Friday, 18 September 2020

General Knowledge in Chemistry Part- 9


1. കാന്തം നിർമിക്കാനുപയോഗിക്കുന്ന ലോഹങ്ങളേവ- നിയോഡിമിയം, സമേറിയം 

2. അന്തരീക്ഷമർദം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്ക് ഉദാഹരണങ്ങളേവ- സൈഫൺ, സിറിഞ്ച്, സ്ട്രോ, ഡ്രോപ്പർ  

3. എന്താണ് സൂപ്പർ ഫ്ലൂയിഡ്- പദാർഥത്തിന്റെ ഒരു അവസ്ഥ 

4. പദാർഥത്തിലെ കണികകൾ വളരെ അടുത്തായി സ്ഥിതിചെയ്യുന്ന അവസ്ഥയേത്- ഖരാവസ്ഥ 

5. പദാർഥങ്ങളിലെ അവസ്ഥാ പരിവർത്തനത്തിന് കാരണമായ ഊർജരൂപമേത്- താപോർജം 

6. കണികകൾക്ക് ചലനസ്വാതന്ത്ര്യം കുറഞ്ഞിരിക്കുന്നത് പദാർഥത്തിന്റെ  ഏത് അവസ്ഥയിലാണ്- ഖരാവസ്ഥ 

7. കണികകൾ അകന്ന് സ്ഥിതിചെയ്യുന്നതിനാൽ ചലന സ്വാതന്ത്ര്യം കൂടിയിരിക്കുന്ന അവസ്ഥയേത്- വാതകാവസ്ഥ 

8. പദാർഥത്തിന്റെ ഏതവസ്ഥയിലും താപം നൽകുമ്പോൾ സംഭവിക്കുന്നതെന്ത്- കണികകളുടെ ഊർജവും ചലനവും കൂടുന്നു, കണികകൾ തമ്മിലെ ആകർഷണം കുറയുന്നു 

9. ചില ഖരപദാർഥങ്ങൾ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകമായി മാറുന്ന പ്രക്രിയ ഏതു പേരിൽ അറിയപ്പെടുന്നു- ഉത്പതനം അഥവാ സബ്ലിമേഷൻ  

10. ഉത്പതനം കാണിക്കുന്ന പദാർഥങ്ങൾക്ക് ഉദാഹരണങ്ങളേവ- അയഡിൻ, നാഫ്തലിൻ (പാറ്റാ ഗുളിക), അമോണിയം ക്ലോറൈഡ്, കർപ്പൂരം 

11. ചലനസ്വാതന്ത്ര്യമുള്ള കണികകൾ സ്വയമേവ പരസ്പരം കലരുന്നത് എങ്ങനെ അറിയപ്പെടുന്നു- വ്യാപനം അഥവാ ഡിഫ്യൂഷൻ 

12. അസിഡിറ്റി പരിഹരിക്കാനുള്ള ഔഷധങ്ങളിൽ അടങ്ങിയിരിക്കുന്നതെന്ത്- ആൽക്കലി

13. ഹൈഡ്രോക്ലോറിക് ആസിഡും സിങ്കുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകമേത്- ഹൈഡ്രജൻ

14. കത്തുന്ന വാതകത്തിന് ഉദാഹരണമേത്- ഹൈഡ്രജൻ 

15. ഹൈഡ്രജൻ വാതകത്തെ ആദ്യമായി തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞനാര്- ഹെൻറി കാവൻഡിഷ്

16. ഹൈഡ്രജൻ വാതകത്തിന് ആ പേരു നൽകിയ ശാസ്ത്രജ്ഞനാര്- ലാവോസിയർ 

17. 'ഹൈഡ്രജൻ' എന്ന വാക്കിന്റെ  അർഥമെന്ത്- ജലം ഉത്പാദിപ്പിക്കുന്നത്  

18. മുട്ടത്തോട്, ചോക്ക്, മാർബിൾ എന്നിവയിൽ അടങ്ങിയിട്ടുള്ള പ്രധാന രാസവസ്തു ഏത്- കാൽസ്യം കാർബണേറ്റ് 

19. ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകമേത്- കാർബൺ ഡൈ ഓക്സൈഡ് 

20. തീ കെടുത്തുന്ന വാതകത്തിന് ഉദാഹരണമേത്- കാർബൺ ഡൈ ഓക്സൈഡ് 

21. നിറംമാറ്റത്തിലൂടെ ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർഥങ്ങളേവ- സൂചകങ്ങൾ അഥവാ ഇൻഡിക്കേറ്റേഴ്സ് 

22. സൂചകങ്ങളായി ഉപയോഗിക്കുന്ന സസ്യഭാഗങ്ങൾക്ക് ഉദാഹരണങ്ങളേവ- മഞ്ഞൾ, ചെമ്പരത്തിപ്പൂവ്, ബീറ്റ്റൂട്ട് 

