Sunday, 13 September 2020

General Knowledge About India Part- 4

1. ഇന്ത്യൻ സമൂഹത്തിന്റെ ആധുനിക വത്കരണത്തിനായി വാദിച്ച ആദ്യത്തെയാൾ എന്നറിയപ്പെടുന്നതാര്- രാജാ റാം മോഹൻറോയ് 


2. 'രക്തത്തിലും വർണത്തിലും ഇന്ത്യക്കാരും അഭിരുചിയിലും അഭിപ്രായത്തിലും ധാർമികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗത്ത സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം'- ഇങ്ങനെ അഭിപ്രായപ്പെട്ടതാര്- മെക്കാളെ പ്രഭു
 


3. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പാക്കിയ വർഷമേത്- 1835


4. 'മെക്കാളെയുടെ മിനിറ്റ്സ്' എന്തുമായി ബന്ധപ്പെട്ടതായിരുന്നു- ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പാക്കൽ 


5. യൂറോപ്യൻ ശാസ്ത്രങ്ങൾ പരിഭാഷപ്പെടുത്തുന്നതിനുള്ള സൊസൈറ്റി 1825- ൽ സ്ഥാപിച്ചതെവിടെ- കൊൽക്കത്ത


6. പൊതുവിവരങ്ങൾ നേടാനുള്ള സൊസൈറ്റി കൊൽക്കത്തയിൽ സ്ഥാപിച്ച വർഷമേത്- 1838


7. 1876- ൽ ബംഗാളിൽ 'ഇന്ത്യൻ അസോസിയേഷൻ' സ്ഥാപിച്ചതാര്- മഹേന്ദ്രലാൽ സർക്കാർ 


8. ബിഹാർ സയന്റിഫിക് സൊസൈറ്റി സ്ഥാപിക്കപ്പെട്ട വർഷമേത്- 1868


9. 'സതി' എന്ന ദുരാചാരം ഇന്ത്യയിൽ നിരോധിച്ചത് ആരുടെ ശ്രമഫലമായാണ്- രാജാറാം മോഹൻറോയ് 


10. 1829 ഡിസംബറിൽ സതി നിരോധിക്കുന്ന നിയമം പാസാക്കിയ ഗവർണർ ജനറൽ ആര്- വില്യം ബെന്റിക്


11. 1828 ഓഗസ്റ്റിൽ രാജാറാം മോഹൻ റോയ് ബ്രഹ്മസമാജം സ്ഥാപിച്ചതെവിടെ- കൊൽക്കത്ത


12. ബ്രിട്ടീഷ് ഗവൺമെന്റ് ഹിന്ദു വിധവാ പുനർവിവാഹ നിയമം പാസാക്കിയ വർഷമേത്- 1856


13. ആരുടെ ശ്രമഫലമായാണ് വിധവാ പുനർവിവാഹ നിയമം പ്രാബല്യത്തിൽ വന്നത്- ഈശ്വരചന്ദ്ര വിദ്യാസാഗർ 


14. വിധവകൾക്ക് വിദ്യാഭ്യാസം നൽകാനായി മുംബൈയിൽ 'ശാരദാ സദൻ' സ്ഥാപിച്ചതാര്- പണ്ഡിത രമാബായി 


15. വിഗ്രഹാരാധന, ശൈശവ വിവാഹം എന്നിവയെ എതിർത്ത നവോത്ഥാന പ്രസ്ഥാനമേത്- ആര്യസമാജം 


16. 1875 ഏപ്രിലിൽ മുംബൈയിൽ ആര്യസമാജം സ്ഥാപിച്ചതാര്- ദയാനന്ദ സരസ്വതി 


17. 'വേദങ്ങളിലേക്ക് മടങ്ങിപ്പോകുക' എന്ന് ആഹ്വാനം ചെയ്തതാര്- ദയാനന്ദ സരസ്വതി 


18. ജാതിവ്യവസ്ഥ, അനാചാരങ്ങൾ എന്നിവയെ എതിർക്കുകയും സ്വാതന്ത്ര്യം, സമത്വം, സ്വതന്ത്ര ചിന്ത എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത സംഘടനയേത്- രാമകൃഷ്ണ മിഷൻ 


19. 1897 മേയിൽ രാമകൃഷ്ണ മിഷൻ സ്ഥാപിച്ചതാര്- സ്വാമി വിവേകാനന്ദൻ 


20. രാമകൃഷ്ണ മിഷന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ- പശ്ചിമബംഗാളിലെ ബേലൂർ മഠം 


21. ഇന്ത്യയിലെ മുസ്ലിങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസ പരവുമായ പുരോഗതിക്കായി വാദിച്ച അലിഗഢ് പ്രസ്ഥാനത്തെ നയിച്ചതാര്- സർ സയ്യിദ് അഹമ്മദ് ഖാൻ 


