Thursday, 24 September 2020

Current Affairs- 25/09/2020

1. 2020- ലെ IG Nobel Prize- ന് അർഹനായ ഇന്ത്യാക്കാരൻ- നരേന്ദ്ര മോദി (Medical Education Prize)

2. Judiciary, Judges and the Administration of Judges എന്ന പുസ്തകത്തിന്റെ രചയിതാവ്- Justice R Bhanumati

3. 2020 സെപ്റ്റംബറിൽ Border Security Force (BSF)- ന്റെ പുതിയ Inspector General (IG) ആയി നിയമിതനായത്- Susant Kumar Nath


4. Indian Premier League- ൽ 8 ഫ്രാൻഞ്ചസികളേയും പ്രതിനിധീകരിച്ച ആദ്യ ക്രിക്കറ്റ് താരം- Aaron Finch (ഓസ്ട്രേലിയ)

5. ലോകത്തിൽ ആദ്യമായി Bionic Eye വികസിപ്പിച്ചത്- Monash University (Melbourne, Australia)

6. 2020- ലെ Global Peace Index- ൽ ഇന്ത്യയുടെ സ്ഥാനം- 139 (ഒന്നാമത്- Iceland)

7. ഇന്ത്യയിൽ Mask ATM നിലവിൽ വന്നത്- Saharanpur (Uttar Pradesh) 

8. COVID 19- ന്റെ പശ്ചാത്തലത്തിൽ മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ബോധവത്ക്കരണം നടത്തുന്നതിനും കോവിഡ് നിയന്ത്രണ നിയമലംഘനം തടയുന്നതിനും കാസർഗോഡ് ജില്ലയിൽ അധ്യാപകരുടെ നേത്യത്വത്തിൽ ആരംഭിച്ച പദ്ധതി- മാഷ്

9. ഗംഗാനദിയിൽ അസ്ഥി നിമഞ്ജനം ചെയ്യുന്നതിന് സൗജന്യ വാഹന സൗകര്യം ഒരുക്കുന്നതിന് രാജസ്ഥാനിൽ ആരംഭിച്ച പദ്ധതി- Moksha Kalash Yojana

10. ട്രാഫിക്ക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിന് കേരള പോലീസും മോട്ടർ വാഹന വകുപ്പും ആരംഭിച്ച പുതിയ സംവിധാനം- ഇ-ചെലാൻ

11. ഇന്ത്യയിലെ ആദ്യ Tram Library നിലവിൽ വരുന്നത്- Kolkata

12. United Nations Environment Programme (UNEP)- Tunza Eco- Generation (TEG)- യുടെ Regional Ambassador ആയി നിയമിതയായ ഇന്ത്യാക്കാരി- Khushi Chindaliya

13. 2020 സെപ്റ്റംബറിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെയും സാക്ഷരതയുടേയും രംഗത്ത് ഡിജിറ്റൽ വിദ്യാഭ്യാസ അന്തർഘടന തയ്യാറാക്കുന്ന വർക്കിംഗ് ഗ്രൂപ്പ് അംഗമായി കേന്ദ്ര സർക്കാർ നിയമിച്ച മലയാളി- കെ. അൻവർ സാദത്ത് (CEO- KITE)

14. സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായി നിയമിതനായ വ്യക്തി- എസ്. ഹരികിഷോർ IAS  

15. ഇസ്രായേലുമായി അറബ് രാഷ്ട്രങ്ങൾ ബന്ധത്തിൽ ഏർപ്പെടുന്നതിൽ പ്രതിഷേധിച്ച് അറബ് രാജ്യ കൂട്ടായ്മയായ അറബ് ലീഗിന്റെ അധ്യക്ഷ പദം നിരാകരിച്ച രാജ്യം- പാലസ്തീൻ 

16. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള 2020- ലെ ഇഗ് നോബേൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ബഹുമതി അടുത്തിടെ കരസ്ഥമാക്കിയ വ്യക്തി- നരേന്ദ്രമോദി

17. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (KSIDC) നേത്യത്വത്തിൽ മെഡിക്കൽ ഡിവൈസസ് പാർക്ക് നിലവിൽ വരുന്നതെവിടെ- തോന്നയ്ക്കൽ (തിരുവനന്തപുരം)  

18. കോവിഡ് ബാധിച്ച് അടുത്തിടെ അന്തരിച്ച കേന്ദ്രമന്ത്രി- സുരേഷ് അംഗഡി (കേന്ദ്ര റെയിൽവേ സഹമന്ത്രി) 