23. ലബോറട്ടറിയിൽ പ്രധാനമായി ഉപയോഗിക്കുന്ന സൂചകമേത്- ലിറ്റ്മസ് പേപ്പർ 

24. നീല ലിറ്റ്മസ് പേപ്പറിന് ആസിഡ്, ആൽക്കലി എന്നിവയിലുള്ള നിറങ്ങളേവ- യഥാക്രമം ചുവപ്പ്, നീല 

25. ചുവപ്പ് ലിറ്റ്മസ് പേപ്പറിന് ആസിഡ്, ആൽക്കലി എന്നിവയിലുള്ള നിറമെന്ത്- യഥാക്രമം ചുവപ്പ്, നീല 

26. ചെമ്പരത്തിപ്പേപ്പറിന് (നീല) ആസിഡ്, ആൽക്കലി എന്നിവയിലുള്ള നിറമെന്ത്- യഥാക്രമം ചുവപ്പ്, നീല  

27. ഫിനോഫ്തലിന് ആസിഡിലുള്ള നിറമെന്ത്- നിറമില്ല

28. ആൽക്കലിയുടെ സാന്നിധ്യത്തിൽ ഫിനോഫ്തലിൻ ഏതു നിറമാകുന്നു- പിങ്ക്

29. മീഥൈൽ ഓറഞ്ചിന് ആസിഡ്, ആൽക്കലി എന്നിവയിലുള്ള നിറമെന്ത്- യഥാക്രമം ഇളം പിങ്ക്, ഇളംമഞ്ഞ 

30. മഞ്ഞളിന് ആസിഡ്, ആൽക്കലി എന്നിവയിലുള്ള നിറമെന്ത്- യഥാക്രമം മഞ്ഞ, ചുവപ്പ് 

31. ആസിഡും ആൽക്കലിയും നിശ്ചിത അളവിൽ കൂടിച്ചേരുമ്പോൾ ആസിഡിന്റെയും ആൽക്കലിയുടെയും ഗുണങ്ങൾ നഷ്ടപ്പെടുകയും ലവണവും ജലവും ഉണ്ടാവുകയും ചെയ്യുന്ന പ്രവർത്തനമേത്- നിർവീരീകരണം അഥവാ ന്യൂട്രലൈസേഷൻ  

32. കേരളത്തിലെ മണ്ണ് പൊതുവേ ഏത് സ്വഭാവത്തിലുള്ളതാണ്- ആസിഡ് സ്വഭാവം 

33. മണ്ണിൽ കുമ്മായം ചേർക്കുന്നതെന്തിന്- അമ്ലഗുണം കുറയ്ക്കാൻ 

34. ഹൈഡ്രോക്ലോറിക് ആസിഡും സോഡിയം ഹൈഡ്രോക്സൈഡും കൂടിച്ചേരുമ്പോൾ എന്തൊക്കെ ഉണ്ടാകുന്നു- സോഡിയം ക്ലോറൈഡ് (ഉപ്പ്), ജലം 

35. വിസർജ്യവസ്തുക്കളിലൂടെ ജലത്തിൽ കലരുന്ന ബാക്ടീരിയ ഏത്- ഇ-കോളി ബാക്ടീരിയ 

36. ഡയേറിയാരോഗത്തിന് കാരണമാവുന്ന ബാക്ടീരിയ ഏത്- ഇ-കോളി ബാക്ടീരിയ 

37. കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾക്ക് ഉദാഹരണങ്ങളേവ- ടെഫോയ്ഡ്, കോളറ, ഡിസെൻട്രി, മഞ്ഞപ്പിത്തം 

38. ജല ശുദ്ധീകരണ ശാലകളിൽ നടക്കുന്ന ആദ്യത്തെ പ്രവർത്തനമേത്- എയറേഷൻ 

39. ജല ശുദ്ധീകരണ ശാലകളിൽ ജലം വായുവുമായി കലർത്തി ഓക്സിജന്റെ അളവ് വർധിപ്പിക്കുന്ന പ്രവർത്തനമേത്- എയറേഷൻ 

40. ജലശുദ്ധീകരണശാലകളിൽ ജലത്തിൽ കലർന്നിട്ടുള്ള ഖര പദാർഥങ്ങളെ അടിയിക്കുന്ന പ്രെക്രിയ ഏത്- കൊയാഗുലേഷൻ 

41. കൊയാഗുലേഷൻ ഘട്ടത്തിൽ ജലത്തിൽ ചേർക്കുന്ന രാസവസ്തുക്കളേവ- ആലം 

42. മാലിന്യങ്ങൾ അടിഞ്ഞ ശേഷം തെളിഞ്ഞ വെള്ളം ഫിൽറ്ററിലേക്ക് വിടുന്ന ഘട്ടമേത്- ക്ലാരിഫ്ളോക്കുലേഷൻ 