22. മിശ്രഭോജനം, മിശ്രവിവാഹം, വിധവാ പുനർവിവാഹം, സ്ത്രീകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പുരോഗതി എന്നിവയ്ക്കായി നിലകൊണ്ട് പ്രസ്ഥാനമേത്- പ്രാർഥനാസമാജം


23. 1867- ൽ പ്രാർഥനാ സമാജം സ്ഥാപിക്കാൻ നേതൃത്വം നൽകിയതാര്- ആത്മാറാം പാണ്ഡുരംഗ് 


24. ഹിന്ദുമതത്തിന്റെ പുനരുദ്ധാരണത്തിനായി നിലകൊണ്ട് പ്രസ്ഥാനമേത്- തിയോസഫിക്കൽ സൊസൈറ്റി 


25. 1875 നവംബറിൽ മാഡം ബ്ലാവട്സ്കി, കേണൽ ഓൾകോട്ട് എന്നിവർ ചേർന്ന് തിയോസഫിക്കൽ സൊസൈറ്റിക്ക് രൂപം നൽകിയതെവിടെ- അമേരിക്കയിലെ ന്യൂയോർക് 


26. തിയോസഫിക്കൽ സൊസൈറ്റിയുടെ ഇന്ത്യയിലെ ആസ്ഥാനം എവിടെയാണ്- തമിഴ്നാട്ടിലെ അഡയാർ  


27. തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രധാന പ്രവർത്തകയായി മാറിയ വിദേശ വനിതയാര്- ആനി ബസന്റ്  


28. വിധവാ പുനർവിവാഹത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുമായി പ്രചാരണം നടത്തിയ 'ഹിതകാരിണി സമാജം' സ്ഥാപിച്ചതാര്- വിരശലിംഗം


29. ദുരാചാരങ്ങളെയും പുരോഹിത മേധാവിത്വത്തെയും എതിർക്കുകയും പിന്നാക്ക വിഭാഗങ്ങൾക്കായി വിദ്യാലയങ്ങളാരംഭിക്കുകയും ചെയ്ത പ്രസ്ഥാനമേത്- സത്യശോധക് സമാജം 


30. 1873 സെപ്റ്റംബറിൽ സത്യശോധക് സമാജം സ്ഥാപിച്ചതാര്- ജോതിബാ ഫുലെ  


31. ബ്രാഹ്മണ മേധാവിത്വത്തെയും ജാതി വ്യവസ്ഥയെയും എതിർത്ത ദക്ഷിണേന്ത്യയിലെ പ്രസ്ഥാനമേത്- സ്വാഭിമാനപ്രസ്ഥാനം അഥവാ സെൽഫ് റെസ്പെക്ട് മൂവ്മെന്റ്  


32. സ്വാഭിമാനപ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്- ഇ.വി. രാമസ്വാമി 


33. 'പെരിയാർ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടതാര്- ഇ.വി. രാമസ്വാമി 


34. 'കുടി അരശ്' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്- ഇ.വി. രാമസ്വാമി 


35. ഏതു ഭാഷയിലെ ആദ്യകാല വർത്തമാനപത്രമായിരുന്നു 'സുലഭ് സമാചാർ'- ബംഗാളി 


36. 'വോയ്സ് ഓഫ് ഇന്ത്യ' എന്ന പത്രം സ്ഥാപിച്ച ദേശീയ നേതാവാര്- ദാദാഭായ് നവറോജി 


37. 'നേഷൻ' ആരു സ്ഥാപിച്ച പത്രമായിരുന്നു- ഗോപാലകൃഷ്ണ ഗോഖലെ 


38. 'അൽ ഹിലാൽ' പത്രം ആരംഭിച്ച ദേശീയനേതാവാര്- മൗലാന അബുൾകലാം ആസാദ് 


39. ദേശീയ കാഴ്ചപ്പാടോടു കൂടിയ പത്രങ്ങൾക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചതാര്- രാജാറാം മോഹൻ റായ് 


40. ബംഗാളി ഭാഷയിൽ രാജാറാം മോഹൻറോയ് ആരംഭിച്ച പത്രമേത്- സംബാദ് കൗമുദി 


41. രാജാറാം മോഹൻറോയ് പേർഷ്യൻ ഭാഷയിൽ പുറത്തിറക്കിയ പ്രസിദ്ധീകരണമേത്- മിറാത്-ഉൽ-അക്ബർ 


42. ഇന്ത്യയിലെ പത്രങ്ങളെ നിയന്ത്രിക്കാനായി 1878- ൽ പ്രാദേശിക ഭാഷാ പത്രനിയമം അഥവാ വെർണാക്കുലർ പ്രസ് ആക്ട് നടപ്പാക്കിയ വൈസ്രോയി ആര്- ലിട്ടൺ 


