1. 1922 മാർച്ച് 31- ന് വാടപ്പുറം പി.കെ. ബാവയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ രൂപം കൊണ്ട് കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടന- ട്രാവൻകൂർ ലേബർ അസോസിയഷൻ
2. ഇന്ത്യയിലാദ്യമായി ഒരു നിയമ സഭയിലേക്ക് (മദ്രാസ്) മത്സരിച്ച് ജയിച്ച മലയാളി കൂടിയായ കമ്യൂണിസ്റ്റ് നേതാവ്- കെ. അനന്തൻ നമ്പ്യാർ
3. അയിത്തോച്ചാടനത്തിനായി പഴയ കേരളത്തിൽ നടന്ന ആദ്യത്തെ സമരം- വൈക്കം സത്യാഗ്രഹം (1924-25)
4. അയ്യങ്കാളി നടത്തിയ വില്ലുവണ്ടി യാത്രയുടെ എത്രാം വാർഷികമാണ് 2018- ൽ ആഘോഷിച്ചത്- 125
5. ശ്രീനാരായണ ഗുരു സന്ദർശിച്ച് ഏക വിദേശ രാജ്യം- ശ്രീലങ്ക
6. 1920 ഓഗസ്റ്റ് 18- ന് ഗാന്ധിജി ആദ്യമായി കേരളത്തിലെത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവ്- മൗലാനാ ഷൗക്കത്ത് അലി
7. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ സംസ്കൃത പണ്ഡിതൻ- ഐ.സി. ചാക്കോ
8. തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ച ലോക മാന്യൻ എന്ന പത്രത്തിന്റെ പത്രാധിപർ- കുറൂർ നിലകണ്ഠൻ നമ്പൂതിരിപ്പാട്
9. സാഹിത്യത്തിലൂടെ സമൂഹിക പരിഷ്കരണം നിറവേറ്റിയ സാമൂഹിക വിപ്ലവകാരി എന്നറിയപ്പെടുന്നത്- പണ്ഡിറ്റ് കെ.പി. കറുപ്പൻ
10. സ്വദേശാഭിമാനി കെ. രാമകൃഷ് പിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തിക്കൊണ്ട് രാജകീയ വിളംബരം പുറപ്പെടുവിപ്പിച്ചത് എന്ന്- 1910 സെപ്റ്റംബർ 26- ന്
11. 'കോഴഞ്ചേരിപ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റത്തിന് തടവു ശിക്ഷ അനുഭവിച്ചത് ആരാണ്- സി. കേശവൻ
12. അയിത്തം അറബിക്കടലിൽ തള്ളണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് പറഞ്ഞത്- ചട്ടമ്പിസ്വാമികൾ
13. സ്വാതിതിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് തിരുവനന്തപുരത്തെ ശിങ്കാരത്താപ്പ് ജയിലിൽ തടവുജീവിതം അനുഭവിച്ചത്- വൈകുണ്ഠ സ്വാമികൾ
14. ചാന്നാർ ലഹള അറിയപ്പെടുന്ന മറ്റൊരു പേര്- മേൽമുണ്ട് സമരം മോക്ഷ പ്രദീപം എന്ന കൃതി രചിച്ചത്- ബ്രഹ്മാനന്ദ ശിവയോഗി
15. 1923- ലെ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ അയിത്തത്തിനെതിരേ പ്രമേയം അവതരിപ്പിച്ചത്- ടി.കെ. മാധവൻ
16. 'സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു' എന്ന കൃതിയുടെ രചയിതാവ്- വി.ടി. ഭട്ടതിരിപ്പാട്
17. പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജ് എവിടെയാണ്- ചാലക്കുടി (തൃശ്ശൂർ)
