Sunday, 13 September 2020

General Knowledge About Kerala Part- 6

1. സർക്കാർ ആശുപത്രികളെ ജന
സൗഹൃദപരമാക്കി സേവനങ്ങളുടെ മികവ് വർധിപ്പിക്കാനും രണ്ടാം തലമുറ രോഗങ്ങളുയർത്തുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാനും കേരളസർക്കാർ നടപ്പാക്കുന്ന പദ്ധതി- ആർദ്രം മിഷൻ 


2. ജീവിത ശൈലീരോഗങ്ങളുടെ പ്രതിരോധം ലക്ഷ്യമിട്ടുകൊണ്ടുള്ള കേരളസർക്കാർ പദ്ധതി- അമൃതം ആരോഗ്യം 


3. കുഷ്ഠരോഗ നിർമാർജനത്തിനായി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കാമ്പയിൻ- അശ്വമേധം 


4. ബാലവേല, ബാലഭിക്ഷാടനം എന്നിവ പ്രതിരോധിക്കുന്നതിനായി സംസ്ഥാന വ്യാപകമായി നടപ്പാക്കിയ പദ്ധതി- ശരണബാല്യം 


5. നഗരങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താവളങ്ങൾ ഒരുക്കുന്ന പദ്ധതി- എന്റെ കൂട്


6. കേരളസർക്കാർ നടപ്പാക്കുന്ന അനുയാത്രാ പദ്ധതിയുടെ ലക്ഷ്യം- കേരളത്തെ വികലാംഗ സൗഹൃദ സംസ്ഥാനമാക്കൽ


7. 18 വയസ്സിന് താഴെയുള്ള ജന്മനാ ഹൃദ്രോഗികളായ കുട്ടികളെ സഹായിക്കുന്നതിനായി കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതി- ഹൃദ്യം 


8. കേരള ആരോഗ്യ സർവകലാശാലയുടെ ആസ്ഥാനം എവിടെ- തൃശ്ശൂർ


9. രണ്ടുവയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ഗർഭിണികൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ ദൗത്യം- മിഷൻ ഇന്ദ്രധനുഷ് 


10. മിഷൻ ഇന്ദ്രധനുഷിൽ എത്ര രോഗങ്ങൾക്കെതിരേയുള്ള വാക്സിൻ നൽകുന്നു- 7 (ഡിഫ്ത്തീരിയ, വില്ലൻ ചുമ, ടെറ്റനസ്, ക്ഷയം, പോളിയോ, മീസിൽസ്, ഹെപ്പറ്റൈറ്റിസ് ബി)


11. കേരള ആരോഗ്യ സർവകലാശാല (Kerala University of Health Sciences- KUHS) സ്ഥാപിച്ച വർഷം- 2010


12. കേരള ആരോഗ്യ സർവകലാശാലയുടെ ചാൻസലർ ആര്- കേരള ഗവർണർ (ഇപ്പോൾ ആരിഫ് മുഹമ്മദ്ഖാൻ) 


13. കേരള ആരോഗ്യ സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ ആര്- ഡോ. മോഹനൻ കുന്നുമ്മൽ


14. കേരള ആരോഗ്യ സർവകലാശാലയുടെ ഇപ്പോഴത്തെ പ്രോവൈസ് ചാൻസലർ- കെ.കെ. ശൈലജ


15. പകർച്ചവ്യാധികൾക്കെതിരേ കേരളസർക്കാർ ആരംഭിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ജാഗ്രതായജ്ഞത്തിന്റെ പേര്- ആരോഗ്യജാഗ്രത 


16. അംഗപരിമിതർക്ക് അടിയന്തര ഘട്ടത്തിൽ സഹായം നൽകുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏത്- പരിരക്ഷ


17. ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ  മുൻ നിരയിലേക്കുയർത്താനുള്ള സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ പുതിയ പദ്ധതി ഏത്- മഴവില്ല് 


18. കാണാതായ കുട്ടികളെ കണ്ടത്താൻ കേരളസർക്കാർ ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ വാത്സല്യ 


19. ശ്രവണവൈകല്യമുള്ള 0 മുതൽ 5 വയസ്സുവരെയുള്ളവർക്ക് സൗജന്യ കോക്ലിയാർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്താൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി- ശ്രുതിതരംഗം 


20. കേരള സർക്കാർ നടപ്പാക്കുന്ന വയോമിത്രം പദ്ധതി എത്ര വയസ്സിനു മുകളിലുള്ളവരെ ലക്ഷ്യമിട്ടുള്ളതാണ്- കോർപ്പറേഷൻ/ മുൻസിപ്പൽ ഏരിയകളിൽ താമസിക്കുന്ന 65 വയസ്സിന് മുകളിൽ പ്രായമായവരെ. 


21. അവിവാഹിതരായ അമ്മമാരെ സംരക്ഷിക്കാനും സഹായിക്കാനും ഉദ്ദേശിക്കുന്ന കേരള സർക്കാർ പദ്ധതി- സ്നേഹസ്പർശം 


22. ഹോമിയോപ്പതിവകുപ്പും സർക്കാരും ചേർന്ന് സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് സഹായം നൽകുന്ന പദ്ധതി- സിതാലയം


23. സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള കേരള സർക്കാർ പദ്ധതി- കൈത്താങ്ങ് 


24. കേരളത്തിൽ ഓപ്പറേഷൻ സുലൈമാനി (വിശപ്പുരഹിത നഗരം) പദ്ധതി നടപ്പാക്കിയ നഗരം- കോഴിക്കോട് 

25. മാനസിക രോഗബാധിതരായ ആദിവാസികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി അട്ടപ്പാടിയിൽ ആരംഭിക്കുന്ന പുനരധിവാസ കേന്ദ്രം- പുനർജനി 