43. 1884- ൽ ജി.ജി.അഗാർക്കർ, ബാല ഗംഗാധര തിലകൻ, മഹാദേവ ഗോവിന്ദ റാനഡെ എന്നിവർ ചേർന്ന് പുണെയിൽ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമേത്- ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി 


44. 1916- ൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിച്ചതാര്- ഡി.കെ. കാർവെ  


45. അന്തർദേശീയ സാഹോദര്യത്തിന് ഊന്നൽ നൽകിയ ബംഗാളിലെ വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചതാര്- രവീന്ദ്രനാഥ ടാഗോർ 


46. പാശ്ചാത്യവും പൗരസ്ത്യവുമായ സംസ്കാരങ്ങൾ യോജിപ്പിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ രീതി ലക്ഷ്യമിട്ട സ്ഥാപനമേത്- വിശ്വഭാരതി സർവകലാശാല 


47. മൗലാന മുഹമ്മദലി, ഷൗക്കത്തലി, ഡോ. സാക്കിർ ഹുസൈൻ,  എം.എ.അൻസാരി എന്നിവരുടെ നേതൃത്വത്തിൽ അലിഗഢിൽ സ്ഥാപിച്ച വിദ്യാഭ്യാസകേന്ദ്രമേത്- ജാമിഅ മില്ലിയ ഇസ് ലാമിയ 


48. 1937- ൽ ഗാന്ധിജി മുന്നോട്ടു വെച്ച സവിശേഷമായ വിദ്യാഭ്യാസ പദ്ധതി ഏത്- വാർധാ വിദ്യാഭ്യാസപദ്ധതി 


49. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രധാന ലക്ഷ്യമായിരുന്ന വിദ്യാഭ്യാസ പദ്ധതി ഏത്- വാർധാ പദ്ധതി 


50. 'നയി താലിം അഥവാ നൂതന വിദ്യാഭ്യാസം' എന്നറിയപ്പെട്ട വിദ്യാഭ്യാസ പദ്ധതി വിഭാവനം ചെയ്തതാര്- ഗാന്ധിജി


51. നയിം താലിമിനെപ്പറ്റി പഠിക്കാനായി 1937- ൽ കോൺഗ്രസ് നിയമിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു- ഡോ. സാക്കിർ ഹുസൈൻ 


52. ഒരു പാശ്ചാത്യ സാഹിത്യ രൂപമായിരുന്ന നോവലിനെ ഇന്ത്യക്കാരുടെ ജീവിത യാഥാർഥ്യങ്ങൾ ചിത്രീകരിക്കാനുള്ള മാധ്യമമാക്കി മാറ്റിയതാര്- ബങ്കിം ചന്ദ്ര ചാറ്റർജി 


53. ബങ്കിംചന്ദ്ര ചാറ്റർജിയുടെ ഏതു കൃതിയാണ് സന്ന്യാസികലാപം പ്രമേയമാക്കിയുള്ളത്- ആനന്ദമഠം  


54. ദേശീയഗീതമായ 'വന്ദേമാതരം' ഏതു കൃതിയുടെ ഭാഗമാണ്- ആനന്ദമഠം


55. 'ഭാരതമാതാ' ജലച്ചായ ചിത്രം വരച്ചതാര്- അബനീന്ദ്രനാഥ ടാഗോർ 


56. ഇന്ത്യക്കാരിൽ ദേശസ്നേഹം വളർത്താൻ നിർണായക പങ്കു വഹിച്ച ചിത്രമേത്- ഭാരതമാതാ 


57. ഇന്ത്യൻ ചിത്രകലയെ പാശ്ചാത്യ സ്വാധീനത്തിൽ നിന്നു മോചിപ്പിക്കാനും ഭാരതീയ സംസ്കാരത്തിലും ദേശീയ പാരമ്പര്യത്തിലും അടിയുറച്ച പൗരസ്ത്യ ചിത്രകലയുടെ പ്രോത്സാഹനത്തിനുമായി കൊൽക്കത്തയിൽ 'ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്ട്സ്' സ്ഥാപിച്ചതാര്- അബനീന്ദ്രനാഥ ടാഗോർ


58. 'സതി, ഗ്രാമീണ ചെണ്ടക്കാരൻ' എന്നിവ ആരുടെ പ്രസിദ്ധമായ ചിത്രങ്ങളാണ്- നന്ദലാൽ ബോസ് 


59. സ്വദേശി സമരകാലത്ത് ആദ്യമായി രൂപം നൽകിയ ത്രിവർണ പതാകയിൽ എത്ര താമരകളാണ് ചിത്രീകരിച്ചിരുന്നത്- എട്ട് 


60. ആരുടെ പ്രസിദ്ധമായ ചിത്രമായിരുന്നു 'ഗ്രാമീണജീവിതം'- അമൃതാ ഷർഗിൽ

No comments:

Post a Comment