19. അടുത്തിടെ ടൈം മാഗസിൻ പുറത്തിയ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയ വ്യക്തികൾ- നരേന്ദ്രമോദി, ആയുഷ്മാൻ ഖുറാന, ബിൽകീസ്, സുന്ദർ പിച്ചെ, രവീന്ദ്ര ഗുപ്ത, കമല ഹാരിസ്

20. ബയോ കെമിക്കൽ ഓക്സിജൻ ഡിമാൻഡ് അടിസ്ഥാനമാക്കി അടുത്തിടെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തിറക്കിയ റിപ്പോർട്ടിൽ കേരളത്തിൽ നിന്നും എത്ര നദികളാണ് ഉൾപ്പെട്ടിരിക്കുന്നത്- 21 

21. ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ പുരുഷ വിഭാഗം ചാമ്പ്യനായത്- നൊവാക് ജോക്കോവിച്ച് 
  • വനിതാ വിഭാഗം സിംഗിൾസ് ചാമ്പ്യൻ- സിമോണ ഹാലെപ്പ്  
22. ന്യൂജെഴ്സി ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം നേടിയ മലയാള ചിത്രം- ഇടം (സംവിധായകൻ- ജയജോസ് രാജ്)

23. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF)- ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉപദേഷ്ടാവായി അടുത്തിടെ നിയമിതനായ ഇന്ത്യാക്കാരൻ- Simanchala Dash 

24. 72-ാമത് പ്രൈം ടൈം എമ്മി അവാർഡ്സിൽ (2020) Outstanding Drama Series ആയി തിരഞ്ഞെടുക്കപ്പെട്ടത്- Succession  
  • മികച്ച നടൻ- ജെറമി ടോങ് (ഡ്രാമ വിഭാഗം) 
  • മികച്ച നടി- റെജിന കിങ്, സെൻസേയ (ഡ്രാമ വിഭാഗം) 
25. അടുത്തിടെ ഏഷ്യൻ ഫുട്ബോൾ കോൺ ഫെഡറേഷൻ (എ.എഫ്.സി) ടാസ്ക് ഫോഴ്സസിൽ അംഗമായി നിയമിതനായ വ്യക്തി- ഗിരിജ ശങ്കർ മുങ്കലി 

26. മാലിയുടെ താത്കാലിക പ്രസിഡന്റായി അടുത്തിടെ നിയമിതനായ വ്യക്തി- Bah Ndaw  

27. 'വോയിസ് ഓഫ് ഡിസെന്റ് എന്ന പുസ്തകം രചിച്ച വ്യക്തി- റോമില ഥാപ്പർ 

28. ഇന്ത്യയ്ക്കും ഏത് രാജ്യത്തിനുമിടയിലാണ് അടുത്തിടെ 'എം.സി.പി. ലിൻസ്' എന്ന പേരിൽ ആദ്യമായി നേരിട്ടുള്ള ചരക്ക് കടത്തുവളളം ആരംഭിച്ചത്- മാലിദ്വീപ് 

29. പോർച്ചുഗലിലേയ്ക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡറായി നിയമിതനായ വ്യക്തി- Manish Chauhan 

30. ലോക റൈനോ ദിനമെന്ന്- സെപ്റ്റംബർ 22 

31. ലേ-മണാലി ഹൈവേയിലെ റോഹ്തങ് ടണലിന്റെ പുതിയ പേര് എന്ത്- അടൽ ടണൽ (മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഓർമ്മക്കായ്)  

32. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിലവിലെ ചെയർമാൻ ആര്- എച്ച്. കെ ജോഷി

33. ടൈം മാഗസിന്റെ ഈ വർഷത്തെ ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ഏക വനിത- ബിൽക്കിസ് (ഷഹീൻ ബാഗ് 'ദീദി എന്നറിയപ്പെടുന്നു)

34. ഇന്ത്യയിലെ ആദ്യ വൈദ്യശാസ്ത്ര ഉപകരണ പാർക്ക് കേരളത്തിൽ നിലവിൽ വരുന്ന സ്ഥലം- തോന്നയ്ക്കൽ (തിരുവനന്തപുരം)

35. ഈ വർഷം ആദ്യമായി പുറത്തുവിട്ട ഇന്ത്യ ഹാപ്പിനെസ് റിപ്പോർട്ട് 2020- ൽ ഏറ്റവുമധികം സന്തോഷം നിറഞ്ഞ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്- മിസോറാം

No comments:

Post a Comment