള്ള കാരണം- വിസരണം
- കടൽ നീലനിറത്തിൽ കാണപ്പെടുന്നതും വിസരണം മൂലമാണ്.
- കടലിന്റെ നീലനിറം വിശദീകരിച്ചത് സി.വി. രാമൻ.
- 1930- ൽ സി.വി.രാമന് 'രാമൻ എഫക്ടു'മായി ബന്ധപ്പെട്ട് നൊബേൽ സമ്മാനം ലഭിച്ചു.
- ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28 രാമൻ എഫക്ടുമായി ബന്ധപ്പെട്ടിരിക്കുന്നു.
- പ്രകാശവേഗം കൂടിയത് ശൂന്യതയിലാണെന്ന് കണ്ടെത്തിയത് ലിയോൺ ഫുക്കൾട്ടാണ്.
- തരംഗസിദ്ധാന്തം ആവിഷ്കരിച്ചത് ക്രിസ്ത്യൻ ഹൈജൻസാണ്.
63. പ്രാഥമിക വർണങ്ങൾ ഏതെല്ലാം- നീല, പച്ച, ചുവപ്പ്
- ദ്വിതീയ വർണങ്ങൾ- മജന്ത, മഞ്ഞ, സിയാൻ
- പച്ചയും ചുവപ്പും കൂട്ടിക്കലർത്തിയാൽ മഞ്ഞ ലഭിക്കും.
- ഐൻസ്റ്റീന് നോബൽ സമ്മാനം ലഭിച്ചത് 1921- ൽ
No comments:
Post a Comment