18. മന്നത്ത് പത്മനാഭൻ ഏത് വർഷമാണ് പ്രസിദ്ധമായ മുതുകുളം പ്രസംഗം നടത്തിയത്- 1947
19. സമത്വസമാജം എന്ന സംഘടനയുടെ സ്ഥാപകൻ- വൈകുണ്ഠ സ്വാമി
20. കേരള സോക്രട്ടീസ് എന്നറിയപ്പെടുന്നത്- കേസരി ബാലകൃഷ്ണപിള്ള
21. ഏത് ദിവാൻ ഭരണകാലത്താണ് കൊച്ചിയിൽ വൈദ്യുതി സമരം നടന്നത്- ആർ.കെ. ഷബുഖം ചെട്ടി
22. കോഴിക്കോട് മഹാബോധി ബുദ്ധമിഷൻ ആരംഭിച്ചത്- മിതവാദി സി. കൃഷ്ണൻ
23. കേരളത്തിന്റെ മാർട്ടിൻ ലൂതർ എന്നറിയപ്പെടുന്നത്- അബ്രഹാം മൽപാൻ
24. പൂക്കോട്ടൂർ യുദ്ധം ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ്- മലബാർ കലാപം
25. സ്വാമി വിവേകാനന്ദനും ചട്ടമ്പി സ്വാമികളും കണ്ടുമുട്ടിയ വർഷം- 1892
26. അടിലഹളയുമായി ബന്ധപ്പെട്ട സമൂഹിക പരിഷ്കർത്താവ്- പൊയ്കയിൽ യോഹന്നാൻ
27. പത്ര പ്രവർത്ത കരുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'വൃത്താന്ത പത്രപ്രവർത്തനം' രചിച്ചത്- സ്വദേശാഭിമാനി കെ. രാമകൃഷ്ണ പിള്ള
28. കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസിദ്ധീകരണമായ 'വേലക്കാരൻ' ആരംഭിച്ചത്- സഹോദരൻ അയ്യപ്പൻ
29. ആനന്ദ ഷേണായ് ഏത് പേരിലാണ് പ്രസിദ്ധിനേടിയിട്ടുള്ളത്- ആനന്ദ തീർഥൻ
30. അരയവംശ പരിപാലന യോഗം രൂപവത്കരിച്ചത്- ഡോ. വേലുക്കുട്ടി അരയൻ
31. ഈഴവസമുദായത്തിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദം നേടിയ ആദ്യ വ്യക്തി- ഡോ. പൽപു
32. കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത്- ആറാട്ടുപുഴ വേലായുധപ്പണിക്കർ
33. ജാതി തിരിച്ചറിയാനായി അധഃകൃതർ ധരിച്ചിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിയാൻ 1915- ൽ ആഹ്വാനം ചെയ്ത സാമൂഹിക വിപ്ലവകാരി- അയ്യങ്കാളി
34. കുട്ടനാട്ടിലെ കൈനകരിയിൽ ജനിച്ച നവോത്ഥാന നായകൻ- ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ
35. ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരിയെന്ന് ഡോ. പൽപുവിനെ വിശേഷിപ്പിച്ചത്- സരോജിനി നായിഡു
36. ഗോപാലകൃഷ്ണ ഗോഖലെയുടെ സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ ആരംഭിച്ച സമുദായ സംഘടന- നായർ സർവീസ് സൊസൈറ്റി
37. പിൽക്കാലത്ത് 'അനാഗരിക രാമൻ' എന്നറിയപ്പെട്ടത്- മഞ്ചേരി രാമയ്യർ
38. 1947 ഡിസംബർ 4- ന് പാലിയം സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്- സി. കേശവൻ
39. 'തിരുവിതാംകൂർ മുസ്ലിം മഹാസഭ' സ്ഥാപിച്ചത്- വക്കം അബ്ദുൾഖാദർ മൗലവി
40. കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രി- അമ്പാട്ട് ശിവരാമ മേനോൻ