26. വിശപ്പുരഹിത സംസ്ഥാനം എന്ന ലക്ഷ്യത്തോടെ അടുത്തിടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി- സുഭിക്ഷ 


27. ലഹരിവസ്തുക്കൾ സ്കൂൾ പരിസരങ്ങളിലേക്ക് കടത്താതിരിക്കാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി- യെല്ലോ ലൈൻ 


28. രാത്രിസമയങ്ങളിൽ ഒറ്റപ്പെട്ടു പോകുന്ന വനിതകൾക്കും മുതിർന്ന പൗരന്മാർക്കുമായി കേരളാ പോലീസ് ആവിഷ്കരിക്കുന്ന പദ്ധതി- നിഴൽ 


29. ഇന്ത്യയിലെ ആദ്യ വനിതാ സർജൻ ജനറൽ ആര്- മേരി പുന്നൻ ലൂക്കോസ്


30. കേരളത്തിൽ ആദ്യമായി നിപ  വൈറസ്ബാധ റിപ്പോർട്ട് ചെയ്ത വർഷം- 2018 


31. സർക്കാർ മേഖലയിലെ മികച്ച നഴ്സിനുള്ള പുരസ്കാരം ആരുടെ പേരിൽ അറിയപ്പെടുന്നു- ലിനി പുതുശ്ശേരി 


32. കേരളത്തിൻറ നിപ വൈറസ് ബാധയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്ത സിനിമ- വൈറസ് 


33. വൈറസുകളെക്കുറിച്ച് പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി എന്ന സ്ഥാപനം കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു- തോന്നയ്ക്കൽ (തിരുവനന്തപുരം) 


34. മികച്ച നഴ്സ്സിനുള്ള പ്രഥമ ലിനി പുതുശ്ശേരി അവാർഡ് നേടിയതാര്- ഡിനു എം. ജോയ് 


35. കേരളത്തിലെ ആദ്യ ഹൃദയ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ- ഡോ. ജോസ് ചാക്കോ പെരിയപ്പുറം  


36. കേരളത്തിലെ ആദ്യ ആരോഗ്യ വകുപ്പുമന്ത്രി- എ.ആർ. മേനോൻ


37. ശിശുമരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം- കേരളം 


38. കേരളത്തിലെ ശിശുമരണ നിരക്ക്- 7 (1000- ന് 7) 


39. ഇന്ത്യയിലെ ശിശുമരണ നിരക്ക്- 32


40. ശിശുമരണനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം- മധ്യപ്രദേശ് (48)  


41. ജനനനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം- കേരളം 


42. ഇന്ത്യയിലെ ജനനനിരക്ക് (CBR-Crude Birth Rate) എത്ര- 20


43. ഇന്ത്യയിലാദ്യമായി കോവിഡ് സ്ഥിരീകരിച്ച സംസ്ഥാനം- കേരളം 


44. കേരളത്തിൽ (ഇന്ത്യയിലും) ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ജില്ല- തൃശ്ശൂർ 


45. കൊറോണബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം- കേരളം 


46. കോവിഡ്- 19 രോഗവ്യാപനം തടയാൻ കേരളസർക്കാർ ആരംഭിച്ച പ്രചാരണം- ബ്രക്ക് ദി ചെയിൻ 


47. കേരളസർക്കാരിന്റെ കൊറോണ ഹെൽപ് ലൈൻ- ദിശ 1058 (Direct Intervention System for Health Awareness)


48. ലോക്ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി- കമ്യൂണിറ്റി കിച്ചൻ 


49. കോവിഡ്- 19 ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കേരളസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത്- Gok Direct 


50. കോവിഡ്- 19 കാലത്ത് മാനസിക സംഘർഷമനുഭവിക്കുന്ന കുട്ടികൾക്ക് സ്റ്റുഡൻറ് പോലീസ് കാഡറ്റും ശിശുസൗഹൃദ പോലീസും ചേർന്നൊരുക്കുന്ന കൗൺസലിങ് പരിപാടി ഏത്- ചിരി


51. കേരളത്തിൽ എത്ര സർക്കാർ മെഡിക്കൽ കോളേജുകൾ ഉണ്ട്- 18


52. കേരളത്തിൽ ആദ്യം നിലവിൽ വന്ന മെഡിക്കൽ കോളേജ്- തിരുവനന്തപുരം മെഡിക്കൽ കോളേജ് 


53. തിരുവനന്തപുരം മെഡിക്കൽ കോളേജ് നിലവിൽ വന്ന വർഷം- 1951 


54. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉദ് ഘാടനം ചെയ്തതാര്- ജവാഹർലാൽ നെഹ്റു 


55. കേരളത്തിലെ രണ്ടാമത്തെ മെഡിക്കൽ കോളേജ്- കോഴിക്കോട് (1961)


56. ഇന്ത്യയിലെ സഹകരണമേഖല യിലെ ആദ്യ മെഡിക്കൽ കോളേജ് ഏതായിരുന്നു- പരിയാരം മെഡിക്കൽ കോളജ്


57. പരിയാരം മെഡിക്കൽ കോളേജ് ഗവൺമെന്റ് ഏറ്റെടുത്ത വർഷം- 2018


58. സർക്കാർ മേഖലയിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഏക ആയുർവേദ മാനസികാശുപത്രി എവിടെയാണ്- കോട്ടയ്ക്കൽ (മലപ്പുറം ജില്ല) 


59. പട്ടികജാതിവകുപ്പിന് കീഴിൽ സ്ഥാപിച്ച രാജ്യത്തെ ആദ്യ മെഡിക്കൽ കോളേജ് ഏത്- ഗവ. മെഡിക്കൽ കോളജ്, പാലക്കാട്

No comments:

Post a Comment