43. ഫിൽറ്റർചെയ്തുവരുന്ന ജലത്തെ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നതെന്ത്- ക്ലോറിൻ അഥവാ ബ്ലീച്ചിങ് പൗഡർ

44. വാട്ടർ പ്യൂരിഫയറുകളിൽ ജലം അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നതെന്ത്- അൾട്രാവയലറ്റ് രശ്മികൾ  

45. അന്തരീക്ഷവായുവിലെ നൈട്രജൻ, ഓക്സിജൻ എന്നിവയുടെ അളവെത്ര- യഥാക്രമം 78, 20.9 ശതമാനം

46. അന്തരീക്ഷവായുവിലെ കാർബൺ ഡയോക്സൈഡിന്റെ അളവെത്ര- 0.03 ശതമാനം

47. വാഹനങ്ങളിൽ നിന്നുള്ള പുകയിൽ അടങ്ങിയിട്ടുള്ള വിഷവാതകം ഏത്- കാർബൺ മോണോക്സൈഡ്  

48. രക്തത്തിന് ഓക്സിജനെ ആഗിരണം ചെയ്യാനുള്ള ശേഷി കുറയ്ക്കുന്ന വിഷവാതകം ഏത്- കാർബൺ മോണോക്സൈഡ് 

49. രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്ന് കാർബോക്സി ഹീമോഗ്ലോബിൻ ഉണ്ടാക്കുന്ന വാതകമേത്- കാർബൺ മോണോക്സൈഡ് 

50. വിറക്, കൽക്കരി എന്നിവ കത്തുമ്പോൾ കൂടുതലായി പുറത്തുവരുന്ന വാതകമേത്- കാർബൺ ഡയോക്സൈഡ്

51. ആഗോള താപനത്തിന് കാരണമാവുന്ന പ്രധാന വാതകമേത്- കാർബൺ ഡയോക്സൈഡ്  

52. ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന വാതകങ്ങളിൽ കൂടുതലായുള്ള വിഷവാതകമേത്- സൾഫർ ഡയോക്സൈഡ് 

53. കണ്ണിന് അസ്വസ്ഥത, ശ്വാസകോശ അർബുദം, ആസ്തമ എന്നിവയ്ക്ക് കാരണമാവുന്ന വാതകമേത്- സൾഫർ ഡയോക്സൈഡ് 

54. അച്ചാറിലും മറ്റ് ഭക്ഷ്യവസ്തുക്കളിലും ഉപയോഗിക്കുന്ന ആസിഡേത്- വിനാഗിരി 

55. ഭക്ഷ്യവസ്തുക്കൾ കേടുവരാതെ സൂക്ഷിക്കാനും പാനീയങ്ങളിലും ഉപയോഗിക്കുന്ന ആസിഡേത്- സിട്രിക് ആസിഡ് 

56. മോട്ടോർവാഹനങ്ങളുടെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡേത്- സൾഫ്യൂറിക്കാസിഡ് 

57. മഷി, തുകൽ എന്നിവയുടെ നിർമാണത്തിലുപയോഗിക്കുന്ന ആസിഡേത്- ടാനിക് ആസിഡ് 

58. രാസവളം, പെയിന്റ്, ഡൈ എന്നിവയുടെ നിർമാണത്തിനുള്ള ആസിഡുകളേവ- നൈടിക്കാസിഡ്, സൾഫ്യൂറിക്കാസിഡ് 

59. ജലത്തിലൂടെ വൈദ്യുതി കടത്തി വിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് 1806- ൽ കണ്ടെത്തിയതാര്- സർ. ഹംഫ്രി ഡേവി

60. പദാർഥം സാധാരണയായി സ്ഥിതി ചെയ്യുന്ന മൂന്ന് അവസ്ഥകൾ ഏവ- ഖരം, ദ്രാവകം, വാതകം 

61. പദാർഥത്തിന്റെ നാലാമത്തെ അവസ്ഥയേത്- പ്ലാസ്മ 

62. ഉന്നതമായ താപനിലയിൽ കണികകൾ അയോണീകരിക്കപ്പെട്ട അവസ്ഥയിൽ നില നിൽക്കുന്ന പദാർഥത്തിന്റെ അവസ്ഥയേത്- പ്ലാസ്മ്

63. സൂര്യന്റെയും മറ്റു നക്ഷത്രങ്ങളുടെയും കേന്ദ്ര ഭാഗത്ത് പദാർഥം ഏതവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്- പ്ലാസ്മ 

64. പദാർഥത്തിന്റെ അഞ്ചാമത്തെ അവസ്ഥയേത്- ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ് 

65. പദാർഥത്തിന്റെ ആറാമത്തെ അവസ്ഥയേത്- ഫെർമായാണിക് കണ്ടൻസേറ്റ്

No comments:

Post a Comment