41. ആലത്തൂർ സിദ്ധശ്രമം സ്ഥാപിച്ചത്- ബ്രഹ്മാനന്ദ ശിവദയാഗി
42. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത്- 1931 നവംബർ- 1
43. പാലിയം സത്യാഗ്രഹത്തിൽ രക്ത സാക്ഷിയായ സ്വാതന്ത്ര്യ സമര സേനാനി- എ.ജി. വേലായുധൻ
44. 'ശിവരാജയോഗി' എന്നറിയപ്പെട്ടത്- തൈക്കാട് അയ്യാഗുരു
45. 1919- മുതൽ 1924- വരെ പ്രസിദ്ധീകരിച്ചിരുന്ന 'സാധുജന ദൂതൻ' എന്ന മാസിക ആരംഭിച്ചത്- പാമ്പാടി ജോൺ ജോസഫ്
46. മഹാത്മാഗാന്ധിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഏക മലയാളി- ബാരിസ്റ്റർ ജി.പി. പിള്ള
47. കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്ന മഹാരാജാവ്- ശ്രീമൂലം തിരുനാൾ
48. സ്വാമി വിവേകാനന്ദൻ, അയ്യങ്കാളി, ഡോ. പൽപ്പു എന്നിവർ ജനിച്ചത് ഏത് വർഷമാണ്- 1863
49. ഏത് വർഷമാണ് പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ പ്രത്യക്ഷ രക്ഷാദൈവസഭ (PRDS) സ്ഥാപിച്ചത്- 1909
50. 'ഐക്യനാണയ സംഘം' ആരംഭിച്ച നവോത്ഥാന നായകൻ- വാഭടാനന്ദൻ
51. 1936- ലെ ക്ഷേത്ര പ്രവേശ ന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞത്- അയ്യങ്കാളി
52. കൊല്ലം ജില്ലയിലെ പന്മന ആശ്രമം സ്ഥാപിച്ച രാഷ്ട്രീയ നേതാവ്- കുമ്പളത്ത് ശങ്കുപ്പിള്ള
53. ശ്രീനാരായണഗുരുവിന്റെ ആദ്യ ജീവചരിത്രം രചിച്ചത്- മൂർക്കോത്ത് കുമാരൻ
54. ശ്രീമൂലം പ്രജാസഭാംഗമായിരിക്കെ ദളിത് കോളനികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത്- കുറുമ്പൻ ദൈവത്താൻ
55. ഉപ്പുസത്യാഗ്രഹകാലത്ത് പാലക്കാട്ടുനിന്ന് പയ്യന്നൂരിലേക്ക് സത്യാഗ്രഹികളെ നയിച്ചത്- ടി.ആർ. കൃഷ്ണസ്വാമി അയ്യർ
56. 'അദ്ദേ ഹം പക്ഷിരാജനായ ഗരുഡൻ. ഞാനോ വെറുമൊരു കൊതുക്' എന്ന താരതമ്യത്തിലൂടെ ചട്ടമ്പിസ്വാമികൾ ആരെയാണ് പരാമർശിച്ചത്- സ്വാമി വിവേകാനന്ദൻ
57. 'ചോരയും കണ്ണീരും നനഞ്ഞ വഴികൾ' ആരുടെ ആത്മകഥയാണ്- കെ. ദേവയാനി
58. 1948- ൽ 'തൊഴിൽ കേന്ദ്രത്തിലേക്ക്' എന്ന നാടകം അവതരിപ്പിച്ചത്- അന്തർജന സമാജം
59. അക്കാമ്മാ ചെറിയാന്റെ ആത്മകഥയുടെ പേര്- ജീവിതം ഒരു സമരം
60. തിരുവിതാംകൂറിലെ ഉത്തരവാദ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വനിത- അക്കാമ്മാ ചെറിയാൻ
61. 'ശ്രീമതി' എന്ന ആദ്യകാല വനിതാ മാസികയുടെ സ്ഥാപക പത്രാധിപ- അന്നാ ചാണ്ടി
62. 'വ്യാഴവട്ട സ്മരണകൾ' എന്ന ഗ്രന്ഥം രചിച്ച ബി. കല്യാണിക്കുട്ടിയമ്മ ആരുടെ ഭാര്യയാണ്- സ്വദേശാഭിമാനി കെ. രാമ കൃഷ്ണപിള്ള
No comments:
Post a Comment